"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 20: വരി 20:
പ്രമാണം:48137-sahapadi1.jpg|alt=
പ്രമാണം:48137-sahapadi1.jpg|alt=
പ്രമാണം:48137-sahapadi4.jpg|alt=
പ്രമാണം:48137-sahapadi4.jpg|alt=
പ്രമാണം:48137-SAHAPADI-NEWS.jpeg|alt=
</gallery>
</gallery>
== സ്കൂൾ ജിംനേഷ്യം==
== സ്കൂൾ ജിംനേഷ്യം==
വരി 26: വരി 27:
പ്രമാണം:48137-GYM3.jpeg|alt=
പ്രമാണം:48137-GYM3.jpeg|alt=
പ്രമാണം:48137-GYMNEWS2.jpeg|alt=
പ്രമാണം:48137-GYMNEWS2.jpeg|alt=
പ്രമാണം:481137-GYMNEWS1.jpeg|alt=
</gallery>
</gallery>
[[പ്രമാണം:48137-SCHOOL-GYM2.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48137-SCHOOL-GYM2.png|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48137-SCHOOL-GYM1.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48137-SCHOOL-GYM1.png|നടുവിൽ|ലഘുചിത്രം]]

16:08, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


സ്കൂൾ പ്രവേശനോൽസവം

IT LAB ഉദ്ഘാടനം

ജൂൺ 21

ചെറുപാറ ഗ്രാനൈറ്റ്സ് ആൻ‍ഡ് മെറ്റൽസ്, സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് നിർമിച്ച് നൽകിയ കമ്പ്യൂട്ടർ ലാബ് മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ കരീം ഉദ്ഘാടനം ചെയ്തു. ഊരങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർമാരായ ദീപ രജിദാസ്, ജിനേഷ് പി എസ്, മുഹമ്മദ് ബഷീർ , സീനിയർ അസിസ്റ്റൻറ് റോജൻ പിജെ ,പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എച്ച് എം ലൗലി ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആലി അക്ബർ നന്ദിയും പറഞ്ഞു. മൂന്നുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഐടി ലാബിൽ കമ്പ്യൂട്ടർ ടേബിൾ, ഷെൽഫുകൾ , പോഡിയം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ഐടി ലാബ് ജില്ലയിലെ തന്നെ മികച്ച ലാബുകളിൽ ഒന്നാണ് . ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും നടത്തി.

സ്കൂളിലെ മുൻ അധ്യാപികയും റിട്ട.ഹെഡ്മിസ്ട്രസുമായ രാജ് ടീച്ചർ സ്കൂളിനു സ്പോൺസർ ചെയ്ത തെളിനീര് വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനവും അന്നേ ദിവസം രാജി എം ജോർജ് നിർവഹിച്ചു.

സഹപാഠിക്ക് ഒരു വീട്

സാമൂഹ്യ പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വവും കുട്ടികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നക്കുന്നതായിരുന്നു 2018 ൽ ആരംഭിച്ച സഹപാഠിക്ക് ഒരു വീട് എന്ന കർമ്മപദ്ധതി. അധ്യാപകർ ഭവന സന്ദർശനത്തിന് പോയപ്പോൾ വളരെ മോശമായ സാഹചര്യത്തിൽ കഴിയുന്ന ഏതാനും കുട്ടികളുടെ വീടുകൾ കാണുകയും ഭയമില്ലാതെ ഉറങ്ങാൻ കഴിയുന്ന വീടുകൾ അവരുടെ സ്വപ്നമാണെന്ന് മനസ്സിലാക്കിയതിൻറെ അടിസ്ഥാനത്തിൽ പി.ടി.എ.യും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് മൂന്നു വീടുകൾ നിർമ്മിച്ചു നൽകുകയും പിന്നീട് അഞ്ച് വർഷത്തിനുള്ളിൽ ആറ് വീടുകൾ പൂർണമായും നിർമ്മിച്ചു നൽകാൻ സഹപാഠിക്കൊരു വീട് കൂട്ടായ്മയ്ക്ക് സാധിച്ചു. സ്കൂളിലെ വിദ്യാർഥികളായ ഷറഫലി, ആഷിക്, മിഥിലാജ്, ശരത്, അപർണ, നസിയ എന്നീ കുട്ടികൾക്കാണ് വീട് വെച്ച് നൽകിയത്.പിടിഎ, എസ് എം സി ,എം പി ടി എ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ 2023 ഫെബ്രുവരി 17ന് ആറാമത്തെ വീടിന്റ താക്കോൽദാനം ബഹുമാനപ്പെട്ട പെരുന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു.

സ്കൂൾ ജിംനേഷ്യം

എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി ഉണർവ് പദ്ധതിയിൽ ഉൾപ്പെടുത്തി വെറ്റിലപ്പാറ ജി.എച്ച്.എസ് ൽ സജ്ജമാക്കിയ സ്കൂൾ ജിംനേഷ്യത്തിന്റെയും ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെയും 2023 ഫെബ്രുവരി 17ന് ഉദ്ഘാടനം പി കെ ബഷീർ എംഎൽഎ നിർവഹിച്ചു. വിദ്യാർത്ഥികൾ ലഹരിയുടെ ചതിക്കുഴിയിൽ വീഴാതിരിക്കാനും കായിക ലഹരിയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താനും എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വിമുക്തി. മുക്തി മിഷന്റെ ഭാഗമായ ഉണർവ് പദ്ധതിയിലെ ജില്ലയിലെ ആദ്യത്തെ സ്കൂൾ ജിംനേഷ്യമാണ് ജി.എച്ച്.എസ്. വെറ്റിലപ്പാറയിൽ യാഥാർത്ഥ്യമായത് .5 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂർത്തീകരിച്ചത്.