"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 27: വരി 27:
[[പ്രമാണം:42041 award-2.jpg|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]
[[പ്രമാണം:42041 award-2.jpg|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]
[[പ്രമാണം:42041-award 3.jpg|ഇടത്ത്‌|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]
[[പ്രമാണം:42041-award 3.jpg|ഇടത്ത്‌|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]
[[പ്രമാണം:42041-award 4.jpg|നടുവിൽ|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]
[[പ്രമാണം:42041 award 5.jpg|ലഘുചിത്രം|'''അവാർഡ് ദാനം - സഫലം''']]

23:33, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ആർ സുഗതൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജയരാജ് അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ എസ് ലാൽ, വാർഡ് മെമ്പർ ജയരാജ് ,എസ്എൻഡിപി ശാഖാ പ്രസിഡൻറ് കെ വി സജി, സെക്രട്ടറി ഷിജു, പ്രിൻസിപ്പാൾ ബി സുരേന്ദ്രനാഥ് ,പിടിഎ വൈസ് പ്രസിഡൻറ് ദീപു, എം പി ടി എ അംഗം ശബ്നം ഹസൻ,സ്കൂൾ മാനേജ്മ്മെന്റ് കമ്മിറ്റി അംഗം രത്നകുമാർ, ഹെഡ്മിസ്ട്രസ് ജി.ലില്ലി, സ്റ്റാഫ് സെക്രട്ടറി സാബു എന്നിവർ സംസാരിച്ചു. വർണ്ണശബളമായ ഉദ്ഘാടനത്തിനുശേഷം   കുട്ടികൾക്ക് മധുരം നൽകുകയും സ്കൂൾ മാഗസിൻ വിതരണം ചെയ്യുകയും ചെയ്തു .  അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

സ്കൂൾ പ്രവേശനോത്സവത്തിൽ മധുരം,മാഗസിൻ വിതരണം
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം 2024
സ്കൂൾ പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം


പേപ്പട്ടി വിഷ പ്രതിരോധബോധവൽക്കരണം

പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ കുളപ്പട ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ ,മെഡിക്കൽ വിദഗ്ധർ എന്നിവർ അടങ്ങിയ സംഘം സ്കൂളിലെത്തുകയും പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി കുട്ടികളെ ബോധവൽക്കരിക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.

പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലി
പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി -പ്രത്യേക അസംബ്ലി
പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി


ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഡൈനിങ് ഹാൾ ഉദ്ഘാടനം 2024 ജൂലായ് 26

ഉഴമലയ്ക്കൽ: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം അഡ്വ.ജി സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു.എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനായി എം.എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ചതാണ് ഇത്. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജെ .ലളിത അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി ജയരാജ് സ്വാഗതം ആശംസിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സുനിത ,വിദ്യാഭ്യാസ ആരോഗ്യ കാര്യ അധ്യക്ഷ ഒ എസ് ലത ,വെള്ളനാട് ബ്ലോക്ക് മെമ്പർ കണ്ണൻ എസ് ലാൽ, മാനേജർ ആർ സുഗതൻ ,പിടിഎ പ്രസിഡൻറ് ഇ. ജയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബി ആർ ദീപ, പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ്, എസ്എൻഡിപി ശാഖ പ്രസിഡൻറ് കെ വി സജി, സെക്രട്ടറി എസ് ഷിജു, ഹെഡ്മിസ്ട്രസ്  ജി ലില്ലി, സ്റ്റാഫ് സെക്രട്ടറി എസ് എസ് സാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.



ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ദാനം - സഫലം 2024 ജൂലായ് 26

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സഫലം - 2024 ന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജ് മെന്റും പിടിഎയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന് പിടിഎ പ്രസിഡൻറ്  ഇ.ജയരാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ യുഎസ്എസ് പരീക്ഷകൾക്ക് ഉന്നത വിജയം കരസ്ഥമാക്കി യവർക്കും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ. ലളിത, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആർ.സുഗതൻ, ബ്ലോക്ക് മെമ്പർ കണ്ണൻ. എസ് .ലാൽ ,വിദ്യാഭ്യാസ ആരോഗ്യകാര്യ അധ്യക്ഷ ഒ.എസ്. ലത, ഹെഡ്മിസ്ട്രസ് ജി.ലില്ലി, വാർഡ്‌ മെമ്പർ ടി. ജയരാജ്, എസ്എൻഡിപി ശാഖാ സെക്രട്ടറി എസ് ഷിജു പ്രസിഡൻറ് കെ. വി. സജി ,എം പി റ്റി.എ പ്രസിഡൻറ് ഷബ്നം ഹസൻ ,ശാഖാ വൈസ് പ്രസിഡൻറ്  എം .നകുലൻ, പിടിഎ വൈസ് പ്രസിഡൻറ് എം. ദീപു ,ഡെപ്യൂട്ടി എച്ച് എം .ഗീതാ ദേവി, സ്റ്റാഫ് സെക്രട്ടറി എസ്. എസ് സാബു എന്നിവർ സംസാരിച്ചു.

സഫലം
അവാർഡ് ദാനം - സഫലം
അവാർഡ് ദാനം - സഫലം
അവാർഡ് ദാനം - സഫലം
അവാർഡ് ദാനം - സഫലം