"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 89: | വരി 89: | ||
[[പ്രമാണം:25036 ol2.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:25036 ol2.jpeg|ഇടത്ത്|ലഘുചിത്രം]] | ||
പാരിസിൽ ആരംഭിച്ച 33- മത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിന്റെയും ഭാഗമായി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ കുട്ടികളിലേക്ക് അതിന്റെ പ്രാധാന്യം എത്തിക്കുന്നതിനായി രാവിലെ9.30ന് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ജെയ്സ് തെരേസ് സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് സ്പോർട്സ് ക്യാപ്റ്റന് കൈമാറി.സ്കൂൾ കായിക അധ്യാപിക ശ്രീമതി. സിൽജ ചാക്കോ ഈ ദിനത്തിന്റെ പ്രാധാന്യത്തെയും ഈ വർഷത്തെ സംസ്ഥാന കായിക മേള ലോക ഒളിമ്പിക്സ് മാതൃകയിൽ ആണെന്നും വിദ്യാലയത്തിൽ ആരംഭിക്കുന്ന കായിക മത്സരങ്ങളെയും കുറിച്ച് പ്രഭാഷണം നടത്തി. കായിക അധ്യാപകൻ ശ്രീ.ജോബിൻ സാറിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണത്തിൽ വിദ്യാലയത്തിലെ കായികതാരങ്ങൾ ആവേശപൂർവം പങ്കെടുത്തു.പ്രധാന അധ്യാപിക സിസ്റ്റർ ജെയ്‌സ് തെരെസ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥികൾക്ക്ചൊ ല്ലി കൊടുക്കുകയും ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. | പാരിസിൽ ആരംഭിച്ച 33- മത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിന്റെയും ഭാഗമായി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ കുട്ടികളിലേക്ക് അതിന്റെ പ്രാധാന്യം എത്തിക്കുന്നതിനായി രാവിലെ9.30ന് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ജെയ്സ് തെരേസ് സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് സ്പോർട്സ് ക്യാപ്റ്റന് കൈമാറി.സ്കൂൾ കായിക അധ്യാപിക ശ്രീമതി. സിൽജ ചാക്കോ ഈ ദിനത്തിന്റെ പ്രാധാന്യത്തെയും ഈ വർഷത്തെ സംസ്ഥാന കായിക മേള ലോക ഒളിമ്പിക്സ് മാതൃകയിൽ ആണെന്നും വിദ്യാലയത്തിൽ ആരംഭിക്കുന്ന കായിക മത്സരങ്ങളെയും കുറിച്ച് പ്രഭാഷണം നടത്തി. കായിക അധ്യാപകൻ ശ്രീ.ജോബിൻ സാറിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണത്തിൽ വിദ്യാലയത്തിലെ കായികതാരങ്ങൾ ആവേശപൂർവം പങ്കെടുത്തു.പ്രധാന അധ്യാപിക സിസ്റ്റർ ജെയ്‌സ് തെരെസ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥികൾക്ക്ചൊ ല്ലി കൊടുക്കുകയും ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു. | ||
=== ശാസ്ത്രമേള ,പ്രവർത്തി പരിചയ മേള ,സാമൂഹ്യ ശാസ്ത്ര മേള === | |||
=== റോബോട്ടിക്‌സ് എക്സിബിഷൻ === |
11:09, 7 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024-2025 അധ്യയന വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം "എല്ലാം സെറ്റ് " എന്നുള്ളതാണ് .നിറഞ്ഞ സന്തോഷത്തോടെ, ആഹ്ലാദത്തോടെ എല്ലാം സെറ്റ് ആക്കി കുട്ടികളെ വരവേൽക്കാൻ ഊർജ്ജസ്വലതയോടെ അധ്യാപകർ ഒരുമിച്ച് അധ്വാനിച്ച് സുന്ദരമാക്കിയ ആദ്യദിനം.പുതിയ അധ്യായനവർഷം ദൈവാനുഗ്രഹപ്രദമാകാൻ പ്രാർത്ഥനയോടെ ആരംഭിച്ചു. പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഔദ്യോഗിക മീറ്റിംഗ് 10 മണിക്ക് സെൻറ് ജോസഫ്‌സിന്റെ പുതിയ ഹെഡ്മിസ്ട്രസ് ആയി സ്ഥാനമേറ്റെടുത്ത സിസ്റ്റർ ജെയ്സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചുകൊണ്ടു തുടക്കം കുറിച്ചു. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വിജി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പുതിയ അധ്യായ വർഷത്തിന് എല്ലാവിധ ആശംസകളും നേർന്നു.യോഗത്തിന്റെ അധ്യക്ഷയായ റവ.ഡോ. സി.ജയ റോസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കാലടി സെന്റ് .ജോർജ് പള്ളി വികാരി റവ . ഫാ.വർഗീസ് മാടൻ, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ .കെ വി പോളച്ചൻ ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ റവ.,സിസ്റ്റർ നൈബി ജോസ് പി ടി എ പ്രസിഡൻറ് ശ്രീ.സെബി കൂട്ടുങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എൽപി വിഭാഗത്തിൻറെ കലാപരിപാടികളും ഏറെ ഹൃദ്യമായി. വിദ്യാലയത്തിലേക്ക് പുതിയതായി കടന്നുവന്ന എല്ലാ കുട്ടികൾക്കും സമ്മാവും ലഡുവും നൽകി സ്വീകരിച്ചു. 2024 2025 അധ്യായന വർഷത്തിന്റെ ആരംഭ ദിനത്തിൽ മികച്ച കാഴ്ചപ്പാടോടെ കുട്ടികളെ നയിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനു വേണ്ടിയും രക്ഷാകർതൃ ശാക്തീകരണം ലക്ഷ്യം വച്ചും ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം അധ്യാപകരുടെ പ്രതിനിധിയായി സിസ്റ്റർ ജിസ് മരിയ മാതാപിതാക്കൾക്ക് വേണ്ടി ക്ലാസ് എടുത്തു. നാലുതരം പാരന്റിങ് സ്റ്റൈലുകളെ കുറിച്ചും എങ്ങനെ കുട്ടികളെ മികച്ച പൗരന്മാരായി രാഷ്ട്രത്തിനും സമൂഹത്തിനും ഉപകരിക്കത്തക്കവിധത്തിൽ വളർത്താം എന്നും സിസ്റ്റർ വ്യക്തമാക്കി.
പരിസ്ഥിതി ദിനാഘോഷം
ചെങ്ങൽ സെന്റ്.ജോസഫ്സ് ജി.എച്ച്.എസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം 05/06/2024 നു നടത്തപ്പെട്ടു. പ്രധാന അധ്യാപിക സി. ജെയ്‌സ് തെരെസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട് പ്രധാന അധ്യാപിക ചൊല്ലികൊടുത്ത പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. വിവിധ വിഭാഗങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പരിസ്ഥിതി ദിന ആഘോഷത്തെ മനോഹരമാക്കി. അധ്യാപകരുടെയും റെഡ് ക്രോസ്, ഗൈഡിങ് വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ടു.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ഉപയോഗ ശൂന്യമായ പേനകളും പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിച്ചു.
നല്ലപാഠം പ്രവർത്തനങ്ങൾ
മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് നിർമാർജനം സാധിതമാകുന്നതിന്റെ മുന്നേറ്റമായി പേന ബോക്സ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.എഴുതി ഉപേക്ഷിച്ച പ്ലാസ്റ്റിക് പേനകൾ ശേഖരിച്ചു തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമ്മ സേനക്ക് കൈമാറാൻ തീരുമാനിക്കുകയും ശേഖരണം തുടങ്ങുകയും ചെയ്തു .
സ്കൂൾ വിക്കി ക്ളബ് രൂപീകരണം
വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സ്കൂൾ വിക്കി പേജിൽ കൃത്യമായി രേഖപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കൈറ്റ് മിസ്ട്രെസ്സുമാരായ സുധ ടീച്ചർ രെമ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വിക്കി ക്ളബ് രൂപികരിച്ചു .ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഞ്ചു പേരെ ഇതിനായി തിരഞ്ഞെടുത്തു .വിവിധ പരിപാടികളുടെ ഫോട്ടോകൾ എടുക്കുക സ്കൂൾ വാർത്തകൾറിപ്പോർട്ട് തയ്യാറാക്കുക ,അവ സ്കൂൾ വിക്കി പേജിലേക്ക് അപ്ഡേറ്റ് ചെയ്യുക ,അവയുടെ വിഡിയോകളാക്കുക ,അവ സ്കൂൾ യു ട്യൂബ് ,ഇൻസ്റ്റാഗ്രാം ഫേസ് ബുക്ക് പേജുകളിലേക്കു അയക്കുക എന്നെ ജോലികളാണ് ഈ ക്ളബ് അംഗങ്ങൾക്ക് ചെയ്യാനുള്ളത്
പേ വിഷബാധ ബോധവൽക്കരണം
പേപ്പട്ടി വിഷ ബാധയെക്കുറിച്ചു ബോധവൽക്കരണ ക്‌ളാസ് കാഞ്ഞൂർ പഞ്ചായത്ത് ഹെൽത് ഇൻസ്‌പെക്ടർ ലിബിൻ ജോസ് നൽകി .പേപ്പട്ടി കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിനുശേഷം എടുക്കേണ്ട വാക്‌സിനുകളെ ക്കുറിച്ചും കുട്ടികളെ ബോധവൽക്കരിച്ചു .
നമ്മുടെ ഭാഷ പദ്ധതി
ദീപിക നമ്മുടെ ഭാഷ പദ്ധതി കാലടി ഏരിയ തല ഉത്ഘടനത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിലും ദീപിക പത്രം ആരംഭിച്ചു .ദീപിക ദിനപത്രം എല്ലാ ദിവസങ്ങളിലും കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പദ്ധതിയാണത് .
ഉച്ച ഭക്ഷണ വിതരണോൽഘാടനം
2024-2025അധ്യയന വർഷത്തിലെ ഉച്ച ഭക്ഷണ വിതരണോൽഘാടനം 18/06/2024 നു നടത്തി .ഉത്‌ഘാടനം നടത്തിയത് ലോക്കൽ മാനേജർ സിസ്റ്റർ ജയാ റോസ് ആയിരുന്നു .ഉച്ചഭക്ഷണം കഴിക്കുന്ന എല്ലാ കുട്ടികൾക്കും അന്നേ ദിവസം മുട്ട ബിരിയാണിയാണ് നൽകിയത്
വായനാദിനാഘോഷം
വായന ഒരു സംസ്കാരമാണെന്നും വായിച്ചു വളരണം എന്നും മലയാളിയെ പഠിപ്പിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകൻ പി. എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ ഒരാഴ്ച്ചകാലം നീണ്ടുനിൽക്കുന്ന വായനവാരത്തിന് സെന്റ് ജോസഫ്സ് ജി.എച്ച്.എസ് ചെങ്ങൽ വിദ്യാലയത്തിൽ തിരി തെളിഞ്ഞു. ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജെയ്സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൂൾ ലോക്കൽ മാനേജർ റവ. ഡോ. സി. ജയ റോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം.ജി യൂണിവേഴ്സിറ്റി മലയാള വിഭാഗത്തിൽ ഒന്നാംറാങ്ക് നേടിയ റവ. സി.ആതിര തെരേസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ.സെബി കൂട്ടുങ്ങൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം പ്രശസ്ത കലാകാരൻ ഡോ.എടനാട് രാജൻ നമ്പ്യാരുടെ നേതൃത്വത്തിൽചാക്യാർകൂത്ത് ശില്പശാല നടന്നു.വായനവാര പ്രതിജ്ഞ പ്രധാന അധ്യാപിക കുട്ടികൾക്ക് ചൊല്ലി കൊടുത്തു.വായന മാസാചരണത്തോടനുബന്ധിച്ചു വിദ്യാലയത്തിൽ വിവിധ മത്സരങ്ങൾ നടത്തി .
അന്താരാഷ്ട്ര സംഗീത ദിനം
ലോക സംഗീത ദിനം വിവിധ പരിപാടികളോടെ 21/06/2024 നു നടത്തി .പരിപാടികൾക്ക് നേതൃത്വം നൽകിയത് സംഗീത അദ്ധ്യാപിക ചഞ്ചൽ ടീച്ചർ ആയിരുന്നു .കുട്ടികൾ ഒരുക്കിയ സംഗീത മെഡ്‌ലി ,ദൃശ്യാവതരണം തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു .
വിജയോത്സവം
ചെങ്ങൽ സെന്റ് ജോസഫ് ജി എച്ച് എസ് വിദ്യാലയത്തിൽ 2023-2024 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 94 വിദ്യാർഥികളെയും 9 എ പ്ലസ് നേടിയ 25 വിദ്യാർത്ഥികളെയും എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ മോറൽ സയൻസ് എക്സാമിന് എ പ്ലസ് നേടിയ76 വിദ്യാർത്ഥികളെയും അനുമോദിച്ചു. ലോക്കൽ മാനേജർ സിസ്റ്റർ ജയാ റോസ് അധ്യക്ഷയായിരുന്നു. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും ഐഎസ്ആർഒയിലെ സയന്റിസ്റ്റുമായ ഡോക്ടർ സിൽജ വർഗീസ് അവാർഡ് ദാനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്ങലും എം പി ടി എ പ്രസിഡന്റ് പ്രിയ ബിജു ............ വും സമാനാർഹരായ കുട്ടികളുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയ്ക്ക്....94...., ഫുൾ എ പ്ലസ്,..... 25…. എ പ്ലസും ചെങ്ങൽ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. എറണാകുളം അങ്കമാലി അതിരൂപതയിൽ മോറൽ സയൻസ് എക്സാമിന് ഏറ്റവും കൂടുതൽ എപ്ലസ് നേടിയ വിദ്യാലയമാണ് ചെങ്ങൽ സ്കൂൾ എന്നുള്ള സന്തോഷവും എല്ലാവരും പങ്കുവച്ചു.
ആന്റി ഡ്രഗ്സ് ഡേ ആചരണം
കാലടി : ചെങ്ങൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും വിമല ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം സംയുക്തമായി ആചരിച്ചു. പ്രധാന അധ്യാപിക റവ.സി. ജെയ്‌സ് തെരേസ് ഏവർക്കും സ്വാഗതം ആശംസിച്ചു. കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. സഞ്ജു പോൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഡോ.ലാലു ജോസഫും പിടിഎ പ്രസിഡന്റ് ശ്രീ. സെബി കൂട്ടുങ്കലും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് റവ. സി. ജെയ്‌സ് തെരേസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഗൈഡ്സ്, റെഡ് ക്രോസ്,വിമല ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഡോ. സി. ജയ റോസ് ബോധവൽക്കരണ റാലി ഉദ്ഘാടനം ചെയ്തു.
വിവിധ ക്ലബ്ബുകളുടെ ഉത്‌ഘാടനവും ക്ലബ് ലീഡേഴ്സിന്റെ സത്യപ്രതിജ്ഞയും
ചെങ്ങൽ സെൻറ് ജോസഫ്സ്. സ്കൂളിൻറെ 2024 25 അധ്യായന വർഷത്തെ സാഹിത്യ സമാജത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനങ്ങൾക്ക് ജൂലൈ 2ന് ഉദ്ഘാടനകർമ്മം നിർവഹിച്ചത് നാടൻപാട്ടുകളുടെ വെടിക്കെട്ട് എന്ന് വിശേഷിപ്പിക്കുന്ന ശ്രീ ഷിബു പുലർക്കാഴ്ചയാണ്. 20 വർഷത്തിലധികമായി നാടൻപാട്ട് രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടിരിക്കുന്ന അദ്ദേഹം കുട്ടികൾക്ക് വേണ്ടി മനോഹരഗാനങ്ങൾ ആലപിച്ചു. മലയാളസിനിമയിൽ സംഗീത സംവിധാന രംഗത്ത് ശ്രീ. ഷിബു തൻ്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. അദ്ദേഹത്തിൻറെ സുഹൃത്ത് ശ്രീ.അജിത്ത് മേലേരി ഒപ്പം ഉണ്ടായിരുന്നു. പരിപാടിയിൽ അധ്യക്ഷപദം അലങ്കരിച്ചത് സിസ്റ്റർ . ജയ റോസ് ആയിരുന്നു. യോഗത്തിൽ പി ടി എ പ്രസിഡൻറ് ശ്രീ . സെബി കൂട്ടുങ്കൽ ആശംസകൾ അർപ്പിച്ചു.ക്ലബ് അംഗങ്ങളായ വിദ്യാർഥി കൾ നയന മനോഹരങ്ങളായ ധാരാളം പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. .വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .ക്ളബ് ലീഡേഴ്സിന്റെ സത്യ പ്രതിജ്ഞയും നടന്നു
സ്കൂൾ പാർലിമെന്റ് ബോധവൽക്കരണ ക്‌ളാസ്
സ്കൂൾ പാർലിമെന്റ് എന്തിനു ,എന്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപിക സിസ്റ്റർ നവീന സ്കൂൾ അസ്സെംബ്ലിയിൽ സംസാരിച്ചു .ജനാതിപത്യ സംവിധാനം ഭരണക്രമം പൊതുതിരഞ്ഞെടുപ്പ് ,അവയെക്കുറിച്ചുള്ള പൊതുവായ ധാരണ ഭാവി പൗരൻമ്മാർക്ക് അവബോധം ലഭിച്ച ക്‌ളാസ് ആയിരുന്നു അത് .
മാഡം ക്യുറി ദിനാചരണം
ആദ്യ വനിതാ നോബൽ സമ്മാന ജേതാവായ മാഡം ക്യുറിയുടെ ജന്മദിനമായിരുന്ന നു സയൻസ് അധ്യാപികയായ സിസ്റ്റർ ആൻ മരിയ മാഡം ക്യുറിയെ ക്കുറിച്ചും അവരുടെ കണ്ടുപിടുത്തങ്ങൾ ക്കുറിച്ചും സ്കൂൾ അസ്സെംബ്ലിയിൽ വിശദീകരണം നൽകിയത് കുട്ടികളിൽ ശാസ്ത്രാഭിരുചി വാഴ്ത്തുന്നതിനു സഹായകമായി
ബഷീർ ദിനാചരണം
മലയാള സാഹിത്യ രംഗത്ത് എന്നും തിളങ്ങി നിൽക്കുന്ന കഥാകൃത്തും നോവലിസ്റ്റും സ്വാതത്ര്യ സമര സേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന ജനകീയ എഴുത്തുകാരനെ ഓർക്കുന്ന ദിനമാണ് ജൂലൈ 5. സാമാന്യമായി മലയാള ഭാഷ അറിയാവുന്ന ആർക്കും വഴങ്ങുന്ന തരത്തിലുള്ള സാഹിത്യ രചന ശൈലി കൊണ്ടും സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥ പറഞ്ഞുകൊണ്ടും സാധാരണക്കാരായ വായനക്കാരുടെ മനസ്സുകളിൽ ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു .അദ്ദേഹത്തിന്റെ ഓര്മ അനുസ്മരിച്ചുകൊണ്ട് വിദ്യാലയത്തിൽ പോസ്റ്റർ നിർമാണം ,കഥാപാത്ര അവതരണം പ്രഭാഷണം ബഷീർ ഗാനം ക്വിസ് എന്നിവ നടത്തി .
പി ടി എ ജനറൽ ബോഡി യോഗം
ക്‌ളാസ് തല പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ക്‌ളാസ് തല പാർലിമെന്റ് ലീഡറുമാരുടെ തിരെഞ്ഞെടുപ്പ് നടത്തി .ഒന്ന് മുതൽ പത്തുവരെയുള്ള എല്ലാ ഡിവിഷനുകളിലും ഫസ്റ്റ് സെക്കന്റ് ലീഡർമാർ തിരഞ്ഞെടുത്തു
ലോക ജനസംഖ്യ ദിനം
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു സ്കൂൾ അസ്സെംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപകരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിടെയും നേതൃത്വത്തിൽ വീഡിയോ പ്രദർശനവും പ്രസംഗവും നടത്തി .
സ്കൂൾ തിരഞ്ഞെടുപ്പ്
ജനാധിപത്യ രീതിയിലുള്ള തിരെഞ്ഞെടുപ്പ് ക്രമങ്ങളെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കാനുള്ള ഉള്ള ഒരു അവസരമായിരുന്നു സ്കൂൾ പാർലിമെന്റ് ലെക്ഷൻ.ഈ വര്ഷത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്കൂൾ അസ്സെംബ്ലയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചു സോഷ്യൽ സയൻസ് അധ്യാപികയായ സിസ്റ്റർ നവീന സംസാരിച്ചു .തുടർന്ന് തിരഞ്ഞെടുപ്പിന്റെ വിവിധ നടപടി ക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു ,നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി സ്കൂൾ തിരെഞ്ഞെടുപ്പ് നടത്തി .ഇത്തവണ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്തത് പുതിയ ഒരു അനുഭവമായിരുന്നു
മിഡ് ടെം പരീക്ഷകൾ
അധ്യയന വർഷത്തിലെ മിഡ് ടെം പരീക്ഷകൾ ജൂലൈ 22-26 തിയ്യതികളിലായി നടന്നു .പദം തരത്തിലുള്ള കുട്ടികൾക്ക് മോർണിംഗ് ക്‌ളാസ് ഈവനിംഗ് ക്‌ളാസ് സമയങ്ങളിലും മറ്റു ക്‌ളാസ്സുകളിൽ രാവിലെയും ഉച്ച കഴിഞ്ഞുള്ള ഒന്നാം പീരീഡ് സമയത്തുമാണ് പരീക്ഷകൾ നടന്നത് .
ചാന്ദ്ര ദിനം
ലോക മുങ്ങി മരണ നിവാരണ ദിനം
ലോക മുങ്ങി മരണനിവാരണ ദിനത്തോടനുബന്ധിച്ചു കേരളം ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തിയ റീൽസ് മത്സരത്തിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു .അധ്യാപകരായ സിസ്റ്റർ ജിൻസ,സിസ്റ്റർ ക്രിസ്ലിൻ, റോസ് എന്നിവർ നേതൃത്വം നൽകി .ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ഇതിൽ പങ്കെടുത്തു
https://www.instagram.com/reel/C913z-zyNCP/?igsh=ZjFkYzMzMDQzZg==
ഒളിംപിക്‌സിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ അസംബ്ലി
പ്രഥമ സ്കൂൾ ഒളിമ്പിക്സ് - ദീപശിഖ തെളിയിക്കൽ
പാരിസിൽ ആരംഭിച്ച 33- മത് ഒളിമ്പിക്സിനെ വരവേൽക്കുന്നതിന്റെയും ഭാഗമായി സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ കുട്ടികളിലേക്ക് അതിന്റെ പ്രാധാന്യം എത്തിക്കുന്നതിനായി രാവിലെ9.30ന് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ജെയ്സ് തെരേസ് സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ച് സ്പോർട്സ് ക്യാപ്റ്റന് കൈമാറി.സ്കൂൾ കായിക അധ്യാപിക ശ്രീമതി. സിൽജ ചാക്കോ ഈ ദിനത്തിന്റെ പ്രാധാന്യത്തെയും ഈ വർഷത്തെ സംസ്ഥാന കായിക മേള ലോക ഒളിമ്പിക്സ് മാതൃകയിൽ ആണെന്നും വിദ്യാലയത്തിൽ ആരംഭിക്കുന്ന കായിക മത്സരങ്ങളെയും കുറിച്ച് പ്രഭാഷണം നടത്തി. കായിക അധ്യാപകൻ ശ്രീ.ജോബിൻ സാറിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണത്തിൽ വിദ്യാലയത്തിലെ കായികതാരങ്ങൾ ആവേശപൂർവം പങ്കെടുത്തു.പ്രധാന അധ്യാപിക സിസ്റ്റർ ജെയ്‌സ് തെരെസ് സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥികൾക്ക്ചൊ ല്ലി കൊടുക്കുകയും ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു.