"ജി.യു.പി.എസ്. കൂട്ടക്കനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
* '''ബഷീർ ദിനം''' | * '''ബഷീർ ദിനം''' | ||
[[പ്രമാണം:12239-basheer dinam.jpg|ലഘുചിത്രം|6 A ക്ലാസ്സിലെ വിദ്യാർത്ഥി വരച്ച ബഷീറിൻറെ ചിത്രം ഉദ്‌ഘാടകൻ ഡോ. വിനോദ് പെരുമ്പളയ്ക്ക് കൈമാറുന്നു ]] | [[പ്രമാണം:12239-basheer dinam.jpg|ലഘുചിത്രം|6 A ക്ലാസ്സിലെ വിദ്യാർത്ഥി വരച്ച ബഷീറിൻറെ ചിത്രം ഉദ്‌ഘാടകൻ ഡോ. വിനോദ് പെരുമ്പളയ്ക്ക് കൈമാറുന്നു ]] | ||
സുൽത്താൻറെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി കൂട്ടക്കനി ജി യു പി സ്കൂൾ ബഷീർ ചരമദിനത്തിൽ പ്രിയ കഥാകാരന്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി മാതൃകയാവുകയാണ് ഗവർമെന്റ് യു.പി സ്കൂൾ കൂട്ടക്കനി. ക്ലാസ്തല അക്കാദമിക മാസ്റ്റർ പ്ലാനിലെ റീഡേഴ്സ് തിയേറ്റർ പരിപാടിയുടെ നിർവഹണ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ബഷീർ ചരമദിനത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരം ഒരുക്കിയത്. താളാത്മക വായന, ശ്രാവ്യവായന എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് റീഡേഴ്സ് തീയേറ്റർ പരിപാടി വിദ്യാലയത്തിൽ നടപ്പിലാക്കുന്നത്. പാഠപുസ്തകങ്ങളിലെയും വായിച്ച പുസ്തകങ്ങളിലെയും കഥാസന്ദർഭങ്ങൾക്ക് തുടർദിനങ്ങളിൽ റീഡേഴ്സ് തീയേറ്ററിന്റെ ഭാഗമായി ശ്രാവ്യാവിഷ്കാരം തീർക്കും ശ്രാവ്യാവിഷ്ക്കാരത്തിൻ്റെ അവതരണ ഉദ്ഘാടനം യുവ സാഹിത്യകാരൻ ഡോ.വിനോദ് പെരുമ്പള ഉദ്ഘാടനം ചെയ്തു. പാത്തുമ്മയുടെ ആട് ,വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യൻ, ഭൂമിയുടെ അവകാശികൾ, സ്വർണമാല തുടങ്ങിയ കൃതികളുടെ ശ്രാവ്യാ വിഷ്ക്കാരം രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ചു.സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കല്ലത്ത്, രാജേഷ് കൂട്ടക്കനി, വിദ്യാർത്ഥികളായ കൃഷ്ണനന്ദ പി, പാർവണ. കെ, അൻവിയ രക്ഷിതാക്കളായ ശ്രീന.കെ, മിനി അജിത്ത്, ശരണ്യ .ടി, സൗമ്യ കെ, വിഷ്ണു മോഹൻ, പ്രീത.പി എന്നിവർ നേതൃത്വം നൽകി. | |||
* '''നാട്ടിലെ ജനം മാതൃകാ സർവ്വേ''' | |||
ജൂലായ് 11 ലോക ജനസംഖ്യാ ദിനത്തിൽ സ്കൂൾ സമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ‘നാട്ടിലെ ജനം മാതൃകാസർവ്വേ’ എന്ന പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കി. 6, 7 ക്ലാസ്സിലെ കുട്ടികളായിരുന്നു പ്രവർത്തനത്തിൽ പങ്കാളികളായത്. പ്രവർത്തനത്തിന് സമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ വിജിന ടീച്ചറും രേഷ്മ ടീച്ചറും നേതൃത്വം നൽകി. സർവ്വേ രീതിയിൽ വിവര ശേഖരണം നടത്തുന്നതിനായി സമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ ചേർന്ന് കൃത്യമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി സർവ്വേ ഫോം തയ്യാറാക്കി. ഈ ഫോർമാറ്റിൻറെ സഹായത്തോടെ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ പ്രദേശത്തെ ഓരോ വീട്ടിലെയും നിലവിലെ ജനസംഖ്യയും മുൻവർഷങ്ങളിലെ ജനസംഖ്യയും കണക്കാക്കി'''.''' ഈ വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ പ്രദേശത്തും ജനസംഖ്യയിൽ വന്ന മാറ്റം കുട്ടികൾ തന്നെ കണക്കാക്കി അവതരിപ്പിച്ചു. | |||