"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 26: | വരി 26: | ||
== മെഹന്തി ഫെസ്റ്റ് == | == മെഹന്തി ഫെസ്റ്റ് == | ||
==== ജൂൺ 15 ==== | ==== ജൂൺ 15 ==== | ||
ചെറിയ പെരുന്നാളിന്റെ മുന്നോടിയായി മെഹന്തി ഫെസ്റ്റ് നടത്തി. എൽ പി, യുപി, എച്ച്എസ് വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു. ആശംസകാർഡ് നിർമ്മാണം, മാപ്പിളപ്പാട്ട് മത്സരം എന്നിവയിലും കുട്ടികൾ പങ്കെടുത്തു. | ചെറിയ പെരുന്നാളിന്റെ മുന്നോടിയായി മെഹന്തി ഫെസ്റ്റ് നടത്തി. എൽ പി, യുപി, എച്ച്എസ് വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു. ആശംസകാർഡ് നിർമ്മാണം, മാപ്പിളപ്പാട്ട് മത്സരം എന്നിവയിലും കുട്ടികൾ പങ്കെടുത്തു. |
17:29, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം
ജൂൺ 3
2024-25 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന് ബഹുമാനപ്പെട്ട ഊർങ്ങാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതരുടെ റാലിയോടെ പ്രവേശനോത്സവ ചടങ്ങിന് തുടക്കമായി. ഹെഡ്മിസ്ട്രസ് ലൗലി ജോൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ദീപ രജിദാസ്, സീനിയർ അസിസ്റ്റന്റ് റോജൻ എന്നിവർ ആശംസ അർപ്പിച്ചു. ഹൈസ്കൂൾ അധ്യാപിക വിലാസിനി എം രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.
പരിസ്ഥിതി ദിനാചരണം
ജൂൺ 5
സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിസ്ഥിതിദിനാഘോഷ പരിപാടികൾ നടന്നു. പരിസ്ഥിതി ദിന പ്രതിജ്ഞ, പച്ചക്കറിത്തോട്ട വിപുലീകരണം, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, പൂന്തോട്ടമൊരുക്കൽ, പ്രകൃതി നടത്തം എന്നീ പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ചെയ്തു. ഹരിതകർമ്മ സേനാംഗങ്ങളെ ആദരിച്ചു.
അക്ഷയപാത്രം ഉദ്ഘാടനം
ജൂൺ 10
ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ശേഖരിക്കുന്ന അക്ഷയപാത്രം പദ്ധതിയുടെ ഉദ്ഘാടനം എച്ച് എം ലൗലി ജോൺ നിർവഹിച്ചു തുടർന്ന് എല്ലാ അധ്യാപകരും അനധ്യാപകരും വീട്ടിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികൾ അക്ഷയപാത്രത്തിൽ നിക്ഷേപിച്ചു. എല്ലാ ആഴ്ചയും ഓരോ ക്ലാസിലെ കുട്ടികളും സ്കൂൾ ഉച്ചഭക്ഷണപതിയിലേക്ക് പച്ചക്കറികൾ കൊണ്ടുവരുന്നു.
ലോക ബാലവേല വിരുദ്ധദിനാചരണം
ജൂൺ 12
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ കൗൺസിലർ ഷഹാന ടി കുട്ടികൾക്ക് ബാലവേല വിരുദ്ധ ദിന സന്ദേശം നൽകി. പോസ്റ്റ് നിർമ്മാണം ,സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവയിൽ കുട്ടികൾ പങ്കെടുത്തു.
പേ വിഷബാധ ബോധവൽക്കരണ ക്ലാസ്
ജൂൺ 13
വെറ്റിലപ്പാറ സി.എച്ച് .സി യിലെ ഡോക്ടർ അംജദ് , ഹെൽത്ത് ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ എന്നിവർ കുട്ടികൾക്ക് പേവിഷബാധ ബോധവൽക്കരണ ക്ലാസ് എടുത്തു.
മെഹന്തി ഫെസ്റ്റ്
ജൂൺ 15
ചെറിയ പെരുന്നാളിന്റെ മുന്നോടിയായി മെഹന്തി ഫെസ്റ്റ് നടത്തി. എൽ പി, യുപി, എച്ച്എസ് വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുത്തു. ആശംസകാർഡ് നിർമ്മാണം, മാപ്പിളപ്പാട്ട് മത്സരം എന്നിവയിലും കുട്ടികൾ പങ്കെടുത്തു.
വായന ദിനാചരണം
ജൂൺ 19
വായനാവാരം ജൂൺ 19 മുതൽ 25 വരെ ആചരിച്ചു. വായനാദിന പരിപാടികളുടെ ഉദ്ഘാടനം സീനിയർ അസിസ്റ്റൻറ് റോജൻ പി ജെ നിർവഹിച്ചു.കാവ്യാസ്വാദനം ,പുസ്തക പരിചയം, ക്വിസ് ,കഥാരചന, അടിക്കുറിപ്പ് മത്സരം, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ മൽസരങ്ങൾ സംഘടിപ്പിച്ചു.
ലഹരി ബോധവൽക്കരണ ദിനാചരണം
ജൂൺ 26
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രചാരണ ജാഥ ഹെഡ്മിസ്ട്രസ് ലൗലി ജോൺ ഉദ്ഘാടനം ചെയ്തു. അരീക്കോട് എസ് ഐ സന്തോഷ് കുമാർ സി.പി ലഹരിവിരുദ്ധ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംസാരിച്ചു. SS, JRC, SSSS എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഫ്ലാഷ് മോബ് ,നൃത്ത സംഗീത ശില്പം, ലഹരി വിരുദ്ധഗാനം എന്നിവ അവതരിപ്പിച്ചു.