"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[https://youtu.be/RzBKvsjvk00] | {{Yearframe/Header}}[https://youtu.be/RzBKvsjvk00] | ||
[[പ്രമാണം:Short film.jpg|ലഘുചിത്രം]] | [[പ്രമാണം:Short film.jpg|ലഘുചിത്രം]] | ||
വ്യത്യസ്തമായ കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച്, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാസൃഷ്ടികൾക്ക് പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ സ്ക്കൂളിലെ ഫിലിം ക്ലബ്ബിന്റെ ലക്ഷ്യം. | വ്യത്യസ്തമായ കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച്, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാസൃഷ്ടികൾക്ക് പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ സ്ക്കൂളിലെ ഫിലിം ക്ലബ്ബിന്റെ ലക്ഷ്യം. |
10:46, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
വ്യത്യസ്തമായ കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച്, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാസൃഷ്ടികൾക്ക് പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ സ്ക്കൂളിലെ ഫിലിം ക്ലബ്ബിന്റെ ലക്ഷ്യം.
കുട്ടികൾക്ക് തങ്ങളുടെ കഴിവുകളെക്കുറിച്ച് പറയാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധിക്കുന്ന ഒരു ഇടമാണ് ഫിലിം ക്ലബ്.ചിത്ര രചന, കഥാരചന, സംഗീതം, മിമിക്രി, നൃത്തം, അഭിനയം തുടങ്ങിയ കഴിവുകൾ ഉള്ളവർക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാം.അഭിനയിക്കാനും പാടാനും കഥയെഴുതാനും അറിയാവുന്നവർക്ക് ഷോർട്ട് ഫിലിം, ആൽബം എന്നിവ നിർമിക്കാനുള്ള അവസരം ഉണ്ട്. പാഠപുസ്തകങ്ങളെ ഡോക്യുമെന്ററിയാക്കിയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഹ്രസ്വചിത്രമൊരുക്കിയും വിദ്യാർത്ഥികൾക്ക് അറിവു പകരാനും ലക്ഷ്യമിട്ടാണ് ഫിലിം ക്ലബ്ബിനു രൂപം നൽകിയത്.ഫിലിം ക്ലബുകൾ വിദ്യാർത്ഥികളിൽ പുതിയ ദൃശ്യ അവബോധം സൃഷ്ടിക്കാനും സിനിമാഭിരുചി വർധിപ്പിക്കാനും വഴിയൊരുക്കും
സിനിമ വെറും ആസ്വാദനത്തിനു മാത്രമുള്ള ഒരു കലയല്ലെന്നും അത് സാമൂഹികജീവിതത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുകൂടിയാവണം എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടി ചലച്ചിത്രമേളകൾ, സെമിനാറുകൾ, ചർച്ചകൾ, വർക്ക്ഷോപ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ ഫിലിം ക്ലബ്ബ് ലക്ഷ്യമിടുന്നുണ്ട്. അദ്ധ്യാപകർ തന്നെയാണ് ഫിലിം ക്ലബ്ബിന് നേതൃത്വം നൽകുന്നത്.ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ *വഴി* എന്ന ഹ്രസ്വചിത്രം തയ്യാറാക്കുകയും മികച്ച അംഗീകാരം നേടിയെടുക്കാൻ സാധിച്ചിട്ടുമുണ്ട്.