"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 19: വരി 19:

== ജൂൺ 26  ലഹരി വിരുദ്ധ ദിനം ==
== ജൂൺ 26  ലഹരി വിരുദ്ധ ദിനം ==
[[പ്രമാണം:38102 up..jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനം പോസ്റ്റർ  ]]
[[പ്രമാണം:38102 up..jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനം പോസ്റ്റർ  |നടുവിൽ]]
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു ഹെഡ്മാസ്റ്റർ ജോർജ് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്.

18:49, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

പത്തനംതിട്ട ജില്ലയിലെ കടമ്പനാട് ST. THOMAS HSS ലെ 2024 -25 വർഷത്തെ പ്രവേശനോൽസവം 2024- JUNE 1 ന് സ്കൂൾ ഹാളിൽ നടത്തി. കുട്ടികളുടെ പ്രാർത്ഥനാഗാനത്തോടെ പുതിയ അധ്യായന വർഷത്തിന് തുടക്കമിട്ടു. പ്രവേശനോത്സവം ഭംഗിയാക്കുന്നതിനു വേണ്ടി ബാൻഡ് സെറ്റ്,  ലിറ്റിൽ കൈറ്റ്സ് , എൻ സി സി , റെഡ് ക്രോസ് തുടങ്ങിയവയുടെ അകമ്പടിയോടെ പുതിയ കുട്ടികളെയും വിശിഷ്ട അതിഥിയായി എത്തിയ വയലിസ്റ്റ് ശ്രീ .വിധു മോഹനനെയും സ്വീകരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. ALEX GEORGE എല്ലാവരെയും സ്വാഗതം ചെയ്തു . പിടിഎ പ്രസിഡൻ്റ് ശ്രീ .ബിനുമോൻ എസ്സിന്റെ അധ്യക്ഷതയിൽ പ്രവേശന ഉദ്ഘാടനം റവ. ഫാദർ ജേക്കബ് കോശി നിർവഹിച്ചു. പ്രവേശനോത്സവ ഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. 2024 ലെ എസ്എസ്എൽസി എക്സാമിൽ ഫുൾ എ പ്ലസ് കിട്ടിയ 15 കുട്ടികൾക്ക് അന്നേദിവസം പുരസ്കാര വിതരണം റവ. പോൾ ജേക്കബ് നടത്തി അവരെ അനുമോദിച്ചു .എല്ലാ ക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകിയതോടൊപ്പം അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഇതിന്റെ എല്ലാം ഡോക്യുമെന്റേഷൻ LITTLE KITES കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട് .

2024 SSLC - Exam ൽ A plus വാങ്ങിയ കുട്ടികൾ
2024 SSLC - Exam ൽ A plus വാങ്ങിയ കുട്ടികൾ

ജൂൺ 5 പരിസ്ഥിതി ദിനം . തണലേകാം നമുക്കൊന്നായി.............

ENVIRONMENT DAY

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും കൃഷിവൈവിധ്യവും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുത്ത് ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തിൽ PTA പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ്  ഉദ്ഘാടനം നടത്തി. സ്കൂൾ പൂന്തോട്ടത്തിന്റെ പരിപാലനം പച്ചക്കറിത്തോട്ട നിർമ്മാണം പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്യുക എന്നിവ കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും വെള്ളത്തുണിയിൽ മരത്തിന്റെ ഔട്ട്ലൈൻ വരച്ച് ഒരു കലാപരിപാടി അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു.  പിടിഎ പ്രസിഡൻ്റ് ശ്രീ ബിനുമോൻ എസ് അത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്ക്രിപ്റ്റ് അവതരണം,  പരിസ്ഥിതി ഗാനങ്ങൾ , പ്രസംഗം , പോസ്റ്റർ മത്സരം എന്നിവയും സ്കൂളിൽ നടത്തി. അതിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവക്ക് സമ്മാനം നൽകി.

TREE
environment day

വായന ദിനം - വായിച്ച് വളരുക ..................

എന്റെ പുസ്തകം
MIME

വായിച്ചു വളരുക എന്ന ലക്ഷ്യത്തോടുകൂടി ജൂൺ 19ന് കടമ്പനാട് സെൻ തോമസ് സ്കൂളിൽ വായനാദിനം ആഘോഷിച്ചുഹെഡ്മാസ്റ്റർ അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ബിനുമോൻ എ സിൻ്റെ  അധ്യക്ഷതയിൽ അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി കൃഷ്ണകുമാർ വായനദിനം പരിപാടി ഉദ്ഘാടനം ചെയ്തു ഡിജിറ്റൽ വായന ,  ചിത്രരചന , പദ്യം ചൊല്ലൽ ,മൈം, കഥാരചന ,കവിത രചന, നാടൻപാട്ട് ,പുസ്തക വായനയിലൂടെ എന്നിങ്ങനെ വിവിധ കലാപരിപാടികളും സ്കൂളിൽ  സംഘടിപ്പിച്ചു."എന്റെ പുസ്തകം "എന്ന പേരിൽ 8 അടി നീളമുള്ള ഒരു പുസ്തകം കുട്ടികൾ തയ്യാറാക്കി സ്കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു. കുട്ടികളുടെ കവിത ,ചിത്രരചന, പോസ്റ്റർ എല്ലാം അതിൽ ഉൾപ്പെടുത്തിയിരുന്നു .

ജൂൺ 24 പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണം

പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂൾ ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി .

ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരിവിരുദ്ധദിനം പോസ്റ്റർ