"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/പ്രവർത്തനങ്ങൾ/വിദ്യാർത്ഥികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപകരണ സംഗീതം കണ്ണി ചേർക്കൽ) |
(ഹ്രസ്വ ചിത്രം ഉയരെ കണ്ണി ചേർക്കൽ) |
||
വരി 1: | വരി 1: | ||
==== '''ഹ്രസ്വ ചിത്രം''' ==== | ==== '''ഹ്രസ്വ ചിത്രം - [https://youtu.be/NKhmZE2xJXw?si=e6ha_5D26V2Yjo4V ഉയരെ]''' ==== | ||
സ്കൂളിലെ കുട്ടികൾ തന്നെ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് തയ്യാറാക്കിയ ഹ്രസ്വ ചിത്രം -[https://youtu.be/NKhmZE2xJXw?si=MZX9Ti2DvnGuuto6 ഉയരെ] | സ്കൂളിലെ കുട്ടികൾ തന്നെ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് തയ്യാറാക്കിയ ഹ്രസ്വ ചിത്രം -[https://youtu.be/NKhmZE2xJXw?si=MZX9Ti2DvnGuuto6 ഉയരെ] | ||
വരി 23: | വരി 23: | ||
** ഹൃദയകല്ല്യാണി കെ. <small>10D (2024-25)</small> | ** ഹൃദയകല്ല്യാണി കെ. <small>10D (2024-25)</small> | ||
==== '''നാടൻപാട്ട്''' ==== | |||
ജില്ലാ മത്സരത്തിൽ പങ്കെടുത്ത [https://youtu.be/DGz1LnOUmhg?si=S_Yarp8afO_fPJBe നാടൻപാട്ട് ടീം] | |||
==== ഉപകരണ സംഗീതം ==== | ==== ഉപകരണ സംഗീതം ==== | ||
വൈഗയുടെ <small>(7A -2023-24)</small> പേപ്പർ മാത്രം ഉപയോഗിച്ചുള്ള [https://youtu.be/yuk6l_4318o?si=uYtFbYv4LTMKybSe ഉപകരണ സംഗീതം] | വൈഗയുടെ <small>(7A -2023-24)</small> പേപ്പർ മാത്രം ഉപയോഗിച്ചുള്ള [https://youtu.be/yuk6l_4318o?si=uYtFbYv4LTMKybSe ഉപകരണ സംഗീതം] |
13:37, 30 ജൂൺ 2024-നു നിലവിലുള്ള രൂപം
ഹ്രസ്വ ചിത്രം - ഉയരെ
സ്കൂളിലെ കുട്ടികൾ തന്നെ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് തയ്യാറാക്കിയ ഹ്രസ്വ ചിത്രം -ഉയരെ
സംവിധാനം, തിരക്കഥ, ക്യാമറ, എഡിറ്റിംഗ് - നിരഞ്ജൻ ജെ ശശിധർ (10D 2023-24),
അഭിനയിച്ചത് തേജസ് ജയൻ (10A 2023-24), ഗ്രേഷ്യൻ പോൾ (10B 2023-24).
ചെറുകഥകൾ
മാന്ത്രിക യന്ത്രം
അന്നേദിവസം,പതിവുപോലെ ഉറക്കമുണർന്ന ഉമ്മുക്കുലുസു പടിഞ്ഞാറേ വരാന്തയിലൂടെ പാടത്തിന്റെ വരമ്പിലേക്ക് നടന്നു നീങ്ങി. സ്ഥിരമായി പോകുന്ന വഴിയിൽ അവളുടെ കൂട്ടുകാരോട് കുശലം പറഞ്ഞുകൊണ്ട് പാൽപ്പാത്രം ആട്ടിയാട്ടി അങ്ങനെ നടക്കും. അടയ്ക്ക പെറുക്കുന്ന ശങ്കരൻ ചേട്ടനോടും ചായ പീടികയിലെ കൃഷ്ണൻ മാമനോടും അവൾ സംസാരിക്കും. അങ്ങനെ പാൽക്കാരൻ ചേട്ടന്റെ അടുത്തെത്തും. പത്ത് വയസ്സ് മാത്രം പ്രായമുള്ള അവളുടെ നിഷ്കളങ്കമായ ചിരിയിൽ അവർ അവളുടെ കുസൃതികൾ ആസ്വദിക്കും.
തിരികെ എത്തിയ ഉമ്മുക്കുലുസു പാൽപ്പാത്രം മേശപ്പുറത്ത് വെച്ചുകൊണ്ട് ഉമ്മയെ വിളിച്ചു. അപ്പോഴാണ് അവളുടെ കണ്ണുകൾ മേശപ്പുറത്ത് ഇരിക്കുന്ന കൊച്ചു പെട്ടിയിൽ പതിഞ്ഞത്. കൗതുകത്തോടെ അത് എടുത്തുകൊണ്ട് അവൾ ഉമ്മയുടെ അരികിലേക്ക് പാഞ്ഞു. അവൾ ചോദിച്ചു : ഇത് എന്താണ് ഉമ്മ? എനിക്കുള്ള കളിപ്പാട്ടമാണോ?
അല്ല മോളെ,പട്ടണത്തിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മൊബൈൽ ഫോണാണ്. ഇതെന്തിനാ ഉമ്മ? ദൂരെയുള്ള ആളുകളോട് നമുക്ക് ഇതിലൂടെ സംസാരിക്കാൻ കഴിയും. അതുപോലെ ഇതിന് ദോഷഫലങ്ങളും ഉണ്ട്. അമിതമായി ഇത്തരം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് ഇത് ഒരു ലഹരിയായും, ഒരു നിമിഷം പോലും ഒഴിച്ചു കൂടാനാവാത്ത ഒന്നായും മാറും.
കുറച്ചുനേരം മുമ്പ് വരെ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.ഇത് സ്വന്തമായി കിട്ടിയിരുന്നെങ്കിൽ എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഉണ്ണിക്കുട്ടനോടൊപ്പം മണ്ണപ്പം ചുട്ടു കളിക്കുന്ന സന്തോഷം ഒന്നും ഈ ഫോൺ ഉപയോഗിക്കുമ്പോൾ എനിക്കു കിട്ടില്ലല്ലോ ഉമ്മേ? എനിക്ക് ഇനി ഇത് വേണ്ട, ഉമ്മേന്റെ കയ്യിൽ തന്നെ വെച്ചോളൂ.
** ഐവീന മാർട്ടിൻ - 9D (2024-25)
ചൂട്
" ഹോ എന്തോരു ചൂടാ ഇത് " നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികളെ തുടച്ചു മാറ്റി വീടിനകത്തേക്ക് കയറിക്കോണ്ടവൾ പറഞ്ഞു. " ഒരു രക്ഷയുമില്ല എൻ്റെ മുത്തിയെ ചൂടെടുത്തിട്ട് വയ്യാ " അവൾ ചാരുകസേരയിൽ ഇരിക്കുന്ന മുത്തശ്ശിയുടെ കാലിനടുത്ത് പോയിരുന്നുകൊണ്ട് പറഞ്ഞു. ഇതു കേട്ട മുത്തശ്ശി ഒന്ന് ചിരിച്ചു . അവൾ തല തിരിച്ച് മുത്തശ്ശിയെ നോക്കി ചോദിച്ചു " അല്ല മുത്തി .... ഈ സൂര്യന് ഒരോസം ലീവെടുത്തൂടെ. അത്രേം ചൂട് കോറഞ്ഞ് കിട്ടിയെനെ ". " എൻ്റെ മാളൂ ഇത്രേം പടിച്ചിട്ടും നിനക്കിതൊന്നും അറിഞ്ഞൂടെ. സൂര്യൻ ഇല്ലാച്ച എന്തോകെ സംഭവിക്കൂന്ന് വല്ലതുമറിയോ കുട്ട്യ ". അവർ മുത്തശ്ശിക്ക് നേരെ തിരിഞ്ഞിരുന്നുകോണ്ട് ചോദിച്ചു " എന്താ സംഭവിക്കാ. " ഭൂമി തണുത്തതും ഇരുണ്ടതുമായിരിക്കും. സോളാർ പാനലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വീടുകളിൽ വൈദ്യുതി മുടങ്ങും. ഭ്രമണപഥത്തിൽ ഗ്രഹങ്ങളെ ഒരുമിച്ച് നിർത്താൻ ഗുരുത്വാകർഷണം ഉണ്ടാക്കില്ല അതുകൊണ്ട് ഗ്രഹങ്ങൾ അകന്നു പോകും , പിന്നെ ചൂട് ...അതിന് സൂര്യനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതുകേട്ട മാളു ചോദിച്ചു "പിന്നെ ആരെയാ കുറ്റം പറയാ ". " മനുഷ്യനെ തന്നെ അല്ലാണ്ട് ആരെ വ്യാവസായികവൽക്കരണം , വനനശീകരണം , ഇന്ധനത്തിൻ്റെ അധിക ഉപയോഗം , ഹരിതഗ്രഹ വാതകങ്ങളുടെ സാന്ദ്രത, ഇതോകയാ അന്തരീക്ഷത്തിലെ ചൂട് കൂടാനുള്ള പ്രധാന കാരണങ്ങൾ . ഇതൊക്കെ എത്രാന്ന് വച്ചാ ഈ ഭൂമി സഹിക്കാ " . ഇതൊകെ കേട്ട മാളു പെട്ടെന്ന് ചോദിച്ചു " അല്ല മുത്തി ഈ ചൂടിപ്പോ എങ്ങനാ കോറക്കാ ". " ഈ ചൂട് ഇനി അടുത്തു കാലത്ത് കോറയൂന്ന് പ്രതീക്ഷികണ്ട. പിന്നെ ഭാവി തലമുറക്ക് വേണ്ടി ഇപ്പഴെ കുറച്ച് മരമോകെ നട്ടു വച്ചാ അത്രേം നല്ലത് " ഇതു കേട്ട മാളു ചാടി എഴുന്നേറ്റ് പറഞ്ഞു "എന്നാ പിന്നെ വച്ച് താമസിപ്പിക്കണ്ട ഞാൻ പോയി രണ്ട് ചെടി വാങ്ങി വരാം" ഇതും പറഞ്ഞ് പുറത്തേക്ക് നടക്കാൻ നിന്ന മാളു തിരിഞ്ഞ് മുത്തശ്ശിയോടായി ചോദിച്ചു "അല്ല മുത്തി നിങ്ങക്കിതോകെ എങ്ങനെ അറിയാം " ഇതു കേട്ട മുത്തി ഒന്ന് ചിരിച്ച ശേഷം പറഞ്ഞു " എൻ്റെ മാളു നീയെ കാണാത്തോരു സാധനം ഇണ്ട് ഈ വീട്ടില്..... പത്രം! അതൊന്ന് എടക്ക് എടുത്ത് വായിച്ചാ മതി ഇതൊക്കെ അറിയാം ". " ഓ..... ശരി ഞാൻ എന്നാ പോയിട്ട് വരാം " അവൾ ഒരു ചമ്മിയ ചിരിയോടെ പറഞ്ഞ് പുറത്തേക്കിറങ്ങി
** ഹൃദയകല്ല്യാണി കെ. 10D (2024-25)
നാടൻപാട്ട്
ജില്ലാ മത്സരത്തിൽ പങ്കെടുത്ത നാടൻപാട്ട് ടീം
ഉപകരണ സംഗീതം
വൈഗയുടെ (7A -2023-24) പേപ്പർ മാത്രം ഉപയോഗിച്ചുള്ള ഉപകരണ സംഗീതം