"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 22: | വരി 22: | ||
== ലഹരി വിരുദ്ധ ദിനം 2024 == | == ലഹരി വിരുദ്ധ ദിനം 2024 == | ||
[[പ്രമാണം:47061 markazhsandrug24.jpg|ലഘുചിത്രം|325x325ബിന്ദു|ലഹരി വിരുദ്ധ ദിനം 2024]] | |||
<p align="justify"> | <p align="justify"> | ||
കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. 2024 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ ജാഗ്രത സമിതിയും എസ് പി സി എൻസിസി സ്കൗട്ട് ജെ ആർ സി സംയുക്തമായി വിവിധ പരിപാടികൾ സംഘടുപ്പിച്ചു. രാവിലെ 10.10 നു ക്ലാസ് അസംബ്ലിയാടെ 5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റു ചാല്ലി വിവിധ പരിപാടികൾക് തുടക്കം കുറിച്ചു. | കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. 2024 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ ജാഗ്രത സമിതിയും എസ് പി സി എൻസിസി സ്കൗട്ട് ജെ ആർ സി സംയുക്തമായി വിവിധ പരിപാടികൾ സംഘടുപ്പിച്ചു. രാവിലെ 10.10 നു ക്ലാസ് അസംബ്ലിയാടെ 5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റു ചാല്ലി വിവിധ പരിപാടികൾക് തുടക്കം കുറിച്ചു. |
08:40, 28 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ പ്രവേശനോത്സവം 2024
-
തിരികെ സ്കൂളിലേക്ക്
-
പ്രൈമറി വിദ്യാർത്ഥികളുടെ ആവേശം
-
നവാഗതർക്ക് വരവേൽപ്പ്
-
കുട്ടികൾ ആശയ വിനിമയത്തിൽ
-
എട്ടാം ക്ലാസ് വിദ്യാത്ഥികളുടെ സ്വീകരണം
ജൂൺ 3 സ്കൂൾ തുറക്കുന്ന ദിവസമായിരുന്നു. കയറി ചെല്ലുമ്പോൾ തന്നെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് അംഗങ്ങൾ പൂവുകളും പിടിച്ചു കുട്ടികളെ വരവേൽക്കാൻ നിൽക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാലയ മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ച സ്റ്റേജിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി പി ടി എ പ്രസിഡന്റ് കെ കെ ഷമീം എന്നവരുടെ നേത്രത്തിൽ കുട്ടികളെ വിദ്യാലയത്തിലേക്ക് വരവേറ്റു. അതിനുശേഷം മിട്ടായി എല്ലാവർക്കും വിതരണം ചെയ്യുകയും യുപി സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ പുതുതായി ചേർന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പരിപാടിയും ഹൈസ്കൂളിൽ പുതുതായി ചേർന്ന എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഗുരു സദസ്സ് എന്ന പരിപാടി മർകസ് ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ് കാരന്തൂർ കുട്ടികൾക്ക് ആവശ്യമായ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുൻ മലയാള അധ്യാപകൻ മുഹമ്മദ് കോയ നവാഗതരായ കുട്ടികൾക്ക് കവിത ആലപിച്ചു സ്വീകരിച്ചു.
പരിസ്ഥിതി ദിനം
മർകസ് എച്ച്എസ്എസ് കാരന്തൂർ സ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിലെ പ്രത്യേകം തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശം അവതരിപ്പിച്ചു. സ്കൂൾ കോൺഫറൻസ് ഹാളിൽ മർകസ് ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ കലാം മാവൂർ പരിസ്ഥിതി സന്ദേശ പ്രഭാഷണം നടത്തി. പ്രസ്തുത പരിപാടി സ്കൂൾ നാച്ചുറൽ ക്ലബ്ബ് കൺവീനർ ഷഫീഖ് സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് കെ കെ ഷമീം എന്നിവരുടെ അധ്യക്ഷതയിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു. ബയോളജി വിഭാഗം എസ്ആർ ജി കൺവീനർ റഷ ഫാത്തിമ നന്ദി അറിയിച്ചു.തുടർന്ന് സ്കൂൾ എസ്പിസി എൻസിസി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി സന്ദേശം അറിയിച്ചു.
വായനാദിനം 2024
വായനാദിനവുമായി ബന്ധപ്പെട്ട് മർകസ് സ്കൂളിൽ വായന വാരാഘോഷം 2024 സംഘടിപ്പിച്ചു. ഈ പദ്ധതിയിൽ വ്യത്യസ്ത ദിനങ്ങളിൽ വ്യത്യസ്ത പരിപാടികൾ വളരെ സമയബന്ധിതമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടി സ്കൂളിൽ നടത്തി. ഒന്നാം ദിനത്തിൽ വായനാദിനമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് മൂന്നു മിനിറ്റ് സമയം പാലിച്ചുകൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി. രണ്ടാം ദിനത്തിൽ മലയാളം അധ്യാപകരുടെ നിർദ്ദേശാനുസരണം തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വായന പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ഗ്രന്ഥശാല സന്ദർശനം നടത്തുകയുണ്ടായി. വിദ്യാരംഗക്ലബ്ബിനോടും മാതൃഭാഷയോടും താല്പര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിവിദ്യാർത്ഥികൾക്ക് വേണ്ടി വാർത്താവായനാ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പ്രഭാഷണ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രഭാഷണവും സംഘടിപ്പിച്ചു. വാർത്ത വായന വാരത്തിന്റെ അവസാന ദിനം വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂൾ ഒരുക്കി കൊടുത്തത് പുസ്തകമാവ് എന്ന പരിപാടിയായിരുന്നു. ഈ പദ്ധതി അനുസരിച്ച് കുട്ടികൾ അവർ വായിച്ചതും അവർക്ക് ഇഷ്ടപ്പെട്ടതുമായ പുസ്തകങ്ങളുടെ രൂപങ്ങൾ വിദ്യാലയ ഉദ്യാനത്തിലെ മാവിൻ തയ്യിൽ തൂക്കിയിടുന്ന പരിപാടിയായിരുന്നു. മികച്ച വായന കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനദാനവും നൽകി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽജലീൽ കെ സമ്മാനദാനം നിർവഹിച്ചുമലയാളം അധ്യാപിക പ്രജിത ചടങ്ങിൽ പങ്കെടുത്തു.
ലഹരി വിരുദ്ധ ദിനം 2024
കാരന്തൂർ മർകസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. 2024 ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ സ്കൂൾ ജാഗ്രത സമിതിയും എസ് പി സി എൻസിസി സ്കൗട്ട് ജെ ആർ സി സംയുക്തമായി വിവിധ പരിപാടികൾ സംഘടുപ്പിച്ചു. രാവിലെ 10.10 നു ക്ലാസ് അസംബ്ലിയാടെ 5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾ പ്രതിജ്ഞ ഏറ്റു ചാല്ലി വിവിധ പരിപാടികൾക് തുടക്കം കുറിച്ചു. 11 മണിക്കു ഹെഡ് മാസ്റ്റർ ശ്രീ അബ്ദുൽ നാസർ ഫ്ലാഗ് ഓഫ്ചെയ്തു കാണ്ട് യുദ്ധ വിരുദ്ധ റാലി കാടറ്റുകൾ തയ്യാറാക്കിയ പ്ലാകാർഡ്കളുമേന്തി പുറപ്പെട്ടു. എൻസിസി, എസ് പി സി, ജെ ആർ സി, സ്കൗട്ട് വിദ്യാർത്ഥികൾ അണിനിരന്നു. 11.30 ഓടെ റാലി ഗ്രൗണ്ടിൽ തിരിച്ചു എത്തി മുഴുവൻ വിദ്യാർത്ഥികൾക്കും സന്ദേശം എത്തിച്ചു കൊണ്ട് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു റാലി അവസാനിച്ചു. തുടർന്ന് 12 മണിക്ക് ലഹരി വിരുദ്ധ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാൻ ക്യമ്പസിനു പുറത്തു മനോഹരമായ ഒരു മനുഷ്യചങ്ങല തീർത്തു. എസ്പിസി, എൻസിസി, സ്കൗട്ട്, ജെ ആർ സി വിദ്യാർത്ഥികൾ,വിവിധ ഗ്രൂപ്പുകളുടെയും കാഡറ്റുകളുടെയും ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ അഹമ്മദ്, ഷഫീഖ് കെ, ജമാൽ കെ എം, അഷ്റഫ് ഇ, ഹബീബ് എം എം, നൗഷാദ് വി, അഷ്റഫ്കെ കെ, എന്നിവരും പങ്കെടുത്തു.