"ജി യു പി എസ് കോളിയടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 10: വരി 10:

== ''പരിസ്ഥിതി ദിനം'' ==
== ''പരിസ്ഥിതി ദിനം'' ==
[[പ്രമാണം:11461-KGD-JUNE05-01.jpg|ശൂന്യം|ലഘുചിത്രം|533x533ബിന്ദു]]
[[പ്രമാണം:11461-KGD-JUNE05-01.jpg|ശൂന്യം|ലഘുചിത്രം|202x202px]]
[[പ്രമാണം:11461-KGD-JUNE05-02.jpg|ചട്ടരഹിതം|211x211ബിന്ദു]]
[[പ്രമാണം:11461-KGD-JUNE05-02.jpg|ചട്ടരഹിതം|211x211ബിന്ദു]]
ഈ വർഷത്തെ പരിസ്ഥിതി ദിനം ബഹു: ഹെഡ് മാസ്റ്റർ ഹരിദാസൻ മാസ്റ്റർ  വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന്  സ്കൂൾ വളപ്പിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു . പോസ്റ്റർ നിർമാണം , ഉപന്യാസ രചന ,ക്വിസ് എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ പൂന്തോട്ടം ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയുമായി കൂടുതൽ ഇടപഴകുന്നതിനും പ്രകൃതി സംരക്ഷിപ്പെടേണ്ടതാണെന്നുമുള്ള മനോഭാവം വളർത്തിയെടുക്കാനും സാധിക്കുന്നു. മരങ്ങൾ പച്ചക്കറികൾ ചെടികൾ പൂക്കൾ മുതലായവ വളർത്തുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വയ്ക്കുന്നു.

== ''യോഗ ദിനം'' ==
== ''യോഗ ദിനം'' ==
[[പ്രമാണം:11461-KGD-YOGA-01.jpeg|ലഘുചിത്രം|217x217ബിന്ദു|ശൂന്യം]]
[[പ്രമാണം:11461-KGD-YOGA-01.jpeg|ലഘുചിത്രം|217x217ബിന്ദു|ശൂന്യം]]

15:09, 27 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024-25

2024-25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചുവടെ ഉൾപ്പെടുത്തിയിരിക്കുന്നു.

പ്രവേശനോത്സവം

കോളിയടുക്കം ഗവ: യുപി സ്കൂളിന്റെ പ്രവേശനോത്സവം ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം ഇ .മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി പ്രവർത്തകനും പൂർവ്വ അദ്ധ്യാപകനുമായ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി.എ നാരായണൻ നായർ അഹമ്മദ് ഹാജി ,ദാമോദരൻ , എം പിടിഎ പ്രസിഡൻ്റ് പ്രസീത,എസ് എം സി വൈസ് ചെയർമാൻ രാജൻ, പിടിഎ വൈസ് പ്രസിഡൻ്റ് സുകുമാരൻ ,എം പി ടി എ വൈസ് പ്രസിഡൻ്റ് രാധ സീനിയർ അസിസ്റ്റൻറ് രാധക്കുട്ടി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റർ സി ഹരിദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിജിമോൻ നന്ദി അറിയിച്ചു.

       ചന്ദ്രഗിരി കലാസമിതി ഏർപ്പെടുത്തിയ സ്കൂൾ ബാഗ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ക്രയോൺസ് എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഏർപ്പെടുത്തിയ നാരങ്ങാ മിഠായുടെ മധുരം നുകർന്നാണ് മുഴുവൻ രക്ഷകർത്താക്കളും കുട്ടികളും പ്രവേശനോത്സവത്തെ വരവേറ്റത്. പിടിഎ ഏർപ്പെടുത്തിയ പായസവിതരണവും ചടങ്ങിന് മാറ്റുകൂട്ടി.

പരിസ്ഥിതി ദിനം

ഈ വർഷത്തെ പരിസ്ഥിതി ദിനം ബഹു: ഹെഡ് മാസ്റ്റർ ഹരിദാസൻ മാസ്റ്റർ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ വളപ്പിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു . പോസ്റ്റർ നിർമാണം , ഉപന്യാസ രചന ,ക്വിസ് എന്നിവയും സംഘടിപ്പിച്ചു.സ്കൂൾ പൂന്തോട്ടം ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് പ്രകൃതിയുമായി കൂടുതൽ ഇടപഴകുന്നതിനും പ്രകൃതി സംരക്ഷിപ്പെടേണ്ടതാണെന്നുമുള്ള മനോഭാവം വളർത്തിയെടുക്കാനും സാധിക്കുന്നു. മരങ്ങൾ പച്ചക്കറികൾ ചെടികൾ പൂക്കൾ മുതലായവ വളർത്തുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യം വയ്ക്കുന്നു.

യോഗ ദിനം

അന്താരഷ്ട്ര യോഗദിനം പ്രമാണിച്ച്  സ്പിക്മാകെ കാസർഗോഡ് ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ കോളിയടുക്കം ഗവ: യു പി സ്കൂളിൽ  കുട്ടികൾക്കായുള്ള ത്രിദിന യോഗ പരിശീലനം നടത്തി. ശ്രീമതി രുഗ്മിണി ദാമോദരൻ യോഗ ക്ലാസിന് നേതൃത്വം നൽകി.സ്പിക് മാകെ കോഡിനേറ്റർ രമേഷ് ബാബു ,സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ സി , കെ രാധക്കുട്ടി ,വിജിമോൻ ജി വി എന്നിവർ സംസാരിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് ഉപജില്ലാതല ഉദ്ഘാടന വും വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ശില്പശാലയും കോളിയടുക്കം ഗവ: യു പി സ്കൂളിൽ വച്ച് നടന്നു.വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം വാദ്യകലാകാരിയായ പത്താംതരം വിദ്യാർഥിനി ദേവികാരാജും അധ്യാപകർക്കുള്ള ശില്പശാല ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കളും നിർവഹിച്ചു. പഞ്ചായത്തംഗം ഇ.മനോജ്കുമാർ അധ്യക്ഷനായി.

വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ അണിഞ്ഞ പദ്ധതി വിശദീകരിച്ചു. വിദ്യാർഥി കൾക്കുള്ള ശില്പശാലയ്ക്ക് ഡോ. കെ.വി.രാജേഷും അധ്യാപകർക്കുള്ള ശില്പശാലയ്ക്ക് ശെരീഫ് കുരിക്കളും നേതൃത്വം നൽകി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ്, ഡയറ്റ് ഫാക്കൽറ്റി വിനോദ്‌കു മാർ പെരുമ്പള, വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ശ്രീകു മാർ, കാസർകോട് ബി.പി.സി. കാസിം, പ്രഥമാധ്യാപകൻ സി. ഹരിദാസൻ, പി.ടി.എ. പ്രസിഡൻ്റ് ടി.ശശിധരൻ, മദർ പി.ടി.എ. പ്രസിഡന്റ് പ്രസീജ കൊളാരം, ആർ.ജെ.രാജൻ, കെ.രാധക്കുട്ടി എന്നിവർ സംസാരിച്ചു.