"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 162: | വരി 162: | ||
പ്രമാണം:42085 children'sday3.jpg|alt= | പ്രമാണം:42085 children'sday3.jpg|alt= | ||
പ്രമാണം:42085 children'sday4.jpg|alt= | പ്രമാണം:42085 children'sday4.jpg|alt= | ||
</gallery>'''<big>കരാട്ടെ പരിശീലനം</big>''' :ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‍കൂൾ ക്ലാസിലെ പെൺകുട്ടികൾക്ക് 12 മണിക്കൂർ കരാട്ടെ പരിശീലനം നൽകി.കരാട്ടെ മാസ്റ്ററായ ശ്രീ.ജയറാം പരിശീലനത്തിന് നേതൃത്വം നൽകി. സമാപനയോഗം പി.ടി.എ പ്രസിഡന്റ് ശ്രീ.മുരളി.എൻ ഉത്ഘാടനം ചെയ്തു. സ്‍കൂൾ പ്രധാന അധ്യാപകൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. | </gallery>'''<big>കരാട്ടെ പരിശീലനം</big>''' :ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‍കൂൾ ക്ലാസിലെ പെൺകുട്ടികൾക്ക് 12 മണിക്കൂർ കരാട്ടെ പരിശീലനം നൽകി.കരാട്ടെ മാസ്റ്ററായ ശ്രീ.ജയറാം പരിശീലനത്തിന് നേതൃത്വം നൽകി. സമാപനയോഗം പി.ടി.എ പ്രസിഡന്റ് ശ്രീ.മുരളി.എൻ ഉത്ഘാടനം ചെയ്തു. സ്‍കൂൾ പ്രധാന അധ്യാപകൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.<gallery> | ||
പ്രമാണം:42085 karatte1.jpg|alt= | |||
പ്രമാണം:42085 karatte2.jpg|alt= | |||
</gallery> |
21:50, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പഠനോത്സവം-മേയ് 7 ആറ്റിങ്ങൽ BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് "പഠനോത്സവം "എന്ന പേരിൽ അയിലം ജംഗ്ഷനിലും താഴെ ഇളമ്പയിലും കലാപരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മേശ,കസേര വിതരണം-മേയ് 29 മുദാക്കൽ ഗ്രാമപഞ്ചായത്ത്,എസ്.സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അനുവദിച്ച 10 മേശയുടെയും 10 കസേരയുടേയും വിതരണം പ്രധാന അധ്യാപകനും പി.ടി.എ അംഗങ്ങളും എസ്.എം.സി അംഗങ്ങളും ചേർന്ന് 29/05/2023-ന് നടത്തി.അർഹരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചേർന്ന് മേശയും കസേരയും കൈപ്പറ്റി.
പ്രവേശനോത്സവം-ജൂൺ 1
2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നുമ.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിസ്ഥിതി ദിനം-ജൂൺ5
2023-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
വായന ദിനം-ജൂൺ 19
ഇരുപത്തിയെട്ടാമത് വായനാദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
ലഹരിവിരുദ്ധ ദിനം-ജൂൺ 26
ജൂൺ 26 -ന് ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചാരിച്ചു.(കൂടുതൽ വായനയ്ക്കായി)
ബഷീർ ഓർമ്മ ദിനം-ജൂലൈ 5
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍കൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
ചാന്ദ്രദിനം-ജൂലൈ 21
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)
ലോഷൻ,ഹാൻഡ് വാഷ് നിർമ്മാണം-ജൂലൈ 24
ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ സ്‍കൂൾ ആവശ്യത്തിനുളള ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ചു(കൂടുതൽ വായനയ്ക്കായി)
പ്രീപ്രൈമറി കലോത്സവം-ജൂലൈ 25
സ്കൂളിലെ പ്രീപ്രൈമറി സെക്ഷൻ ജൂലൈ 25-ന് കലോത്സവം സംഘടിപ്പിച്ചു.അങ്കൻവാടി മുൻ അധ്യാപികയായ ശ്രീമതി.പ്രസന്ന ടീച്ചർ കലോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ,എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.ശ്രീമതി.പ്രസന്ന ടീച്ചറെ പ്രധാനഅധ്യാപൻ പൊന്നാട അണിയിച്ചു.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രീപ്രൈമറി കളേഴ്സ് ഡേ-ജൂലൈ 1
സ്കൂളിലെ പ്രീപ്രൈമറി സെക്ഷൻ കുഞ്ഞി കൂട്ടുകാർക്ക് വേണ്ടി കളേഴ്സ് ഡേ ആചാരിച്ചു.കുട്ടികളുടെ രക്ഷിതാക്കൾ തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കുട്ടികൾക്ക് നൽകി.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.അധ്യാപകരും കുട്ടികളും മഞ്ഞ നിറത്തിലുളള ധരിച്ചാണ് അന്നേ ദിവസം സ്കൂളിൽ എത്തിച്ചേർന്നത്.
ഹിരോഷിമ-നാഗസാക്കി ദിനാചാരണം-ആഗസ്റ്റ് 9
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
ഫ്രീഡം ഫെസ്റ്റ് 2023-ആഗസ്റ്റ് 9
ആഗസ്റ്റ് 12-15 വരെ തിരുവനന്തപുരം ടാഗോർ തീയറററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023-ന്റെ ഭാഗമായി 09/08/2023 -ൽ സ്കൂളിൽ പ്രത്യേക അസംബ്ളി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് 2023-നെ സംബന്ധിച്ച വിവരം കുട്ടികളെ അറിയിക്കുകയും ചെയ്തു.(കൂടുതൽ വായനയ്ക്കായി)
സ്‍സിമഎസോ (SCIMASO)EXPO-2023-ആഗസ്റ്റ് 9
സയൻസ്(കൂടുതൽ വായനയ്ക്കായി)ഗണിത(കൂടുതൽ വായനയ്ക്കായി),സാമൂഹ്യശാസ്ത്ര(കൂടുതൽ വായനയ്ക്കായി) ക്ലബുകളുടെ നേതൃത്യത്തിൽ "സ്‍സിമഎസോ (SCIMASO)EXPO-2023"എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു.ആറ്റിങ്ങൽ ബി.ആർ.സി കോഡിനേറ്റർ ശ്രീ.അഭിലാഷ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു.ബി.ആർ.സിയിലെ ശ്രീ.ബിനു,മുൻ പ്രധാന അധ്യാപകനായ ശ്രീ.അനിൽ,പി.ടി.എ,എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സ്‍കൂൾ സയൻസ് പാർക്ക്,ലാബ് എന്നിവയിൽ ലഭ്യമായ ശാസ്ത്രോപകരണങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികളുടേയും പങ്കാളിത്തം എക്സിബിഷനിൽ ഉണ്ടായിരുന്നു.
സ്വാതന്ത്യദിനാഘോഷം-ആഗസ്റ്റ് 15
ഇക്കൊല്ലം സ്വതന്ത്യദിനം,സ്വതന്ത്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ഉച്ചയ്ക്ക് പായസ വിതരണം നടത്തി.പ്രധാന അധ്യാപകൻ പതാക ഉയർത്തിയ പരിപാടിയിൽ വാർഡ് മെമ്പർ,പി.ടി.എ,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
കർഷകദിനം-ആഗസ്റ്റ് 17 (ചിങ്ങം 1)
സ്‍കൂളിലെ കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 (കർഷകദിനം)വിപുലമായ പരിപാടികളോടെ ആഘോഷിച്ചു(കൂടുതൽ വായനയ്ക്കായി)
ഓണാഘോഷം-ആഗസ്റ്റ് 25
സ്കൂൾ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 25-ന് സമുചിതമായി ആഘോഷിച്ചു(കൂടുതൽ വായനയ്ക്കായി)
അധ്യാപകദിനം-സെപ്തംബർ 5
ഇക്കൊല്ലത്തെ അധ്യാപകദിനത്തിൽ സ്‍കൂളിന് സമീപത്തെ അങ്കൻവാടിയിലെ ടീച്ചർമാരേയും സ്‍കൂളിലെ പ്രീപ്രൈമറി ടീച്ചർമാരേയും പ്രധാന അധ്യാപകൻ പൊന്നാട അണിയിച്ച് ആദരിച്ചു.പി.ടി.എ,എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു.ഈ ദിനത്തിൽ സ്‍കൂൾ കുട്ടികൾ അധ്യാപകരായി ക്ലാസുകൾ നടത്തി.
സ്‍കൂൾ കായികോത്സവം-സെപ്തംബർ 15,16
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
ഗാന്ധിജയന്തി-ഒക്ടോബർ 2
സ്‍കൂളിൽ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു.സ്‍കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.ദേശഭക്തി ഗാനാലാപനം,ക്വിസ് എന്നിവ സംഘടിപ്പിച്ചു.ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 3-ന് സ്കൗട്ട് & ഗൈഡിന്റെ നേതൃത്യത്തിൽ ലോഷൻ,ഹാൻഡ് വാഷ് എന്നിവ നിർമ്മിച്ചു.
സ്‍കൂൾതല ശാസ്‍ത്രമേള-ഒക്ടോബർ 3
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു.ഐ.ടി,ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതം,പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.എല്ലാകുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.
സ്‍കൂൾ കലോത്സവം-ഒക്ടോബർ 5,6
ഇക്കൊല്ലത്തെ സ്‍കൂൾ കലോത്സവം ഒക്ടോബർ 5,6 തീയതികളിലായി സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
കേരളാപിറവി ദിനം-നവംബർ 1 കേരളാപിറവി ദിനത്തിൽ പ്രത്യേക അസംബ്ളി സംഘടിപ്പിച്ചു,അസംബ്ളിയിൽ കേരളപിറവിദിനപതിപ്പ് പ്രകാശനം ചെയ്‍തു.കേരളപിറവി ദിന ക്വിസ്,കുട്ടികളുടെ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
-
കേരളപിറവി
-
-
-
-
-
കേരളീയം-പഠനയാത്ര :സംസ്ഥാന സർക്കാർ സംഘടിപ്പിച്ച "കേരളീയം" പരിപാടി കാണുന്നതിനായി സ്കൂളിൽ നിന്നും നവംബർ 4-ന് കുട്ടികളെ കൊണ്ടുപോയി.നിയമസഭാ മന്ദിരം,പ്ലാനറ്റോറിയം,മൃഗശാല,ഹിസ്റ്റോറിക്കൽ മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കുകയും കേരളാ എനർജി മിഷൻ നടത്തിയ "ഉണർവ്"എന്ന പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.
-
.
-
-
ശിശുദിനം-നവംബർ 14: ഇക്കൊല്ലത്തെ ശിശുദിനം വിവിധ പരിപാടികളോടെ സ്‍കൂളിൽ ആഘോഷിച്ചു.ഈ ദിനത്തിൽ പ്രത്യേക അസംബ്ളിയും ശിശുദിനറാലിയും സംഘടിപ്പിച്ചു.കുട്ടികൾ ചാച്ചാജിയുടെ വേഷം കെട്ടി റാലിയിൽ പങ്കെടുത്തു.
കരാട്ടെ പരിശീലനം :ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‍കൂൾ ക്ലാസിലെ പെൺകുട്ടികൾക്ക് 12 മണിക്കൂർ കരാട്ടെ പരിശീലനം നൽകി.കരാട്ടെ മാസ്റ്ററായ ശ്രീ.ജയറാം പരിശീലനത്തിന് നേതൃത്വം നൽകി. സമാപനയോഗം പി.ടി.എ പ്രസിഡന്റ് ശ്രീ.മുരളി.എൻ ഉത്ഘാടനം ചെയ്തു. സ്‍കൂൾ പ്രധാന അധ്യാപകൻ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു.