ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം-ജൂൺ 2
2025-26 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്രയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.നവാഗതരെ പഠനോപകരണങ്ങളും അക്ഷരമാലയും നൽകി സ്വീകരിച്ചു.
സ്‍കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവപൊതുസമ്മേളനം ഗായകനും കവിയും നാടൻ പാട്ട് കലാകാരനുമായ അനിൽ വെഞ്ഞാറമൂട് അക്ഷരദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സ്‍കൂൾ ഹെഡ്‍മാസ്റ്റർ ശാന്തകുമാർ,വാർഡ് മെമ്പർമാർ.എസ്.എം.സി ചെയർമാൻ എന്നിവർ പങ്കെടുത്തു.
പരിസ്ഥിതി ദിനം-ജൂൺ 5
2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.


വായന ദിനം-ജൂൺ 19
ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)

യോഗദിനം-ജൂൺ 21

അന്തർദേശീയ യോഗദിനത്തിന്റെ ഭാഗമായ ജൂൺ 23-ന് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ശ്രീമതി.ഡോ.കൃഷ്ണ,യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുയും വിവിധ യോഗമുറകൾ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തു.
ലഹരിവിരുദ്ധ ദിനം-ജൂൺ 26
ജൂൺ 26 -ന് ലഹരിവിരുദ്ധ ക്ലബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)

പേപ്പട്ടി വിഷബാധയ്ക്കെതിരെയുളള ബോധവത്ക്കരണം-ജൂൺ 30
പേപ്പട്ടി വിഷബാധയ്ക്കെതിരെയുളള ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് മുദാക്കൽ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജൂൺ 30-ന് പ്രത്യേകം അസംബ്ലി സംഘടിപ്പിക്കുകയും ഈ മഹാവിപത്തിനെതിരെ പോരാടുന്നതിനുളള പ്രതിജ്ഞ കുട്ടികളെ കൊണ്ട് എടുപ്പിക്കുകയും ചെയ്തു.


ബഷീർ ഓർമ്മ ദിനം-ജൂലൈ 5

വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം ജൂലൈ 7 ന് വിവിധ പരിപാടികളോടെ സ്‍കൂളിൽ സംഘടിപ്പിച്ചു.
ചാന്ദ്രദിനം-ജൂലൈ 21
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21-ന് ചാന്ദ്രദിനം സ്‍കൂളിൽ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)
മുങ്ങി മരണബോധവത്ക്കരണ പ്രതിജ്ഞ-ജൂലൈ 25

മുങ്ങി മരണങ്ങൾക്കെതിരെ റവന്യൂ വകുപ്പ് - തിരുവനന്തപുരം ജില്ല ദുരന്ത നിവാരണ അതോറിറ്റി പ്രതിരോധ ബോധ വൽക്കരണപരിപാടിയുടെ ഭാഗമയായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും മുങ്ങി മരണബോധവത്ക്കരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
മുൻഷി പ്രേംചന്ദ് ജന്മദിനം-ജൂലൈ 31
പ്രശസ്ത ഹിന്ദി കവിയായ മുൻഷി പ്രേംചന്ദിന്റെ ജന്മദിനം സ്‍കൂളിൽ ആഘോഷിച്ചു. 31/07/2025-ന് ഹിന്ദി ഭാഷയിൽ പ്രത്യേക അസംബ്ളി കൂടി.മുൻഷി പ്രേംചന്ദിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചും ഉളള പ്രസംഗം കുട്ടികൾ അവതരിപ്പിച്ചു.കുട്ടികൾ മുൻഷി പ്രേംചന്ദ് എഴുതിയ കവിതകൾ അവതരിപ്പുിച്ചു.

മുൻഷി പ്രേംചന്ദിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ ക്വിസ് മൽസരം സംഘടിപ്പിച്ചു.
ചങ്ങാതിയ്ക്കൊരു തൈ കൈമാറൽ-ജൂലൈ 31

സ്കൂൾ ഹരിതസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ "ചങ്ങാതിയ്ക്ക് ഒരു തൈ കൈമാറൽ "പരിപാടി സംഘടിപ്പിച്ചു.
ഹിരോഷിമ-നാഗസാക്കി ദിനം-ആഗസ്റ്റ് 9

സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 8-ന് ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. (കൂടുതൽ വായനയ്ക്കായി
സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്-ആഗസ്റ്റ് 14
ഇക്കൊല്ലത്തെ സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 14-ാം തീയതി നടന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയിലാണ് ഇലക്ഷൻ നടത്തിയത്.
സ്‍കൂൾ ചെയർമാൻ:അശ്വിൻ.വി.പ്രകാശ്(10A) വൈസ് ചെയർപേഴ്സൺ:അനഘവിനോദ്(9A) ആഭ്യന്തരമന്ത്രി:പൂജ.എ(9B)
ആരോഗ്യം,പരിസ്ഥിതി മന്ത്രി:ശിവഗംഗ(7A) കലാകായിക മന്ത്രി:അനശ്വർ.എൽ.ആർ (6A)
സ്വാതന്ത്ര്യദിനാഘോഷം-ആഗസ്റ്റ് 15

ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പ്രധാന അധ്യാപകൻ പതാക ഉയർത്തിയ പരിപാടിയിൽ പി.ടി.എ,,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കുഞ്ഞികൃഷ്ണൻ മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.അതുപോലെ 9-ാം ക്ലാസിൽ ഉന്നത വിജയം നേടിയതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നമായ കുട്ടികൾക്കു് വസന്തമെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.
ഓണാഘോഷം-ആഗസ്റ്റ് 27

സ്‍കൂൾ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27-ന് സമുചിതമായി ആഘോഷിച്ചു(കൂടുതൽ വായനയ്ക്കായി)
സ്‍കൂൾ കായികോത്സവം-സെപ്തംബർ 11,12

സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സെപ്തംബർ 11,12 തീയതികളിൽ സംഘടിപ്പിച്ചു.(കൂടുതൽ വായനയ്ക്കായി)
ഓസോൺ ദിനം-സെപ്തംബർ 16
ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ ഓസോൺദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.(കൂടുതൽ വായനയ്ക്കായി)
സ്‍കൂൾതല ശാസ്ത്രമേള-ഒക്ടോബർ 3

സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾതല ശാസ്ത്രമേള 2025 ഒക്ടോബർ 3-ാം തീയതി സംഘടിപ്പിച്ചു.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതം,പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.മേളയിൽ എല്ലാകുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.
പ്രതിഭാസംഗമം 2025
വിവിധ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി "പ്രതിഭാസംഗമം 2025" സംഘടിപ്പിച്ചു.2025 ഒക്ടോബർ 13-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ പി.ശശി അവറുകൾ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും അധ്യാപകനും പ്രാസംഗികനുമായ ശ്രീ.മനോജ് പുളിമാത്തിന്റെ സാന്നിധ്യംപ്രസ്തുത പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചു.അധ്യാപകർ,പി.ടി.എ,എസ്,എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

