ജി.എച്ച്.എസ്. അയിലം/സ്പോർട്സ് ക്ലബ്ബ്/2025-26
സ്‍കൂൾ കായികോത്‍സവം-സെപ്തംബർ 11,12
സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍കൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍കൂൾതല കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.ഓട്ടം,ചാട്ടം,ജാവലിൻ,ഷോട്ട്പുട്ട്,ഡിസ്ക്സ്,റിലേ എന്നിവയിൽ എൽ.പി,യു.പി,ഹൈസ്‍കൂൾ വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 11-ാം തീയതി എൽ.പി,യു.പി വിഭാഗത്തിലും സെപ്തംബർ 12-ാം തീയതി ഹൈസ്‍കൂൾ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു.






സബ് ജില്ല കായികോത്സവം
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ ഒക്ടോബർ 12 മുതൽ 13 വരെ നടന്ന സബ് ജില്ല കായികോത്സവത്തിലെ വിവിധ വിഭാഗമത്സരങ്ങളിൽ ഈ സ്‍കൂളിലെ കുട്ടികൾ പങ്കെടുത്തു
- പത്താം ക്ലാസിലെ അതുൽ എസ് ദീപു ഹാമർത്രോ ജൂനിയർ ബോയ്സ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി
- പത്താം ക്ലാസിലെ ഗൗരി.ജി ഷോട്ട് പുട്ട് ജൂനിയർ ഗേൾസ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
- ഏഴാം ക്ലാസിലെ ജ്യോതി .എസ് ഡിസ്കകസ് ത്രോ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.
- ഒമ്പതാം ക്ലാസിലെ രേവതി.എസ്.പി ഡിസ്കകസ് ത്രോ ജൂനിയർ ഗേൾസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടി.

