"എ. യു. പി. എസ്. ഉദിനൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
== '''<big><u>ശിശുദിനാഘോഷം 2022</u></big>''' == | == '''<big><u>ശിശുദിനാഘോഷം 2022</u></big>''' == | ||
'''<big><u>പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല നിർമ്മാണവുമായി സീഡ് വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം</u></big>''' | '''<big><u>പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല നിർമ്മാണവുമായി സീഡ് വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം</u></big>''' |
12:28, 4 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ശിശുദിനാഘോഷം 2022
പാഴ് വസ്തുക്കളുപയോഗിച്ച് കരകൗശല നിർമ്മാണവുമായി സീഡ് വിദ്യാർത്ഥികളുടെ ശിശുദിനാഘോഷം
കുട്ടികളുടെ ഇഷ്ട തോഴനായിരുന്ന ചാച്ചാജിയുടെ ജന്മദിനമായ ശിശു ദിനത്തിൽ കുട്ടികളിൽ അന്തർലീനമായി ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുന്നതിനും, പരിപോഷിക്കുന്നതിനുമായി പാഴ് വസ്തുക്കളുപയോഗിച്ച് കൊണ്ടുള്ള കര കൗശല നിർമ്മാണവും,പ്രദർശനവും സംഘടിപ്പിച്ചു. എടച്ചാക്കൈ എ യു.പി സ്കൂളിലെ സീഡ് വിദ്യാർത്ഥികളാണ് ശിശുദിനത്തിൽ വേറിട്ട പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്.ദിനാഘോഷ പരിപാടി പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് വി.ആശാലത അധിക്ഷ അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ അൻസബ് ശിശുദിന സന്ദേശം നൽകി.കുരുന്നുകളുടെ വിവിധ കലാപരിപാടികളടങ്ങിയ ബാലസഭ നടന്നു.സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത്, അധ്യാപികമാരായ കെ.എൻ സീമ,എം. ശോഭ,കെ.റുബൈദ, എം.പി ലാജുമോൾ,എം.ജിഷ എന്നിവർ നേതൃത്വം നൽകി
![](/images/thumb/0/03/12556-children%27s-day-celebration-1.jpg/300px-12556-children%27s-day-celebration-1.jpg)
![](/images/thumb/8/8f/12556-children%27s-day-celebration-2.jpg/300px-12556-children%27s-day-celebration-2.jpg)
കുട്ടിപ്പാർലമെന്റിൽ കൈയടി നേടി മൂന്നാം വർഷവും ഫാത്വിമത്ത് നബീല
കുട്ടിപ്പാർലിമെന്റിൽ പ്രധാന മന്ത്രിയായി ആറാം ക്ലാസുകാരി ഫാത്വിമത്ത് നബീല .
കുട്ടികളുടെ ഇഷ്ട തോഴനായിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനത്തിൽ ജില്ലാ ശിശുക്ഷേമ സമിതി വിദ്യാനഗർ സൺറൈസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച കുട്ടി പാർലമെന്റിൽ പ്രധാനമന്ത്രി പദം അലങ്കരിച്ച് ഉദ്ഘാടനം ചെയ്തത് ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനി ഫാത്തിമത്ത് നബീല.
ഇത് തുടർച്ചയായ മൂന്നാം തവണയാണ് ആശയ സമ്പുഷ്ടമായ വിഷയം കൊണ്ടും,ചാതുര്യയാർന്ന ശൈലി കൊണ്ടും കുട്ടിപാർലിമെന്റിൽ ഏവരുടെയും കൈയടി നേടിയത്.പാഠ്യ - പാഠ്യേതര വിഷയങ്ങളിൽ മിടുക്കിയായ നബീല 2020 ലെ കുട്ടിപ്പാർലിമെന്റിൽ പ്രധാനമന്ത്രി,2021 ൽ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നു.
കുട്ടികളുടെ വ്യക്തി വികസനത്തിനും, നേതൃപാടവത്തിനും ഉതകുന്നതിനായി ശിശുദിനാഘോഷത്തിനോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ നാല് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മൽസത്തിലൂടെയാണ് കുട്ടി പാർലിമെന്റിലേക്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്.
മലയാളം,കന്നഡ മീഡിയത്തിലെ നൂറോളം സ്കൂളുകളിൽ നിന്നായി പങ്കെടുത്ത മൽസരാർത്ഥികളിൽ നിന്ന് മലയാളം മീഡിയത്തിൽ "വർത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തിൽ ഒന്നാം സ്ഥാനം നേടിയത് വഴിയാണ് ഫാത്തിമത്ത് നബീലക്ക് കുട്ടി പാർലിമെന്റിൽ പ്രധാനമന്ത്രിയാവാൻ അവസരം ലഭിച്ചത്
കുട്ടികൾ മാത്രം നിയന്ത്രിച്ച സ്റ്റുഡന്റ് പാർലിമെന്റിൽ വെച്ച് കാസർഗോഡ് എം.എൽ.എ യായ എൻ.എ നെല്ലിക്കുന്നിൽ നിന്ന് വിജയികൾക്കുള്ള സ്നേഹോപഹാരവും, സർട്ടിഫിക്കറ്റും സ്വീകരിച്ചുഎടച്ചാക്കൈ എ.യു.പി സ്കൂൾ പി.ടി.എ അംഗം ടി.കെ.സി നൂർജഹാൻ,പടന്ന കടപ്പുറം എം.ബിലാൽ എന്നിവരുടെ മകളായ ഈ കൊച്ചു മിടുക്കിയെ പി.ടി.എ യും,സ്റ്റാഫ് കൗൺസിലും,മാനേജ്മെന്റും,നാട്ടുകാരും അഭിനന്ദിച്ചു.
![](/images/thumb/1/1f/12556-children%27s-parliament-3.jpg/300px-12556-children%27s-parliament-3.jpg)
![](/images/thumb/5/52/12556-children%27s-parliament-1.jpg/300px-12556-children%27s-parliament-1.jpg)
![](/images/thumb/b/b6/12556-children%27s-parliament-6.jpg/300px-12556-children%27s-parliament-6.jpg)
![](/images/thumb/5/57/12556-children%27s-parliament-5.jpg/300px-12556-children%27s-parliament-5.jpg)
കേരളപ്പിറവി ദിനം
കേരളപ്പിറവി ദിനത്തിൽ ഭൂപടം തീർത്ത് വിദ്യാർത്ഥികൾ
കേരള പിറവി ദിനം സമുചിതമായി ആഘോഷിച്ച് വിദ്യാർത്ഥികൾ.സംസ്ഥാനം രൂപീകരിച്ചിട്ട് അറുപത്തി ആറ് വർഷം പൂർത്തിയായതിന്റെ ഭാഗമായി എടച്ചാക്കൈ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ കേരള ഭൂപടം തീർത്താണ് കേരളപ്പിറവി ദിനമാഘോഷിച്ചത്.ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ കലകളെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ പ്രദർശനം,ചരിത്ര വിവരണം തുടങ്ങിയവ നടന്നു.രാവിലെ നടന്ന പരിപാടി പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് നോ ടു ഡ്രഗ്‌സ് കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ സംഘടിപ്പിച്ച ലഹരിമുക്ത കേരളം മനുഷ്യ ശ്യംഖല പരിപാടി പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്റ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.ലത അധ്യക്ഷത വഹിച്ചു.സംഹാ സൈനബ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ ഫ്ലാഷ്മോബ് അവതരിപ്പിച്ചുപി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ,മദർ പി.ടി.എ പ്രസിഡന്റ് ആയിഷ പടന്ന,സീനിയർ അസിസ്റ്റന്റ് വി. ആശാലത,സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത് സംസാരിച്ചു.ജന പ്രിതിധിനികൾ, പൗരപ്രമുഖർ, നാട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,വിദ്യാർത്ഥികൾ സംബന്ധിച്ചു.
![](/images/thumb/d/d9/12556-keralapiravi-1.jpg/300px-12556-keralapiravi-1.jpg)
![](/images/thumb/3/31/12556-keralapiravi-3.jpg/300px-12556-keralapiravi-3.jpg)
![](/images/thumb/4/4a/12556-keralapiravi-2.jpg/300px-12556-keralapiravi-2.jpg)
ബഷീർ ദിനം
ജൂലൈ - 5. വൈക്കം മുഹമ്മദ് ബഷീർ ഓർമ്മ ദിനം.
ഇമ്മിണി ബല്യ എഴുത്തുകാരനെ അടുത്തറിയാൻ എടച്ചാക്കൈയിലെ 'കുട്ടികളും അമ്മമാരും'.
ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഇമ്മിണി ബല്യ എഴുത്തുകാരനെ അടുത്തറിയാൻ 'കുട്ടികളും അമ്മമാരും'.എടച്ചാക്കൈ എ.യു.പി സ്കൂളിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ കഥകളാലും,നോവലുകളാലും തന്റെ തൂലിക കൊണ്ട് ഏത് സാധാരണക്കാർക്കും വായിക്കാൻ പാകത്തിന് ജീവിതാനുഭവങ്ങളാൽ ഹാസ്യം നിറച്ച് ചിരിപ്പിച്ചും,കരയിപ്പിച്ചും വിസ്മയപ്പെടുത്തിയ വിശ്വഎഴുത്തുകാരനെ അടുത്തറിയാൻ ' ഇമ്മിണി ബല്യ എഴുത്തുകാരനോടൊപ്പം' പരിപാടി സംഘടിപിച്ചത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ കുട്ടികൾക്കും,രക്ഷിതാക്കൾക്കും കൈമാറി പ്രധാന അധ്യാപകൻ ഇ.പി വത്സരാജൻ ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് വി.ആശാലത പദ്ധതി പരിചയപ്പെടുത്തി.സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത്,അധ്യാപകരായ കെ.റുബൈദ, കെ.രജിത,കെ.ആർ രാഖി സംസാരിച്ചു.ഇന്ന് നടക്കുന്ന പ്രത്യേക അസംബ്ലിയിൽ ബഷീർ അനുസ്മരണവും,വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും അധ്യാപിക വി.എം ഉമ ഉദ്ഘാടനം ചെയ്യും.ബഷീർ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ ദൃശ്യാവിഷ്ക്കരിക്കും.
![](/images/thumb/a/a3/12556-basheer-dinam-1.jpg/300px-12556-basheer-dinam-1.jpg)
ഓൺലൈൻ റേഡിയോ
ചങ്ങാതിമാരുടെ റേഡിയോ വൈറലായി
ആദരവുമായി പി.ടി.എ
ഭിന്നശേഷിക്കാരായ ചങ്ങാതിമാരുടെ വിഭിന്നശേഷികൾ റേഡിയോയിലൂടെ അരങ്ങിലെത്തിയപ്പോൾ പ്രേക്ഷകരുടെ നിറഞ്ഞ കൈയടി. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി എടച്ചാക്കൈ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ചങ്ങാത്തം ഓൺലൈൻ റേഡിയോ യുടെ പ്രത്യേക എപ്പിസോഡാണ് വൈറലായിരിക്കുന്നത്.
പരിമിതികൾക്കിടയിൽ നിന്നും ചിന്താശേഷികളും കഴിവുകളും ഉപയോഗിച്ച് സരളമായി പാട്ടു പാടിയും,കഥകൾ പറഞ്ഞും,നർമ്മങ്ങൾ പങ്കിട്ടും,നാട്ടുവിശേഷങ്ങൾ പങ്ക് വെച്ചും റേഡിയോ പരിപാടി പ്രേക്ഷകർക്ക് മുമ്പിലെത്തിയപ്പോൾ സർഗാത്മകതകൾക്ക് അതിജീവനത്തിന്റെ പുതുവെളിച്ചം പകരുന്നതായി.കുട്ടികളുടെ വിനോദത്തിനായും മാനസികോല്ലാസനത്തിനുമായി നടത്തിവരുന്ന ഓൺലൈൻ റേഡിയോയുടെ പ്രത്യേക എപ്പിസോഡിന് ബി.ആർ.സി യിലെ സ്പെഷ്യൽ എഡ്യുക്കേറ്റർ പി.എം. മുംതാസ്,വിദ്യാലയത്തിലെ അധ്യാപിക ഇ.പി പ്രിയ എന്നിവരാണ് മുൻകൈ എടുത്തത്.പരിപാടി സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായതോടെ പല പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങളുമായെത്തി.ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ കുരുന്നുകളെ സ്കൂൾ പി.ടി.എ ആദരിച്ചു.അനുമോദന സംഗമം പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ അധ്യക്ഷനായി.
![](/images/thumb/5/57/12556-online-radio-3.jpg/300px-12556-online-radio-3.jpg)
![](/images/thumb/0/09/12556-online-radio-4.jpg/300px-12556-online-radio-4.jpg)
![](/images/thumb/4/4c/12556-online-radio-2.jpg/300px-12556-online-radio-2.jpg)
![](/images/thumb/a/a5/12556-online-radio-1.jpg/300px-12556-online-radio-1.jpg)
മേളകളിലെ വിജയികൾക്ക് എടച്ചാക്കൈയുടെ 'പ്രതിഭോത്സവം'
റവന്യൂ ജില്ലാ - ഉപജില്ലാ സ്കൂൾ കലോത്സവം,ഉപജില്ല അറബിക് സാഹിത്യോത്സവ ചാമ്പ്യന്മാർ,കായിക - ശാസ്ത്ര മേളകളിലെ വിജയികൾ,ജില്ലാ തൈക്വോണ്ട മെഡൽ ജേതാവ്,ശിശുദിനാഘോഷ കുട്ടിപാർലമെന്റിലെ പ്രധാനമന്ത്രി,എൽ.എസ്.എസ് - യു.എസ്.എസ് വിജയികൾ എന്നിവയിലൂടെ മിന്നും നേട്ടം നേടി അഭിമാനമേകിയ പ്രതിഭകൾക്ക് എടച്ചാക്കൈ നാടും വിദ്യാലയവും 'പ്രതിഭോസവം' എന്ന പേരിൽ അനുമോദന സംഗമം സംഘടിപ്പിച്ചു.
പരിപാടി പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.ലത അധ്യക്ഷയായി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി രാമകൃഷ്ണൻ മുഖ്യാതിഥിയായി.പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ അനുമോദന പ്രസംഗം നടത്തി.വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് ഏർപ്പെടുത്തിയ ഗിഫ്റ്റ് ജമാഅത്ത് ട്രഷററും,മാനേജ്മെന്റ് പ്രതിനിധിയുമായ ടി. അബ്ദുറഹ്മാൻ ഹാജി വിതരണം ചെയ്തു.
വിവിധ മേളകളിലെ വിജയികൾക്കും,എൽ.എസ്.എസ്,യു.എസ്.എസ് വിജയികൾക്കുമുള്ള ആദരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്റ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷൻ എം.സുമേഷ്,ജമാഅത്ത് ഭാരവാഹികളായ വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി,പി.കെ താജുദ്ധീൻ,പൗര പ്രമുഖരായ വി.കെ ഹനീഫ ഹാജി,വി.കെ.ടി ഇസ്മാഈൽ,എൻ.സി അബ്ദുൽ അസീസ്,മദർ പി.ടി.എ വൈസ് പ്രസിഡന്റ് പി.ആശ,മേളകളുടെ കൺവീനർമാരായ കെ.വി ജയശ്രീ,കെ.വി സുദീപ്കുമാർ,വി. ആശാലത,കെ.ജയശ്രീ, കെ.ഷൈന പ്രസംഗിച്ചു.പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൾ നാസർ സ്വാഗതം,സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത് നന്ദിയും പറഞ്ഞു.
![](/images/thumb/5/5d/12556-kgd-prathibholsavam-1.jpg/300px-12556-kgd-prathibholsavam-1.jpg)
![](/images/thumb/5/59/12556-kgd-prathibholsavam-3.jpg/300px-12556-kgd-prathibholsavam-3.jpg)
![](/images/thumb/e/e6/12556-kgd-prathibholsavam-4.jpg/300px-12556-kgd-prathibholsavam-4.jpg)
![](/images/thumb/1/1e/12556-kgd-prathibholsavam-2.jpg/300px-12556-kgd-prathibholsavam-2.jpg)
![](/images/thumb/7/76/12556-kgd-prathibholsavam-5.jpg/300px-12556-kgd-prathibholsavam-5.jpg)
![](/images/thumb/6/62/12556-kgd-prathibholsavam-6.jpg/300px-12556-kgd-prathibholsavam-6.jpg)
"ഒന്നാന്തരം" പലഹാര പ്രദർശനം.
ഒന്നാം തരത്തിലെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാര പ്രദർശനം നടത്തി. വ്യത്യസ്ത പലഹാരങ്ങൾ കണ്ടും , തൊട്ടും, മണത്തും രുചിച്ചും മനസിലാക്കാൻ കുട്ടികൾക്ക് ഈ പ്രദർശനത്തിലൂടെ സാധിച്ചു. സമൂസ, ചപ്പാത്തി, ഉണ്ണിയപ്പം തുടങ്ങി മുപ്പതോളം പലഹാരങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു.
![](/images/thumb/e/e9/12556-palahara-mela-6.jpg/300px-12556-palahara-mela-6.jpg)
![](/images/thumb/5/55/12556-palahara-mela-8.jpg/300px-12556-palahara-mela-8.jpg)
![](/images/thumb/c/cd/12556-palahara-mela-7.jpg/300px-12556-palahara-mela-7.jpg)
നാട്ടുരുചികളറിയാൻ സദ്യയൊരുക്കി നാലാം തരത്തിലെ കുട്ടികൾ
നാലാം തരത്തിലെ താളും തകരയും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസിൽ സദ്യ ഒരുക്കി.സദ്യയിലെ എല്ലാ വിഭവങ്ങളും തയ്യാറാക്കിയിരുന്നു.കുട്ടികളോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും സദ്യയിൽ പങ്കെടുത്തു.സദ്യയിലെ വിഭവങ്ങളെല്ലാം കുട്ടികൾ കണ്ടും രുചിച്ചും മനസിലാക്കി.വളരെ വ്യത്യസ്തമായ പരിപാടിയായി കുട്ടികൾക്ക് അനുഭവപ്പെട്ടു.
![](/images/thumb/3/30/12556-sadya-2.jpg/300px-12556-sadya-2.jpg)
![](/images/thumb/a/a9/12556-sadya-1.jpg/300px-12556-sadya-1.jpg)
![](/images/thumb/2/26/12556-sadya-3.jpg/300px-12556-sadya-3.jpg)
എടച്ചാക്കൈ സ്കൂളിൽ അറബിക് വാരാഘോഷത്തിന് തുടക്കമായി
പടന്ന : ഡിസംബർ 18 ലോക അറബിക് ദിനത്തോടനുബന്ധിച്ച് എടച്ചാക്കൈ എ.യു.പി സ്കൂൾ അൽ അസ് ഹാർ അറബിക് ക്ലബ്ബ് സംഘടിക്കുന്ന അറബിക്ക് വാരാഘോഷ പരിപാടിക്ക് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കായി കളറിംഗ്,പോസ്റ്റർ നിർമ്മാണം,പദപ്പയറ്റ്,പതിപ്പ് നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം,മെമ്മറി ടെസ്റ്റ് തുടങ്ങിയ മത്സരങ്ങൾ നടക്കും. പരിപാടി സീനിയർ അസിസ്റ്റന്റ് വി.ആശാലത ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത് അധ്യക്ഷയായി. അറബിക് അധ്യാപിക കെ.റുബൈദ വാരാഘോഷ പരിപാടികൾ പരിചയപ്പെടുത്തി.
![](/images/thumb/7/73/12556-kgd-arabic-day-6.jpg/300px-12556-kgd-arabic-day-6.jpg)
![](/images/thumb/7/73/12556-kgd-arabic-day-1.jpg/300px-12556-kgd-arabic-day-1.jpg)
![](/images/thumb/0/0b/12556-kgd-arabic-day-8.jpg/300px-12556-kgd-arabic-day-8.jpg)
കുട്ടികൾക്ക് മാനസികോല്ലാസം പകർന്ന് യോഗ പരിശീലനം
പടന്ന : അന്താരാഷ്ട്ര യോഗ ദിനത്തിൽ കുട്ടികൾക്ക് മാനസികോല്ലാസം പകർന്ന് യോഗ പരിശീലനം. പടന്ന ആയുർവേദ ഡിസ്പെൻസറി യോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് എടച്ചാക്കൈ എ.യു.പി സ്കൂളിലെ കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് പരിശീലനമൊരുക്കിയത്. മത്സരവും സമ്മർദ്ദവും നിറഞ്ഞ ആധുനിക കാലത്ത് വർദ്ധിച്ചുവരുന്ന മാനസിക പിരുമുറക്കവും,ജീവിത ശൈലി രോഗങ്ങളും ഒഴിവാക്കാൻ ഉത്തമമായ മാർഗ്ഗലൊന്നായ യോഗ പരിശീലനം ബാല്യം തൊട്ട് ദിനചര്യയാക്കുന്നതിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കു വെക്കുകയും,വിവിധ പരിശീലന മുറകൾ ഡെമോ കാണിച്ചു നൽകുകയും ചെയ്തു.
പരിപാടി ആയുർവേദ ഡിസ്പെൻസറി ഓഫീസർ ഡോ:കെ.വി നിഷ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇ.പി വത്സരാജൻ അധ്യക്ഷത വഹിച്ചു. യോഗ കേന്ദ്രത്തിലെ പരിശീലക കെ.പ്രണവ്യ ഡെമോ ക്ലാസിന് നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് വി.ആശാലത, അധ്യാപികമാരായ കെ.ജയശ്രീ, കെ.റുബൈദ,കെ.സുധ എന്നിവർ സംസാരിച്ചു.
![](/images/thumb/3/39/12556-kgd-yoga-day-5.jpg/300px-12556-kgd-yoga-day-5.jpg)
![](/images/thumb/9/96/12556-kgd-yoga-day-2.jpg/300px-12556-kgd-yoga-day-2.jpg)
![](/images/thumb/0/01/12556-kgd-yoga-day-3.jpg/300px-12556-kgd-yoga-day-3.jpg)
സമീലിന്റെ ലോകകപ്പ് പ്രവചനം പുലർന്നു ;
അറബിക് ക്ലബ്ബിന്റെ ആദരം
പടന്ന : ഖത്തറിൽ സമാപിച്ച ലോകകപ്പ് ഫുട്ബോൾ വിജയിയെ പ്രവചിച്ച ഏഴാം ക്ലാസുകാരൻ സമീലിന് അനുമോദനം. ലോക അറബിക് ദിനത്തോടനുബന്ധിച്ച് എടച്ചാക്കൈ എ.യു.പി സ്കൂൾ അൽ അസ് ഹാർ അറബിക് ക്ലബ്ബ് സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ ലോകകപ്പ് ഫൈനലിലെത്തുന്ന ടീമുകൾ,വിജയി,സ്കോർ എന്നിവക്ക് കൃത്യമായ ഉത്തരമയച്ചാണ് സമീൽ വിജയിയായത് . അറബിക് വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ എൽ.പി വിഭാഗത്തിൽ ഫാത്വിമ.കെ.യു ( കളറിംഗ് ) മുഹമ്മദ് ഫാസി, മർളിയ(പദനിർമ്മാണം), മുഹമ്മദ് (ഗ്രീറ്റിംഗ് കാർഡ്) നാജില (മെമ്മറി ടെസ്റ്റ് ) യു.പി വിഭാഗത്തിൽ നശ്ഫ (പോസ്റ്റർ രചന) മുഹമ്മദ് ഫസ് വാൻ ( പദപ്പയറ്റ്) ഫഹീമ (പോസ്റ്റർ നിർമ്മാണം) എന്നിവർ വിജയികളായി. സ്കൂളിൽ നടന്ന സമ്മാനദാന ചടങ്ങിൽ പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് വി.ആശാലത,അറബിക് അധ്യാപികമായ കെ.റുബൈദ,കെ.സെൽമത്ത് സംബന്ധിച്ചു.
![](/images/thumb/0/07/12556-kgd-arabic-day-11.jpg/300px-12556-kgd-arabic-day-11.jpg)
പഠനയാത്ര
വിദ്യാലയത്തിൽ നിന്നുള്ള ഈ വർഷത്തെ പഠനയാത്ര വയനാട്ടിലേക്ക് നടത്തി. 2023 ജനുവരി 20, 21 തീയ്യതികളിലായി നടത്തിയ യാത്രയിൽ ബാണാസുര സാഗർ ഡാം, മീൻമുട്ടി വെള്ളച്ചാട്ടം, ലക്കിടി വ്യൂ പോയിന്റ്, പൂക്കോട് തടാകം, എടക്കൽ ഗുഹ, പൂപ്പൊലി ഫ്ലവർ ഷോ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. മുപ്പത്തിയഞ്ചോളം കുട്ടികളും ഒൻപത് അദ്ധ്യാപകരും യാത്രയിൽ പങ്കെടുത്തു.
![](/images/thumb/0/00/12556-KGD-STUDY-TOUR-2.jpg/300px-12556-KGD-STUDY-TOUR-2.jpg)
![](/images/thumb/f/fd/12556-KGD-STUDY-TOUR-3.jpg/300px-12556-KGD-STUDY-TOUR-3.jpg)
![](/images/thumb/4/4b/12556-KGD-STUDY-TOUR-8.jpg/300px-12556-KGD-STUDY-TOUR-8.jpg)
![](/images/thumb/e/ee/12556-KGD-STUDY-TOUR-13.jpg/300px-12556-KGD-STUDY-TOUR-13.jpg)
![](/images/thumb/a/ad/12556-KGD-STUDY-TOUR-9.jpg/300px-12556-KGD-STUDY-TOUR-9.jpg)
![](/images/thumb/8/83/12556-KGD-STUDY-TOUR-11.jpg/300px-12556-KGD-STUDY-TOUR-11.jpg)
അർബുദ രോഗികൾക്ക് സാന്ത്വനമായി എടച്ചാക്കൈയിലെ കുട്ടിക്കൂട്ടം
അർബുദ രോഗികൾക്ക് സാന്ത്വന സ്പർശനവുമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും,അധ്യാപികമാരും. കീമോ ചികിത്സയിൽ മുടി നഷ്ടമാകുന്ന അർബുദ രോഗികൾക്ക് ആവശ്യമായ വിഗ് നിർമ്മിക്കാനാൻ കൈതാങ്ങേകുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികളും,അധ്യാപകരും ലോക കാൻസർ ദിനത്തിൽ കേശദാനം ചെയ്ത് മാതൃകയായത്.ബ്ലഡ് ഡൊണേഴ്സ് കേരള കാസർഗോഡ് എയ്ഞ്ചൽ വനിതാ വിംഗുമായി കൈകോർത്താണ് പരിപാടി സംഘടിപ്പിച്ചത്.
ഹൃദ്യ,അനാമിക,രഹ്ന ശംസുദ്ധീൻ,മുബഷിറ, ആയിഷ,അൻവിത, ഫാത്തിമ റഫീഖ്,വൈഗ,ഇർഫാന, മനിക,ഫാത്തിമ,കീർത്തന,മറിയംബി,ഫാത്തിമത്ത് ഷഹാമ,ആയിഷാബി,ഫാത്തിമത്ത് സുഹറ എന്നീ 16 വിദ്യാർത്ഥികളും, കെ.വി ജയശ്രീ,ഇ.പി പ്രിയ എന്നീ അധ്യാപികമാരുമാണ് കേശ ദാനത്തിൽ പങ്കാളിയായത്.
പരിപാടി പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ അധ്യക്ഷനായി.എയ്ഞ്ചൽ വനിതാ കോർഡിനേറ്റർ നിഷ മനോജ് കേശദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കണം നടത്തി.ഭാരവാഹികളായ ആഷ ബിന്ദി,സുനിത രവീന്ദ്രൻ കേശദാനം ഏറ്റുവാങ്ങി. എയ്ഞ്ചൽ അംഗം കെ.എൻ. സീമ,സീനിയർ അസിസ്റ്റന്റ് വി.ആശാലത,സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത്,എസ്.ആർ.ജി കൺവീനർ കെ.രജിത എന്നിവർ സംബന്ധിച്ചു.
![](/images/thumb/5/51/12556-kgd-cancer-day.jpg/300px-12556-kgd-cancer-day.jpg)
![](/images/thumb/3/38/12556-kgd-cancer-day-1.jpg/300px-12556-kgd-cancer-day-1.jpg)
![](/images/thumb/b/ba/12556-kgd-cancer-day-2.jpg/300px-12556-kgd-cancer-day-2.jpg)
പ്രവേശനോത്സവ ദിനത്തിൽ കായിക പ്രതിഭകൾക്ക് മാതൃ വിദ്യാലയത്തിന്റെ ആദരം
തൃക്കരിപ്പൂർ : പ്രവേശനോത്സവ ദിനത്തിൽ നാടിന് അഭിമാനമായ കായിക പ്രതിഭകൾക്ക് വിദ്യാലയത്തിന്റെ ആദരം. കാസർഗോഡ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി സ്കൂളിനും,നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളായ ക്യാപ്റ്റൻ മുഹമ്മദ് ഫർഹാൻ,യു.പി ഇമ്രാൻ എന്നിവർക്കാണ് അനുമോദനം ഏർപ്പെടുത്തി മാതൃകയായത്.
ചടങ്ങ് പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്റ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.ഫുട്ബോൾ പ്രതിഭകൾക്ക് വിദ്യാലയത്തിന്റെ ആദരം ഫുട്ബോൾ കോച്ച് കെ.വി ഗോപാലൻ നിർവ്വഹിച്ചു.വാർഡ് മെമ്പർ പി.ലത, മാനേജ്മെന്റ് പ്രതിനിധി എൻ.ബി ഷറഫുദ്ധീൻ,
മദർ പി.ടി.എ പ്രസിഡന്റ് ടി.കെ.സി നൂർജഹാൻ, വൈസ് പ്രസിഡന്റുമാരായ പി.മൊയ്തീൻ,ടി.ഹാജറ,സീനിയർ അസിസ്റ്റന്റ് വി.ആശാലത സംസാരിച്ചു.പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത് നന്ദിയും പറഞ്ഞു.
![](/images/thumb/3/38/12556-kgd-subjr-team-1.jpg/300px-12556-kgd-subjr-team-1.jpg)
കുരുന്നുകൾ സ്വരുക്കൂട്ടിയ നാണയത്തുട്ടുകൾ ചികിത്സാ സഹായ ഫണ്ടിലേക്ക്
പടന്ന : കിഡ്നി മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന അബൂശാമിന്റെ ചികിത്സാ ഫണ്ടിലേക്ക് എടച്ചാക്കൈയിലെ കെ ഇഖ്ബാലിന്റെയും, ടി.ഹാജറയുടെയും മക്കളായ ഇഹ്സാൻ, റിഷാൻ എന്നിവരാണ് സ്വരൂപിച്ച നാണയത്തുട്ടുകൾ കൈമാറി മാതൃകയായി.കുരുന്നുകളിൽ നിന്നും ചികിത്സാ സഹായ സമിതി ട്രഷറർ കെ.എം.കെ മുഹമ്മദ് കുഞ്ഞി ഏറ്റുവാങ്ങി.മാതൃകാ പ്രവർത്തനം നടത്തിയ ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളായ ഇരുവരെയും സ്റ്റാഫ് കൗൺസിലും നാട്ടുകാരും അഭിനന്ദിച്ചു.
![](/images/thumb/a/af/12556-kgd-sahayam-1.jpg/300px-12556-kgd-sahayam-1.jpg)
പഠന വിടവുകൾ നികത്താൻ "ഇല" പഠന പോഷണ പദ്ധതിക്ക് തുടക്കമായി
കുട്ടികൾക്ക് കൗതുകമായി പരീക്ഷണക്കളരി
പടന്ന : കോവിഡാനന്തര പഠന വിടവുകൾ പരിഹരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന പഠന പോഷണ പദ്ധതി " ഇല " (എൻഹാസാസിങ്ങ് ലേണിംഗ് ആമ്പിയൻസ്) ക്ക് എടച്ചാക്കൈ എ.യു.പി സ്കൂളിൽ തുടക്കമായി.
അടിസ്ഥാന ശേഷി ഉറക്കാത്ത കുട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവങ്ങളിലൂടെയും,പ്രായോഗിക പഠനത്തിലൂടെയും,പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും,പാഠഭാഗത്തിനപ്പുറം പുതിയ അറിവുകൾ നേരിട്ടറിഞ്ഞും,അനുഭവച്ചറിയുകയും ചെയ്ത സന്തോഷത്തിലാണ് കുട്ടികൾ.
സ്കൂൾ അസംബ്ലി ഹാളിൽ വെച്ച് നടന്ന പരിപാടി പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ ഉദ്ഘാടനം ചെയ്തു. ലഘു പരീക്ഷണങ്ങൾക്ക് അനിൽകുമാർ ഇടയിലക്കാട്, 'പാവച്ചന്തം' നിർമ്മാണമൂല പ്രമോദ് അടുത്തില, 'കഥ വരമ്പിലൂടങ്ങനെ' കഥാ രചനാ ക്യാമ്പിന് ബാലചന്ദ്രൻ എരവിൽ എന്നിവർ നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് വി.ആശാലത,സ്റ്റാഫ് സെക്രട്ടറി കെ.സെൽത്ത്, എസ്.ആർ.ജി.കൺവീനർ കെ.രജിത,അധ്യാപകരായ കെ.ജയശ്രീ,എം.ശോഭ കെ.വി ജയശ്രീ,കെ.എൻ സീമ, കെ.ഷൈന,എം.പി ദിവ്യ സംബന്ധിച്ചു.
'കഥ വരമ്പിലൂടങ്ങനെ' കഥാ രചനാ ക്യാമ്പ്
![](/images/thumb/9/96/12556-KGD-ELA-2.jpg/300px-12556-KGD-ELA-2.jpg)
![](/images/thumb/c/c4/12556-KGD-ELA-1.jpg/300px-12556-KGD-ELA-1.jpg)
'പാവച്ചന്തം' നിർമ്മാണമൂല
![](/images/thumb/4/4a/12556-KGD-ELA-7.jpg/300px-12556-KGD-ELA-7.jpg)
![](/images/thumb/9/94/12556-KGD-ELA-8.jpg/300px-12556-KGD-ELA-8.jpg)
ലഘു പരീക്ഷണങ്ങൾ
![](/images/thumb/f/f9/12556-KGD-ELA-5.jpg/300px-12556-KGD-ELA-5.jpg)
![](/images/thumb/a/ae/12556-KGD-ELA-6.jpg/300px-12556-KGD-ELA-6.jpg)