"സി.എം.സി.ബോയ്സ് എച്ച്. എസ്സ്. എലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 23: വരി 23:
* സിഎംസി ഗേൾസ് ഹൈസ്കൂൾ
* സിഎംസി ഗേൾസ് ഹൈസ്കൂൾ


<gallery>
17055.jpeg| സി.എം.സി.ബോയ്സ് എച്ച്. എസ്സ്
Post.jpeg| പോസ്റ്റ് ഓഫീസ്
Poli.jpeg| പോലീസ് സ്റ്റേഷൻ
</gallery>
= ചിത്രശാല =
= ചിത്രശാല =

11:20, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എലത്തൂർ

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപ്പറേഷന്റെ ഭാഗമാണ് എലത്തൂർ. പടിഞ്ഞാറ്  അറബിക്കടലും  വടക്ക്  കോരപ്പുഴ  ആണ്  എലത്തൂരിന്റെ  അതിരുകൾ. ഹിന്ദുസ്ഥാൻ  പെട്രോളിയത്തിന്റെ  കോഴിക്കോട് റീജിയണൽ ഓഫീസ്  റെയിൽവേ സ്റ്റേഷനു സമീപമാണ് സ്ഥിതി  ചെയ്യുന്നത്.   റെയിൽവേ സ്റ്റേഷനു എതിർ വശത്തായി ഒരു പബ്ലിക് ലൈബ്രറിയും ഉണ്ട്.


കനോലി കനാൽ

മുൻ ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ കളക്ടറായിരുന്ന ഹെൻറി വാലന്റൈൻ കനോലിയുടെ പേരിലുള്ള ചരിത്രപ്രസിദ്ധമായ കനോലി കനാൽ എലത്തൂരിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് 1848-ൽ നിർമ്മിച്ച ഇത് 1950-കളുടെ അവസാനം വരെ കോഴിക്കോട് ജില്ലയിലെ ഒരു പ്രധാന ജലപാതയായും ചരക്ക് കടത്തുന്നതിനും യാത്രക്കാരെ കടത്തിവിടുന്നതിനും ഉപയോഗിച്ചിരുന്നു.  ഈ കനാൽ കോരപ്പുഴയെ കല്ലായി നദിയുമായി ബന്ധിപ്പിക്കുന്നു . മുഴുവൻ ശൃംഖലയും ചേർന്ന് എലത്തൂർ കായൽ രൂപപ്പെടുന്നു.


കോരപ്പുഴ

കോഴിക്കോട് ജില്ലയിലൂടെ ഒഴുകുന്ന ചെറിയ പുഴയാണ്  കോരപ്പുഴ. എലത്തൂർ പുഴയെന്നും ഇത് അറിയപ്പെടുന്നു.  വയനാട് ജില്ലയിലെ മലനിരകളിൽ നിന്നും ഉൽഭവിക്കുന്ന അകലപ്പുഴയും പൂനൂര്പ്പുഴയുമാണ്  കോരപ്പുഴയുടെ പ്രധാന  പോഷക നദികൾ. രമണപ്പുഴ നെല്യാടിപ്പുഴ അകലപ്പുഴ എന്നിവ കണയങ്കോട് എന്ന സ്ഥലത്തുവെച്ചാണ്  കൂടിച്ചേർന്നു കോരപ്പുഴയായി മാറുന്നത്.

പൊതു സ്ഥാപനങ്ങൾ

  • പോലീസ് സ്റ്റേഷൻ
  • വില്ലേജ് ഓഫീസ്
  • റെയിൽവേ സ്റ്റേഷൻ
  • മത്സ്യ ഭവൻ
  • പോസ്റ്റ് ഓഫീസ്
  • എസ് ബി ഐ ബാങ്ക്
  • സിഎംസി ഗേൾസ് ഹൈസ്കൂൾ

ചിത്രശാല