"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
അമ്പലപ്പുഴ സഹോദരങ്ങൾ
അമ്പലപ്പുഴ സഹോദരങ്ങൾ


== "ചിത്രശാല" ==
== ചിത്രശാല ==
<gallery>
<gallery>
35018 Entegramam sreekrishnatemple.jpg|ശ്രീ പാർത്ഥസാരഥി ശ്രീ കൃഷ്ണ ക്ഷേത്രം അമ്പലപ്പുഴ.  
35018 Entegramam sreekrishnatemple.jpg|ശ്രീ പാർത്ഥസാരഥി ശ്രീ കൃഷ്ണ ക്ഷേത്രം അമ്പലപ്പുഴ.  

09:05, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അമ്പലപ്പുഴ

ആലപ്പുഴ ജില്ലാ ആസ്ഥാനം ഉൾക്കൊള്ളുന്ന താലൂക്കാണ് അമ്പലപ്പുഴ

ഭൂമിശാസ്ത്രം

ആകെ 13 വില്ലേജുകൾ ആണ് ഈ താലൂക്കിൽ ഉള്ളത്. കൃഷി, മത്സ്യബന്ധനം, കയർ വ്യവസായം എന്നിവയാണ് പ്രധാന തൊഴിൽ മേഖലകൾ.

ആരാധനാലയങ്ങൾ

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഗുരുവായൂർ, ആറന്മുള എന്നിവയാണ് മറ്റുള്ളവ. മദ്ധ്യകേരളത്തിലുള്ള ഗുരുവായൂരിന് തുല്യമായി തെക്കൻ കേരളത്തിലുള്ള ക്ഷേത്രമായതിനാൽ 'തെക്കൻ ഗുരുവായൂർ' എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. എ.ഡി. 1545-ൽ ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇവിടത്തെ പാൽപ്പായസം വളരെ പ്രസിദ്ധമാണ്. മഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ തന്റെ യൗവനത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന് തുള്ളൽ തുടങ്ങാൻ പ്രചോദനമുണ്ടായത് ഇവിടെ വച്ചാണ്. മീനമാസത്തിൽ തിരുവോണം ആറാട്ടായി പത്തുദിവസം ഉത്സവം, മകരമാസത്തിൽ പന്ത്രണ്ടുദിവസം നടക്കുന്ന കളഭാഭിഷേകം (പന്ത്രണ്ടുകളഭം), ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

ചരിത്രപ്രാധാന്യം

ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അമ്പലപ്പുഴ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള സന്ദർശനത്തിനിടെ ഗാന്ധിജി അമ്പലപ്പുഴ സന്ദർശിച്ചിരുന്നു. കൂടാതെ ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാർ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.

ചരിത്രസ്മാരകങ്ങൾ

കുഞ്ചൻ നമ്പ്യാർ സ്മാരകം

കരുമാടിക്കുട്ടൻ

പ്രധാനസ്ഥാപനങ്ങൾ

gov മോഡൽ എച്ച്എസ്എസ് അമ്പലപ്പുഴ

പി എൻ പണിക്കർ സ്മാരക സർക്കാർ എൽപി സ്കൂൾ അമ്പലപ്പുഴ

പി കെ സ്മാരക ഗ്രന്ഥശാല

അമ്പലപ്പുഴ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്

പ്രധാനവ്യക്തികൾ

സാഹിത്യപഞ്ജനൻ പികെ നാരായണപിള്ള

അമ്പലപ്പുഴ സഹോദരങ്ങൾ

ചിത്രശാല