"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 111: വരി 111:


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[പ്രമാണം:34332 St.Francis Xavier's church .jpeg|ലഘുചിത്രം]]
[[പ്രമാണം:34332 St.Francis Xavier's church .jpeg|ലഘുചിത്രം|St.Francis Xavier's Church]]
[[പ്രമാണം:34332 National Highway.jpeg|ലഘുചിത്രം|NH]]
[[പ്രമാണം:34332 St.Jude Church.jpeg|ലഘുചിത്രം|St.Jude Church]]
[[പ്രമാണം:34332 ERAMALLOOR.jpeg|ലഘുചിത്രം|എരമല്ലൂ൪]]
<gallery>
<gallery>
34332 ERAMALLOOR.jpeg (പ്രമാണം)|Eramalloor
34332 ERAMALLOOR.jpeg (പ്രമാണം)|Eramalloor

21:43, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ

ആമുഖം

ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തുള്ള അരൂരിന്റെ തെക്കുഭാഗത്ത് ദേശീയപാതയുടെ ഇരുഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് എരമല്ലൂർ. വടക്ക് ചന്തിരൂരും തെക്ക് കോടംതുരുത്ത് പഞ്ചായത്തും കിഴക്ക് കുടപുറം കായലും പടിഞ്ഞാറ് വേമ്പനാട്ട് കായലുമാണ് അതിരുകൾ. ഈ പ്രദേശങ്ങളൊക്കെ കടൽ ഒഴിഞ്ഞുണ്ടായതെന്നാണ് വിശ്വാസം. എരമല്ലൂർ കവലക്ക് 'കോസ്റ്റൽകവല' എന്ന് പേരുവീഴാനുള്ള കാരണം കടൽ സാന്നിധ്യമായിരുന്നു. എരമല്ലൂരിൽ കരനിലങ്ങളും ഏറെയുണ്ടായിരുന്നു. കായലിനോട് ചേർന്ന നിലങ്ങളിൽ നെൽകൃഷിയാണ് ചെയ്തിരുന്നത്. ഇതിനൊപ്പം ഉപ്പുവെള്ളത്തിൽ വളരുന്ന ഒരിനം നെൽവിത്തുകൾ വ്യാപകമായി ഉപയോഗിച്ചുള്ള പൊക്കാളി കൃഷിയിടങ്ങൾ എഴുപുന്നയിൽ വ്യാപകമായി ഉണ്ടായിരുന്നു

സ്ഥലനാമപുരാണം

ഇരം' എന്ന വാക്കിന് 'വെള്ളം' എന്നാണർഥം. 'എരം' എന്നും 'ഈരം' എന്നും പാഠഭേദമുണ്ട്. 'ഈർപ്പം' എന്ന വാക്കിന്റെ മൂലം 'ഈരം' ആണ്. വെള്ളത്തിനടുത്തുള്ള കരിനിലങ്ങളിൽ കൃഷിചെയ്യുന്ന ഒരിനം നെല്ലിന് 'എരമക്കരി' എന്നാണ് പേര്. എരമല്ലൂരിലെ കരിനിലങ്ങളിൽ പണ്ട് ഈ നെല്ല് ധാരാളമായി കൃഷിചെയ്തിരുന്നു. 'എരമ'നെല്ലിൽനിന്ന് 'എരമനെല്ലൂർ' എന്നപേര് ഉണ്ടായതാവാം. പിന്നീട് അത് ചുരുങ്ങി 'എരമല്ലൂർ' ആയതാകാം. എന്നാൽ, നാട്ടിൽ പ്രചാരത്തിലുള്ള കഥ മറ്റൊന്നാണ്... പണ്ട് ഈ പ്രദേശത്ത് പ്രസിദ്ധരായ രണ്ട് മൽപ്പിടിത്തക്കാരുണ്ടായിരുന്നുവത്രെ. 'മല്ലയുദ്ധം' (ഗുസ്‌തി) നടത്തുന്നവരെ 'മല്ലന്മാർ' എന്നാണ് വിളിക്കാറുണ്ടായിരുന്നത്. 'ഇരുമല്ലന്മാർ' താമസിച്ചിരുന്ന ഊരിന് 'ഇരുമല്ലൂർ' എന്ന് പേരുവീണുവത്രെ. കാലാന്തരത്തിൽ ഇത് 'എരമല്ലൂർ' എന്ന് രൂപാന്തരപ്പെടുകയും ചെയ്തത്രെ.

ഭൂമിശാസ്ത്രം

കന്യാകുമാരി, തിരുവനന്തപുരം, മംഗലാപുരം, ഗോവ, പൻവേൽ (മുംബൈ) എന്നിവയെ ബന്ധിപ്പിക്കുന്ന NH66 ഹൈവേയിൽ സ്ഥിതി ചെയ്യുന്ന എഴുപുന്ന വില്ലേജിലെ ഒരു സ്ഥലമാണ് എരമല്ലൂർ.

ഇത് തീരത്തിനടുത്താണ്, ഉപ്പിട്ട കുളങ്ങളും (പ്രാദേശികമായി "കണ്ടം" എന്നറിയപ്പെടുന്നു) മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലിയ കുളങ്ങളും ("ചാൽ" എന്നറിയപ്പെടുന്നു)

എന്നിവയാൽ സവിശേഷതയുണ്ട്. ആലപ്പുഴയുടെ കായലിനോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്, കുമ്പളങ്ങിയിലെ മോഡൽ ടൂറിസം വില്ലേജിനും ചെല്ലാനം ബീച്ചിനും സമീപം എഴുപുന്നയ്ക്ക് അടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്

ടോറി ഹാരിസ്, പ്രീമിയർ, എഎഫ്ഡിസി, ഡയമണ്ട് സീഫുഡ്‌സ് തുടങ്ങിയ കടൽ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഈ ഗ്രാമം പ്രശസ്തമാണ്. കഴിഞ്ഞ വർഷങ്ങളിൽ കൃഷി കുറഞ്ഞു, നെൽവയലുകൾ ചെമ്മീൻ കൃഷിക്ക് വഴിയൊരുക്കുകയോ ഭവനനിർമ്മാണത്തിനായി വീണ്ടെടുക്കുകയോ ചെയ്തു

ജനസംഖ്യ

2001 ലെ സെൻസസ് പ്രകാരം എരമല്ലൂരിൽ 14187 പുരുഷന്മാരും 14036 സ്ത്രീകളും ആണുള്ളത്. ആകെ 28223 ആണ് ഉള്ളത്.

ഭൂപടം

എരമല്ലൂ൪

ആരാധനാലയങ്ങൾ

സെന്റ് ജൂഡ് പള്ളി

സെന്റ് ജോസഫ് പള്ളി

സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് പള്ളി

മസ്ജിദ് രിഫാഈതോട്ടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രം

പൈങ്ങാകുളം ശ്രീ പാർത്ഥ സാരഥി ക്ഷേത്രം

കോണനാട് ദേവീക്ഷേത്രം

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രം, ചമ്മനാട്

കണ്ണുകുളങ്ങര ക്ഷേത്രം

കാഞ്ഞിരത്തിങ്കൽ ശ്രീ ഖണ്ഡകർണ്ണ ദേവീ ക്ഷേത്രം

ചമ്മനാട് ദേവി ക്ഷേത്രം

കിഴക്കേ ചമ്മനാട് ദേവീക്ഷേത്രം

ശ്രീകൃഷ്ണ ക്ഷേത്രം ശ്രീനാരായണപുരം

സരസ്വതി ക്ഷേത്രം

ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അരൂ൪ പഞ്ചായത്ത്)

അൽ-അമീൻ പബ്ലിക് സ്കൂൾ

ഔവർ ലേഡി ഓഫ് മേഴ്‌സി സൾ

GHSS ചന്തിരൂർ

ഔവർ ലേഡി ഓഫ് മേഴ്സി ഹയർ സെക്കൻഡറി സ്കൂ‌ൾ

സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽപിഎസ്

ലിറ്റിൽ ഫ്ലവർ സ്കൂ‌ൾ അരൂർ

സെന്റ് അഗസ്റ്റിൻസ് എൽപിഎസ് അരൂർ

GHS അരൂർ

സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് അരൂർ

ഗവ. ഫിഷറി എൽപിഎസ് അരൂർ

അരൂർ ഇഹിയാ ഉൽ ഇസ്ലാം

ശ്രദ്ധേയരായ വ്യക്തികൾ

  1. സക്കീർ ഹുസൈൻ_ചിത്രകാരൻ (പഠന കാലം 1975 - 1980) ( 2001 -ൽ ലളിതകലാ അക്കാദമി അവാർഡ്, 2002- ൽ AIFACS ന്യൂഡൽഹി അവാർഡ്, 2013-2014 ൽ കേരള ലളിതകലാ അക്കാദമി യൂത്ത് ഫെലോഷിപ്പ് , ഇന്ത്യ , വിയന്ന, ലണ്ടൻ, ദുബൈ,സ്പെയിൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ചിത്ര പ്രദർശനങ്ങൾ.)
  2. രാഷ്രപതിയുടെ അവാർ‍ഡ് ലഭിച്ച സി.ആർ.പി.എഫ്.ജവാൻ വിമൽ.
  3. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച പ്രശസ്ത നോവലിസ്റ്റ് എസ്.കെ. മാരാർ
  4. അഡ്വക്കേറ്റ്. സാബു ദിനേശ്
  5. ദൂരദർശനിൽ സേവനമനുഷ്ടിക്കന്ന ശ്രീ. മോഹനൻ
  6. വി.കെ.സെയ്ദ് മുഹമ്മദ്( ചിയാമി) സിനി ആർട്ടിസ്റ്റ്
  7. ഉഷേന്ദ്രൻ തന്ത്രി
  8. ഡോ. ശശി
  9. സുധാകരൻ സാർ
  10. കെ .ജി. കൈമൾ ഐ എസ് ആർ ഒ.ശാസ്ത്രജ്ഞൻ
  11. ഷൻമുഖദാസ് ഇലട്രിസിറ്റി ബോർഡ് എൻജിനീയർ
  12. ടി.എസ്.മജീദ് ,ഗവ.അഡീഷണൽ സെക്രട്ടറി,ധനകാര്യവകുപ്പ് ,ഗവ.സെക്രട്ടറിയേറ്റ് ,തിരുവനന്തപുരം.
  13. ഫാദർ. ആൻറണി എഞ്ചുതൈക്കൽ
  14. ഫാദർ. ബോസ്ക്കോ കൂറ്റുതറ
  15. ഫാദർ. പീറ്റർ വെളുത്തേടത്ത്
  16. സിസ്റ്റർ. പ്രിൻസി
  17. സിസ്റ്റർ .മേരി
  18. ഉഷേന്ദ്രൻ തന്ത്രി
  19. ടി. എസ്. .സെയ്ഫുദ്ദീൻ ,തഹസിൽദാർ
  20. സക്കറിയ സാർ, തഹസിൽദാർ
  21. എരമല്ലൂർ തങ്കപ്പൻ ,വാർഡ് മെമ്പർ,സാമൂഹ്യ പ്രവർത്തകൻ.
  22. മുഹമ്മദ് ബാദുഷ സഖാഫി
  23. എസ്. എം .അൻസാരി (ബിസിനസ്മാൻ,രാഷ്ട്രീയ ,സാമൂഹ്യപ്രവർത്തകൻ)
  24. വിമലൻ
  25. ഹുമയൂൺ കബീർ
  26. സിറാജുദ്ദീൻ
  27. ടി. കെ. തങ്കച്ചൻ ഇഞ്ചുപറമ്പിൽ
  28. പി. ആർ. വിശ്വംഭരൻ
  29. സേവ്യർ കോതാട് മുൻ അധ്യാപകൻ
  30. വിജയൻ പഴയവീട് ..........തുടങ്ങി അനേകം പേർ

ചിത്രശാല

St.Francis Xavier's Church
NH
St.Jude Church
എരമല്ലൂ൪

അവലംബം

https://www.madhyamam.com/kerala/local-news/alappuzha/aroor/history-of-eramalloor-940718?infinitescroll=1