"എം. എം. എച്ച് എസ്സ് എസ്സ് നിലമേൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
====== <u>ചിത്രശാല</u> ====== | ====== <u>ചിത്രശാല</u> ====== | ||
< | <gallery> | ||
പ്രമാണം:40033-COMMUNITY HEALTH CENTRE.jpg|community health centre | പ്രമാണം:40033-COMMUNITY HEALTH CENTRE.jpg|community health centre | ||
പ്രമാണം:40033 GUPS NILAMEL.jpg|gups nilamel | പ്രമാണം:40033 GUPS NILAMEL.jpg|gups nilamel | ||
പ്രമാണം:40033-NILAMEL GRAMAPANCHAYATH.jpeg|gramapanchayath | പ്രമാണം:40033-NILAMEL GRAMAPANCHAYATH.jpeg|gramapanchayath | ||
പ്രമാണം:40033 - SREE SHASTHA TEMPLE .jpeg|temple | പ്രമാണം:40033 - SREE SHASTHA TEMPLE .jpeg|temple | ||
</gallery> | </gallery> | ||
<!--visbot verified-chils->--> | == '''''അവലംബം''''' ==<!--visbot verified-chils->--> |
13:39, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
നിലമേൽ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ നിലമേൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് നിലമേൽ
ഭൂമിശാസ്ത്രം
നിലമേൽ സ്ഥിതി ചെയ്യുന്നത് 8°49′00″N 76°53′00″E [2] അക്ഷാംശ രേഖാംശത്തിലാണ്.പ്രധാന വ്യവസായിക കെട്ടിടങ്ങൾ നിലമേൽ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭരണം നിലമേൽ ഗ്രാമപഞ്ചായത്താണ്. റബ്ബർ, കുരുമുളക്, ഇഞ്ചി എന്നിവയുടെ കൃഷി, വ്യവസായം ഇവിടെ ഉണ്ട്.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വർക്കല ആണ്. ഏറ്റവും അടുത്ത് വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളം ആണ്. 45 കി. മി അകലെ.നിലമേലിൽ പ്രധാനമായും ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾ ഇടകലർന്ന് ജീവിക്കുന്നു.എന്നിരുന്നാലും മുസ് ലീം ഭൂരിപക്ഷമാണ് കൂടുതൽ.കൊല്ലം ജില്ലയുടെ തെക്കുകിഴക്ക് ഭാഗത്ത് സ്റ്റേറ്റ് ഹൈവേയുടെ ഇരുവശങ്ങളിലുമായി ഏകദേശം 22.02 ചതു:കിലോമീറ്റർ വിസ്തൃതിയിൽ കിടക്കുന്ന ഭൂപ്രദേശമാണ് നിലമേൽ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽപ്പെടുന്ന പഞ്ചായത്താണ് നിലമേൽ. കൊട്ടാരക്കരയിൽ നിന്നും 25 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നിലമേൽ പഞ്ചായത്ത് സമാന്തരമായുള്ള കുന്നുകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ്. കൊട്ടാരക്കര താലൂക്കിലെ ‘നെല്ലറ’ എന്ന് അറിയപ്പെട്ടിരുന്ന ഗ്രാമമാണ് നിലമേൽ . ഇത്തിക്കര ആറിന്റെ പോഷക നദികൾ ഇവിടെ നിന്നും ഉത്ഭവിക്കുന്നു. നിലമേൽ വില്ലേജിൽപ്പെടുന്ന ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം 22.02 ച.കി.മീറ്ററാണ്. ചടയമംഗലം പഞ്ചായത്തിലെ കൈതോട്, മുരുക്കുമൺ , മുളയക്കോണം, നിലമേൽ എന്നീ വാർഡുകളും, പോരേടം, കുരിയോട് വാർഡുകളുടെ ഏതാനും ഭാഗങ്ങളും ചേർത്ത് 1977-ൽ നിലമേൽ പഞ്ചായത്ത് രൂപവൽക്കരിക്കപ്പെട്ടു. പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം നിലമേൽ ജംഗ്ഷൻ ആണ്.
നിലമേൽ പഞ്ചായത്തിന്റെ അതിരുകൾ: തെക്ക്- തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മൽ പഞ്ചായത്ത്, വടക്ക്- ചടയമംഗലം പഞ്ചായത്ത്, കിഴക്ക്- കടയ്ക്കൽ പഞ്ചായത്ത്, പടിഞ്ഞാറ്- തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ , മടവൂർ പഞ്ചായത്തുകൾ എന്നിവയാണ്.
- വാർഡുകൾ
എലിക്കുന്നാംമുകൾ വലിയവഴി നെടുംപച്ച മുളയക്കോണം മുരുക്കുമൺ പുതുശ്ശേരി കോളേജ് വെളളാംപാറ ചേറാട്ടുകുഴി ഠൌൺ ബംഗ്ലാംകുന്ന് വയക്കൽ കൈതോട്
- സ്ഥിതിവിവരക്കണക്കുകൾ
ജില്ല - കൊല്ലം ബ്ലോക്ക് ചടയമംഗലം വിസ്തീര്ണ്ണം 22.02 ചതുരശ്ര കിലോമീറ്റർ ജനസംഖ്യ 14208 പുരുഷന്മാർ 6802 സ്ത്രീകൾ 7406 ജനസാന്ദ്രത 645 സ്ത്രീ : പുരുഷ അനുപാതം 1089 സാക്ഷരത 89.57%
പ്രധാന പൊതു സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ് നിലമേൽ
- നിലമേൽ ഈവനിംഗ് മാർക്കറ്റ്
- അപോജി ഇൻസ്റ്റിറ്റ്യൂട്ട് നിലമേൽ
- കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ നിലമേൽ
- ഹോമിയോ ഡിസ്പെൻസറി നിലമേൽ
- പോസ്റ്റ് ഓഫീസ് നിലമേൽ
ശ്രദ്ധേയരായ വ്യക്തികൾ
- മുഹമ്മദ് അനസ്
- മുഹമ്മദ് അനീസ്
ആരാധനാലയങ്ങൾ
- നിലമേൽ ശ്രീ ധർമ ശാസ്ത്ര ടെംപിൾ
- നെല്ലിക്കാട്ടിൽ മദ്രസ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- എൻ എസ് എസ് കോളേജ് നിലമേൽ
- ശബരിഗിരി സ്കൂൾ നിലമേൽ
- ശാന്തിനികേതൻ ഇന്റർനാഷണൽ സ്കൂൾ നിലമേൽ
- ജി യു പി എസ് നിലമേൽ
ചിത്രശാല
-
community health centre
-
gups nilamel
-
gramapanchayath
-
temple