"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
പിന്നീട് യൂണിവേഴ്സിറ്റി അംഗമായി. സംസ്ഥാന ഭാസ്കറ്റ്ബോൾ താരമായി ഉയർന്ന അദ്ദേഹം താൻ ജോലി ചെയ്യുന്ന എഫ്. എ.സി ടി യുടെ കളിക്കാരനായി. ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ഫെഡറേഷന്റെ അസോസിയേറ്റഡ് സെക്രട്ടറി കൂടിയായ അദ്ദേഹം കഴിഞ്ഞിട്ട് വർഷമായി ഇന്ത്യൻ പുരുഷ വനിത ജൂനിയർ ബാസ്ക്കറ്റിം സെലക്ഷൻ കമ്മിറ്റി അംഗമായും ഇപ്പോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു വരുന്നു. | പിന്നീട് യൂണിവേഴ്സിറ്റി അംഗമായി. സംസ്ഥാന ഭാസ്കറ്റ്ബോൾ താരമായി ഉയർന്ന അദ്ദേഹം താൻ ജോലി ചെയ്യുന്ന എഫ്. എ.സി ടി യുടെ കളിക്കാരനായി. ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ഫെഡറേഷന്റെ അസോസിയേറ്റഡ് സെക്രട്ടറി കൂടിയായ അദ്ദേഹം കഴിഞ്ഞിട്ട് വർഷമായി ഇന്ത്യൻ പുരുഷ വനിത ജൂനിയർ ബാസ്ക്കറ്റിം സെലക്ഷൻ കമ്മിറ്റി അംഗമായും ഇപ്പോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു വരുന്നു. | ||
=== <u>പൊതു സ്ഥാപനങ്ങൾ</u> === | |||
* പഞ്ചായത്ത് ഓഫീസ് | |||
* വില്ലേജ് ഓഫീസ് | |||
* ടെലഫോൺ എക്സ്ചേഞ്ച് | |||
* ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് | |||
* ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] | [[വർഗ്ഗം:എന്റെ ഗ്രാമം]] | ||
20:13, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം
കേരളത്തിലെ വെസ്റ്റ് കോസ്റ്റ് കനാൽ (ഡബ്ലിയു സി സി )ശൃംഖലയുടെ ഭാഗമാണ് കനോലി കനാൽ.മണലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഈ പ്രദേശത്തിൽ കേരള വിനോദസഞ്ചാര വകുപ്പ് മനോഹരമായ സൗഹൃദ തീരം നിർമ്മിച്ചിരിക്കുന്നു. ഈ മനോഹര തീരത്തിന് അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കണ്ടശാങ്കടവ്
ഗ്രാമചരിത്രം
തെങ്ങിൻതലപ്പുകൾ തണൽ ഒരുക്കുന്ന പ്രകൃതിസുന്ദരമായ കണ്ടശാങ്കടവിനും സ്വന്തമായ ചരിത്രമുണ്ട്. 1807 -ൽ കണ്ടശാങ്കടവ് പള്ളി സ്ഥാപിക്കുന്നതിന് ഒന്നരശതാബ്ദം മുമ്പ് കണ്ടശാങ്കടവ് പ്രദേശം ഒട്ടും ജനവാസ യോഗ്യമായിരുന്നില്ല. താനാപാടം സെൻറർ വരെയുള്ള ഭാഗം വയൽചുള്ളികളും ചളികുണ്ടുകളും നിറഞ്ഞ ചതിപ്പു നിലങ്ങൾ ആയിരുന്നു അവിടെ അന്ന് നായാടികൾ ആയിരുന്നു താമസിച്ചിരുന്നത് . 'നാടിക്കുന്ന് 'എന്ന പ്രദേശം നായാടികളുടെ അസ്ഥിത്വത്തിന് ഉദാഹരണമാണ്. ഇന്നത്തെ കണ്ടശാങ്കടവിന് ചുറ്റും താമസിച്ചിരുന്ന സ്ഥിരവാസികൾ നമ്പൂതിരിമാരായിരുന്നു. അവരുടെ ആശ്രിതരായി നായന്മാരും ഈഴവരും ഹരിജനങ്ങളും ഉണ്ടായിരുന്നത്രെ.
സ്ഥലനാമ ചരിത്രം
ആദ്യകാലത്ത് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ വള്ളങ്ങൾ ആയിരുന്നു .കനോലിപ്പുഴ കടന്ന് മലബാറിൽ പ്രവേശിക്കാൻ പണ്ട് സഞ്ചാര സംവിധാനങ്ങളും ഒന്നുമുണ്ടായിരുന്നില്ല. അന്ന് കൊച്ചു വള്ളവുമായി കടത്തൽ നിർവഹിച്ചിരുന്നത് 'കണ്ടൻ 'എന്നയാളാണ്. കടത്തുകാർ മനസ്സറിഞ്ഞ് കൊടുക്കുന്ന ചില്ലി കാശാണ് കടത്തു കൂലി. ആ മനുഷ്യന്റെ പേരിനോട് ബന്ധപ്പെടുത്തി പ്രസ്തുത കടവിനെ 'കണ്ടച്ചോന്റെ കടവ് 'എന്ന് പറഞ്ഞു തുടങ്ങി. പിന്നീട് കണ്ടശ്ശോൻകടവെന്ന് ലോപിച്ചു. പിന്നീട് കണ്ടശാങ്കടവായി മാറി.
ഭൂമിശാസ്ത്രം
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ പട്ടണത്തിൽ നിന്നും 16 കിലോമീറ്റർ പടിഞ്ഞാറ് കനോലിപ്പുഴയുടെ പൂർവ്വതീരത്ത് കണ്ടശാങ്കടവ് സ്ഥിതി ചെയ്യുന്നു .അരിമ്പൂർ, അന്തിക്കാട്, മണലൂർ, വെങ്കിടങ്ങ് ,എളവള്ളി, പാവറട്ടി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മണലൂർ നിയോജക മണ്ഡലത്തിലെ 1822.0705ഹെക്ടർ വിസ്തീർണ്ണമുള്ള മണലൂർ പഞ്ചായത്തിൽ 723.1577ഹെക്ടർ വിസ്തീർണ്ണമുള്ള കാരമുക്ക് വില്ലേജിൽപ്പെട്ട കൊച്ചു പ്രദേശമാണ് കണ്ടശാങ്കടവ് .12 വാർഡുകളായി വിഭജിച്ചിരിക്കുന്ന മണലൂർ പഞ്ചായത്തിൽ മണലൂർ, കാരമുക്ക് എന്നിങ്ങനെ രണ്ട് വില്ലേജുകൾ ഉണ്ട്. മണലൂർ വില്ലേജിൽ പെട്ട കാഞ്ഞാണിയും കാരമുക്ക് വില്ലേജിൽ പെട്ട കണ്ടശാങ്കടവും മണലൂർ പഞ്ചായത്തിലെ രണ്ട് പ്രധാന കേന്ദ്രങ്ങളാണ്.
സാമൂഹിക സാംസ്കാരിക ജീവിതം
വായനാശാല
കണ്ടശാങ്കടവിൽ വായനശാലകൾ പണ്ടുമുതൽ പ്രവർത്തിച്ചിരുന്നു. 1096 മണലൂരിലെ കോടങ്കടത്ത് കെ കെ കൈമൾ മുൻകൈയെടുത്ത് യുവജന വായനശാല എന്ന പേരിൽ ഒരു വായനശാല ആരംഭിച്ചു.പിന്നീട് ജോസഫ് മുണ്ടശ്ശേരിയും കൂട്ടരും ചേർന്ന് പുതിയ ലൈബ്രറി സംഘടിപ്പിക്കാൻ ശ്രമിച്ചു.അതിനു മുൻകൈയെടുത്തത് പെരുമാടൻ പിസി പോൾ ആയിരുന്നു.വായനശാലയ്ക്ക് വേണ്ടി സ്വന്തമായി പണം മുടക്കാനും അദ്ദേഹം മടിച്ചില്ല.അങ്ങനെയുണ്ടായ പുതിയ വായനാശാല കണ്ടശാം കടവ് അങ്ങാടിയിലെ അറിവിന്റെ കുത്തകക്കാരോടുള്ള വെല്ലുവിളിയായി തീർന്നു.ചുരുക്കത്തിൽ കണ്ടശാങ്കടവിലെ പൊതുകാര്യമേഖലയിൽ വിപ്ലവത്തിന്റെ വിത്തുപാകാൻ ലൈബ്രറി കാരണമായി.
കലാസമിതികൾ
കണ്ടശാങ്കടവിലും പരിസരപ്രദേശങ്ങളിലും ആയി നിരവധി കലാസമിതികൾ ഉണ്ട്.1985ൽ രജത ജൂബിലി ആഘോഷിക്കുന്ന കാൻഡസ് ആർട്സ് ക്ലബ് അതിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു.ആണ്ട് തോറും വാർഷികത്തോടനുബന്ധിച്ച് ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലകേരള നാടക മത്സരം ഇതിനധികം പ്രസിദ്ധിയാർജിച്ചു കഴിഞ്ഞിരിക്കുന്നു.
സ്പോർട്സ് രംഗം
ഉദ്ദേശം 40 വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടശാങ്കടവ് സ്പോർട്സ് രംഗത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഫുട്ബോൾ,പോൾ വാൾ,ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങളിൽ പ്രാവീണീരായ പലരും ഇവിടെ ഉണ്ടായിരുന്നു.മദ്രാസ് ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്ത വിജയം വരിച്ച ശ്രീ.ടി.ജെ ഫ്രാൻസിസ് മാസ്റ്റർ കണ്ടശാങ്കടവിലെ സ്പോർട്സിന്റെയും ഗെയിംസിന്റെയും സർവ്വസ്വവുമായ സി.ഡി ജോൺ മാസ്റ്റർ എന്നിവർ പഴയ തലമുറയിൽ അവശേഷിക്കുന്നവരാണ്.
പ്രമുഖ വ്യക്തികൾ
പ്രശസ്തരായ നിരവധി വ്യക്തികൾക്ക് ജന്മം നൽകിയിട്ടുള്ള നാടാണ് കണ്ടെത്താൻ മൺമറഞ്ഞ തോട്ടുങ്കൽ പൊറിഞ്ചു, തോട്ടുങ്കൽ ഫ്രാൻസിസ്, സി വി കുഞ്ഞ് അയ്യപ്പൻ,പിജെ ഫ്രാൻസിസ്, പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി, ലണ്ടൻ മലയാളികളുടെ നേതാവായ ശ്രീ കെ എ ദേവസി, സാഗർ ബിഷപ്പ് ഡോക്ടർ ക്ലൈമറ്റ്സ് തോട്ടുങ്കൽ സി എം ഐ, മഹാകവി ഫാദർ എസ് തേർമടം, ശ്രീ വി എം സുധീരൻ എംഎൽഎ, ശ്രീ കെ പി പ്രഭാകരൻ എംഎൽഎ, ശ്രീ കെ കെ അയ്യപ്പൻ തുടങ്ങിയവരും അവരിൽ ചിലരാണ്.
ശ്രീ പി. ജെ. സണ്ണി
സ്പോർട്സിലും ഗെയിംസിലും തൽപരനായിരുന്ന സണ്ണി കണ്ടശാങ്കടവ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ 1960 മുതലാണ് ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ പ്രാഗല്ഭ്യം പ്രകടിപ്പിച്ചത്.
പിന്നീട് യൂണിവേഴ്സിറ്റി അംഗമായി. സംസ്ഥാന ഭാസ്കറ്റ്ബോൾ താരമായി ഉയർന്ന അദ്ദേഹം താൻ ജോലി ചെയ്യുന്ന എഫ്. എ.സി ടി യുടെ കളിക്കാരനായി. ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ഫെഡറേഷന്റെ അസോസിയേറ്റഡ് സെക്രട്ടറി കൂടിയായ അദ്ദേഹം കഴിഞ്ഞിട്ട് വർഷമായി ഇന്ത്യൻ പുരുഷ വനിത ജൂനിയർ ബാസ്ക്കറ്റിം സെലക്ഷൻ കമ്മിറ്റി അംഗമായും ഇപ്പോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു വരുന്നു.
പൊതു സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- വില്ലേജ് ഓഫീസ്
- ടെലഫോൺ എക്സ്ചേഞ്ച്
- ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ്
- ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ