"എസ് എൻ എച്ച് എസ് എസ് പൂതാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== പൂതാടി അമ്പലം ==
== '''<u>പൂതാടി അമ്പലം</u>''' ==
 
== ''<small>പൂതാടി മഹാക്ഷേത്രം</small>'' ==
കേരളത്തിലെ വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അനേകം ക്ഷേത്രങ്ങളിൽ ഒന്നാമതാണ് പൂതാടി മഹാക്ഷേത്രം.നൂറ്റാണ്ടുകൾക്കുമുമ്പ് പണിതതാണെന്ന് ക്ഷേത്ര വാസ്തുവിദ്യ സൂചിപ്പിക്കുന്നു. ഒരിക്കൽ ബ്രാഹ്മണർ നടത്തിയിരുന്ന ക്ഷേത്രകാര്യങ്ങൾ പഴശ്ശിരാജ ക്ഷത്രിയരുടെ സംരക്ഷണത്തിൽ കൊണ്ടുവന്നു, പൂതാടി അമ്മയുടെയും പിന്നീട് തെല്ലിച്ചേരിയിൽ നിന്ന് പാനൂരിലെ പനോളി കെട്ടിലമ്മയുടെയും മേൽനോട്ടത്തിൽ ഭരമേൽപ്പിച്ചു.പൂതാടിയിലെ പരദേവത ക്ഷേത്രവും താഴെ അമ്പലമെന്നറിയുന്ന ശിവക്ഷേത്രവും ആണ് പ്രധാനപ്പെട്ട ഹൈന്ദവാരാധന കേന്ദ്രങ്ങൾ. പരദേവത ക്ഷേത്രം ആദ്യം കൊല്ലിക്കൽ കുറുമ സമുദായത്തിന്റെ നായാട്ട് കോട്ടമാടമായിരുന്നു.പിന്നീട് കെട്ടിലമ്മയുടെ വരവോടുകൂടി ഇടത്തിൽ നിന്നും നേരിട്ട് ദർശനത്തിനുവേണ്ടി ക്ഷേത്രമാക്കി മാറ്റുകയും ഇത് കെട്ടിലമ്മയ്ക്ക് അധീനമായി തീരുകയും ചെയ്തു. എന്നാൽ ഇന്നും കുറുമർ അവരുടെ അരുഡക്ഷേത്രമായി കരുതി പോരുന്നു. ഇതിനുമുമ്പ് കെട്ടിലമ്മയുടെ ആരാധനാമൂർത്തി കല്ലുവെട്ടി അമ്പലത്തിൽ ആയിരുന്നു. അവിടെ നടന്നെത്തി പ്രാർത്ഥിക്കാൻ കഴിയാതെ വന്നപ്പോഴാണ് പരദേവത ക്ഷേത്രം തങ്ങളുടേതാക്കി മാറ്റിയത്. എന്നാൽ കല്ലുവെട്ടിയമ്പലത്തിലെ ശില്പ വേലകളും കല്ലുകളും ജൈനക്ഷേത്ര ചാരുത പ്രകടമാക്കുന്നതാണ്. ഇക്കാര്യം ശ്രീ എം ആർ രാഗവവാര്യരും സൂചിപ്പിച്ചിട്ടുണ്ട്. ജൈനക്ഷത്രങ്ങളായിരുന്ന ഇവ പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ആക്കി മാറ്റുകയാണ് ഉണ്ടായത് എന്ന് വേണം കരുതാൻ.പൂതാടി ശിവക്ഷേത്രം ബ്രാഹ്മണ പ്രതിഷ്ഠയും പരദേവത ക്ഷേത്രം ക്ഷൂദ്ര പ്രതിഷ്ഠയും ആണെന്ന് പഴമക്കാർ കരുതി പോരുന്നു.

15:28, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പൂതാടി അമ്പലം

പൂതാടി മഹാക്ഷേത്രം