"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→അഞ്ചൽ) |
||
വരി 107: | വരി 107: | ||
കൊല്ലം ജില്ലയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് അഞ്ചൽ. ദേശീയപാത 744 നും മെയി൯ സെൻട്രൽ റോഡിനും ഇടയിലാണ് അഞ്ചൽ സ്ഥിതി ചെയ്യുന്നത്. മലയോര ഹൈവേ അഞ്ചലിലൂടെയാണ് കടന്നു പോകുന്നത്. കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കും ആണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്. | കൊല്ലം ജില്ലയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് അഞ്ചൽ. ദേശീയപാത 744 നും മെയി൯ സെൻട്രൽ റോഡിനും ഇടയിലാണ് അഞ്ചൽ സ്ഥിതി ചെയ്യുന്നത്. മലയോര ഹൈവേ അഞ്ചലിലൂടെയാണ് കടന്നു പോകുന്നത്. കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കും ആണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്. | ||
[[പ്രമാണം:40001-Anchal.jpeg|thumb|Anchal Town]] | [[പ്രമാണം:40001-Anchal.jpeg|thumb|Anchal Town]] | ||
==ഭൂമിശാസ്ത്രം== | |||
=='''അഞ്ചൽ പ്രാദേശിക ചരിത്രം'''== | =='''അഞ്ചൽ പ്രാദേശിക ചരിത്രം'''== |
13:56, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ അഞ്ചുചൊല്ലുകളുടെ നാടാണ് അഞ്ചൽ.
- അഞ്ചൽക്കുളം കുളമോ ചിറയോ?
- അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ?
- ഏറത്ത് അമ്പലം വയലിലോ കരയിലോ?
- വടമൺ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ?
- കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ?
അഞ്ചൽക്കുളം കുളമോ ചിറയോ?
അഞ്ചലിൽ നിന്നും ഏകദേശം 4 കി.മീ. ഉള്ളിൽ ഏറം ജംഗ്ഷനു സമീപത്തയിട്ടാണ് ഈ ജലാശയം സ്ഥിതിചെയ്യുന്നത്. ഇതു കുളമാണോ ചിറയാണോ എന്നൊരു തർക്കം നിലനിൽക്കുന്നുണ്ട്. സാധാരണ കുളങ്ങളേക്കാൾ വലുതും ചിറയേക്കാൾ ചെറുതും, രൂപം കൊണ്ട് തിരിച്ചറിയാൻ പറ്റാത്തതുമാണ്. കുളം എന്നത് വൃത്താകൃതിയിലും ചിറ എന്നത് ചതുരാകൃതിയിലും ആണ്. ഈ കുളത്തിന്റെ ഒരു ഭാഗം വൃത്താകൃതിയിലും മറുഭാഗം ചതുരാകൃതിയിലും ആണ്. കുളം വൃത്താകൃതിയിലും ചിറ ചതുരാകൃതിയിലും ആണല്ലോ.? ഇത് രണ്ടും കൂടി ചേർന്ന അവസ്ഥയായതു കൊണ്ടാണ് ഈ ജലാശയം കുളമാണോ ചിറയാണോ എന്ന തർക്കം നില നിൽക്കുന്നത്. അഞ്ചൽ എന്ന സ്ഥലനാമത്തിലെ ഐതിഹ്യത്തിൽ പറയുന്ന അഞ്ചു ചൊല്ലുകളിൽ ഒരു ചൊല്ല് ഈ തർക്കം ആണ്.
അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ?
അഞ്ചലിൽ നിന്നും ഏകദേശം 1.5 കി.മീ. ഉള്ളിൽ , അഞ്ചലിൽ നിന്നും പുനലൂർ പോകുന്ന വഴിയിൽ മെയിൻ റോഡിൽ നിന്നും അല്പം അകത്തേക്ക് മാറി അഗസ്ത്യക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വളരെ പുരാതനമായ ക്ഷേത്രത്തെ ക്കുറിച്ചാണ് രണ്ടാമത്തെ തർക്കം. ഈ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ ആണാണോ അതോ പെണ്ണാണോ എന്നത് ഇതുവരെയും കണ്ടെത്താൻ കഴിയാത്ത ഒരു സംഗതിയാണ്. ഒരു മുനിവര്യൻ അഗസ്ത്യക്കോട് തപസ്സിരുന്നതായി കരുതുന്നു. മുനിയുടെ പ്രതിഷ്ഠ കമഴ്ന്ന നിലയിലാണ് കാണുന്നത്. ഇതുമൂലം ബിംബം ഉയർത്തി നോക്കി ആണോ പെണ്ണോ എന്ന് നിർണ്ണയിക്കാനായിട്ടില്ല. അഗസ്ത്യക്കോട് ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ഒന്നിൽ ഒരു മാറിടം മാത്രമേ ദൃശ്യമാകുന്നുള്ളൂ എന്നതും ശ്രദ്ധയിൽ വരുന്നു. സ്ഥലനാമത്തെ സൂചിപ്പിക്കുന്ന രണ്ടാമത്തെ തർക്കം അഗസ്ത്യക്കോട് മുനി ആണോ പെണ്ണോ എന്നതാണ്. മുനിയും ആയി ബന്ധപ്പെട്ട തർക്കം ഇങ്ങനെ നില നിൽക്കുന്നു എങ്കിലും അഗസ്ത്യക്കോട് ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവലിംഗം ആണ്.
ഏറത്തെ അമ്പലം വയലിലോ കരയിലോ?
ഏറം ജംഗ്ഷനിൽ കാണപ്പെടുന്ന ക്ഷേത്രം വയലിനു നടുവിലായ് മൺതിട്ടയിൽ ചുറ്റുമതിലോട് കൂടി കാണപ്പെടുന്ന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തെ വയലിൽ തേവർ എന്നാണ് അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പാർത്ഥസാരഥിയാണ്. വയലിന്റെ മധ്യഭാഗത്ത് ആണ് ക്ഷേത്രം എങ്കിലും ക്ഷേത്രം ഇരിക്കുന്നിടം നല്ല കട്ടി തറയാണ്. വയലിന്റെ നടുക്കുള്ള ഈ കര ഭാഗം കൗതുകം ഉണർത്തുന്നു. ഒറ്റ നോട്ടത്തിൽ വയലിൽ സ്ഥിതി ചെയ്യുന്നുവെന്ന് തോന്നുമെങ്കിലും ചെറിയ ഒരു കര പ്രദേശത്താണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നതെന്ന് കാണാം. കരപ്രദേശത്തെ പോലെ അടിയുറപ്പും ഈ സ്ഥലത്തിനുണ്ട്. ഐതിഹ്യത്തിൽ ഉള്ള മൂന്നാമത്തെ ചൊല്ല് ഏറത്ത് അമ്പലം വയലിലോ കരയിലോ എന്ന് വന്നത് ഈ തർക്കം കൊണ്ടാണ്.
വടമൺ കാഞ്ഞിരം കൈയ്ക്കുമോ മധുരിക്കുമോ?
ഏറത്തുനിന്നും ഏകദേശം 1.5 കി. മീ. കിഴക്കുമാറി വടമൺ പള്ളിക്കൂടത്തിന് 150മീ.കിഴക്കായി എലിക്കോട് കാവിനുസമീപം മണക്കാട്ട് മാധവൻപിള്ളയുടെ പുരയിടത്തിന്റെ തെക്കേ അതിരിലായി ഏറെ വർഷം പഴക്കമുള്ള ഒരു കാഞ്ഞിരമരം ഉണ്ടായിരുന്നു. ഏകദേശം50വർഷങ്ങൾക്ക്മുൻപ് നശിച്ചുപോയി. ഈ കാഞ്ഞിരമരത്തിന്റെ ഒരു ശിഖരത്തിന്റെ ഇലകൾക്ക് മധുര രസമാണ്. മറ്റിലകൾക്ക് പ്രത്യേക രസമോ കയ്പ്പോ ഇല്ല. ഈ മരം കായ്ക്കുന്നതായും പഴം ഉണ്ടായിട്ടുള്ളതായും ഇന്നേവരെ ആരും കണ്ടിട്ടുമില്ല. കാഞ്ഞിരക്കുരു ലഭിക്കാത്തതിനാൽ വടമൺ കാഞ്ഞിരം കയ്ക്കുമെന്നോ മധുരിക്കുമെന്നോ ആർക്കും പറയാനും കഴിയുന്നില്ല. ഈ ശിഖരം ഏതാണെന്ന് ഇതുവരെയും ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അഞ്ച് ചൊല്ലുകളിലെ നാലാമത്തെ ചൊല്ല് വടമൺ കാഞ്ഞിരം കയ്ക്കുമോ മധുരിക്കുമോ എന്നതാണ്.
കുറുമക്കാട് കുടുംബം ഇല്ലമോ സ്വരൂപമോ?
ഏറം ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുറുമക്കാട്ടു കുടുംബക്കാരുടെ യഥാർത്ഥ ജാതി എന്തെന്നറിയാൻ തെളിവുകളില്ല. വളരെ പുരാതന കുടുംബമായതു കൊണ്ട് ഇല്ലക്കാരാണോ സ്വരൂപക്കാരാണോ എന്ന് തീർച്ചപ്പെടുത്തുവാൻ കഴിയുന്നില്ല. സ്ഥലനാമം ഉത്ഭവിച്ചു എന്ന് കരുതുന്ന അഞ്ചു ചൊല്ലുകളിൽ അഞ്ചാമത്തെ ചൊല്ല് കുറുമാക്കാട്ടു കുടുംബവും ആയി ബന്ധത്തപ്പെട്ടത് ആണ്.
സ്ഥലനാമത്തിന്റെ ആവിർഭാവവും ആയി ബന്ധപ്പെട്ട മറ്റൊരു നിരീക്ഷണം അഞ്ചു ആൽ മരങ്ങൾ നിന്നിടം ലോപിച്ച് അഞ്ചൽ ആയി എന്നതാണ്. വനഭാഗവും തണൽ മരങ്ങളുടെ കുറ്റികൾ ഇപ്പോഴും ഗോചരങ്ങളും ആയതു കൊണ്ട് ഈ നിരീക്ഷണവും തള്ളിക്കളയാൻ കഴിയില്ല.
ചരിത്രമുറങ്ങുന്ന അഞ്ചൽ പഞ്ചായത്തിന്റെ ചരിത്രനിർമ്മാണം വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വിക്കി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നു. 03/07/2012- ന് ഉദ്ഘാടനം ചെയ്ത മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി പ്രകാരം അഞ്ചൽ പഞ്ചായത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന പ്രോജക്ട് ആരംഭിച്ചു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ. കണ്ണൻമാഷ്, ശ്രീ. കെ.കെ. ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ. എസ്. അഭിലാഷ് (എസ്.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു.[1]
പഠനശിബിരം
14/07/2012- ന് വിക്കിപീഡിയ പദ്ധതിയെക്കുറിച്ചും വിക്കിപീഡിയയെക്കുറിച്ചും സമഗ്രമായ പഠനക്ലാസും ശിബിരവും സ്കൂൾ അങ്കണത്തിൽ നടന്നു. യോഗാനന്തരം ഷിജു അലക്സ് , സുഗീഷ് സുബ്രഹ്മണ്യം, അഖിലൻ, കണ്ണൻമാഷ്, ബി.ബിജു, ആർ.സതീഷ്, സുനിൽമോൻ എന്നിവർ യോഗം ചേർന്ന് പദ്ധതി പ്രവർത്തനങ്ങളുടെ തുടർന്നുള്ള പ്രവർത്തനാസൂത്രണം നടത്തി. ജൂലൈ 25 നകം ലേഖനങ്ങളുടെ തെരഞ്ഞെടുപ്പും പദ്ധതിയിൽ പങ്കെടുക്കേണ്ട കുട്ടികളുടെ തെരഞ്ഞെടുപ്പും പൂർത്തീകരിക്കാൻ തീരുമാനിച്ചു.
ലേഖനങ്ങളുടെ ശേഖരണം
കുട്ടികൾ അഞ്ചലും പരിസരപ്രദേശങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ അന്വേഷിക്കുകയും ലൈബ്രറികളുടെ സഹായത്തോടെ അഞ്ചലിന്റെ ചരിത്രം എഴുതാൻ തുടങ്ങുകയും ചെയ്തു. സെപ്റ്റംബർ 8ന് കുട്ടികൾക്ക് അവരവരുടെ ഉപയോക്തൃനാമങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുട്ടികളുടെ ഉപയോക്തൃ താൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം നൽകുന്നതിനായും കൂടുതൽ മലയാളം ടൈപ്പിംഗ് പരിശീലനത്തിനുമായും അവസരം നൽകി.[2]
ചരിത്രം രേഖപ്പെടുത്തൽ
മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി 28 ലേഖനങ്ങളാണ് വിക്കിപീഡിയയിൽ എത്തിച്ചത്. എച്ച്.പി. വാറൻസ്, കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം, ഓലിയരിക് വെള്ളച്ചാട്ടം, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം, ശാസ്ത്രി - സിരിമാവോ ഉടമ്പടി, കുര്യൻ ജോർജ്ജ് എന്നീ ലേഖനങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു.
പഞ്ചായത്തിന്റെ ചരിത്രം- മുഖ്യലേഖനങ്ങൾ
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി തുടങ്ങിയ/മെച്ചപ്പെടുത്തുന്ന ലേഖനങ്ങൾ.
- കടയാറ്റുണ്ണിത്താൻ
- അഞ്ചൽ ഇംഗ്ലീഷ് സ്കൂൾ
- പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം
- കടയ്ക്കൽ ഭഗവതി മുടിയെഴുന്നള്ളത്ത്
- തൃക്കോയിക്കൽ ശ്രീനരസിംഹസ്വാമി ക്ഷേത്രം
- എച്ച്.പി. വാറൻസ്
- തേവന്നൂർ മണിരാജ്
- ചന്ദനക്കാവ് നേർച്ചപള്ളി
- കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം
- കീഴൂട്ട് ആർ. മാധവൻ നായർ
- ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്
- വടമൺ ദേവകിയമ്മ
- അഞ്ചൽ സഹകരണസംഘം
- സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദൈവാലയം
- അഞ്ചൽ ശ്രീ ചൂരക്കുളം ചാവരുകാവ്
- കടയാറ്റ് കളരി ദേവിക്ഷേത്രം, അഞ്ചൽ
- അഗസ്ത്യക്കോട് മഹാദേവക്ഷേത്രം
- കുളത്തൂപ്പൂഴ മെജസ്റ്റിക്ക
- വിളക്കുമാതാ പള്ളി
- കടയ്ക്കൽ ക്ഷേത്രക്കുളം
- മലപ്പേരുർ പാറ
- അഞ്ചൽ ആർ. വേലുപ്പിള്ള
- അഞ്ചലച്ചൻ
- ഓലിയരിക് വെള്ളച്ചാട്ടം
- റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം
- ശാസ്ത്രി - സിരിമാവോ ഉടമ്പടി
- കുര്യൻ ജോർജ്ജ്
പേരിനു പിന്നിൽ
അഞ്ച് ചൊല്ലുകൾ ചേർന്ന ഇടം അഞ്ചൽ ആയി1 അഞ്ചൽക്കുളം കുളമോ ചിറയോ ?
അഞ്ചൽ
കൊല്ലം ജില്ലയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പട്ടണമാണ് അഞ്ചൽ. ദേശീയപാത 744 നും മെയി൯ സെൻട്രൽ റോഡിനും ഇടയിലാണ് അഞ്ചൽ സ്ഥിതി ചെയ്യുന്നത്. മലയോര ഹൈവേ അഞ്ചലിലൂടെയാണ് കടന്നു പോകുന്നത്. കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ കിഴക്കും തിരുവനന്തപുരം നഗരത്തിൽ നിന്നും 60 കിലോമീറ്റർ വടക്കുകിഴക്കും ആണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
അഞ്ചൽ പ്രാദേശിക ചരിത്രം
സാംസ്കാരിക ചരിത്രം
അഞ്ച് ആലുകൾ നിന്നിരുന്ന സ്ഥലമാണ് അഞ്ചൽ എന്എന പേരിന്ന്നു കാരണം എന്ന് വിശ്വസിക്കുന്നുണ്ട്. ധാരാളം തണൽ മരങ്ങൾ പാതവക്കുകളിൽ നിലനിന്നിരുന്നു. വേണാടൊഴികെയുള്ള തിരുവിതാംകൂർ പ്രദേശം ദേശിങ്ങനാട്, ഇളയിടത്ത് സ്വരൂപം, തെക്കുകൂർ, കായംകുളം, ചെമ്പകശ്ശേരി, വടക്കുംകൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളായി പല നാടുവാഴികളുടെ ഭരണത്തിലായിരുന്നു. ഇന്നത്തെ പത്തനാപുരം, കൊട്ടാരക്കര താലൂക്കുകൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഭരണം കൊട്ടാരക്കര രാജാവിനായിരുന്നു. കൊട്ടാരക്കര രാജാവിന്, കൊട്ടാരക്കര കൂടാതെ പത്തനാപുരം താലൂക്കിൽപെട്ട അഞ്ചൽ പ്രദേശത്തും ഒരു തലസ്ഥാനം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. അത് ഇന്നത്തെ അഞ്ചൽ ശ്രീധർമ്മ ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന പനയഞ്ചേരി എന്ന സ്ഥലത്തായിരുന്നു. രാജഭരണ തകർച്ചയ്ക്ക് ശേഷം അഞ്ചലിന്റെ പ്രധാന കേന്ദ്രം അഞ്ചൽ ചന്തമുക്കായി. കൂടുതൽ കടകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ഇവിടം കേന്ദ്രീകരിച്ചാണ് ഉണ്ടായത്.
അഞ്ചൽ കന്നുകാലി ചന്തയും പൊതുമാർക്കറ്റും പഴയ തിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്നവയാണ്. അഞ്ചലിനെക്കുറിച്ച് ആദ്യം പുറം നാടുകളിൽ അറിയപ്പെട്ടത് കന്നുകാലി ചന്തയുടെ പേരിലാണ്. എല്ലാ മലയാള മാസവും 15 നും 30 നുമാണ് ചന്ത കൂടിയിരുന്നത്. തമിഴ് നാട്ടിലെ മധുര, കടമല, മാനാപുരം, പുളിയറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം ആളുകൾ ഇവിടെ കന്നുകാലികളെ കച്ചവടത്തിന് കൊണ്ടു വന്നിരുന്നു. ഇന്നത്തെ പഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതാനത്തായിരുന്നു കാളച്ചന്ത നടത്തിയിരുന്നത്. ഒരു കാലത്ത് അഞ്ചൽ പൊതു മാർക്കറ്റിൽ വരുന്ന കാർഷികോല്പന്നങ്ങൾക്ക് കണക്കില്ലായിരുന്നു. ഏത്തക്കുല, കുരുമുളക്, ഇഞ്ചി, കശുവണ്ടി, നാളികേരം, അടയ്ക്ക, വെറ്റില, മരച്ചീനി എന്നിവയായിരുന്നു മുഖ്യ വിപണനവസ്തുക്കൾ. തമിഴ്നാട്ടിന്റെ വിദൂരദേശത്തു നിന്ന് പോലും ധാരാളം ആളുകൾ ഇവിടെ കച്ചവടത്തിനായി എത്തുകയും പലരും അഞ്ചലിൽ തന്നെ താമസമാക്കി വൻ വ്യാപാരികളാവുകയും ചെയ്തു. ഇന്നത്തെ അഞ്ചൽ റെയ്ഞ്ച് ഓഫീസ് ജംഗ്ഷനു ചുറ്റും നൈസർഗികവനമായിരുന്നു. അതുവഴി ആയൂരിനും പുനലൂരിനും കുളത്തുപ്പുഴയ്ക്കും കടന്നു പോകുന്ന ചെമ്മൺ പാതകളിലുടെ പോകുന്ന കാളവണ്ടികളും ഫലഭൂയിഷ്ഠമായ തടപ്രദേശങ്ങളും അന്നുണ്ടായിരുന്നു.
ആദ്യസ്കൂൾ
അഞ്ചലിലെ ആദ്യസ്കൂൾ അഞ്ചൽ പുളിമുക്കിലാണ് സ്ഥാപിച്ചത്. മൂന്നാം ക്ളാസ്സുവരെ മാത്രമേ തുടക്കത്തിൽ ഉണ്ടായിരുന്നുള്ളൂ. കരപ്രമാണിമാരുടെ ശ്രമഫലമായി സ്ഥാപിച്ച പുല്ലുമേഞ്ഞ ഒരു കെട്ടിടത്തിൽ നടത്തിയിരുന്ന ഈ സ്കൂൾ പിൽക്കാലത്ത് ഗവൺമെന്റ് എൽ.പി.എസ്സ് ആക്കി ഉയർത്തപ്പെട്ടു. ഈ സ്കൂൾ സ്ഥാപിതമായി വളരെക്കഴിഞ്ഞാണ് അഞ്ചൽ മാധവൻ പിള്ള സാറിന് ഭഗവതി വിലാസം ഇംഗ്ളീഷ് സ്കൂൾ അനുവദിച്ചത്. പ്രസ്തുത സ്കൂളാണ് ഇപ്പോൾ അഞ്ചൽ ബി.വി.യു.പി.എസ് എന്ന പേരിൽ പ്രവർത്തിക്കുന്നത്. കുട്ടികളിൽ നിന്നും ചേന, കാച്ചിൽ, തേങ്ങ, അടയ്ക്ക എന്നീ കാർഷികോല്പന്നങ്ങളാണ് ഫീസായി വാങ്ങിയിരുന്നത്. ഇവ തന്നെയായിരുന്നു അക്കാലകത്തെ അദ്ധ്യാപകരുടെ ശമ്പളവും. പ്രധാന അദ്ധ്യാപകനും ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപക പ്രമുഖർക്കും മാത്രമേ അന്ന് ശമ്പളം പണമായി ലഭിച്ചിരുന്നുള്ളൂ. ഒരദ്ധ്യാപകന്റെ ശമ്പളം പ്രതിമാസം 8 രൂപയായിരുന്നു. അറുപതുകളുടെ തുടക്കത്തോടെ അഞ്ചലിൽ വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു കയറ്റം തന്നെ സംഭവിച്ചു. പഴയകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ പ്രശ്സതമാണ് അഞ്ചൽ ഇംഗ്ളീഷ് സ്കൂൾ (ഇന്നത്തെ അഞ്ചൽ ഈസ്റ്റ് ഹൈസ്കൂൾ). ഒരു ട്രസ്റ്റിന്റെ നിയന്ത്രണത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1948-ൽ പ്രസ്തുത സ്കൂൾ അഞ്ചൽ ഇംഗ്ളീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. മുൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റുമായ പരേതനായ പി.ഗോപാലൻ, തടിക്കാട് ഇസ്മായിൽ, പുലിത്തിട്ട ടി.ആർ.ഗോപാലൻ നായർ, പാലറ ബാലകൃഷ്ണ പിള്ള, മണ്ണൂർ മത്തായി, ഏരൂർ ജനാർദ്ദനൻ മുൻഷി, മാവേലിക്കര രാമചന്ദ്രൻ നായർ, അഞ്ചൽ ഗോപി തുടങ്ങിയ പ്രഗൽഭരായ അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തിയവരിൽ ചിലർ മാത്രമാണ്. അഞ്ചൽ പ്രദേശത്തിന്റെ എല്ലാവിധ വളർച്ചക്കും നിർണ്ണായകമായ പങ്ക് വഹിച്ച സ്ഥാപനമാണ് അഞ്ചൽ സെന്റ് ജോൺസ് കോളേജ്. 1965 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ഇവിടെ എത്താറുണ്ട്. നിരവധി ഇംഗ്ളീഷ് മീഡിയം സ്കൂളുകളും നിരവധി പാരലൽ കോളേജുകളും കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുമായി മുന്നോട്ടു പോകുന്നതിന് സഹായകമായി തീർന്നത് വിദ്യാഭ്യാസരംഗത്തെ മികച്ച ചരിത്ര പാരമ്പര്യമാണ്.
പ്രമുഖവ്യക്തികൾ
യുവ കവിയായിരുന്ന പരേതനായ അഞ്ചൽ ഭാസ്കരൻ പിള്ള, നാടകകൃത്തും സംവിധായകനും, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടറുമായ പ്രൊഫ. വയലാ വാസുദേവൻ പിള്ള, ആന്ധ്ര ഡി.ജി.പി ആയിരുന്ന പി.രാജപ്പൻ പിള്ള എന്നിവർ അഞ്ചൽ ഇംഗ്ളീഷ് സ്കൂളിലെ പഴയകാല വിദ്യാർത്ഥികളായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയേറെ ശ്രദ്ധ പിടിച്ചു പറ്റിയ വാക്വം പമ്പിന്റെ ഉപജഞാതാവ് എച്ച്.പി വാറൻ (എച്ച്. പരമേശ്വരൻ അയ്യർ) അഞ്ചൽ സ്വദേശിയായിരുന്നു. വാട്ടർ ട്രെയിൻ കണ്ടുപിടിച്ച കുര്യൻ ജോർജ്ജ് അഞ്ചൽ മാവിള സ്വദേശിയാണ്. തിരുവിതാംകൂർ കൊട്ടാരം സർവ്വാധികാരിയായിരുന്ന ഹരിഹരഅയ്യർ അഞ്ചൽ പനഞ്ചേരി സ്വദേശി ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണ് പ്രശ്സത ശാസ്ത്രജഞനായിരുന്ന എച്ച്.പി.വാറൻ. നിമിഷകവി അഞ്ചൽ ആർ.വേലുപിള്ള, ഹിന്ദുസ്ഥാൻ ടൈംസിന്റെ തിരുവനന്തപുരം ലേഖകൻ, റേയ്സ് വീക്കിലി എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന കീഴൂട്ട് മാധവൻ നായർ എന്നിവരും ശ്രദ്ധേയരാണ്. 1969-ൽ ആർ.എം.നായർക്ക് പത്മഭൂഷൺ ബഹുമതി ലഭിക്കുകയുണ്ടായി. 1990-ലെ ചലച്ചിത്ര കലാ സംവിധാനത്തിനുള്ള അവാർഡ് വാങ്ങുകയും നിരവധി സിനിമകൾ സംവിധാനം ചെയ്ത് മലയാള ചലച്ചിത്ര രംഗത്ത് അഭിമാനമായിത്തീരുകയും ചെയ്ത രാജീവ് അഞ്ചൽ, കഥാപ്രസംഗ രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും 1995-ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്ത തേവർതോട്ടം സുകുമാരൻ, ഓട്ടൻതുള്ളൽ കലാരംഗത്ത് പ്രസിദ്ധയായ വടമൺ ദേവകിയമ്മ തുടങ്ങിയവർ കലാരംഗത്ത് അഞ്ചലിന് അഭിമാനിക്കാവുന്ന പ്രതിഭാശാലികളാണ്. കേരളത്തിലെ കാർഷിക മേഖലയിൽ പ്രധാന ഉത്സവമായ മരമടി മഹോത്സവത്തിന്റെ തുടക്കം അഞ്ചലായിരുന്നതായും പറയപ്പെടുന്നു. അന്തരിച്ച അഞ്ചൽ മാധവൻ പിള്ള മരമടി മഹോത്സവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു.
കലാരംഗം
കഥകളിയുടെ പ്രചാരണം ലക്ഷ്യമിട്ട് സ്ഥാപിച്ച അഞ്ചൽ അജന്താകളി അക്കാഡമി ശ്രദ്ധേയമായിരുന്നു. കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ അധീനതയിലായിരുന്നു അഞ്ചൽ. അതിനാൽ കഥകളി പരിപോഷിപ്പിക്കുന്നതിനുള്ള എല്ലാ സഹായവും ലഭിച്ചു. കൊട്ടാരക്കര രാജവംശത്തിന്റെ വകയായിരുന്ന പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും കഥകളി അരങ്ങേറുന്നത് ശ്രദ്ധേയമാണ്. ഇവിടത്തെ ഉത്സവനാൾ കൊട്ടാരക്കര തമ്പുരാൻ ഉടവാളും പരിചയുമേന്തി എഴുന്നള്ളത്തിന്റെ മുന്നിലുണ്ടാകുമായിരുന്നു. അഞ്ചലിലെ ആദ്യ സിനിമാ ടാക്കീസ് കടകത്ത് കേശവ പിള്ള ആരംഭിച്ച ലക്ഷ്മി ടാക്കീസ് ആയിരുന്നു. മുളയും പനമ്പും ഓലയും കൊണ്ട് നിർമ്മിച്ചതായിരുന്നു അന്നത്തെ സിനിമാ ടാക്കീസ്. ഈ സിനിമ ടാക്കീസിലെ പൂഴിമണലിലിരുന്ന് കണ്ട സിനിമകളുടെ കഥ പഴയ തലമുറയുടെ ഓർമ്മയിൽ ഇന്നും മായാതെ നിൽക്കുന്നു. കാളവണ്ടിയിൽ ചെണ്ടകൊട്ടി സിനിമയുടെ കഥാസാരം വിളിച്ചുപറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു അന്നത്തെ സിനിമാ പരസ്യ രീതി. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് ഉണ്ടായവയാണ് സലീം ടാക്കീസ്, അടുത്തകാലം വരെ അഞ്ചൽ ടൌണിന് സമീപം പ്രവർത്തിച്ചിരുന്ന ജയമോഹൻ തിയേറ്റർ എന്നിവ.
ആരാധനാലയങ്ങൾ
പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രം, കളരി ക്ഷേത്രം, അഞ്ചൽ ഗണപതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രം, ഏറം വയലിൽ തൃക്കോവിൽ ക്ഷേത്രം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും അഞ്ചൽ പ്രദേശത്തേക്കുള്ള മുടിയെഴുന്നള്ളത്ത് മഹോത്സവം ചരിത്രപ്രസിദ്ധമാണ്. കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന എഴുന്നള്ളത്ത് കോട്ടക്കൽ മഞ്ഞപ്പുഴ ക്ഷേത്ര സന്നിധിയിൽ എത്തുമ്പോൾ അവിടെ പൂജാദി കർമ്മങ്ങൾക്കായി ഇറക്കിവയ്ക്കുന്നു. വിശ്രമശേഷം വീണ്ടും തിരുമുടി ആഘോഷപൂർവ്വം എഴുന്നള്ളിച്ചു വരുന്ന വഴി “മുളമൂട്ടിൽ” എത്തുകയും അഞ്ചലച്ചൻ എന്നറിയപ്പെട്ടിരുന്ന യൌനാൻ കത്തനാരുടെ ഓർമ്മയ്ക്കായുള്ള ദേവാലയത്തിൽ നേർച്ചകൾ അർപ്പിക്കുകയും ചെയ്യുന്നു. കടയാറ്റു നിന്നും ഇട്ടിയമ്മ വ്രതാനുഷ്ഠങ്ങളോടെ അഷ്ടമംഗല്യവും വിളക്കുമേന്തി ഭഗവതിയുടെ ഇരുമുടി എതിരേൽക്കുവാനായി എത്തുന്നു. കീരിടത്തിനു പിറകേ ചാർത്തിയിട്ടുള്ള വർണ്ണാങ്കിതമായ പട്ട് ശോഭയാർന്ന വെള്ളിക്കത്തികൊണ്ട് ഇട്ടിയമ്മ അനാവരണം ചെയ്യുന്നതോടെ വീണ്ടും ശബ്ദായമാനമായ വാദ്യമേളങ്ങളോടെ ആഘോഷം നീങ്ങി വയലേലയിൽ എത്തുന്നു. കെട്ടുകുതിരകളും മറ്റു കാഴ്ചകളും ആഘോഷപൂർവ്വം ആറാടിക്കുന്നു. കടയാറ്റ് കൂത്തുപ്പറമ്പിൽ എത്തുമ്പോൾ പഴക്കമേറിയ പാലച്ചുവട്ടിലെ ‘മാസപ്പുരയിൽ’ ദേവിയുടെ തിരുമുടി ഭക്തിപൂർവ്വം ഇറക്കുന്നു. ഇവിടെ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം തിരുമുടി അഞ്ചൽ പനയഞ്ചേരി ക്ഷേത്ര സന്നിധിയിലേക്ക് ഭക്തി പൂർവ്വം ആനയിക്കുന്നു. ഇവിടെ പ്രത്യേക പൂജയും ഉണ്ണിയപ്പം വാർത്ത് കനംകൂട്ടലും പതിവാണ്. ഇതുകണ്ട് കടയ്ക്കൽ ഭഗവതി “അഞ്ചലപ്പൻ അപ്പം തിന്നു മുടിയും” എന്നരുൾ ചെയ്ത് അനുഗ്രഹിച്ചുവെന്ന് ഐതിഹ്യം. ഇവിടെ നിന്നും ഏറം വയലിൽ തേവരുടെ സന്നിധിയിലേക്ക് ആനയിക്കുന്ന മുടി വീണ്ടും കടയാറ്റു ക്ഷേത്രത്തിലെത്തി പുറംഭാഗത്തായി വയ്ക്കുന്നു. തുടർന്ന് ഇവിടെ ഏഴുദിവസം ഉത്സവം പൊടിപൂരം കൊണ്ടാടുന്നു. ഏഴാംദിവസം തിരുമുടി വീണ്ടും കടയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ മുടിപ്പുരയിൽ എത്തുന്നു. 1973-ലാണ് അവസാനമായി ഈ തിരുമുടി എഴുന്നള്ളത്ത് നടന്നത്. ഈ ഉത്സവത്തിന് നാനാദിക്കിൽ നിന്നും ധാരാളം ജനങ്ങൾ ജാതിമത ഭേദമെന്യേ എത്തിയിരുന്നു.
ഗ്രന്ഥശാലകൾ
നാട്ടിലെ സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായി ആരംഭിച്ച ഗ്രന്ഥശാലയാണ് ഇന്നത്തെ അഞ്ചൽ പഞ്ചായത്ത് കേന്ദ്രീയ ഗ്രന്ഥശാല. 1987-ൽ ആണ് ഇത് അഞ്ചൽ പഞ്ചായത്ത് ഏറ്റെടുത്തത്. 1949-ൽ ചോരനാട് ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. തുടർന്ന് അഗസ്ത്യക്കോട് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാല, പനയഞ്ചേരി ജവഹർ ഗ്രന്ഥശാല എന്നിവ പ്രവർത്തനമാരംഭിച്ചു. 1957-ൽ കുരുവിക്കോണം വിജ്ഞാന സന്തായിനി ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. പിൽക്കാലത്ത് ഉണ്ടായതാണ് ആർച്ചൽ മഹാത്മാഗാന്ധി മെമ്മോറിയൽ ഗ്രന്ഥശാല, ബാലസാഹിത്യ സമാജം, മഹിളാ സമാജം, യുവജന സമാജം, ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ളബ്ബ് എന്നിവ ഈ ഗ്രന്ഥശാലയോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്നു.
ആതുരസേവനം
സർക്കാർ വൈദ്യൻ എസ്.പരമേശ്വരൻ പിള്ള, വിഷ വൈദ്യനായ യൂനുസ് വൈദ്യൻ, പപ്പു വൈദ്യൻ, നാണു വൈദ്യൻ, നീലകണ്ഠൻ വൈദ്യർ തുടങ്ങിയവർ $ആയുർവേദ പാരമ്പര്യ വൈദ്യന്മാരായിരുന്നു. അഞ്ചലിലെ പ്രഥമ അലോപ്പതി ആശുപത്രി അഞ്ചൽ വടമൺ പാലത്തിന് പടിഞ്ഞാറു വശത്ത് പ്രവർത്തനം ആരംഭിച്ച ഡോ.ഐസക്കിന്റെ ആശുപത്രിയാണ്. പിന്നീട് ഇത് അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു. 1953-ൽ അഞ്ചലിൽ “മേരിമക്കൾ സന്യാസിനി സഭ” ആരംഭിച്ച അഞ്ചൽ സെന്റ് ജോസഫ് ഹോസ്പിറ്റലാണ് ഈ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ലോക പ്രശ്സ്ത ശാസ്ത്രജ്ഞനായിരുന്ന എച്ച്.പി.വാറന്റെ (എച്ച്.പരമേശ്വര അയ്യർ) വക പുരയിടത്തിലാണ് ഈ ഹോസ്പിറ്റൽ സ്ഥാപിക്കപ്പെട്ടത്. അതുകൊണ്ട് പഴയ തലമുറ ഈ ഹോസ്പിറ്റലിനെ ഇപ്പോഴും “പട്ടരുവിള” എന്നാണ് വിളിക്കുന്നത്. 1954-ൽ ഇവിടെ ചാർജ്ജ് എടുത്ത അന്നമ്മ ഡോക്ടർ പാവങ്ങളുടെ ഡോക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്. 1972 ൽ അഞ്ചൽ ഗവൺമെന്റ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. മുൻ എം.എൽ.എ. പി.ഗോപാലന്റെ നേതൃത്വത്തിൽ നാട്ടിലെ പൊതു പ്രവർത്തകർ സംഭാവന പിരിച്ചാണ് ഇതിന്റെ പ്രവർത്തനം തുടങ്ങിയത്. അഞ്ചൽ പഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും വക പുരയിടത്തിലാണ് ആശുപത്രി നിർമ്മിച്ചത്. വിശ്വനാഥ പിള്ള ഡോക്ടർ ആരംഭിച്ച പി.എൻ.എസ്.ഹോസ്പിറ്റൽ, ജോർജ്ജ് ഡോക്ടറുടെ ഹോസ്പിറ്റൽ ഡോ.ദേവദാസ് ഹോസ്പിറ്റൽ, ഡോ.ജയകുമാർ സ്ഥാപിച്ച ശബരിഗിരി ഹോസ്പിറ്റൽ, ഡോ.വിനയ ചന്ദ്രൻ ആരംഭിച്ച മെറ്റേണിറ്റി ഹോസ്പിറ്റൽ എന്നിവ ആതുര ശുശ്രൂഷാ രംഗത്ത് പതിറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്.
സഹകരണസംഘം
അഞ്ചൽ ഒരു സഹകരണ സംഘം ആരംഭിച്ചത് കൊല്ലവർഷം 1123 മേടം 17-ാം തിയതിയാണ്. അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ വി.വി.തോമസിന്റെ നേതൃത്വത്തിൽ കപ്പ ഉത്പാദക ക്രയവിക്രയ സംഘം പ്രവർത്തിച്ചിരുന്നു. 1957-ൽ ഈ രണ്ട് സംഘവും ഒന്നായി. 1968 മെയ് 20-ാം തിയതി കോളേജ് ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന്റെ ശാഖ പ്രവർത്തനം ആരംഭിച്ചു. അഞ്ചലിലെ ആദ്യത്തെ ബാങ്ക് ഇതായിരുന്നു. അഞ്ചലിലെ പഴയകാല സർക്കാർ ആഫീസുകൾ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്നത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ് മൈതാനത്തിൽ പ്രവർത്തിച്ചിരുന്ന പാറോത്തിയാർ ഓഫീസ് എന്ന് വിളിച്ചിരുന്ന പ്രവർത്തിയാരുടെ ഓഫീസ് ആണ് ഏറ്റവും പഴക്കമുള്ള ആഫീസ് എന്ന് പറയപ്പെടുന്നു. പ്രവർത്തിയാരുടെ ഓഫീസ് പിൽക്കാലത്ത് വില്ലേജ് ഓഫീസായി മാറി. വില്ലേജ് ഓഫീസറെ പണ്ട് അധികാരി എന്നും വിളിച്ചിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും വലിയ വില്ലേജായിരുന്നു അഞ്ചൽ. വരുമാനത്തിലും ഈ വില്ലേജ് ഒന്നാം സ്ഥാനത്തായിരുന്നു.
അഞ്ചലാപ്പീസ്
തിരുവിതാംകൂറിലെ പഴയ തപാൽ വിതരണ സമ്പ്രദായം അഞ്ചലിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു പ്രധാനപ്പെട്ട അഞ്ചലാപ്പീസ് ചന്തമുക്കിൽ ഇന്ന് പോസ്റ്റ്ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. വലിയൊരു അഞ്ചൽപ്പെട്ടി സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു. കുതിരപ്പട്ടാളമായിരുന്നു അന്ന് മെയിൽ സർവ്വീസ് നടത്തിയിരുന്നത്. അഞ്ചൽ പോലീസ് സ്റ്റേഷൻ, പോലീസ് ഔട്ട് പോസ്റ്റായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1973-ൽ ഇത് ചാർജ്ജ് സ്റ്റേഷനാക്കി ഉയർത്തപ്പെട്ടു. ചാർജ്ജ് സ്റ്റേഷനാക്കിയതോടെയാണ് ഇവിടെ ഒരു സബ് ഇൻസ്പെക്ടറെ നിയമിച്ചത്. താലൂക്ക്, കച്ചേരി, കോടതി എന്നിവ അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നതായും ഇവ പിന്നീട് പുനലൂരിലേക്ക് മാറ്റിയതായും പറയപ്പെടുന്നു. വളരെ പഴക്കമുളള ഓഫീസുകളിലൊന്നാണ് അഞ്ചൽ റെയിഞ്ച് ഓഫീസ്. അഞ്ചൽ മേലേ ജംഗ്ഷനിൽ റെയിഞ്ച് ഓഫീസ് ജംഗ്ഷൻ ( R.O.ജംഗ്ഷൻ ) എന്ന പേര് വന്നത് ഈ ഓഫീസ് ഉണ്ടായതിനാലാണ്. ഓഫീസിന് ചുറ്റും വനമായിരുന്നു. അഞ്ചൽ മേലേ ജംഗ്ഷനിൽ അക്കാലത്ത് മറ്റ് ഓഫീസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. പഴയ അഞ്ചൽ പഞ്ചായത്ത് ഇന്നത്തെ അലയമൺ പഞ്ചായത്തുകൂടി ഉൾപ്പെട്ടതായിരുന്നു.
പഞ്ചായത്ത് ഭരണം
1953 സെപ്തംബർ 3-ാം തിയതിയാണ് അഞ്ചൽ പഞ്ചായത്തിന്റെ ആദ്യ കമ്മിറ്റി അധികാരമേൽക്കുന്നത്. വേലുശ്ശേരി അബ്ദുൽ ഖാദറായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. തുടർന്ന് 15-10-54 മുതൽ 1-9-1955 വരെ പാലറ ബാലകൃഷ്ണ പിള്ളയും 16-10-56 മുതൽ 19-4-62 വരെ ഡോ.സി. ഇ. വേലുവും 19-10-63 മുതൽ 12-8-79 വരെ പി. ഗോപാലനും 28-9-79 മുതൽ 28-10-84 വരെ കെ.ശിവരാമ പിള്ളയും 8-2-88 മുതൽ 9-2-94 വരെ കെ.എൻ.വാസവനും പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം വഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായി സുജാ ചന്ദ്രബാബു 4-10-95 മുതൽ സ്ഥാനമേറ്റു. 1988 ഏപ്രിൽ 28 നാണ് ഇപ്പോഴത്തെ കെട്ടിടത്തിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചത്. അതിനുമുമ്പ് അഞ്ചൽ ആർ. ഒ ജംഗ്ഷനിൽ ഉള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളകസ് കെട്ടിടത്തിൽ ആയിരുന്നു പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്നത്.
വിദ്യാഭ്യാസ പദ്ധതി വിവരങ്ങൾ
വിദ്യാഭ്യാസപദ്ധതിയുമായി ബന്ധപ്പെട്ട മുഖ്യ വിവരങ്ങൾ ഈ താളിൽ ലഭ്യമാണ്.