"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണ് വെഞ്ഞാറമൂട്. ആറ്റിങ്ങലിന് കിഴക്കായി ഒൻപത് കിലോമീറ്റർ നെടുമങ്ങാട് നിന്ന് 11 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് തിരുവനന്തപുരം നഗരത്തിന് വടക്ക് കിഴക്ക് 12 കിലോമീറ്റർ ആയും സ്ഥിതി ചെയ്യുന്നു .ഔദ്യോഗിക ഭാഷ മലയാളം. സമയമേഖല UT C+ 5: 30. നെടുമങ്ങാട് താലൂക്കിന്റെ കീഴിലായി വരുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുമാണ് .സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസ്സുകൾ വഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര സൗകര്യവും ലഭ്യമാണ് .താപനില ശരാശരി 26.8 ഡിഗ്രി സെൽഷ്യസ് ആണ്. പ്രതിവർഷം ഏകദേശം 1952 മില്ലിമീറ്റർ മഴ പെയ്യുന്നു. ഏറ്റവും ചൂടേറിയ മാസം ഏപ്രിൽ ആണ്. കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പട്ടണമാണ് വെഞ്ഞാറമൂട്. മരിച്ചീനി, വാഴ, ചെറു ധാന്യ കൃഷി എന്നിവയാണ് പ്രധാന കൃഷി വിളകൾ.  റബ്ബർ ധാരാളമായി കണ്ടുവരുന്നു. വാമനാപുരം നദി ജലസേചനത്തെയും കൃഷിയെയും ഏറെ സ്വാധീനിക്കുന്നു. കൃഷിയോഗ്യമായ മണ്ണും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. ഭൂപ്രകൃതിക്ക് അനുസരിച്ച് നദീതീരങ്ങൾ,സമതലങ്ങൾ , ചെങ്കുത്തുകൾ, ചതുപ്പുകൾ ,  വയലുകൾ എന്നിങ്ങനെ തരം തിരിക്കാം.

== '''പ്രകൃതി''' ==

12:14, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

നമ്മുടെ കൊച്ചു കേരളത്തിന്റെ തലസ്ഥാനം ആയ  തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് വെഞ്ഞാറമൂട്. സാംസ്കാരിക തലസ്ഥാനം എന്നൊരു വിശേഷണം കൂടിയുണ്ട് വെഞ്ഞാറമൂടിന്ന്.വെൺ ഞാറകളുടെ നാട്. നീന്തലിന്റെയും നാടകത്തിന്റെയും നഗരം കൂടി ആണ് വെഞ്ഞാറമൂട്.3000 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ജനതയുടെ ജീവിതാവിശിഷ്ടം ഇവിടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ അങ്ങനെ ഒരുപാട് ചരിത്രം ഈ നാടിനെ ആഴത്തിൽ അറിയുമ്പോൾ ഉണ്ട്.    ഇന്നത്തെ വെഞ്ഞാറമൂട് മുതൽ വയ്യേറ്റ് വരെ വെഞ്ഞാറകൾ നിറഞ്ഞ ഹരിതാഭമായ പ്രദേശമായിരുന്നു. വെഞ്ഞാറകളുടെ നാടായതിനാലാണ് വെഞ്ഞാറമൂട് എന്ന പേര് വന്നത് അത്രേ. 1114ലെ കല്ലറ- പാങ്ങോട് സമരത്തിന്റെ തുടക്കം ഈ മണ്ണിൽ നിന്നായിരുന്നു. 1938 ലെ വെഞ്ഞാറമൂട്ടിൽ നടന്ന ട്രോൾ സമരത്തിലൂടെ നികുതിനിഷേധപ്രക്ഷോഭം നടത്തിയതാണ് കല്ലറ- പാങ്ങോട് സമരത്തിന് പ്രചോദനം നൽകിയത്.1108ലെ വെള്ളപ്പൊക്കത്തിന്റെ ശക്തിയിൽ വാമനപുരത്തെ തകരുകയും പുതിയ പാലം 1936 നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. പാലത്തിലൂടെ കടന്നു പോകുന്നതിനു ബ്രിട്ടീഷുകാർ ടോള് ഏർപ്പെടുത്തിയതിനെ തുടർന്ന് ഉത്തരവാദിത്ത പ്രക്ഷോഭത്തിന്റെ ഭാഗമായി വേലായുധൻ ഉണ്ണിതാൻ, മുക്കുന്നൂർ രാഘവൻ ഭാഗവതർ, ടോൾ ശങ്കു, പരവൂർ കട രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ 400 ഓളം ആൾക്കാർ വെഞ്ഞാറമൂട്ടിൽ പ്രകടനമായി എത്തി ട്രോൾ നീക്കം ചെയ്തു.അതുപോലെതന്നെ വെഞ്ഞാറമൂട്ടിൽ സവർണ്ണ ഹോട്ടലിൽ അവർണ്ണർക്ക്  ചായ നൽകുന്നത് നിരോധിച്ചിരുന്നതിനെതിരെ  നാണു ആശാൻ, ഗോപാലൻ, വലിയകട്ടയ്ക്കൽ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചായക്കട സമരവും പൊതുയോഗവും അയിത്തത്തിനെതിരെ നടന്നിട്ടുള്ള പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടവയാണ്.സ്വാതന്ത്ര്യാനന്തരം ഒരു നവലോകം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ വ്യാപകമായ വായനശാലകളും ഗ്രന്ഥശാലകളും ആരംഭിക്കുകയുണ്ടായി. 1952 ൽ വള്ളത്തോൾ ലൈബ്രറിയുടെ തുടർച്ച എന്ന നിലയിൽ വെഞ്ഞാറമൂട്ടിൽ ആരംഭിച്ച പ്രകാശ് ലൈബ്രറി ഒരു വ്യാഴവട്ടക്കാലം പഞ്ചായത്തിന്റെ സാംസ്കാരിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് വേഗത നൽകി.

ഭൂമിശാസ്ത്രം

പ്രകൃതി