"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== വാഴാകൂമ്പ് തോരൻ === വാഴക്കൂമ്പ് – ഒരെണ്ണം തേങ്ങ ചിരകിയത് – 1/2 കപ്പ് വെളുത്തുള്ളി – 3- 4 അല്ലി ജീരകം – ഒരു നുള്ള് മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ ഉപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 33: വരി 33:

വാഴക്കൂമ്പ് തോരൻ തയ്യാറായി.
വാഴക്കൂമ്പ് തോരൻ തയ്യാറായി.
മുരിങ്ങയില മുട്ട തോരൻ
'''ആവശ്യമായ സാധനങ്ങൾ'''
മുരിങ്ങയില – ഒരു കപ്പ്
മുട്ട – 3 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
വെളുത്തുള്ളി – 3 അല്ലി
പച്ച മുളക് –  3- 4എണ്ണം
തേങ്ങ ചിരകയത് – അര കപ്പ്
എണ്ണ – 2 ടേബിൾ സ്പൂൺ
'''പൊടികൾ''' 
മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
കുരുമളകുപൊടി – 1/4 ടീ സ്പൂൺ
ഉപ്പ് – പാകത്തിന്
'''തയ്യാറാക്കുന്ന വിധം'''
ഒരു ചീന ചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ,1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കുഞ്ഞുള്ളിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് പച്ചമുളക് ചേർക്കുക. മഞ്ഞൾ പൊടി ചേർക്കുക.ഇല എടുത്തു വെച്ചത് ചേർത്ത് വഴറ്റുക.
ഇതിലേക്ക് കുരുമുളക് പൊടിയും തേങ്ങ തിരുമ്മിയതും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക..ഇത് പാനിൻ്റെ ഒരു സൈഡിലേക്ക് ഒതുക്കി വെച്ച്, മറു സൈഡിൽ 1 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിക്കുക.ഇതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് ചിക്കി എടുക്കുക.മുട്ട ചിക്കി തോർത്തി ,മാറ്റി വെച്ചിരിക്കുന്ന മുരിങ്ങ ഇലയുമായി യോജിപ്പിച്ച് ഇളക്കി എടുക്കുക.ഇത് ഒരു അടപ്പ് പാത്രം കൊണ്ട് മൂടി 5 മിനുട്ട് വെക്കുക.5 മിനുട്ട് കഴിയുമ്പോൾ അടപ്പ് മാറ്റി ഒന്ന് കൂടി തവി കൊണ്ട് ഇളക്കി കൊടുത്തു ,തീ അണക്കുക.വളരെ സ്വാദിഷ്ടമായ ഒരു തോരൻ ആണിത്,പോഷകപ്രദവും.

12:54, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

വാഴാകൂമ്പ് തോരൻ

വാഴക്കൂമ്പ് – ഒരെണ്ണം

തേങ്ങ ചിരകിയത് – 1/2 കപ്പ്

വെളുത്തുള്ളി – 3- 4 അല്ലി

ജീരകം – ഒരു നുള്ള്

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ

മുളകുപൊടി – 1/2 ടീസ്പൂൺ

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

വാഴക്കൂമ്പ് ഏറ്റവും പുറമെയുള്ള ചുവന്ന നിറത്തിലെ ഇതളുകൾ ഓരോന്നായി അടർത്തി മാറ്റുക. അപ്പോൾ വെള്ള നിറത്തിലുള്ള ഭാഗം വരും.

പിന്നീട് മുകളിൽനിന്ന് ചെറുതായി കൊത്തി അരിയുക.

അരിഞ്ഞു തീരുമ്പോൾ പതുക്കെ അരിഞ്ഞു വെച്ചിരിക്കുന്ന വാഴ്‌കൂമ്പിൽ കൈവിരലുകൾ അനക്കി അതിലുള്ള നൂൽ പോലത്തെ കറ കളയാം.

തേങ്ങ, വെളുത്തുള്ളി,ജീരകം, മഞ്ഞൾ പൊടി , മുളക് പൊടി ചേർത്ത് ചതച്ച് എടുക്കുക.

ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

അരിഞ്ഞ് വെച്ചിരിക്കുന്ന വാഴക്കൂമ്പും ചതെച്ചെടുത്ത തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്തു ഇളക്കുക.

അടപ്പ് വെച്ച് അടച്ച് 5 മിനുട്ട് വേവിക്കുക.അതിനു ശേഷം ഒന്നുകൂടി ഇളക്കി കുറച്ചു നേരം കൂടി വേവിക്കുക.

അടപ്പ് മാറ്റി നന്നായി ഇളക്കി എടുക്കുക.

വാഴക്കൂമ്പ് തോരൻ തയ്യാറായി.

മുരിങ്ങയില മുട്ട തോരൻ

ആവശ്യമായ സാധനങ്ങൾ

മുരിങ്ങയില – ഒരു കപ്പ്

മുട്ട – 3 എണ്ണം

ചെറിയ ഉള്ളി – 10 എണ്ണം

വെളുത്തുള്ളി – 3 അല്ലി

പച്ച മുളക് – 3- 4എണ്ണം

തേങ്ങ ചിരകയത് – അര കപ്പ്

എണ്ണ – 2 ടേബിൾ സ്പൂൺ

പൊടികൾ