"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:


[[പ്രമാണം:29351 head-12.png|ലഘുചിത്രം|1105x1105ബിന്ദു]]
[[പ്രമാണം:29351 head-12.png|ലഘുചിത്രം|1105x1105ബിന്ദു]]
[[പ്രമാണം:29351 computerlab.jpg|ലഘുചിത്രം|ഇൻട്രാക്ടീവ് കമ്പ്യൂട്ടർ ലാബിനെ ഉദ്ഘാടനം  തൊടുപുഴ എംഎൽഎ ശ്രീ പി ജെ ജോസഫ് അവർകൾ നിർവഹിക്കുന്നു|216x216px|പകരം=]]
[[പ്രമാണം:29351 computerlab.jpg|ലഘുചിത്രം|ഇൻട്രാക്ടീവ് കമ്പ്യൂട്ടർ ലാബിനെ ഉദ്ഘാടനം  തൊടുപുഴ എംഎൽഎ ശ്രീ പി ജെ ജോസഫ് അവർകൾ നിർവഹിക്കുന്നു|518x518px|പകരം=]]


== '''ഇൻട്രാക്ടീവ് കമ്പ്യൂട്ടർ ലാബ്''' ==
== '''ഇൻട്രാക്ടീവ് കമ്പ്യൂട്ടർ ലാബ്''' ==

11:02, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇൻട്രാക്ടീവ് കമ്പ്യൂട്ടർ ലാബിനെ ഉദ്ഘാടനം  തൊടുപുഴ എംഎൽഎ ശ്രീ പി ജെ ജോസഫ് അവർകൾ നിർവഹിക്കുന്നു

ഇൻട്രാക്ടീവ് കമ്പ്യൂട്ടർ ലാബ്

വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും  ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കമ്പ്യൂട്ടർ പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഇൻട്രാക്ടീവ് കമ്പ്യൂട്ടർ ലാബ്

മിനി പാർക്ക്

കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തിന് ഉതകുന്ന മിനി പാർക്ക്. കൊച്ചിൻ ഷിപ്പിയാർഡ് സംഭാവന നൽകിയ ഈ മിനി പാർക്കിൽ ഓരോ ദിവസം ഓരോ ക്ലാസ്സുകാർക്ക് ഉപയോഗിക്കുന്നതിനുള്ള അവസരം നൽകുന്നു




സ്കൂൾ ബസ്

സ്കൂളിന്റ ചുറ്റുപാടും മുഴുവൻ പ്രദേശങ്ങളിലേക്കും വാഹനസൗകര്യം. സ്കൂളിലെത്തുന്ന മുഴുവൻ കുട്ടികൾക്കും സൗജന്യമായി വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.




ജൈവ വൈവിധ്യ ഉദ്യാനം

നമ്മുടെ മണ്ണും കാലാവസ്ഥയും സസ്യജാലങ്ങളും മൃഗങ്ങളും മറ്റു ജീവജാലങ്ങളും ഒക്കെ പ്രവചനാതീതമായ ഒരു നാശത്തിലേക്ക് പോകുന്ന കാലഘട്ടത്തിലേക്കാണ് നാമിന്ന് കടന്നു പോയ്കൊണ്ടിരിക്കുന്നത്. മനുഷ്യരാശിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പ് തന്നെ അപകടത്തിലാണ്. ഇവിടെയാണ് ഭൂമാതാവും പ്രകൃതിയും ഇല്ലാതെ നാമില്ലെന്ന വ്യക്തമായ സന്ദേശം കുഞ്ഞു മനസ്സുകളിലേക്ക് നിറക്കേണ്ടതിന്റെ പ്രസക്തി. പ്രകൃതിയിലേക്കുള്ള മടക്കയാത്ര പഠിക്കേണ്ടത് സ്കൂൾ തലത്തിൽ നിന്ന് തന്നെയാണ്.

വിദ്യാലയത്തിന് ചുറ്റുമുള്ള ജൈവ വൈവിധ്യങ്ങളെക്കുറിച്ചു അറിയുന്നതിനും സംരക്ഷിക്കുന്നതിനും താല്പര്യം വിദ്യാർത്ഥികളിൽ വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം ജനിപ്പിക്കുക എന്നീ കാര്യങ്ങളാണ് ജൈവവൈവിധ്യ ഉദ്യാനം എന്ന പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.അതോടൊപ്പം കുട്ടികൾക്ക് കണ്ടും കേട്ടും തൊട്ടും മണത്തും പാഠഭാഗങ്ങളിലെ ആശയങ്ങൾ പഠിക്കാൻ സാധിക്കുന്നു

നെയ്യശ്ശേരി : എസ് എൻ സി എം എൽ പി സ്കൂളിൽ ജൈവ വൈവിദ്ധ്യ പാർക്കിൻറെ ഭാഗമായി നക്ഷത്ര വനം നിർമ്മിച്ചു. നക്ഷത്ര വനത്തിൻറെ ഉത്ഘാടനം പി.റ്റി.എ  പ്രിസി ഡന്റ്റ് ശ്രീ ; ബോബി ജോർജ്ജ് ഉം  എം .പി .റ്റി. എ ചെയർ പേഴ്സൺ ശ്രീമതി : ദീപ ബിജുവും ചേർന്ന് നിർവഹിച്ചു .

ലൈബ്രറി

അറിവിൻറെ ജാലകം തുറന്നു നൽകാൻ ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി. ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നിൽക്കുന്നു. ആയിരക്കണക്കിന് പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ സ്ക്കൂൾ ലൈബ്രറിയുടെ തനതായ ഒരു ശൈലി. ലോകോത്തരങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി മലയാള പുസ്തകങ്ങളെ കൂടാതെ ഇംഗ്ലീഷ്, അറബി എന്നീ ഭാഷകളിലെയും പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട്. കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും , രക്ഷിതാക്കളും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.

ഔഷധ ഉദ്യാനം