"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(.) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}}'''വി എച്ച് എസ് എസ് ഫോർ ഗേൾസ് തിരുവല്ലം''' | ||
തിരുവനന്തപുരം നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് നഗരത്തിൻറെ ശബ്ദകോലാഹലങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാതെ, കേരളത്തിൻറെ തനിമയും നാട്ടിൻപുറത്തിന്റെ ശാലീനതയും പുലർത്തുന്ന ഒരു പ്രദേശമാണ് തിരുവല്ലം. കരമനയാറിന്റെ കളകളാരവം കേട്ട് ഉറങ്ങുന്ന, പരശുരാമ ക്ഷേത്രത്തിൻറെ പള്ളിയുണർത്തു കേട്ടുണരുന്ന ഗ്രാമത്തിൻറെ തിലകക്കുറി പോലൊരു കുന്ന്. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഈ കുന്നിൻ മുകളിൽ 1929ലാണ് ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചത്. ജന നന്മയെ ലക്ഷ്യമാക്കി കർമ്മ മേഖലയെ വികസിപ്പിക്കുവാനും വൈവിധ്യവൽക്കരിക്കുവാനും കഴിവുള്ള അപൂർവ പ്രതിഭയായിരുന്നു തിരുവല്ലം ശ്രീ അച്യുതൻ നായർ. തൻ്റെ പിതാവിൻറെ ചിരകാല അഭിലാഷമായിരുന്നു ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ വരിക എന്നത്. അദ്ദേഹത്തിൻറെ ആശ്രാന്ത പരിശ്രമം കാരണം 1958ൽ ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയരുകയും തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഈ സ്ഥാപനത്തിന് തൻറെ പിതാവിൻറെ പേരും അദ്ദേഹം നൽകി. | |||
ഈ സ്കൂൾ അതിൻറെ വിജയ സോപാനത്തിൽ എത്തിയതോടെ ഗേൾസ് ഹൈസ്കൂൾ ബോയ്സ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ട് സ്കൂളുകളായി മാറുകയുണ്ടായി. 1968 രാണ് ഈ സ്ഥാപനം പെൺകുട്ടികൾക്ക് മാത്രം അദ്ധ്യാനം നടത്തുന്നതിന് വേണ്ടിയുള്ള ഒരു ഗേൾസ് ഹൈസ്കൂൾ ആക്കി മാറ്റിയത്. സാമൂഹ്യ സേവനം ജീവിതലക്ഷ്യമാക്കിയും തൊഴിലിന് പ്രാധാന്യം നൽകിക്കൊണ്ടും 1992ൽ ഇതൊരു വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ആക്കി (മാർക്കറ്റിംഗ് & സെയിൽസ്മാൻഷിപ്പ്, സിവിൽ കൺസ്ട്രക്ഷൻ, അഗ്രികൾച്ചർ, ജനറൽ ഇൻഷുറൻസ് കോഴ്സുകൾ) ഉയർത്തി. 55 അധ്യാപകരും,6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | |||
ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമ അധ്യാപിക ബഹുമാനപ്പെട്ട മാനേജർ അവർകളുടെ സഹധർമ്മിണി കൂടിയായ ശ്രീമതി ഈശ്വരി അമ്മയും പ്രഥമ വിദ്യാർത്ഥിനി എ. രാധയുമായിരുന്നു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീമതി ജാനു എസ് ഈ സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പലും മാനേജർ സുരേഷ് സാറിൻറെ മകളുമാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കുമാരി രശ്മി ടീച്ചറാണ്. അധ്യാപക രംഗത്തെ മികച്ച സേവനത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ച ശ്രീമാൻ രാധാകൃഷ്ണൻ നായർ ഈ സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു. |
12:26, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വി എച്ച് എസ് എസ് ഫോർ ഗേൾസ് തിരുവല്ലം
തിരുവനന്തപുരം നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് നഗരത്തിൻറെ ശബ്ദകോലാഹലങ്ങളോ ആർഭാടങ്ങളോ ഒന്നുമില്ലാതെ, കേരളത്തിൻറെ തനിമയും നാട്ടിൻപുറത്തിന്റെ ശാലീനതയും പുലർത്തുന്ന ഒരു പ്രദേശമാണ് തിരുവല്ലം. കരമനയാറിന്റെ കളകളാരവം കേട്ട് ഉറങ്ങുന്ന, പരശുരാമ ക്ഷേത്രത്തിൻറെ പള്ളിയുണർത്തു കേട്ടുണരുന്ന ഗ്രാമത്തിൻറെ തിലകക്കുറി പോലൊരു കുന്ന്. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ ഈ കുന്നിൻ മുകളിൽ 1929ലാണ് ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചത്. ജന നന്മയെ ലക്ഷ്യമാക്കി കർമ്മ മേഖലയെ വികസിപ്പിക്കുവാനും വൈവിധ്യവൽക്കരിക്കുവാനും കഴിവുള്ള അപൂർവ പ്രതിഭയായിരുന്നു തിരുവല്ലം ശ്രീ അച്യുതൻ നായർ. തൻ്റെ പിതാവിൻറെ ചിരകാല അഭിലാഷമായിരുന്നു ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ വരിക എന്നത്. അദ്ദേഹത്തിൻറെ ആശ്രാന്ത പരിശ്രമം കാരണം 1958ൽ ഈ സ്കൂൾ ഒരു ഹൈസ്കൂൾ ആയി ഉയരുകയും തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയും ചെയ്തു. അങ്ങനെ ഈ സ്ഥാപനത്തിന് തൻറെ പിതാവിൻറെ പേരും അദ്ദേഹം നൽകി.
ഈ സ്കൂൾ അതിൻറെ വിജയ സോപാനത്തിൽ എത്തിയതോടെ ഗേൾസ് ഹൈസ്കൂൾ ബോയ്സ് ഹൈസ്കൂൾ എന്നിങ്ങനെ രണ്ട് സ്കൂളുകളായി മാറുകയുണ്ടായി. 1968 രാണ് ഈ സ്ഥാപനം പെൺകുട്ടികൾക്ക് മാത്രം അദ്ധ്യാനം നടത്തുന്നതിന് വേണ്ടിയുള്ള ഒരു ഗേൾസ് ഹൈസ്കൂൾ ആക്കി മാറ്റിയത്. സാമൂഹ്യ സേവനം ജീവിതലക്ഷ്യമാക്കിയും തൊഴിലിന് പ്രാധാന്യം നൽകിക്കൊണ്ടും 1992ൽ ഇതൊരു വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ആക്കി (മാർക്കറ്റിംഗ് & സെയിൽസ്മാൻഷിപ്പ്, സിവിൽ കൺസ്ട്രക്ഷൻ, അഗ്രികൾച്ചർ, ജനറൽ ഇൻഷുറൻസ് കോഴ്സുകൾ) ഉയർത്തി. 55 അധ്യാപകരും,6 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഈ വിദ്യാലയത്തിലെ ആദ്യ പ്രഥമ അധ്യാപിക ബഹുമാനപ്പെട്ട മാനേജർ അവർകളുടെ സഹധർമ്മിണി കൂടിയായ ശ്രീമതി ഈശ്വരി അമ്മയും പ്രഥമ വിദ്യാർത്ഥിനി എ. രാധയുമായിരുന്നു. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീമതി ജാനു എസ് ഈ സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം പ്രിൻസിപ്പലും മാനേജർ സുരേഷ് സാറിൻറെ മകളുമാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കുമാരി രശ്മി ടീച്ചറാണ്. അധ്യാപക രംഗത്തെ മികച്ച സേവനത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ച ശ്രീമാൻ രാധാകൃഷ്ണൻ നായർ ഈ സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു.