"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
പരപ്പനങ്ങാടി ഉപജില്ലയിൽ ചെട്ടിപ്പടി പ്രദേശത്തിന്റെ ഹൃദയഭാഗത്തായി 76 സെൻ്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.പതിനൊന്ന് ഡിവിഷനുകളിലായി 1 മുതൽ 5 വരെ മലയാളം /ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു.പ്രഗത്ഭരായ പല അധ്യാപകരുടെയും ആശയങ്ങളും ചിന്തകളും കൈയൊപ്പ് ചാർത്തിയ ഈ വിദ്യാലയം ഇന്നും ഈ മേഖലയിൽ സമ്പുഷ്ടമാണ് . PTA,MTA, SMC ,പൂർവ്വവിദ്യാർഥികൾ തുടങ്ങിയവയുടെ സജീവ സാന്നിധ്യവും വിദ്യാലയത്തിന് ഊർജ്ജം പകരുന്നു .2022 ൽ PTA സഹായത്തോടെ പ്രീ പ്രൈമറി ആരംഭിച്ചു | |||
ഈ അധ്യയന വർഷം MLA ഫണ്ടിൽ നിന്നും മുനിസിപ്പാലിറ്റി മുഖേന 25 ഡെസ്‌ക്ക് ,25 ബെഞ്ച് , 4 മേശ , കസേര എന്നിവ ലഭിച്ചത് സ്കൂളിന് ഏറെ സഹായകമായി.കിഫ്‌ബിയുടെ സഹായത്താൽ പണി തീർത്ത പുതിയ ക്ലാസ് മുറികളിൽ ആധുനീകരണ സജ്ജീകരണങ്ങൾ ഒരുക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തു.അതോടൊപ്പം നവീന സൗകര്യങ്ങളുള്ള ടോയ്‌ലെറ്റ് സംവിധാനം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | |||
ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നത് .ഇവിടെ നിന്നും ഉദ്യോഗകയറ്റം ലഭിച്ച മുൻ അധ്യാപികമാരായ ബിന്ദു ടീച്ചർ ,മിനി ടീച്ചർ , ആനന്ദലക്ഷ്മി ടീച്ചർ എന്നിവരുടെ വകയായി ഫിൽട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അതോടൊപ്പം 2023 ൽ വിരമിച്ച മുൻ പ്രധാനാധ്യാപകൻ ശിവദാസൻ മാസ്റ്ററുടെ വകയായി ഒരു മിക്സർ ഗ്രൈറ്റർ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട് . | |||
വായനയെ പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.കായികപഠനത്തിനായി വിദ്യാലയത്തിന് കളിസ്ഥലവും കായികാധ്യാപകന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട് . | |||
വിദ്യാലയത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാണ് കുട്ടികൾക്കായുള്ള പാർക്ക് .സഹൃദയ ക്ലബ്ബിന്റെ നേതൃത്വത്തിൽ പാർക്ക് പെയിന്റ് അടിച്ചു മനോഹരമാക്കിയിട്ടുണ്ട്. [[പ്രമാണം:20180328 162336.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|പ്രധാന കെട്ടിടം ]] | |||
[[പ്രമാണം:19433-building1.jpg|ലഘുചിത്രം|School building|ഇടത്ത്]] | [[പ്രമാണം:19433-building1.jpg|ലഘുചിത്രം|School building|ഇടത്ത്]] | ||