"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള് | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള് | ||
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയില്‍ ഒരു ഗണിതശാസ്ത്രക്ലബ് പ്രവര്‍ത്തിക്കുന്നു | ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയില്‍ ഒരു ഗണിതശാസ്ത്രക്ലബ് പ്രവര്‍ത്തിക്കുന്നു | ||
സയന്‍സ് ക്ലബ്ബ് | ==സയന്‍സ് ക്ലബ്ബ്== | ||
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തില്‍ അഭിരുചിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സയന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നു | ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തില്‍ അഭിരുചിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സയന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നു | ||
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | സോഷ്യല്‍ സയന്‍സ് ക്ലബ്ബ് |
20:39, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട് | |
---|---|
വിലാസം | |
നെല്ലിമൂട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - ജനുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
15-01-2017 | 44013 |
ചരിത്രം
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുന്‍പ് ഗ്രാമീണ മേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തില്‍ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടില്‍ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂര്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോന്‍ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിച്ചു. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂള്‍ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കള്‍ സന്ന്യാസിനി സമൂഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനര്‍നാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ പുരോഗതി സാധ്യമാക്കുക, സ്വഭാവ രൂപവല്‍ക്കരണം നല്‍കുക എന്നിവയായിരുന്നു വിദ്യാലയത്തിന്റെ ലക്ഷ്യം. കുട്ടികളില്‍ സത്യം, നീതി, സമാധാനം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ സന്ന്യാസിനികള്‍ അതീവ ശ്രദ്ധപുലര്‍ത്തി.
ഇന്ന് L.K.G. മുതല്‍ പ്ലസ് ടു വരെ ഏകദേശം 4000 ത്തോളം കട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു.
സെന്റ് ക്രിസോസ്റ്റംസിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍
1951 - വരെ ശ്രീ. ചിത്രേദയം സ്ക്കൂള്‍, 1952 - MSC മാനേജ്മെന്റ് കലാലയം വാങ്ങുന്നു, പുനര്‍നാമകരണം - സെന്റ് ക്രിസോസ്റ്റംസ് ജി,എച്ച്, എസ്സ്, 1964 - നഴ്സറി വിഭാഗം ആരംഭിച്ചു, 1966 - L.P വിഭാഗം ആരംഭിച്ചു , 1977 - രജത ജൂബിലി ആഘോഷം , 1980 - S.S.L.C യ്ക്ക് സെന്റെര്‍ അനുവദിച്ചു, 1984 - S.S.L.C പരീക്ഷയില്‍ കുമാരി നിഷ. എല്‍. - ന് 8-ാം റാങ്ക്, 1989 - S.S.L.C പരീക്ഷയില്‍ കുമാരി സന്ധ്യ. സി.വി. യ്ക്ക് 14-ാം റാങ്ക് , 2001-02 - സുവര്‍ണ ജൂബിലി ആഘോഷം , 2002 - S.S.L.C പരീക്ഷയില്‍ കുമാരി അനുജ. എസ് - ന് 3-ാം റാങ്ക്, 2002 - HSS വിഭാഗം ആരംഭിച്ചു, 2004 - S.S.L.C പരീക്ഷയില്‍ കുമാരി പ്രഭാചന്ദ്രന് 5-ാം റാങ്ക്, 2004-05 - NCERT പ്രതിനിധി സംഘം വിദ്യാലയം സന്ദര്‍ശിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
സേവനസന്നദ്ധരും ദേശസ്നേഹികളും വര്‍ണ്ണവര്‍ഗ്ഗജാതിമതങ്ങള്‍ക്കതീതമായി മാനവികത ഉള്‍ക്കൊള്ളുന്ന ഉത്തമപൗരന്മാരായി വളരുവാന്‍ കുട്ടികളെ സജ്ജരാക്കുന്ന പ്രസ്ഥാനമാണ് ഭാരത് സ്കൗട്സ് & ഗൈഡ്സ്. സി. സാരൂപ്യ, ശ്രീമതി വിമല എന്നിവരുടെ നേതൃത്വത്തില്‍ ഗൈഡിംഗിന്റെ 2 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയില്‍ ഒരു ഗണിതശാസ്ത്രക്ലബ് പ്രവര്‍ത്തിക്കുന്നു
സയന്‍സ് ക്ലബ്ബ്
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തില്‍ അഭിരുചിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സയന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നു സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാന്‍ സഹായിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ സയന്‍സ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തുന്നു. ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് അധ്യാപികമാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്ലബ് അംഗങ്ങള്‍ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
എക്കോ ക്ലബ് പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു. ഹെല്‍ത്ത് ക്ലബ്ബ് ആരോഗ്യം സമ്പത്താണ് എന്ന് വളര്‍ന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെല്‍ത്ത് ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹിന്ദി ക്ലബ്ബ് രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വിവിധ പരിപാടികള്‍ ഹിന്ദി ക്ലബ്ബ് സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു 2016-17 ലെ പ്രവര്‍ത്തനങ്ങള്‍
2016-17 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ 1 ന് ആഘോഷപൂര്‍വ്വം നടത്തുകയുണ്ടായി. നവാഗതരായ 574 കുട്ടികള്‍ക്ക് മെഴുകുതിരികള്‍ നല്‍കി ഹൃദ്യമായി സ്വീകരിച്ചു. തുടര്‍ന്ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ഉദ്ഘാടനം നിര്‍വഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജു ,അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മെംമ്പര്‍ അംബിക. എല്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.തുടര്‍ന്നു കുട്ടികള്‍ക്ക് മധുരം നല്‍കി പുതിയ ക്ലാസുകളിലേയ്ക്ക് ആനയിച്ചു.
പരിസ്ഥിതിദിനാഘോഷം ജൂണ്‍ 6 ന് എക്കോ ക്ളബ്ബ്, സയന്‍സ് ക്ളബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. കുമാരി മെര്‍ലിന് വൃക്ഷത്തെ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.പുല്ലുവിള സ്കൂള്‍ റിട്ട്. അധ്യാപകന്‍ ശ്രീ. വര്‍ഗ്ഗീസ്. വി. റ്റി ആശംസപ്രസംഗം നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഉപന്യാസ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. പരിസ്ഥിതിദിന റാലി സ്കൂള്‍ മുതല്‍ നെല്ലിമൂട് ജംഗ്ഷന്‍ വരെ നടത്തി.വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.
വായനാവാരാചരണത്തിന്റെ ഭാഗമായി ജൂണ്‍ 19 ന് ഹെഡ്മിസ്ട്രസ് സി.കരോളിന്‍ ഡി. എം. ന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കാഞ്ഞിരംകുളം ഗവ. കോളേജ് മലയാള വിഭാഗം അധ്യാപകന്‍ ശ്രീ. ജയകുമാര്‍ സന്ദേശം നല്‍കി.കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.ക്ലാസ് റൂമില്‍ കുട്ടി ലൈബ്രറി തയ്യാറാക്കുന്നതിന് പുസ്തക ശേഖരണം നടത്തി. ജൂണ്‍ 22 ന് 10.30—11.30 വരെ വായനയെ പ്രോത്സാഹിപ്പിക്കന്നതിനായി പുസ്തകങ്ങള്‍ നല്‍കി വായന നടത്തി.കുട്ടികള്‍ തയ്യാറാക്കിയ വായനാകുറിപ്പുകള്‍ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.ജൂണ്‍ 24 ന് വായനാവാരത്തിന്റെ സമാപന ചടങ്ങ് ബി. ആര്‍. സി ട്രെയിനര്‍ ശ്രീമതി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്നു.തദവസരത്തില്‍ ഹെഡ്മിസ്ട്രസ് വായനാപതിപ്പ് പ്രകാശനം ചെയ്തു. കുട്ടികള്‍ പുസ്തകചങ്ങല ഒരുക്കി. വായനാമരം,അക്ഷര ബലൂണ്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. സ്കൊളാസ്റ്റിക്ക ഡി. എം 1952-1970, ശ്രീമതി സൂസമ്മ ജോര്‍ജ്ജ് 1970-1971, ശ്രീമതി റ്റി. സി. സാറാമ്മ 1971-1984, സി. ഫ്രാന്‍സിസ് ഷാന്താള്‍ ഡി. എം. 1984-85, സി. വെറോണിക്ക ഡി. എം. 1985-1989, സി. ഫ്ലാവിയ ഡി. എം. 1989-1995, സി. ജോര്‍ജ്ജിയ ഡി. എം. 1995-1997, സി. സുശീല ഡി. എം. 1997-2002, സി. ആന്‍സി ഡി. എം. 2002-2007, ശ്രീമതി ശോശാമ്മ ഗീവര്‍ഗ്ഗീസ് 2007-2008, സി. ആനി ജോസഫ് ഡി. എം. 2008-2011, ശ്രീമതി ഷീല എന്‍. കെ 2011-2012, ശ്രീമതി സാലി ജേക്കബ് 2012-2015
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1.മികച്ച പാര്‍ലമെന്റേറിയന്‍ - ശ്രീ. ചാള്‍സ്. എക്സ് എം.പി 2.മൂന്‍ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ശ്രീ. സുന്ദരം നാടാര്‍ 3.കരമന എന്‍.എസ്.എസ്. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും എഴുത്തുകാരിയുമായ Prof. ശ്രീദേവി 4.ശ്രീ ബിപിന്‍ - Airforce Transport Pilot – Hyderabad
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.3757202,77.0454426 | zoom=12 }}
|}