"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:
=== ക്ലാസ് ലൈബ്രറി ===
=== ക്ലാസ് ലൈബ്രറി ===
കുട്ടികൾക്കായി എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.വായനയ്ക്കായി പ്രത്യേക സമയം ക്രമീകരിച് നൽകുന്നു.രാവിലെയും ഉച്ചയ്ക്കും കുട്ടികൾക്ക് വായിക്കാനുള്ള സമയം ഉണ്ട്.നല്ല വായനക്കാർക്കും വായന കുറിപ്പുകൾക്കും സമ്മാനം നൽകുന്നു.വ്യത്യസ്ത തരം പുസ്തകങ്ങൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.ഈ ലൈബ്രറികൾ കുട്ടികൾക്ക് വായനയുടെ ലോകത്തേക്ക് പറന്നുയരാനും എഴുത്തിനുള്ള വാസനകൾ പകർന്നു നൽകുവാനും സഹായിക്കുന്നു.

==== സ്കൂൾ ലൈബ്രറി ====
  സ്കൂളിൽ നല്ലൊരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.ഇവിടെ കുട്ടികൾക്ക് വായിക്കാനും തുടർ വായനയ്ക്ക് ഉപകരിക്കുന്നതുമായ നിരവധി പുസ്തകങ്ങൾ ലഭ്യമാക്കിയിയിട്ടുണ്ട്.

14:01, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

മികച്ച കെട്ടിടം ,ക്ലാസ് മുറികൾ .

ഒരേക്കർ സ്ഥലത്തിലാണ് നമ്മുടെ സ്കൂൾ ആയിരിക്കുന്നത് .മികച്ച ഒരു സ്കൂൾ കെട്ടിടം നമുക്കുണ്ട്. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്.അതോടൊപ്പം കമ്പ്യൂട്ടർ റൂം ,സ്മാർട്ട് ക്ലാസ് റൂം,അറബി ലാബ്,റീഡിങ് റൂം,സ്റ്റാഫ് റൂം,ഓഫീസ് തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.

കളിസ്ഥലം

കുട്ടികൾക്ക് മികച്ച ഒരു കളിസ്ഥലം ഉണ്ട്.എല്ലാ ആഴ്ചയിലും കുട്ടികളെ കളിക്കാനായി പ്രതേക സമയം ക്രമീകരിചു നൽകിയിട്ടുണ്ട്. പ്ലേ   ഗ്രൗണ്ടിൽ സ്ലൈഡുകൾ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് കായികമായ ഉത്സാഹം ഉണ്ടാകാനും കായിക രംഗങ്ങളിൽ മികവ് ഉണ്ടാകാനുമായി ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നു. സ്കൂൾ അസംബ്ലി ഈ ഗ്രൗണ്ടിൽ വച്ച് നടത്താറുണ്ട്. കുട്ടികൾക്ക് സ്വതന്ത്രമായി നടക്കാനും ഓടാനും കളിക്കാനും ഈ ഗ്രൗണ്ട് സഹായകമാണ്.എല്ലാ കുട്ടികളും മികച്ച രീതിയിൽ ഈ കളിസ്ഥലം പ്രയോജനപ്പെടുത്തുന്നുണ്ട്.

പാർക്ക്

കുട്ടികൾക്ക് കളിക്കാനായി ഗ്രൗണ്ടിനോട് ചേർന്ന് നല്ലൊരു പാർക്കും അതിൽ സ്ലൈഡുകളും ക്രമീകരിച്ചിട്ടുണ്ട്.ഇത് കുട്ടികൾക്ക് സന്തോഷം പകരുന്നു.ഇടവേളകളിൽ കുട്ടികൾക്ക് സ്ലൈഡുകളിൽ കളിക്കാനുള്ള അവസരം ഉണ്ട്.കുട്ടികൾക്ക് കൂട്ട് കൂടാനും സന്തോഷിക്കാനും കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഈ സ്ലൈഡുകൾ സഹായിക്കുന്നു .

അടുക്കള

കുട്ടികൾക്കുള്ള   ഭക്ഷണം  പാചകം ചെയ്യാനായി നല്ലൊരു അടുക്കള ഇവിടെ ഉണ്ട് .അടുക്കളയിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ഉറപ്പു വരുത്താനായി എല്ലാ സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.എൽ.പി.ജി.സിലിണ്ടർ ആണ് ഉപയോഗിക്കുന്നത്. ശ്രീമതി.മിനി കുക്ക് ആയി സേവനം ചെയ്യുന്നു.എല്ലാ കുട്ടികൾക്കും രുചികരവും പോഷക ഗുണമുള്ളതുമായ ഭക്ഷണം നൽകുന്നുണ്ട്.

വാഹന സൗകര്യം

കുട്ടികൾക്ക് സ്കൂളിൽ എത്താനായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ഇത് കൃത്യ സമയതു തന്നെ കുട്ടികൾക്ക് സ്കൂളിൽ ഏത്തുവാനും തിരികെ  പോകുവാനും സഹായിക്കുന്നു.സ്കൂളിൽ എത്താനായി മറ്റു സൗകര്യങ്ങൾ ഇല്ലാത്തവർക്ക് ഇത് ഏറെ സഹായകം ആണ്.കുട്ടികളുടെ വീടിനടുത്തു തന്നെ വരുന്നത് കൊണ്ട് കുട്ടികൾക്ക് ഇത് ഏറെ സഹായകം ആണ്.

പച്ചക്കറി തോട്ടം

നമ്മുടെ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ക്രമീകരിച്ചിട്ടുണ്ട്.മികച്ച രീതിയിൽ ഇവിടെ കൃഷി നടത്തുകയും ഇപരിപാലിക്കുകയും ചെയ്യുന്നു.ഇവിടെ നിന്നുള്ള വിഭവങ്ങൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.

സ്കൂൾ ഓഡിറ്റോറിയം

സ്കൂളിന് നല്ലൊരു ഓഡിറ്റോറിയം ഉണ്ട്.വിവിധ പരിപാടികൾ നടത്തുവാനും പൊതു മീറ്റിംഗുകൾ നടത്തുവാനും ഈ ഓഡിറ്റോറിയം സഹായകമാണ്.സ്കൂളിന്റെ പ്രവത്തനങ്ങൾക്ക് മാത്രമല്ല പഞ്ചായത്തിലെയും മറ്റും പരിപാടികൾ ഈ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയും ചെയ്യാറുണ്ട്.

സ്റ്റേജിലാണ് പ്രധാന എല്ലാ പരിപാടികളും അസംബ്ലിയും നടക്കുന്നത്.ലൈറ്റ്&സൗണ്ട് സൗകര്യങ്ങൾ ഉണ്ട്.

കർട്ടൻ

കുട്ടികളുടെ പ്രോഗ്രാമിനും പ്രധാന പരിപാടികൾക്കും കർട്ടൻ ഉപയോഗിക്കാറുണ്ട്.

ശബ്ദസംവിധാനം

സ്കൂളിന് സ്വന്തമായി മൈക്ക് സെറ്റ് സൗകര്യവും ഉച്ചഭാഷിണികളും ഉണ്ട്.

ഫർണിച്ചർ സൗകര്യം.

      എല്ലാ ക്ലാസ് മുമുറികമുറികളിലും ഓഡിറ്റോറിയത്തിലും ആവശ്യമായ ഫർണിച്ചറുകൾ ഉണ്ട്.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് കസേരകളും എഴുതാനായി ബെഞ്ചുകളും ക്രമീകരിച്ചിട്ടുണ്ട് . രണ്ടു മുതൽ നാലു വരെ ക്ലാസ്സുകാർക്ക് ബെഞ്ചും ഡെസ്കും ഉണ്ട്.

       പരിപാടികൾ നടത്തുമ്പോൾ ആവശ്യം ആയ കസേരകളും സ്കൂളിന് സ്വന്തമായി ഉണ്ട്.

പൂന്തോട്ടം

സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്.അതോടൊപ്പം  ചട്ടികളിലും  ചെടികൾ നാട്ടു പിടിപ്പിച്ചിട്ടുണ്ട്.

അക്കാദമിക സൗകര്യങ്ങൾ

അറബി ലാബ്

ഈ സ്കൂളിൽ അറബി പഠനത്തിനുള്ള സൗകര്യം ഉണ്ട്. ഒരു അറബി ലാബ് കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട് .അറബി പഠിക്കാൻ ആവശ്യം ആയ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

സ്മാർട്ട് ക്ലാസ് റൂം.

കുട്ടികൾക്കായി നല്ലൊരു സ്മാർട്ട് ക്ലാസ് റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് മികച്ച റീത്തോണിയിലുള്ള പഠനത്തിന് ഈ സ്മാർട്ട് ക്ലാസ് റൂം സഹായിക്കുന്നു.

ക്ലാസ് ലൈബ്രറി

സ്കൂൾ ലൈബ്രറി

  സ്കൂളിൽ നല്ലൊരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.ഇവിടെ കുട്ടികൾക്ക് വായിക്കാനും തുടർ വായനയ്ക്ക് ഉപകരിക്കുന്നതുമായ നിരവധി പുസ്തകങ്ങൾ ലഭ്യമാക്കിയിയിട്ടുണ്ട്.