"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:


==പിറ്റിഎ പൊതുയോഗം==
==പിറ്റിഎ പൊതുയോഗം==
പിറ്റിഎ പൊതുയോഗത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. ജാൻ<sup>വാരിയോസ്. ഡി  പ്രസിഡന്റായും സതീഷ് വൈസ് പ്രസിഡന്റായും പുതിയ കമ്മിറ്റി നിലവിൽ വന്നു. മദർ പിറ്റിഎ പ്രസിഡന്റായി രജിതയെ തെരഞ്ഞെടുത്തു. പുതിയ നൂൺ മീൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
==വായന വാരാചരണം==
==വായന വാരാചരണം==
==ബഷീർ ദിനം==
==ബഷീർ ദിനം==

00:14, 10 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം

2023 ജൂൺ 1 ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ ഡാഡു കോടിയിൽ, പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാർ, ആർ.പി. പണിക്കർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ ഫോട്ടോ ഡോക്യമെന്റേഷൻ പ്രദർശിപ്പിച്ചിരുന്നു. ഒന്നാം ക്ലാസിലും എൽ.കെ.ജി യിലും പുതുതായി വന്ന കുട്ടികളെ സ്കൂൾ വരവേറ്റു. സ്ഥാനമൊഴിയുന്ന പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാറിന് വാർഡ് മെംബർ ഉപഹാരം നൽകി.

പരിസ്ഥിതി ദിനാചരണം

ജൂണ 5 ന് പരിസ്ഥിതി ദിനാചരണം അഗ്രികൾച്ചറൽ ഓഫീസർ ദർശന ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ അസംബ്ലിയിൽ അവർ കുട്ടികളോട് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ചു. വൃക്ഷത്തൈ നടുകയും ചെയ്തു.

പിറ്റിഎ പൊതുയോഗം

പിറ്റിഎ പൊതുയോഗത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. ജാൻവാരിയോസ്. ഡി പ്രസിഡന്റായും സതീഷ് വൈസ് പ്രസിഡന്റായും പുതിയ കമ്മിറ്റി നിലവിൽ വന്നു. മദർ പിറ്റിഎ പ്രസിഡന്റായി രജിതയെ തെരഞ്ഞെടുത്തു. പുതിയ നൂൺ മീൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

വായന വാരാചരണം

ബഷീർ ദിനം

പ്രാക്കുളം ഗവൺമെന്റ് എൽ പി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നു സാധാരണക്കാരന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാകാരനായ ബഷീറിന്റെ വേഷം ധരിച്ചത് രണ്ടാം ക്ലാസിലെ സിനാൻ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യയായി വേഷം ധരിച്ചത് ഇശൽ ആയിരുന്നു ബഷീറിന്റെ

വിവിധ കഥയിലെ കഥാപാത്രങ്ങളായും കുട്ടികൾ വേഷം ധരിച്ചു ബാല്യകാലസഖിയിലെ കഥാപാത്രങ്ങളായ സുഹറയും മജീദും മുച്ചിട്ടു കളിക്കാരന്റെ മകൾ എന്ന കഥയിലെ സൈനബയും ഒറ്റക്കണ്ണൻ പോക്കറും സാറാമ്മ എന്ന നോവലിലെ സാറാമ്മ ആനവാരിയും പൊൻകുരിശും എന്ന കഥയിലെ ആനവാരി രാമൻ നായരും പൊൻകുരിശു തോമയും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ഒക്കെ നേരിൽ കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് നവ്യ അനുഭവം ആയിരുന്നു കൂടാതെ പൂവൻപഴം എന്ന കഥയിലെ ജമീലയെ മോണോആക്ട് ആയും അവതരിപ്പിച്ചു.

പ്രീ പ്രൈമറി കഥോത്സവം

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതി വഴി പ്രീ സ്കൂളിൽ ഒരുക്കിയിട്ടുള്ള ഭാഷാ വികാസ യിടം, പ്രകടനയിടം എന്നിവയുടെ സജീവത ഉറപ്പാക്കുന്ന ഒരു പ്രവർത്തനമാണ് കഥോത്സവം. ഈ വർഷം നടത്തുന്ന പത്ത് ഉത്സവങ്ങളിൽ ആദ്യത്തേതാണ് കഥോത്സവം .

പ്രാക്കുളം ഗവ.എൽ പി .എസിൽ നടത്തുന്ന കഥോത്സവത്തിന്റെ ഭാഗമായി 23/6/2023 ൽ കൂടിയSRG മീറ്റിങ്ങിൽ 26/6/2023 ൽ സംഘാടക സമിതിയും രക്ഷാകർത്യ ശിൽപശാലയും നടത്താൻ തീരുമാനിച്ചു അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് സംഘാടക സമിതി രൂപീകരിക്കുകയും ഒപ്പം ശിൽപശാല നടത്തുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ഒരു മാസകാലത്തെ പരിശീലനത്തിനൊടുവിൽ 4/7/2023 ൽ കഥോത്സവം നടത്താൻ തീരുമാനിക്കുകയും ചെയ്തു

4/7/2023 രാവിലെ 11 മണിക്ക് പ്രീ-പ്രൈമറി കുടികളുടെ ഈശ്വര പ്രാർത്ഥനയോടു കൂടി PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. Hm കണ്ണൻ സാർ സ്വാഗതം പറഞ്ഞു ത്യക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സരസ്വതി രാമചന്ദ്രൻ കുട്ടികൾക്ക് കഥ പറഞ്ഞു കൊണ്ട് കഥോത്സവത്തിന്റെ ഉദ്ഘാടന o നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. ജോയി, BRC കോർഡിനേറ്റർ ദിവ്യ ടീച്ചർ, അധ്യാപികമാരായ ജിബി,മിനി. ജെ, ഗിരിജ, ദിവ്യ എന്നിവർ സംസാരിച്ചു ഇതിനോടൊപ്പം ഭാഷാ വികസ നയിടത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ ജോയി നിർവഹിച്ചു. ഇതോടൊപ്പം പുസ്തക പ്രദർശനം നടത്തുകയും ചെയ്തു

കഥോത്സവത്തെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റുവാൻ കുരുന്നുകൾക്ക് കഴിഞ്ഞു. മുത്തശ്ശിമാരും, മുത്തച്ഛൻ മാരും അമ്മമാരും കഥകൾ പറയുകയും കഥോത്സവം ഒരു ഉത്സവമാക്കി മാറ്റുകയും ചെയ്തു.

വരയുത്സവം 2023

വരയുത്സവം

പ്രീ സ്കൂൾ തലം കുട്ടികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലമാണ്. ശക്തമായ അനുഭവവും നിരന്തരമായ പിൻ തുണയും പ്രോത്സാഹനവും അത്യാവശ്യമുള്ള കാലം കുട്ടികളുടെ വികാസ പരമായ ശേഷികൾ നേടുന്നതിന് കുഞ്ഞു വര മികച്ച ഒരു തന്ത്രമാണ്. ഒരു പ്രീസ്കൂൾ കുട്ടി തന്റെ പ്രതികരണങ്ങളേയും ചുറ്റുപാടിനേയും വരയിലൂടെ ആവിഷ്ക്കരിക്കു ഇതിനുള്ള അവസര പ്രീ സ്കൂളിലും വീട്ടിലും ഒരുക്കണം. ആയിരം വാക്കുകൾക്കാവാത്തത് ഒരു വരയ്ക്ക് ആകുമെന്നാണ് പറയുന്നത്. ആശയ വിനിമയത്തിൽ വരയ്ക്കു പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. വായിച്ചറിയുന്നതിനേക്കാൾ വരയിലൂടെഏതു കാര്യവും എളുപ്പം പ്രകടിപ്പിക്കാൻ കുട്ടികൾക്ക് സാധിക്കും.

കുത്തി വരയിൽ നിന്ന് തുടങ്ങി പ്രതി കാത്മക ചിത്രങ്ങൾ വരയ്ക്കുന്ന കാലഘട്ടത്തിലൂടെ കടന്നുപോകുന്നവരാണ് പ്രിസ്കൂൾ കുട്ടികൾ കഥോത്സവത്തിന്‌ശേഷം നടത്തുന്ന രണ്ടാമത്തെ ഉത്സവമാണ് വരുത്സവം കുട്ടികളുടെ ഭാഷായിടവും, വരയിടവും കൂട്ടിയിണക്കി മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതോടൊപ്പം അവയുടെ സജീവത ഉറപ്പാക്കാനും വരയിടത്തിന് കഴിയും

പ്രാക്കുളം ഗവ.എൽ പി എസിൽ നടക്കുന്ന വരയുത്സവത്തിന്റെ ഭാഗമായി7/9/2023 ൽ നടന്ന എസ്ആർജി മീറ്റിംഗിൽ 8/9/2023 ൽ സംഘാടക സമിതിയും രക്ഷാകർത്യ ശിൽപശാലയും നടത്താൻ തീരുമാനിച്ചു. അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് സംഘാടക സമിതി രൂപികരിക്കുകയും ഒപ്പം ശിൽപശാല നടത്തുകയും ചെയ്തു പിന്നിട് 11/ 9/ 2023 ൽ ഉച്ചയ്ക്ക് 2 മണിക്ക് പിറ്റിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കണ്ണൻ സാർ വരയുത്സവം ഉത്ഘാടനം ചെയ്തു തുടർന്ന് പ്രീ സ്കൂൾ അധ്യാപകരായ ഗിരിജ, ദിവ്യ, എന്നിവരുടെ നിർദ്ദേശാനുസരണം പ്രകൃതിയിലുള്ള വസ്തുക്കൾ ഉപയോഗിച്ചും ചിത്രം വര സാധ്യമാക്കാമെന്ന് രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തി വരയിലെക്ക് അവരെ എത്തിക്കുകയും ചെയ്തു.പ്രകൃതി നടത്തം, കഥ, പാട്ട് എന്നിവയിലൂടെ കുഞ്ഞുങ്ങളെ വരയെ ലോകത്തേക്ക് എത്തിക്കുവാൻ കഴിഞ്ഞു. വളരെ ആസ്വാദനകരമായ രീതിയിൽ കുത്തി വരയിലൂടെ കുഞ്ഞു വരയിലേക്ക് വരയുത്സവം അവരെ എത്തിച്ചു. രക്ഷകർത്താക്കും കുത്തുങ്ങും ഒരു പോലെ ആസ്വദിച്ച ഒരു ഉത്സവം കൂടിയാണ് ഗവ.എൽ.പി.എസ്സിലെ വരയുത്സവം

ഔഷധ സസ്യ പ്രദർശനം

ചാന്ദ്ര ദിനം

പ്രാക്കുളം ഗവൺമെന്റ് എൽപി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നു. അസ്ട്രോണമറായ ശ്രീ എൻ സാനു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ അനിമേഷൻ ചിത്രീകരണത്തിലൂടെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ചാന്ദ്രദിന ക്വിസ്, കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മോഡലുകളുടെ പ്രദർശനം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട നാടകം, അമ്പിളിമാമന്റെ ഗാനത്തിന് ജ്യുവൽ നൃത്തച്ചുവടുകൾ കാഴ്ചവച്ചു.

ഒന്നും രണ്ട് ക്ലാസുകളിലെ സചിത്ര പാഠ പുസ്തകം

ഗണിതവിജയം

ഗണിത വിജയം
ഗണിത വിജയം

ഗണിത വിജയം പ്രവർത്തന റിപ്പോർട്ട് ഗണിതം ആസ്വദിക്കുവാൻ കഴിയുന്ന തരത്തിലേക്ക് കുട്ടിയെ വളർത്തുക, ഗണിതാശയങ്ങൾ വിശദീകരിക്കുന്നതിന് ഗണിത ഭാഷ ഉപയോഗിക്കുവാൻ കുട്ടിക്ക് കഴിവുണ്ടാകുക, ദൈനംദിന ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മറ്റു വിഷയങ്ങളുടെ പഠനത്തെ സഹായിക്കാവുന്ന ഗണിതശേഷികൾ നേടുന്നതിനും കഴിവ് വളർത്തുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ കുട്ടിയെ പ്രാപ്തമാക്കുക എന്ന ഉദ്ദേശത്തോടെ എസ് എസ് കെ യുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പദ്ധതിയാണ് ഗണിത വിജയം. ഗണിത വിജയവുമായി ബന്ധപ്പെട്ട ചർച്ച നടത്തുന്നതിനായി 1- 6 - 2023 എസ് ആർ ജി ചേരുകയും 13- 6- 23 ബുധനാഴ്ച ക്ലാസ് പിറ്റിഎ നടത്തുകയും ചെയ്തു. ജൂൺ ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി പഠിപ്പിക്കേണ്ട നൂറിനുമപ്പുറം കൂട്ടിച്ചേർക്കാം എടുത്തുമാറ്റാം എന്നീ പാഠഭാഗവുമായി ബന്ധപ്പെട്ട പഠനോപകരണം രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മിച്ചു പ്രദർശിപ്പിക്കുക എന്നതായിരുന്നു പ്രധാന അജണ്ട ഇതിനായി വിവിധ തരത്തിലുള്ള ചാർട്ടുകൾ, പല നിറങ്ങളിലുള്ള ക്രയോൺസ് കളർ പേപ്പറുകൾ, കളർ പേനകൾ തുടങ്ങിയ സാധനങ്ങൾ വാങ്ങുകയും ക്ലാസ് പിടിഎ കൂടി രക്ഷിതാക്കളുടെ സഹായത്തോടെ പഠനോപകരണങ്ങൾ നിർമ്മിക്കുകയും ചെയ്തു. ഇവ ഉപയോഗിച്ച് ക്ലാസ് തല പ്രവർത്തനങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകാൻ സാധിച്ചു ഇതുമായി ബന്ധപ്പെട്ടുള്ള തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട് ഇത്തരത്തിൽ ക്ലാസ് തല പ്രവർത്തനങ്ങളിൽ നടത്തുന്നതിലൂടെ കുട്ടികളിൽ ഗണിതാശയങ്ങൾ ഉറപ്പിക്കാനും പിന്നോക്കം നിൽക്കുന്നവരെ പരിഗണിക്കാനും അവരെ ഗണിതത്തിൽ തൽപരരാക്കാനും കഴിഞ്ഞു.

ലിറ്റിൽ കൈറ്റ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ ലിനക്സ് പരിശീലനം

അഞ്ചാലുംമ്മൂട് ഗവ ഹയർസെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കേഡറ്റുകളുടെ നേതൃത്വത്തിൽ ലിനക്സ് പരിശീലനം നൽകി. സ്കൂൾ ഐടി കോർഡിനേറ്റർ കൃഷ്ണകുമാർ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് രശ്മി ടീച്ചർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.

ജനകീയ ഉച്ചഭക്ഷണ പദ്ധതി

ഒഡീസി നൃത്ത അവതരണം - ദീപാഞ്ജന ദത്ത

ദീപാഞ്ജന ദത്ത
ദീപാഞ്ജന ദത്ത

സ്‌പിക് മാകെ യുടെ ഒഡീസി നൃത്ത അവതരണവും സോദോഹരണ പ്രഭാഷണവും കുട്ടികൾക്ക് നവ്യാനുഭവമായി. ബംഗാൾ സ്വദേശിയായ ഒഡീസി നർത്തകി ദീപാഞ്ജന ദത്തയായിരുന്നു അവതരണം നടത്തിയത്. ഒഡീസി നൃത്തത്തെക്കുറിച്ച് അവർ കുട്ടികളുമായി ആശയവിനിമയം നടത്തി.ദേശീയ തലത്തിൽ ശ്രദ്ധേയയായ ഒഡീസി നർത്തകിയും അവതാരകയുമാണ് ദീപ. ഇന്ത്യയിലെ പ്രധാന നൃത്തോത്സവങ്ങളിൽ ഒഡീസി അവതരിപ്പിച്ചിട്ടുണ്ട്. ഗുരു പൗശാലി മുഖർജിയുടെ കീഴിൽ ഒഡീസി പരിശീലനം നേടിയ ദീപാഞ്ജന തന്റെ പതിന്നേഴ് വർഷത്തെ അനുഭവവും ഒഡീസിയെക്കുറിച്ചുള്ള അറിവും കുട്ടികളുമായി പങ്കുവെച്ചു. ഒരു നർത്തകി തന്റെ ഗുരുവിൽ നിന്ന് പഠിക്കുന്ന ആദ്യ ഇനമായ ഭൂമി പ്രണാമത്തിന്റെ സത്തയെക്കുറിച്ച് അവർ വിശദീകരിച്ചു. ഒരു നൃത്ത അവതരണ വേളയിൽ ഉപയോഗിക്കുന്ന വ്യത്യസ്ത ഹസ്ത മുദ്രകളെക്കുറിച്ച് ഹ്രസ്വമായ ആമുഖവും നൽകി. വാക്കുകളുടെ അർത്ഥം പ്രകടിപ്പിക്കാനും വ്യത്യസ്ത മൃഗങ്ങളെയും വസ്തുക്കളെയും ചിത്രീകരിക്കാനും കൈ മുദ്രകളുടെ ഉപയോഗമെങ്ങനെയെന്ന് അവർ വിശദീകരിച്ചു. മംഗള ചരണങ്ങളും ഗണപതി സ്തുതിയോടെയുമായിരുന്നു അവതരണത്തിന്റെ തുടക്കം. പാട്ടിന്റെ ഭാഷ ഒറിയ ആയിരുന്നെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കുന്നത് കുട്ടികൾക്ക് തടസ്സമായില്ല. കുട്ടിയായ കൃഷ്ണന്റെ വ്യത്യസ്തമായ പ്രവൃത്തികൾ അവർ അവതരിപ്പിച്ചു. ഒഡീസിയുടെ അടിസ്ഥആന മുദ്രകളായ ഇരുപത്തിനാലെണ്ണം അവർ കുട്ടികളെ പരിചയപ്പെടുത്തി. മത്സ്യ, വരാഹ, കൂർമ്മം തുടങ്ങി ദശാവതാര അവരണവും നടന്നു. ദീപാഞ്ജന, കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിടെക് പൂർത്തിയാക്കിയ ശേഷം കൊൽക്കത്തയിലെ രബീന്ദ്ര ഭാരതി സർവ്വകലാശാലയിൽ നിന്ന് ഒഡീസി നൃത്തത്തിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഐസിസിആറിന്റെ എംപാനൽ ചെയ്ത കലാകാരിയും സാംസ്കാരിക മന്ത്രാലയത്തിൽ നിന്നുള്ള ദേശീയ സീനിയർ സ്‌കോളർഷിപ്പ് സ്വീകർത്താവുമാണ്. ഇന്ത്യയിലുടനീളം സ്പിക്മാകെയുടെ കീഴിൽ വർക്ക്ഷോപ്പും അവതരണങ്ങളും നടത്തിയിട്ടുണ്ട്. ചന്ദ്രഭാഗ മേള, ഗുരു പങ്കജ് ഉത്സവ്, ഇന്ദ്രധനുഷ് ഡില്ലി, ചന്ദകോത്സവ്, മോക്ഷ് ഫെസ്റ്റിവൽ, നൃത്യംഗന തുടങ്ങി രാജ്യത്തുടനീളം നടക്കുന്ന നിരവധി അഭിമാനകരമായ ഉത്സവങ്ങളിൽ ഒഡീസി അവതരിപ്പിച്ചിട്ടുണ്ട്. നൃത്യംഗന, ഒഡിസി ജ്യോതി, ഒഡിസ്സി പ്രതിഭ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ജോയി. വി പരിപാടി ഉദ്ഘാടനം ചെയ്തു. കൊല്ലം എഇഒ ആന്റണി പീറ്റർ, , പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, സ്‌പിക് മാകെ കൺവീനർ ഉണ്ണിക്കൃഷ്ണൻ, നിസാർ അഹമ്മദ്, ഹെഡ്മാസ്റ്റർ കണ്ണൻ ഷൺമുഖം, ജിബി ടി ചാക്കോ എന്നിവർ സംസാരിച്ചു.

ക്രിസ്തുമസ് പുതു വത്സര ആഘോഷം

കായൽപ്പെരുമ – കായലിൽ നിന്നൊരു പങ്ക്

കായൽപ്പെരുമയുമായൊരു വിദ്യാലയം ഗവ എൽ.പി.സ്കൂൾ പ്രാക്കുളം, കൊല്ലം കൊല്ലം : പ്രാക്കുളം ഗവ എൽ.പി.സ്കൂളിൽ അഷ്ടമുടിക്കായലിന്റെ മത്സ്യ സമ്പത്തിന്റെ വൈവിധ്യങ്ങളുടെ പ്രദർശനവും ഭക്ഷ്യമേളയും നടന്നു. കുട്ടികൾ വ്യത്യസ്ത രുചികൾ നിറഞ്ഞ കായൽ വിഭവങ്ങളുമായാണ് രാവിലെ സ്കൂളിലെത്തിയത്. വീട്ടിൽ നിന്നു തയ്യാറാക്കിക്കൊണ്ടു വന്ന വിഭവങ്ങൾ ഡെസ്കുകളിലായി പ്രദർശിപ്പിച്ചു. വിഭവങ്ങളുടെ ചേരുവകളും തയ്യാറാക്കുന്ന വിധവും കുട്ടികൾ ചാർട്ടിൽ പ്രദർശിപ്പിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ ഇഷ്ടമുടിക്കായൽ കാവ്യാലാപനം നടത്തി. കവി വാക്കനാട് സുരേഷും കവിതകൾ ചൊല്ലി. ഭക്ഷ്യമേള തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കായൽപ്പെരുമ – കായലിൽ നിന്നൊരു പങ്ക് എന്നു പേരിട്ട പ്രദർശനത്തിൽ കരിമീൻ, കണമ്പ്, പൂമീൻ, കുഴാവലി, പള്ളത്തി, ചുണ്ടൻ, കളിമീൻ, പുലാവ്, കാരൽ, ഒറത്ത (വെട്ടൻ, നിലംപതുങ്ങി) ഇലമ്പാട്ട, കൂരിത്തോട്, ചൂട, പ്രാച്ചി, ഞുണ്ണാ, കടിമീൻ , പാര തുടങ്ങിയ മത്സ്യങ്ങളും തെള്ളി, നാരൻ , ഓവി തുടങ്ങിയ ചെമ്മീൻ വർഗ്ഗങ്ങളും, ഞണ്ട്, കോരഞണ്ട്, വെളുത്തകക്കാ, കറുത്തകക്കാ, ചിപ്പികക്കാ, മുരിങ്ങ, ആമ എന്നിവയുമടങ്ങിയ അമ്പതോളം മത്സ്യസമ്പത്തും പ്രദർശിപ്പിച്ചു. കുട്ടികൾക്കായി ഭക്ഷ്യമേളയും ഒരുക്കിയിരുന്നു.

തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, വാർഡ് മെംബർ ഡാഡു കോടിയിൽ, പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ്, കൊല്ലം എ.ഇ.ഒ ആന്റണി പീറ്റർ, ഉച്ചഭക്ഷണ പദ്ധതിയുടെ ജില്ലാ ഓഫീസർ സെയ്ഫുദ്ദീൻ, നൂൺ മീൽ ഓഫീസർ സന്തോഷ്, ഹെഡ്‍മാസ്റ്റർ കണ്ണൻ ഷൺമുഖം, അധ്യാപകരായ ജിബി ടി ചാക്കോ, മിനി. ജെ, എസ്.ആർ‍.ജി കൺവീനർ ബിന്ദു എന്നിവർ സംസാരിച്ചു. ജനകീയ ഉച്ചഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

മാധ്യമങ്ങളിലൂടെ

വാർത്താചാനലുകളിൽ

സന്ദർശക ഡയറിയിൽ

പ്രദർശിപ്പിച്ച മത്സ്യ ഇനങ്ങൾ

  1. ചുണ്ടൻ
  2. കരിമീൻ
  3. കണമ്പ്
  4. പൂമീൻ
  5. കുഴവാലി
  6. പള്ളത്തി
  7. മഞ്ഞ കണമ്പ്
  8. ചെമ്പല്ലി
  9. കളിമീൻ
  10. കടിമീൻ
  11. അഴുക
  12. ഞണ്ട്
  13. മരപ്പിപ്പൂല
  14. ഇലമ്പാട്ട
  15. പ്രാച്ചി
  16. തെള്ളി
  17. നാരൻ
  18. മുരിങ്ങ
  19. ചിപ്പി കക്ക
  20. ഓവി
  21. ടൈഗർ
  22. ചൂട
  23. നന്ദൽ
  24. കറുത്ത കക്ക
  25. കാരൽ
  26. പൂലാവ്
  27. കോറ ഞണ്ട്
  28. പാര
  29. കൂരിത്തേട്

മാധ്യമ വാർത്തകൾ

അന്താരാഷ്ട്ര തിനവിള മഹോത്സവം

വാട്ടർബെൽ

ക്ലാസ് സമയത്ത് കുട്ടികൾക്ക് ശുദ്ധജലം കുടിക്കാനുള്ള വാട്ടർബെൽ പദ്ധതി നടപ്പിലാക്കി. ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്‌കൂളുകളിൽ വാട്ടർ ബെൽ സംവിധാനം കൊണ്ടുവരാൻ സ്കൂൾ തീരുമാനിച്ചത്. ക്ലാസ് സമയത്ത് കുട്ടികൾ മതിയായ അളവിൽ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി, കുട്ടികൾക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടർ ബെൽ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകൾ അനുവദിക്കും.

പഠനോത്സവം

നന്മമരം

ശ്രീ.മുകേഷ്‌ എം.എൽ.എ സ്കൂളിലെത്തിയപ്പോൾ.

മധുരവനം പദ്ധതി ഉദ്ഘാടന ചടങ്ങിൽ ഹരിത, ഇശൽ ഷാജഹാൻ, അധിരജ് സന്ദീപൻ, റൊസാനോ എന്നിവരെ എം.എൽ.എ അനുമോദിക്കുന്നു.

123 വർഷം പാരമ്പര്യം പേറുന്ന പ്രാക്കുളം ഗവൺമെന്റ്‌ എൽപി സ്കൂളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുസമൂഹ ത്തിനും കൊടുക്കുന്ന ബോധവൽക്കരണത്തിന്‌ വേണ്ടി നന്മമരം ഗ്ലോബൽ ഫൗണ്ടേഷനും റോട്ടറി ക്ലബി ഓഫ്‌ ദേശിംഗനാട്‌ കൊല്ലവും സംയുക്തമായി സംഘടിപ്പിച്ച വൃക്ഷ വ്യാപന പദ്ധതിയായ മധുരവനം സ്‌കുൾ അങ്കണത്തിൽ ശ്രീ.മുകേഷ്‌ എം.എൽ.എ ഫലവൃക്ഷ തൈ നട്ടുകൊണ്ട്‌ ഉദ്ഘാടനം നിർവഹിച്ചു. വനവാസ മേഖലയിൽ നിന്നും മൃഗങ്ങൾ ജനവാസ മേഖലയിലേക്ക്‌ കടന്നുവരുന്നത്‌ പരിസ്ഥിതിയുടെ ശോഷണം മൂലമാണെന്ന്‌ ശ്രി.മുകേഷ്‌ അഭിപ്രായപ്പെട്ടു.നന്മ മരം പോലെയുള്ള പരിസ്ഥിതി വൃക്ഷ വ്യാപന സംഘടനകളുടെ പ്രവർത്തനങ്ങൾ ഈ അവസരത്തിൽ വളരെ ശ്ലാഘനീയമാണെന്ന്‌ അദ്ദേഹം പറയുകയുണ്ടായി... തൃക്കരുവ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സരസ്വതി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ്‌ കോഡി നേറ്റർ ശ്രീ.ജേക്കബ്‌ എസ്‌.മുണ്ടപ്പുളം വിഷയ അവതരണം നടത്തുകയും വാർഡ്‌ മെമ്പർ ഡാഡു കോടിയിൽ, റോട്ടറി ക്ലബ് പ്രസിഡന്റ്‌ ശ്രീ. അവിനാഷ്‌ കുമാർ, റോട്ടറി ഡിസ്റ്റിക്‌ പ്രോജക്ട്‌ ചെയർമാൻ ജി.ഗിരി എന്നിവർ ആശംസയും.സ്‌ കൂൾ ഹെഡ്‌ മാസ്റ്റർ എസ്‌ കണ്ണൻ സ്വാഗതവും, പി.ടി.എ..പസിഡന്റ്‌ ശ്രീ.ജൻവാരിയോസ്‌ കൃതജ്ഞതയും പറഞ്ഞു. സമൂഹത്തിന്റെ നാനാതുറയിലുള്ള വ്യക്തിത്വങ്ങൾ മധുരവന സൃഷ്ടിക്കായി ഫലവൃക്ഷ തൈ നട്ട്കൊണ്ട്‌ പദ്ധതിയിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു.

ഹരിത, ഇശൽ ഷാജഹാൻ, അധിരജ് സന്ദീപൻ, റൊസാനോ എന്നിവരെ എം.എൽ.എ അനുമോദിക്കുന്നു.

നട്ട തൈകൾ

  1. മാവ്
  2. പ്ലാവ
  3. അമേരിക്കൻ ചാമ്പ
  4. പിയർ

പ്രീ പ്രൈമറി ആട്ടവും പാട്ടും - താളം

ആട്ടവും പാട്ടും’ പരിപാടി . കൊല്ലം : സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ 'ആട്ടവും പാട്ടും’ പരിപാടി താളം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിൽ തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. ഓലപീപ്പി, ചിരട്ടയിൽ നിർമ്മിച്ച ചെണ്ട, കിലുക്ക്, ദഫ്, കീബോർഡ് തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ വിവിധ അവതരണങ്ങൾ നടത്തി.

വാക്കുകളും അക്ഷരങ്ങളും ആവർത്തിച്ചുവരുന്ന പാട്ടുകൾ, ശബ്ദ-ഭാവ വൃതിയാനങ്ങൾ ആവശ്യമുള്ള പാട്ടുകൾ എന്നിവയുടെ അവതരണം കുട്ടികളിലെ പ്രാഗ്‌-വായനാശേഷിയെ പരിപോഷിപ്പിക്കുന്നതിനും, പ്രാഗ്‌ -ഗണിത ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും സഹായകമാകുന്നു. കുട്ടികൾക്ക്‌ സുപരിചിതമായ ഈണങ്ങളുടെ വൈവിധ്യമാർന്ന പാട്ടനുഭവങ്ങൾ അവരിൽ സർഗാത്മകത വളർത്തുന്നു. പ്രാദേശിക കഥകൾക്കും പാട്ടുകൾക്കും താളാത്മക ചലനങ്ങൾക്കും പ്രീസ്‌കൂൾ അനുഭവ പ്രവർത്തനങ്ങളിൽ വലിയ പ്രാധാന്യമുണ്ട്‌. ഇത്തരത്തിൽ താളത്തിലധിഷ്ഠിതമായ അനുഭവ പ്രവർത്തനങ്ങൾ ഒരുക്കുന്ന ഇടമാണ്‌ ആട്ടവും പാട്ടും ഇടം. ഈ ഇടം സജ്ജീകരിക്കുന്നതിനും സംഗീതം താളാത്മക ചലനം ഇവയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഒരുക്കുന്നതിനുമുള്ള പരിപാടിയാണ്‌ താളം (റിഥം).

ഹെഡ്‍മാസ്റ്റർ എസ്. കണ്ണൻ സ്വാഗതം ആശംസിച്ചു. അധ്യാപികമാരായ ജിബി ടി ചാക്കോ, ഗിരിജ, ദിവ്യ എന്നിവർസംസാരിച്ചു.

സ്കൂൾ വാർഷികം

ഉദ്ഘാടനം - സരസ്വതി രാമചന്ദ്രൻ

കൊല്ലം : പ്രാക്കുളം ഗവ. എൽ.പി. സ്കൂൾ വാർഷികാഘോഷം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എസ്.വി. സുധീർ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ജാൻവാരിയോസ് ഡി അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം എം. അനിൽകുമാർ എൻഡോവ്മെന്റുകളുടെ വിതരണം നിർവഹിച്ച. പൊതു വിദ്യാലയങ്ങൾക്ക് കേരള ലളിത കലാ അക്കാദമി അവാ‍ർഡ് നേടിയ സ്കൂളിലെ കലാ വിഭാഗം അധ്യാപികയായിരുന്ന സ്മിത എം. ബാബുവിനെയും ആർ.ബി. ഷജിത്തിനെയും നൃത്ത അധ്യാപകൻ ഉണ്ണിക്കൃഷ്ണനെയും ആദരിച്ചു. സ്കൂൾ റിപ്പോർട്ട് മിനി. ജെ അവതരിപ്പിച്ചു. തൃക്കരുവ ഗ്രാമ പഞ്ചായത്തംഗം ഡാഡു കോടിയിൽ സമ്മാന ദാനം നിർവഹിച്ചു. എഇഒ ആന്റണി പീറ്റർ, എസ്.എസ്.കെ ട്രെയിനർ ജോർജ് മാത്യു, ജിബി ടി ചാക്കോ, എസ്ആർജി കൺവീനർ ബിന്ദു ടീച്ചർ, സ്കൂൾ ലീഡർ സുവർണ ജോൺ ബ്രിട്ടോ എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികളുടെ അവതരണവും നടന്നു.