"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:
[[പ്രമാണം:19858-Anti war.jpg|ലഘുചിത്രം|ഇടത്ത്‌|400x400ബിന്ദു]]
[[പ്രമാണം:19858-Anti war.jpg|ലഘുചിത്രം|ഇടത്ത്‌|400x400ബിന്ദു]]
[[പ്രമാണം:195858- anti war.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:195858- anti war.jpg|ലഘുചിത്രം|300x300ബിന്ദു]]
വാളക്കുളം എ.എൽ. പി സ്കൂളിൽ ഹബീബ് മാസ്റ്റർ,ആരിഫ് ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ JRC യൂണിറ്റിന് തുടക്കമായി. August 14പരിപാടിയുടെ ഉദ്ഘാടനം സബ്ജില്ലാ പ്രസിഡണ്ട് ഷഫ്ന ടീച്ചർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വാഹീദ ജാസ്മിൻ അധ്യക്ഷത വഹിച്ചു. <br>
വാളക്കുളം എ.എൽ. പി സ്കൂളിൽ ഹബീബ് മാസ്റ്റർ, ആരിഫ  ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ JRC യൂണിറ്റിന് തുടക്കമായി. August 14 പരിപാടിയുടെ ഉദ്ഘാടനം സബ്ജില്ലാ പ്രസിഡണ്ട് '''ഷഫ്ന ടീച്ചർ''' നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വാഹീദ ജാസ്മിൻ അധ്യക്ഷത വഹിച്ചു. <br>JRC യൂണിഫോമിൽ എത്തിയ കുട്ടികൾക്ക് ഷഫ്ന ടീച്ചർ Scarf അണിയിച്ചു. തുടർന്ന് ജെ ആർ സി യൂണിറ്റുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ, കുട്ടികൾ പാലിക്കേണ്ട കടമകൾ എന്നിവ നൽകി. കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
JRC യൂണിഫോമിൽ എത്തിയ കുട്ടികൾക്ക് ഷഫ്ന ടീച്ചർ Scarf പണിയിച്ചു.തുടർന്ന് ജെ ആർ സി യൂണിറ്റുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ, കുട്ടികൾ പാലിക്കേണ്ട കടമകൾ എന്നിവ നൽകി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


== ലഹരി വിരുദ്ധ ദിനം ==
== ലഹരി വിരുദ്ധ ദിനം ==

20:10, 9 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

pravesanolsavam
pravesanolsavam2

2023-24അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവം വാളക്കുളം എ എൽ പി സ്കൂളിൽ വർണ്ണ ശബളമായി നടന്നു. പത്തു മണിയോടെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾ 9:00 മണിക്ക് സ്കൂളിൽ എത്തിത്തുടങ്ങിയിരുന്നു. സ്കൂളിലെ ബുൾബുൾ ടീം കോർത്ത കവാടത്തിലൂടെ ഒന്നാം ക്ലാസിലെ നവാഗതരെ ബൊക്കെയും പൂക്കളും കൊടുത്ത് സ്വീകരിച്ചു. പരിപാടി നടക്കുന്ന സ്റ്റേജും വരാന്തയും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ഒരുവശത്ത് രണ്ടുമാസത്തിനുശേഷം സ്കൂൾ തുറന്ന സന്തോഷത്തിൽ ചിലർ, മറ്റൊരുവശത്ത് ആദ്യമായി സ്കൂൾമുറ്റം കാണുന്ന കുഞ്ഞു കുരുന്നുകളുടെ തേങ്ങലുകൾ. 10 മണിക്ക് തന്നെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. എടരിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അംഗം ഫസലുദ്ധീൻ തയ്യിലിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജലീൽ മണമ്മൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ സി ടി അഷ്റഫ്, ഷിനി ടീച്ചർ, സൈഫുന്നിസ കക്കാട്ടിരി, മജീദ് മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്ട്രസ് വഹീദാ ജാസ്മിൻ, പിടിഎ പ്രസിഡണ്ട് ബൈജു അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. SRG കൺവീനർ ഇബ്രാഹിം അടാട്ടില്ലിന്റെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന ചടങ്ങിന് സമാപനം കുറിച്ചു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

2023-24അധ്യയന വർഷത്തെ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. പോസ്റ്റർ നിർമ്മാണം, വീട്ടിൽ ഒരു കുടുംബമരം നടൽ, ചിത്രരചന, പ്ലക്കാർഡ് നിർമ്മാണം, പ്രകൃതി നടത്തം, മരച്ചുവട്ടിൽ ഇത്തിരി നേരം, പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളാണ് ആസൂത്രണം ചെയ്തത്. എല്ലാ പ്രവർത്തനങ്ങളും ക്ലാസ്ലത്തിൽ വളരെ ഭംഗിയായി നടന്നു. ക്ലാസ് തല ക്വിസ് മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്ക് സ്കൂൾതല ക്വിസ്സ് നടത്തി, വിജയികളെ തിരഞ്ഞെടുത്തു. ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനം രണ്ട് പേർ പങ്കെടുത്തു. 5ബി ക്ലാസിലെ ആയിഷ നന്നമ്പ്ര, നാലു ബി ക്ലാസിലെ മുഹമ്മദ് ഫാദി. 5ബി ക്ലാസിലെ ശ്രീനന്ദ സനീഷ് രണ്ടാം സ്ഥാനവും 5 എ ക്ലാസിലെ മുഹമ്മദ്അഷ്മിൽ മൂന്നാം സ്ഥാനം നേടി. സ്കൂളിലെ ബുൾബുൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതി ദിന റാലിയും സന്ദേശവും നൽകി. മരംനടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടത് എങ്ങനെയാന്നുള്ള ബോധവൽക്കരണ ക്ലാസുകളും അധ്യാപകർ നൽകുകയുണ്ടായി.

വായനദിനം

2023-24 അധ്യയനവർഷത്തെ വായനാദിന പരിപാടികളുടെ ചുമതല മൂന്നാം ക്ലാസിലെ അധ്യാപകർക്കായിരുന്നു. ചിത്ര വായന, കുഞ്ഞുവായന, പ്രസംഗം, ചുമർപത്രിക നിർമ്മാണം, പുസ്തകപ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ ഓരോ ക്ലാസിലും നടന്നു. എല്ലാ ക്ലാസുകാരും പരിപാടിയിൽ മികച്ച രീതിയിൽ പങ്കെടുത്തു.

ചിത്ര വായന - അമേയകൃഷ്ണ 1 എ
കുഞ്ഞു വായന - ഹംദാ ഫാത്തിമ 2 ബി
പ്രസംഗം - നഫ്‌ല ഫാത്തിമ
ചുവർപത്രിക നിർമ്മാണം - 4ബി ക്ലാസ്
എന്നിവർ വിജയികളായി.

പെരുന്നാൾ ആഘോഷം (2023 24)

പെരുന്നാൾ നിലാവ്

പലഹാരമേള, ഒപ്പന, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം, മൈലാഞ്ചിയിടൽ മത്സരം, മാപ്പിളപ്പാട്ട് മത്സരം ( രക്ഷിതാക്കൾ) ഫോട്ടോഗ്രാഫി (രക്ഷിതാക്കൾ) മത്സരം ഇത്രയും പരിപാടികൾ നടന്നു.

പലഹാരമേള ഓരോ ക്ലാസിലെയും കുട്ടികൾ അന്നേദിവസം പലഹാരം കൊണ്ടുവന്നു ക്ലാസ്സിൽ ഷെയർ ചെയ്തു കഴിച്ചു.
4, 5 ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ മൂന്ന് ഒപ്പന സ്കൂളിൽ നടന്നു.
പെരുന്നാൾ ഫ്രണ്ടിനെ കണ്ടെത്തി ആശംസകൾ കൈമാറി
3, 4, 5 ക്ലാസിലെ കുട്ടികൾക്കായി മൈലാഞ്ചിയിടൽ മത്സരം നടത്തി 25 ടീമുകൾ പങ്കെടുത്തു ഫൈഹാ ഷെറിൻ CT 5ബി, ഫാത്തിമ മാജിദ 5 B ടീം വിജയികളായി.
രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിൽ ഏഴു രക്ഷിതാക്കൾ പങ്കെടുത്തു.
1 ജുംനസുൾഫി
11 ജസീല
111 സുരേഷ് ബാബു

ബഷീർ അനുസ്മരണ ദിനം

2023-24 വർഷത്തിലെ ബഷീർ അനുസ്മരണ ദിന പരിപാടികളുടെ ചുമതല ഒന്നാം ക്ലാസിലെ അധ്യാപകർക്കായിരുന്നു. പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം, കൃതികൾ പരിചയപ്പെടൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, തുടങ്ങിയ വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ ഓരോ ക്ലാസ്സിലും നടന്നു. കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ഒരു വേറിട്ട പരിപാടിയായിരുന്നു പാത്തുമ്മയുടെ ആട്, ബഷീർ, സുഹറ, മജീദ്, ഒറ്റക്കണ്ണൻ പോക്കർ, തുടങ്ങിയ വിവിധ വേഷങ്ങളായി വന്നവരിൽ നിന്ന് ക്ലാസ് തലത്തിൽ മികച്ചതിനെ കണ്ടെത്തി സ്കൂൾ തലത്തിൽ വിജയിയെ കണ്ടെത്തി. എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

I ഫാത്തിമ ലുബാബ - 2ബി
11 മുഹമ്മദ് റഹീസ് - 3എ
11 ജസ്മി ഷാഹി- 3ബി
111 ജോർജ് സി രാജേഷ് - 4ബി
111 കപിൽ കൃഷ്ണ Vഎ

ഹിരോഷിമ നാഗസാക്കി ദിനം

  • anti war
    യുദ്ധവിരുദ്ധ റാലി
  • സഡാക്കോ കൊക്ക് നിർമ്മാണം
  • പ്രസംഗമത്സരം
  • കവിതാരചന
  • പോസ്റ്റർ നിർമ്മാണം

4-ാംനാലാം ക്ലാസിന്റെ നേതൃത്വത്തിലാണ് യുദ്ധവിരുദ്ധ ദിനം ആചരിച്ചത്. നാലാം ക്ലാസിലെ കുട്ടികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. ഇത് ഉപയോഗിച്ച് സ്കൂളിൽ നിന്നും ഞാറത്തടം വരെ റാലി നടത്തി. 1, 2 ക്ലാസിലെ കുട്ടികൾ സഡാക്കോ കൊക്ക് ഉണ്ടാക്കി സ്കൂളിൻ്റെ മുൻവശത്ത് തൂക്കിയിട്ടു. മൂന്നാം ക്ലാസിലെ കുട്ടികൾക്കായി ലോകസമാധാനം പുലരട്ടെ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം നടത്തി.
വിജയികൾ
1st ജഷ്മി ഷാഹി 3B
2nd മുഹമ്മദ് ഷാനിബ് 3A
3rd നഫ്ല ഫാത്തിമ 3A

കവിത രചന

വിജയികൾ
Ist ഫൈഹാഷെറിൻ VB
2nd നിയ ഫാത്തിമ VA
3rd മുഹമ്മദ് അശ്മിൽ VA

സ്കൂൾ പാർലമെന്റ്

കുട്ടികളിൽ ജനാധിപത്യബോധം വളർത്തുക, തെരഞ്ഞെടുപ്പ് പ്രക്രിയകൾ പരിചയപ്പെടുത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചത്.പൊതു തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും പരമാവധി അതേ മാതൃകയിൽ നടപ്പിലാക്കി കൊണ്ടാണ് ഇലക്ഷൻ നടത്തിയത്. 4 -7-23 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തെ തുടർന്ന് 13 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 7 സ്ഥാനാർത്ഥികൾ മത്സരിച്ചു. കണ്ണട,ക്ലോക്ക്,കുട,കാർ തുടങ്ങിയ ചിഹ്നങ്ങൾ അനുവദിച്ചു. പ്രചാരണവും കുട്ടിക്കലാശയവും എല്ലാം ഏറെ ആവേശകരമായിരുന്ന. EVMമൊബൈൽ ആപ്പിൽ രണ്ടു ബൂട്ടുകളിലായി സെറ്റ് ചെയ്താണ് വോട്ടെടുപ്പ് നടത്തിയത്. വാശിയേറിയ മത്സരത്തിൽ 93 വോട്ട് നേടിയ മുഹമ്മദ് അമീൻ 4B സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ഇബ്രാഹിം മാഷ്, രമേശ് മാഷ് എന്നിവർ നേതൃത്വം നൽകി.

പിടിഎ

2023-24 അധ്യയനവർഷത്തെ സ്കൂൾ പിടിഎ യോഗം 05-08-23ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ പ്രധാനധ്യാപിക വാഹീദ ജാസ്മിൻ ടീച്ചർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ബൈജു അറക്കൽ സംസാരിച്ചു. വാർഡ് മെമ്പർ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പിടിഎ പ്രസിഡണ്ട് ബൈജു അറക്കൽ സംസാരിച്ചു. നിലവിലെ പിടിഎ കമ്മിറ്റിയുടെ നേട്ടങ്ങൾ ബൈജു ഓർമ്മപ്പെടുത്തി. അക്കാദമിക കാര്യങ്ങളിൽ പിടിഎയുടെ പങ്ക് ചർച്ച ചെയ്തു. പുതിയ 15 അംഗ PTA കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. പുതിയ പ്രസിഡണ്ടായി ജലീൽ വലിയകത്തി നെ തെരഞ്ഞെടുത്തു.

JRC യൂണിറ്റ്

വാളക്കുളം എ.എൽ. പി സ്കൂളിൽ ഹബീബ് മാസ്റ്റർ, ആരിഫ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ JRC യൂണിറ്റിന് തുടക്കമായി. August 14 പരിപാടിയുടെ ഉദ്ഘാടനം സബ്ജില്ലാ പ്രസിഡണ്ട് ഷഫ്ന ടീച്ചർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വാഹീദ ജാസ്മിൻ അധ്യക്ഷത വഹിച്ചു.
JRC യൂണിഫോമിൽ എത്തിയ കുട്ടികൾക്ക് ഷഫ്ന ടീച്ചർ Scarf അണിയിച്ചു. തുടർന്ന് ജെ ആർ സി യൂണിറ്റുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ, കുട്ടികൾ പാലിക്കേണ്ട കടമകൾ എന്നിവ നൽകി. കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരി വിരുദ്ധ ദിനം