"ഗവ. റ്റി എച്ച് എസ് എസ് എടത്തന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍= രമണി  കെ.ടി. 
| പ്രധാന അദ്ധ്യാപകന്‍= മോഹന്‍ കെ
| പി.ടി.ഏ. പ്രസിഡണ്ട്= ശിവകുമാര്‍
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദ് വി.ആര്‍.
| സ്കൂള്‍ ചിത്രം= Gthsedathana1.jpg  
| സ്കൂള്‍ ചിത്രം= Gthsedathana1.jpg  
‎|ഗ്രേഡ്=5
‎|ഗ്രേഡ്=5

08:03, 14 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. റ്റി എച്ച് എസ് എസ് എടത്തന
വിലാസം
എടത്തന

വയനാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2017Shajumachil




വയനാട് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പിന്നിട്ട വഴികള്‍

വെള്ളക്കാരന്റെ കാവല്‍പ്പട്ടാളത്തെ വയനാടന്‍ മലനിരകളില്‍ ചെറുത്തുതോല്‍പ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ പോരാളികള്‍ -- കുറിച്യര്‍. കാടിന്റെ കുളിര്‍മ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളില്‍ ഉള്‍ച്ചേര്‍ത്തവര്‍. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവര്‍. എടത്തന കുങ്കന്റേയും തലക്കല്‍ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവര്‍. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നവര്‍. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങള്‍ക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കര്‍. ദശകങ്ങള്‍ക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നില്‍ക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിതവും.

തങ്ങളുടെ മക്കള്‍ക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പന്‍ ശ്രീ അണ്ണന്‍ വൈദ്യര്‍, വേങ്ങണ കേളു, കോളിച്ചാല്‍ അച്ചപ്പന്‍ വൈദ്യര്‍ തുടങ്ങിയവര്‍ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കള്‍ കാടിനോടുള്‍ച്ചേര്‍ന്ന്, പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.

ആദ്യം ഗുരുകുല സമ്പ്രദായം

ഈ പ്രദേശത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം ലഭിച്ച രണ്ടുപേരേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വാണിയപ്പുര ഭഗീരഥനും മുണ്ടോക്കണ്ടത്തില്‍ കേശവനും. ഇവരുടെ വീടുകളില്‍ കുട്ടികളെ വിട്ടു പഠിപ്പിക്കുന്ന സമ്പ്രദായമാണ് ആദ്യം തുടങ്ങിയത്. 1975 ല്‍ ആയിരുന്നു ഇത്. പിന്നീട് വേങ്ങണക്കുന്ന്,കോളിച്ചാല്‍, എടത്തന എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ഷെഡ്ഡുകളില്‍ പോയി കേശവനാശാനും ഭഗിയാശാനും ക്ലാസ്സുകളെടുത്തു.

1976 ല്‍ വിജയദശമിനാളില്‍ ' ആദിവാസി വിദ്യാലയം എടത്തന ' എന്ന പേരില്‍ ഒരു സ്ക്കൂള്‍ ആരംഭിച്ചു.അധ്യാപകര്‍ കേശവനും ഭഗീരഥനും തന്നെ. അന്നത്തെ റ്റി.ഡി.ഒ. ആയിരുന്ന ബഹു.കെ.പാനൂര്‍ സാറിന്റെ ശ്രമഫലമായി എടത്തനയിലെ ആദിവാസി വിദ്യാലയത്തിന് സര്‍ക്കാര്‍ അംഗീകാരം കിട്ടി. 1978 ജൂലൈ 19 ന് ഗവ.എല്‍.പി.സ്ക്കൂള്‍ വാളാട്, എടത്തന കോളനി എന്ന പേരില്‍ 98 കുട്ടികളുമായി സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങി. ശ്രീ എം.സി.ബേബി മാസ്റ്റര്‍ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ്.ശ്രീ എം.എം.രാജന്‍,ശ്രീ കെ.എം.വര്‍ക്കി എന്നിവര്‍ സഹാധ്യാപകരായും ജോലിയില്‍ ചേര്‍ന്നു.

11-12-1985 ല്‍ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് എസ്.സി.എസ്.ടി. വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം ലക്ഷ്യമാക്കി ഈ വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയര്‍ത്തി. 14-11-1999 ല്‍ എട്ടാം ക്ലാസ്സ് പ്രവര്‍ത്തനം തുടങ്ങി. ശ്രീ സി.വി.കെ.ബാബുരാജന്‍,സ്ക്കൂളിന്റെ ചാര്‍ജ്ജ് വഹിച്ചു.തുടര്‍ന്ന് ശ്രീ എം.കെ.ഷാജു ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ആയി ചുമതലയേറ്റു.ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ സ്കൂളിന് ഹെഡ്മാസ്റ്റര്‍ തസ്തിക അനുവദിക്കുകയും 2004 ല്‍ ശ്രീ വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ സ്ക്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്ററായി ചുമതലയേല്‍ക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും എല്.പി., യു.പി. വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എടത്തന കോളനിയിലെ കുറിച്യരുടെ അധ്വാനഫലമായുണ്ടാക്കിയ പുല്‍ഷെഡിലാണ് സ്ക്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങിയത്. തുടര്‍ന്ന് ജീപ്പു സര്‍വ്വീസ് പോലും ഇല്ലാതിരുന്ന കാലത്തു ആറു കി.മീ.ദൂരെ നിന്ന് ഓലയും മറ്റും തലച്ചുമടായി കൊണ്ടുവന്ന് ഓലഷെഡുണ്ടാക്കി. 1985 ല്‍ പൊതുമരാമത്ത് വകുപ്പ് ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കിത്തന്നു. പിന്നീട് 1998 ല്‍ ജില്ലാ പഞ്ചായത്ത് ഒരു സെമി പെര്‍മനന്റ് കെട്ടിടം അനുവദിച്ചുതന്നു. 1999 ല്‍ ഹൈസ്ക്കൂളായതോടെ വീണ്ടും ഓല ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നു. എസ്.എസ് .എ. 2002 ല്‍ 6 മുറി കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ടനുവദിച്ചതോടെ ഷെഡില്‍ നിന്ന് മോചനം ലഭിച്ചു. 36 ലക്ഷം രൂപയുടെ മൂന്നു നില കെട്ടിടം പൂര്‍ത്തിയായതോടെ ക്ലാസ്സുമുറികലുടെ ദാരിദ്ര്യം അവസാനിച്ചു. ആര്‍.എസ്.വി.വൈ. ഫണ്ടുപയോഗിച്ച് സയന്‍സ് ലാബ് നിര്‍മ്മിക്കപ്പെട്ടു. സ്ക്കൂളിലേക്കാവശ്യമായ ഫര്‍ണിച്ചര്‍ ആദ്യകാലത്ത് സുമനസ്സുകളായ കുറിച്യരും ചില നാട്ടുകാരും സംഭാവനയായി നല്കുകയായിരുന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് , എസ്.എസ്.എ, എന്നിവ വകയായി ആവശ്യത്തിനു ഫര്‍ണിച്ചര്‍ അനുവദിച്ചു തന്നു. ബ്ലോക്ക് പഞ്ചായത്ത് വക കഞ്ഞിപ്പുര, പമ്പ് സെറ്റ്, എസ്.എസ്.എ. വക ടോയ് ലറ്റുകള്‍, ക്ലാസ്സ്റൂം ഇടഭിത്തികള്‍, വൈദ്യുതീകരണം, കുടിവെള്ള സൗകര്യം, ജില്ലാ പഞ്ചായത്ത് വക കെട്ടിടം നന്നാക്കല്‍ ,ഗ്രാമ പഞ്ചായത്ത് വക സ്റ്റാഫ് റൂം നവീകരണം തുടങ്ങി സ്ക്കൂളിനിന്ന് ഭൗതിക സമൃദ്ധിയുടെ കാലമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ധര്‍മ്മരാജന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.810627, 75.903922|zoo=13}}