"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
=== ഹിന്ദി വാരാഘോഷം (19,20 സെപ്‌റ്റംബർ 2023) ===
=== ഹിന്ദി വാരാഘോഷം (19,20 സെപ്‌റ്റംബർ 2023) ===
ഹിന്ദി വാരാഘോഷവുമായി ബന്ധപെട്ടു  സെപ്റ്റംബർ 19  തീയതിയിലെ അസംബ്ലി ഹിന്ദി ഭാഷയിൽ ആയിരുന്നു. ഹിന്ദി അദ്യാപകരുടെ നേതൃത്വത്തിൽ ബാനർ നിർമ്മിക്കുകയും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിന് ആവശ്യകത വ്യക്തമാക്കി. 20  നു രാഷ്ട്ര ഭാഷയിൽ പോസ്റ്റർ നിർമ്മാണം മത്സരവും ഹിന്ദി പുസ്തക പ്രദർശനവും നടത്തി .ഹിന്ദി ഭാഷയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . കുട്ടികൾ നിർമ്മിച്ച പോസ്റ്റർ , കഥ കവിത തുടങ്ങിയ രചനകൾ ഉൾപ്പെടുത്തി  ഹിന്ദി പത്രിക നിർമ്മിക്കുകയും അത് പ്രകാശനം നടത്തുകയും ചെയ്തു.   
ഹിന്ദി വാരാഘോഷവുമായി ബന്ധപെട്ടു  സെപ്റ്റംബർ 19  തീയതിയിലെ അസംബ്ലി ഹിന്ദി ഭാഷയിൽ ആയിരുന്നു. ഹിന്ദി അദ്യാപകരുടെ നേതൃത്വത്തിൽ ബാനർ നിർമ്മിക്കുകയും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിന് ആവശ്യകത വ്യക്തമാക്കി. 20  നു രാഷ്ട്ര ഭാഷയിൽ പോസ്റ്റർ നിർമ്മാണം മത്സരവും ഹിന്ദി പുസ്തക പ്രദർശനവും നടത്തി .ഹിന്ദി ഭാഷയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . കുട്ടികൾ നിർമ്മിച്ച പോസ്റ്റർ , കഥ കവിത തുടങ്ങിയ രചനകൾ ഉൾപ്പെടുത്തി  ഹിന്ദി പത്രിക നിർമ്മിക്കുകയും അത് പ്രകാശനം നടത്തുകയും ചെയ്തു.   
=== ലോക സമാധാന ദിനം , ലോക അൾഷിമേഴ്സ് ദിനം (21 /09 /2023) ===
സ്കൂൾ അസംബ്ലിയിൽ സ്റ്റാൻഡേർഡ് 9 സി യിലെ കുട്ടികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു കൂടാതെ സമാധാന സന്ദേശം കുട്ടികൾക്ക് പകർന്നു നൽകാനായി ഒരു സംഘനൃത്തവും അവതരിപ്പിച്ചു.


=== സ്കൂൾ പാർലമെന്റ് ( 07-12- 2023) ===
=== സ്കൂൾ പാർലമെന്റ് ( 07-12- 2023) ===

22:55, 4 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം (01-06-2023)

ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രവേശനോത്സവം മുൻ കെ പി സി സി പ്രസിഡന്റ് ശ്രീ. വി എം  സുധീരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പഠന പ്രവർത്തനങ്ങളിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടി കുട്ടികൾ പങ്കാളികൾ ആവുക. ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികൾ ഒഴിഞ്ഞു നിൽക്കുക . സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് ഓരോ അധ്യാപകരും ചെയ്യേണ്ടത് എന്ന് അദ്ദേഹം ഉദ്ഘാടനവേദിയിൽ ഓർമ്മിപ്പിച്ചു. കൂടാതെ അടുക്കത്തോട്ടം എന്ന വലിയ ആശയത്തെ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിക്കുവാനും അതിലേക്ക് കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടി രൂപയുടെ ക്യാഷ് പ്രൈസ് ഔവർ ലേഡീസിലെ കുട്ടികൾക്കായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ. ജോസഫ് സുമിത്ത് അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഷീബ ഡൂറോം, തോപ്പുംപടി എസ്.ഐ ശ്രീ. സെബാസ്റ്റിൻ ചാക്കോ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സി. ലിസി ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സി. മോളി ദേവസി എന്നിവർ ആശംസകൾ അർപ്പിച്ചു.

https://youtu.be/CU0Cv36cG_Q

പരിസ്ഥിതി ദിനാചരണം  (05-06-2023)

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ പരിസ്ഥിതിദിനാചരണം വർണ്ണാഭമായി കൊണ്ടാടി. പരിസ്ഥിതിപ്രവർത്തകനും പ്രകൃതി സ്നേഹിയും പക്ഷി നിരീക്ഷകനും മികച്ച ഫോട്ടോഗ്രാഫറുമായ ശ്രീ ബേസിൽ പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഉദ്ഘാടനവേദിയിൽ വച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന അടുക്കളത്തോട്ട നിർമ്മാണത്തിന് വിത്തുകൾ പാകി കൊണ്ട് തുടക്കം കുറിച്ചു സ്കൂൾ ഹെഡ്‌മിസ്ട്രസ്സ് റവ. സിസ്റ്റർ മോളി ദേവസ്സി. പരിസ്ഥിതിദിന സന്ദേശം പങ്കു വച്ചു. SPC യുടെ നേതൃത്യത്തിൽ മധുര വനം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ വിതരണം ചെയ്തു.. പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രച നാ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യതു.

https://youtu.be/hu-DqphIhDE

വായന ദിനാചരണം  (19-06-2023)

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ഹൈസ്കൂൾ മലയാള വിഭാഗം അധ്യാപിക ശ്രീമതി ഷീല ബി.ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു.  ഹൈസ്കുൾ പ്രധാനാധ്യാപിക റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ജീവനാദം മാനേജിങ് എഡിറ്റർ ഫാ.ജോൺ ക്യാപിസ്റ്റൻ ലോപ്പസ് ആയിരുന്നു. എം.ഡി.എം. എൽ.പി.എസ് കരിങ്ങാച്ചിറ റിട്ട. ഹെഡ് മാസ്റ്റർ ശ്രീ. സാബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് വായന ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ക്ലാസ്സ് മുറിയിലേക്ക് ഒരു പുസ്തകം എന്ന  പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ക്ലാസ്സ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൊണ്ടുവരികയും പ്രസ്തുത ചടങ്ങിൽ വച്ച് പ്രധാനാധ്യാപികയ്ക്ക് കൈമാറുകയും ചെയ്യ്ത് വേറിട്ട അനുഭവമായി.. കുട്ടികൾ വരച്ച പോസ്റ്ററുകളുടെ പ്രദശനവും മികച്ച സൃഷ്ടികൾക്ക് . സമ്മാന വിതരണവും നടത്തി .കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്റർ ശ്രീമതി രേഷ്മ ഏവർക്കും നന്ദി പറഞ്ഞു.

വിജയോത്സവം 2023 &ഡോക്ടേഴ്സ് ഡേ ദിനാചരണം  (01-07-2023)

തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഹൈസ്കൂളിൽ വിജയോത്സവവും ഡോക്ടേഴ്സ് ഡേ ആഘോഷവും സംയുക്തമായി സംഘടിപ്പിച്ചു.... ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും ഒൻപതു എ പ്ലസ് നേടിയ 15 വിദ്യാർഥിനികളെയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു..... മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ ശ്രീമതി സൂസൻ സി പി ചടങ്ങ് ഉദ്ഘാടനം ചെയ്തു... പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സുമിത്ത് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു... . ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി ഈ വിദ്യാലയത്തിലെ ഒരു രക്ഷകർത്താവ് കൂടിയായ Dr ദീപ്തി കെ ബി BAMS, MD യെ ആദരിച്ചു... സാൻക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്ന ഈ കാലയളവിൽ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഡോക്ടർ ദീപ്തി കുട്ടികളോട് സംവദിച്ചു... കോർപ്പറേറ്റ് കറസ്പോണ്ടണ്ടന്റ് സിസ്റ്റർ മോളി അലക്സ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ കുട്ടികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലില്ലി പോൾ, ജനീവീവ് ജോസഫ്, സെറിൻ ഫ്രാൻസിസ്, സിസിലി സ്മിത, പ്രീത എം ജെ എന്നിവർപ്രസംഗിച്ചു... കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിന്റെ മോടി കൂട്ടി.

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ - ധ്വനി 2023 (13,14 സെപ്റ്റംബർ 2023 )

2023  സെപ്റ്റംബർ 13, 14  തിയ്യതികളിലായി നടത്തപ്പെട്ട സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ധ്വനി 2023  ന്റെ ഉത്‌ഘാടന കർമ്മം നിർവഹിച്ചത് ശ്രീ ആര്യാട് ഭാർഗവൻ (ഡയറക്ടർ, വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്) ആണ്. കവി , നാടകകൃത്ത് , സംവിധായകൻ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ  ദൻസാരിദാസ്  കെ പി എ സി  യുടെ സാന്നിധ്യവും കവിത ആലാപനവും വേദിയെ സജീവമാക്കി. ഈ യോഗത്തിൽ പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി ദേവസ്സി സ്വാഗതവും പി ടി എ എക്സിക്യൂറ്റീവ് കമ്മിറ്റി അംഗം ശ്രീ റോണി റാഫേൽ എല്ലാവർക്കും ആശംസകളും നേർന്നു. കൃതജ്ഞതയും അർപ്പിച്ചത് സ്കൂൾ സംഗീത അദ്ധ്യാപിക ശ്രീമതി ജീനാ റാണി ആയിരുന്നു. തുടർന്ന് യുവജനോത്സവം കൺവീനർ ആയി പ്രവർത്തിക്കുന്ന ശ്രീമതി സുനിത ടീച്ചർ മത്സരങ്ങളുടെ മാർഗ രേഖകൾ ഓർമ്മപ്പെടുത്തി.

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സൗപർണികയുടെ കുച്ചിപ്പുടിയോടെ വേദി ഒന്നിലെ മത്സരങ്ങൾക്ക് ആരംഭം കുറിച്ചു. വിവിധ വേദികളിലായി നടന്ന മത്സരങ്ങളിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. ഒരു ഡിവിഷനിൽ നിന്നും വ്യക്തിഗത ഇനത്തിൽ രണ്ടു കുട്ടികൾക്കും ഗ്രൂപ് ഇനത്തിൽ ഒരു ടീമിനും ആണ് മത്സരിക്കുവാൻ സാധിക്കുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് പ്രേതേക പരിഗണന നൽകുകയുണ്ടായി . വിദ്യാലയത്തിലെ ഒരു കുട്ടിയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് ധനം ശേഖരിക്കുന്നതിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി.

യുപി സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് സ്റ്റാൻഡേർഡ് 5 ബി യും സെക്കന്റ് സ്റ്റാൻഡേർഡ് 6 ഇ യും ഹൈ സ്കൂൾ സെക്ഷൻ ഓവർ ഓൾ ഫസ്റ്റ് 9 സി യും സെക്കന്റ് സ്റ്റാൻഡേർഡ് 9 ജി  യും കരസ്ഥമാക്കി.

ഹിന്ദി വാരാഘോഷം (19,20 സെപ്‌റ്റംബർ 2023)

ഹിന്ദി വാരാഘോഷവുമായി ബന്ധപെട്ടു  സെപ്റ്റംബർ 19  തീയതിയിലെ അസംബ്ലി ഹിന്ദി ഭാഷയിൽ ആയിരുന്നു. ഹിന്ദി അദ്യാപകരുടെ നേതൃത്വത്തിൽ ബാനർ നിർമ്മിക്കുകയും ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിന് ആവശ്യകത വ്യക്തമാക്കി. 20  നു രാഷ്ട്ര ഭാഷയിൽ പോസ്റ്റർ നിർമ്മാണം മത്സരവും ഹിന്ദി പുസ്തക പ്രദർശനവും നടത്തി .ഹിന്ദി ഭാഷയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . കുട്ടികൾ നിർമ്മിച്ച പോസ്റ്റർ , കഥ കവിത തുടങ്ങിയ രചനകൾ ഉൾപ്പെടുത്തി  ഹിന്ദി പത്രിക നിർമ്മിക്കുകയും അത് പ്രകാശനം നടത്തുകയും ചെയ്തു. 

ലോക സമാധാന ദിനം , ലോക അൾഷിമേഴ്സ് ദിനം (21 /09 /2023)

സ്കൂൾ അസംബ്ലിയിൽ സ്റ്റാൻഡേർഡ് 9 സി യിലെ കുട്ടികൾ ഈ ദിനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു കൂടാതെ സമാധാന സന്ദേശം കുട്ടികൾക്ക് പകർന്നു നൽകാനായി ഒരു സംഘനൃത്തവും അവതരിപ്പിച്ചു.

സ്കൂൾ പാർലമെന്റ് ( 07-12- 2023)

2023 - 24അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 4-12- 2023 (തിങ്കളാഴ്ച) നടത്തുകയുണ്ടായി. ഓരോ ക്ലാസിലെയും ക്ലാസ് പ്രതിനിധികളെ രാവിലെ 10 മണിക്ക് നടത്തിയ വോട്ടെടുപ്പിലൂടെ കണ്ടെത്തി. അന്നേദിവസം തന്നെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പാർലമെന്റ് യോഗം ചേർന്ന്  പ്രധാന അധ്യാപികയുടെ സാന്നിധ്യത്തിൽ പാർലമെന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്കൂൾ ലീഡറായി ഇഹ്സാന യാസ്മിയും  (10D) അസിസ്റ്റന്റ് ലീഡറായി ദേവകി ഡി എൽ (9G)ഉം തെരഞ്ഞെടുക്കപ്പെട്ടു. 7-12- 2023 (വ്യാഴാഴ്ച) രാവിലെ സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും അസിസ്റ്റന്റ്  ലീഡറും മറ്റ് പാർലമെന്റ് ഭാരവാഹികളും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

ക്രിസ്തുമസ് ദിനാഘോഷം (22 - 12 - 2023 )

അധ്യാപിക പ്രതിനിധി ആൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. മുൻ പ്രധാനാധ്യാപികയായ റവ. സിസ്റ്റർ സൂസൻ, കേക്ക് മുറിച്ചുകൊണ്ട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടിയുടെ മുഖ്യ അതിഥിയായി വന്നെത്തിയത് അഡ്വ. പ്രിയദർശിനി ദീപക് ആണ്. എഫ് എം എം റീജിയണൽ എഡ്യൂക്കേഷൻ കൗൺസിലർ റവ. സിസ്റ്റർ മേരി സക്കറിയ ആഘോഷ പരിപാടിയിൽ സജീവ സാന്നിധ്യമായിരുന്നു. മദർ സുപ്പീരിയർ റവ. സിസ്റ്റർ ആനന്ദി സേവ്യർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി, പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ ബീന, ഹൈസ്കൂൾ പി.ടി.എ പ്രസിഡൻറ്  ജോസഫ് സുമിത്, പ്രൈമറി പി.ടി.എ പ്രസിഡൻറ് ജോഷി തുടങ്ങിയവർ ക്രിസ്തുമസ്  ആശംസകൾ അറിയിച്ചു .കുട്ടികളുടെ നിരവധിയായ കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. ക്രിസ്മസ്സ് ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരയിനങ്ങൾക്കുള്ള സമ്മാനങ്ങൾ വേദിയിൽ വച്ച് വിതരണം ചെയ്തു. സമ്മാന പൊതിയുമായി സാന്താക്ലോസ് കടന്നു വന്നത് കുട്ടികൾക്ക് ഏറെ കൗതുകകരമായി. ലൊട്രീഷ്യ ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു.

സ്കൂൾ വാർഷീകാഘോഷം (11/01/2024)

ഒ.എൽ.സി.ജിസ്കൂളുകളുടെ 89-ാം വാർഷികാഘോഷ പരിപാടികളും വിരമിക്കുന്നഅധ്യാപകർക്കുള്ള യാത്രയയപ്പും 2024  ജനുവരി 11 -ാം സംഘടിപ്പിച്ചു. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. ഡി ബി ബിനു വാർഷീകാഘോഷം ഉത്ഘാടനം ചെയ്തു. എഫ് എം എം സന്യാസിനി സമൂഹത്തിന്റെ സെൻ്റ്. ജോസഫ് റീജിയൻ സുപ്പീരിയറും കോർപ്പറേറ്റ് മാനേജരുമായ റവ സിസ്റ്റർ മരിയ സെൽവി അധ്യക്ഷത വഹിച്ച യോഗത്തിൽ പി ഓ സി ഡയറക്ടർ റവ. ഫാ. ജേക്കബ് ജി പാലക്കാപള്ളി, സിസ്റ്റർ മേരി സക്കറിയ, കൊച്ചി കോർപറേഷൻ 11 -ാം ഡിവിഷൻ കൗൺസിലർ  ശ്രീമതി ഷീബ ഡുറോം, സിസ്റ്റർ ആനന്ദി സേവിയർ, സിസ്റ്റർ മോളി ദേവസി, സിസ്റ്റർ ബീന ജോസഫ്, മോറ ജോസഫിൻ, ലീന എം പോൾ, ജോസഫ് സുമിത്, ജോഷി വിൻസെന്റ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . അർപ്പിച്ചു സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരെ പ്രതിനിധീകരിച്ച് സിസ്റ്റർ ലിസി ചക്കാലക്കൽ, ജെനി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി .സിസ്റ്റർ ത്രേസ്യാമ്മ ജോസഫ്, സിസ്റ്റർ ഫിലമിൻ മാത്യു, ഡാനി അരൂജ, നിഖില കെ വി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഉണ്ടായിരുന്നു.

അനധ്യപക ദിനാചരണം (23-01-2024 )

സ്കൂൾ അസംബ്ളിയെ തുടർന്ന് നടന്ന ചടങ്ങിൽ യു.പി അദ്ധ്യാപിക ശ്രീമതി ആൻസി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു.പ്രധാന അദ്ധ്യാപിക സിസ്റ്റർ മോളി വി ഡി അനദ്ധ്യാപകർ ചെയ്യുന്ന സേവനങ്ങൾ കുട്ടികലെ ഓർമ്മപെടുത്തുകയും അനദ്ധ്യാപകർക്ക്‌ ആശംസകൾ നേർന്നു. ഔവർ ലേഡീസ് കോൺവെന്റ് സുപ്പീരിയർ റവ സിസ്റ്റർ  ജോസഫൈൻ ആനന്തിയും മറ്റുഅദ്ധ്യാപകരും  ഉപകാരങ്ങൾ നൽകി അവരെ ആദരിച്ചു. ശ്രീമതി സുബിയെ ശശിധരൻ (ക്ലാർക്ക്)ഈ ചടങ്ങിൽ പ്രസംഗിച്ചു. ഓഫീസിൽ അസിസ്റ്റന്റായ ശ്രീമതി ഉഷ കെ.വി കുട്ടികൾക്ക് വേണ്ടി ഗാനം ആലപിച്ചു.

കുടുംബോത്സവം-2024 (24/02/2024)

സ്കൂളിൽ സംഘടിപ്പിച്ച 'കുടുംബോത്സവം-2024' പരിപാടിയിൽ  മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ, സി രവീന്ദ്രനാഥ്  മുഖ്യാതിഥിയായിരുന്നു. റീജിയണൽ എഡ്യൂക്കേഷൻ കൗൺസിലറും, ലോക്കൽ മാനേജറുമായ സിസ്റ്റർ. മേരി സക്കറിയ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സിബു ഇരിമ്പിനിക്കൽ മുഖ്യ സന്ദേശംനൽകി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി ചക്കാലക്കൽ പദ്ധതി വിശദീകരിച്ചു. സർക്കാർ സഹായത്തോടെ ആരംഭിച്ച ഈ വീട് പൂർത്തിയാക്കാൻ വേണ്ട മുഴുവൻ നിർമാണ വസ്തുക്കളും നൽകി സഹായിച്ചത് കോൺഫിഡൻസ് ഗ്രൂപ്പ് എംഡി  ടി.എ ജോസഫ് ആണ്. ഇരുന്നൂറാമത്തെ വീട് സമ്മാനിക്കുന്നത് തോപ്പുംപടി അജിത രതീഷിനും കുടുംബത്തിനും ആണ്. ഫാ. ടോമി ചമ്പക്കാട്ട്, ചിപ്പിലിത്തോട്,  ഫാ. ജോണി ആന്റണി, ജോൺസൺ സി എബ്രഹാം, വി ഡി മജീന്ദ്രൻ, അഡ്വ. അന്ന ലിന്റ ഈഡൻ, ആൻ ജോർജ്, സാബു ജോസ്, രൂപ ജോർജ്, സിസ്റ്റർ ആനന്ദി സേവ്യർ, ലില്ലി പോൾ, ലീന ബെയ്സിൽ, ഷാലിമ ഗിൽബർട്ട്, മേരി ഒ.ഫ്‌.,  പിടിഎ പ്രസിഡണ്ട് സുമിത് ജോസഫ്,  ടി.എം റിഫാസ്  തുടങ്ങിയവർ പ്രസംഗിച്ചു.