"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) ('എൻ്റെ സ്കൂൾ സെൻ്റ് ക്രിസ്റ്റംസ് നെല്ലിമൂട് ആണ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Scghs44013 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് [[MA.LT]] നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. വിദ്യാസമ്പന്നരായ പെൺകുട്ടികൾ ഒരു സമൂഹത്തിന്റെ സാംസ്കാരിക സമ്പത്താണ് എന്ന് ദീർഘവീക്ഷണമായിരുന്നു ഈ സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം.സനാതന മൂല്യങ്ങൾ വരും തലമുറയ്ക്ക് കൈമാറുന്നതിൽ സന്യാസിനികൾ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു.പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം നൽകി പ്രബുദ്ധരാക്കുന്നതിലും ഇന്ന് 80 അധ്യാപകരും 8 അനധ്യാപകരും 2452കുട്ടികളാലും ഈ വിദ്യാലയം അനുഗ്രഹീതമാണ്. |
14:19, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് മുൻപ് ഗ്രാമീണ മേഖലയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ ശ്രീ പി.കെ. ദേവദാസ് MA.LT നെല്ലിമൂട്ടിൽ സ്ഥാപിച്ചതാണ് ശ്രീ ചിത്രോദയം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. സ്ക്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. കൊച്ചി തിരുവിതാംകൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനമ്പള്ളി ഗോവിന്ദമേനോൻ കൊണ്ടുവന്ന ചില വിദ്യാഭ്യാസ നിയമങ്ങളും മറ്റു കാരണങ്ങളും ഈ സ്ഥാപനത്തെ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിച്ചു. ഈ നിർണ്ണായക ഘട്ടത്തിൽ 1952 ജനുവരി 27 ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി ഈ സ്ക്കൂൾ ഏറ്റെടുക്കുകയും നടത്തിപ്പിനായി മേരിമക്കൾ സന്ന്യാസിനി സമൂഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കലാലയത്തെ സെന്റ് ക്രിസോസ്റ്റംസ് എന്ന് പുനർനാമകരണം ചെയ്തു. കലാലയ കൈമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ. സ്കൊളാസ്റ്റിക്ക ഡി.എം. ആയിരുന്നു. വിദ്യാസമ്പന്നരായ പെൺകുട്ടികൾ ഒരു സമൂഹത്തിന്റെ സാംസ്കാരിക സമ്പത്താണ് എന്ന് ദീർഘവീക്ഷണമായിരുന്നു ഈ സ്ഥാപനത്തിന്റെ അടിസ്ഥാന ലക്ഷ്യം.സനാതന മൂല്യങ്ങൾ വരും തലമുറയ്ക്ക് കൈമാറുന്നതിൽ സന്യാസിനികൾ എന്നും പ്രതിജ്ഞാബദ്ധരായിരുന്നു.പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം നൽകി പ്രബുദ്ധരാക്കുന്നതിലും ഇന്ന് 80 അധ്യാപകരും 8 അനധ്യാപകരും 2452കുട്ടികളാലും ഈ വിദ്യാലയം അനുഗ്രഹീതമാണ്.