"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:52, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം


കോവിഡ്-19
പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ
മുക്തിനേടാം ഒഴിവാക്കീടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കീടാം
ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരുപേണ
കരുതലില്ലാതെ നടക്കുന്ന സോദരേകേട്ടുകൊൾക നിങ്ങൾ
തകർക്കുന്നതൊരു ജീവനല്ല-ഒരു ജനതയെത്തന്നെയല്ലേ
ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾപാലിച്ചിടാം
മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻഒരു
മനസ്സോടെ ശ്രമിക്കാംജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറീടാം ഭയക്കാതെ ശ്രദ്ധയോടീനാളുകൾസമർപ്പിക്കാം
ഈ ലോകനന്മക്കുവേണ്ടി............
പോരാടുവാൻ നേരമായിന്നു കുട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ.....
കണ്ണിപൊട്ടിക്കാം നമുക്കീദുരന്തത്തി,
നലയടികലിൽ നിന്നു മുക്തിനേടാം.

 

അപർണ്ണ രാജേഷ്
3 A ജി എൽ പി എസ് കാരമുട്ട്,കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 02/ 2024 >> രചനാവിഭാഗം - കവിത