"ജി.എൽ.പി.എസ്. കാരമുട്ടു കരുവാറ്റ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:52, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കൊറോണ

2019 ഡിസംബറിൽ ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് കൊറോണവൈറസിന്റെ ഉത്ഭവം.2020ജനുവരിയിൽ ചൈനയിൽ തന്നെ ആദ്യ മരണം റിപ്പോർട്ടു ചെയ്തു.പിന്നീട് ഇത് മിക്ക രാജ്യങ്ങളിലും ബാധിച്ചു.ഫെബ്രുവരിയിൽ ലോകാരോഗ്യസംഘടന ഇതിന് കോവിഡ്-19 എന്ന് പേരു നൽകി.2020 ഏപ്രിൽ ആയപ്പോഴേക്കും ലോകത്തെ രോഗബാധിതർ 18 ലക്ഷം കവിഞ്ഞു.90000പേരുടെ ജീവനെടുത്ത ഈ മഹാമാരി കേരളത്തിലും പിടിപെട്ടു.ജനുവരിയിൽ ചൈനയിൽ നിന്നെത്തിയ ഒരു വിദ്യാർത്ഥിക്കാണ്കേരളത്തിൽ ആദ്യമായി സ്ഥിരീകരിച്ചത്.ഏപ്രിൽ ആദ്യവാരം വരെയുള്ള കണക്കുകൾ അനുസരിച്ച് അമേരിക്കയിലാണ് ഏറ്റവും കുടുതൽ രോഗികളുളളത്.നാലുലക്ഷത്തിലധികം പേർ.ഏറ്റവും കുൂടുതൽ പേരുടെ ജീവൻ പൊലിഞ്ഞത് ഇറ്റലിയിലും യൂറോപ്പിലും .പനിയാണ് കോവിഡിന്റെ പ്രധാന ലക്ഷണം.ചുമ,തൊണ്ടവേദന,ശരീരവേദന തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങൾ.പിന്നീട് ഇത് ന്യുമോണിയ ആയി മാറും.ശ്വാസകോശത്തെയാണ് വൈറസ് പെട്ടെന്ന്ബാധിക്കുക.പിന്നീട് ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും തകരാറിലാക്കുന്നു.കോവി‍ഡിന് നിലവിൽ ഫലപ്രദമായ മരുന്നുകൾ ഒന്നുമില്ല.പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇതിനേ പ്രതിരോധിക്കാൻ കഴിയൂ.മനുഷ്യസ്രവങ്ങളിലൂടെയാണ് കൊറോണ വൈറസ് പടർന്നുപിടിക്കുന്നത്.ഇതു തടയുന്നതിനായി ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം ടിഷ്യുവോ തൂവാലയോ കൊണ്ട് മറച്ചു പിടിക്കുക.പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.കൈകൾ ഇടയ്കിടയ്ക് സോപ്പും വെളളവും ഉപയോഗിച്ചു കഴുകുക.ആളുകൾ തമ്മിൽ 1മീറ്റർ അകലം പാലികുക.15മിനിറ്റ് ഇടവിട്ട് വെളളം കുടിക്കുക.പരമാവധി വീടിനു പുറത്തേക്ക് ഇറങ്ങാതിരിക്കുക.അത്യാവശ്യത്തിനു പോവുകയാണെങ്കിൽ മാസ്കുും സാനിറ്റൈസറും ഉപയോഗിക്കുക.ഭയമല്ല ജാഗ്രതയാണു വേണ്ടത്.

ദേവിക എസ്
3 A ജി എൽ പി എസ് കാരമുട്ട്,കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 02/ 2024 >> രചനാവിഭാഗം - ലേഖനം