"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
= മികവിന്റെ വീഥിയിൽ വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്കൂൾ = | = മികവിന്റെ വീഥിയിൽ വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്കൂൾ = | ||
[[പ്രമാണം:44050 24 2 7 35.jpg|350px|thumb|ഹൈടെക് ക്ലാസ്സ്]] | |||
<p style="text-align:justify">  ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തെയും പുതുവഴിയിലാണ് വിദ്യാഭ്യാസമേഖലയിന്ന്. ശാസ്ത്ര സാങ്കേതികതയുടെ മികവ് പൊതു വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം അളവറ്റതാണ്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ മികവ് അസാധ്യമായ പലതിനെയും സാധ്യമാക്കിയിരിക്കുന്നു ഒപ്പം മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ മൾട്ടിമീഡിയ സൗകര്യമുള്ള ആയി പരിണമിച്ചിരിക്കുന്നു. | <p style="text-align:justify">  ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തെയും പുതുവഴിയിലാണ് വിദ്യാഭ്യാസമേഖലയിന്ന്. ശാസ്ത്ര സാങ്കേതികതയുടെ മികവ് പൊതു വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം അളവറ്റതാണ്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ മികവ് അസാധ്യമായ പലതിനെയും സാധ്യമാക്കിയിരിക്കുന്നു ഒപ്പം മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ മൾട്ടിമീഡിയ സൗകര്യമുള്ള ആയി പരിണമിച്ചിരിക്കുന്നു. | ||
കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് 2018 ൽ കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 20 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം. | കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് 2018 ൽ കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ([https://ml.wikipedia.org/wiki/കൈറ്റ് കൈറ്റിന്റെ])ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D#%E0%B4%B9%E0%B5%88%E0%B4%9F%E0%B5%86%E0%B4%95%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE ഹൈടെക്ക് സ്കൂൾ] പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 20 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം. |
16:58, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
മികവിന്റെ വീഥിയിൽ വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്കൂൾ
ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തെയും പുതുവഴിയിലാണ് വിദ്യാഭ്യാസമേഖലയിന്ന്. ശാസ്ത്ര സാങ്കേതികതയുടെ മികവ് പൊതു വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം അളവറ്റതാണ്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ മികവ് അസാധ്യമായ പലതിനെയും സാധ്യമാക്കിയിരിക്കുന്നു ഒപ്പം മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ മൾട്ടിമീഡിയ സൗകര്യമുള്ള ആയി പരിണമിച്ചിരിക്കുന്നു. കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് 2018 ൽ കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻറ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി .ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിലെ 20 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. സമഗ്ര വിഭവ പോർട്ടൽ ഉപയേോഗിച്ചാണ് അധ്യാപനം.
ഹൈടെക് ക്ലാസ് മുറികൾ
വെങ്ങാനൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളായ ഗവ.മോഡൽ എച്ച് എസ്എസ് വെങ്ങാനൂരിൽ 8 മുതൽ 12 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളും ലാപ്ടോപ്, പ്രൊജക്ടർ മറ്റ് അനുബന്ധ ഉപകരണങ്ങളും നൂതനരീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ എളുപ്പത്തിലും ക്രിയാത്മകവും രസകരവുമായ രീതിയിൽ വിദ്യർത്ഥികളിലേക്ക് എത്തിക്കാൻ ഹൈടെക് ക്ലാസ്സ് മുറികൾക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. മൂന്നു കോടി രൂപ മുതൽ മുടക്കി പുതിയ കെട്ടിട സമുച്ചയം വരുന്നതോടുകൂടി പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് മോഡൽ എച്ച് എസ് എസിലെ അദ്ധ്യാപക-വിദ്യാർത്ഥിസമൂഹം. അടിസ്ഥാനസൗകര്യവികസനത്തോടൊപ്പം അച്ചടക്കത്തിലധിഷ്ഠിതമായ അധ്യാപനവും, ചിട്ടയായ പരിശീലനവും കൂടി ചേരുമ്പോൾ വെങ്ങാനൂർ മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ദേശത്തുള്ള മറ്റ് വിദ്യാലയങ്ങൾക്ക് ഒരു വെല്ലുവിളിയാകുമെന്നിൽ തർക്കമില്ല.
ഹൈടെക് ടു ഓൺലൈൻ
അപ്രതീക്ഷിതമായി 2020 മാർച്ചിൽ കൊറോണാ മഹാമാരിയെ തുടർന്ന് സ്കൂൾ അടച്ചപ്പോൾ രണ്ടു വർഷങ്ങൾക്കു മുമ്പ് 2018ൽ സ്കൂൾ ഹൈടെക് ആയത് ഏറെ പ്രയോജനം ചെയ്തു. എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഇതിനോടകം ഡിജിറ്റൽ മാധ്യമം വശമാക്കിയിരുന്നു. 2020- 21 ൽ ക്ലാസുകൾ ടെലിവിഷനിലൂടെയും യു ട്യൂബിലൂടെയും കുട്ടികൾ കണ്ടു. അതിനൊപ്പം അധ്യാപകർ സംശയ നിവാരണ ക്ലാസുകളും ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെ നടത്തി. 2020 - 21 ആയപ്പോഴേക്കും ഓൺലൈൻ ക്ലാസ്സുകളെ പറ്റിയും കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നതിനാൽ ജൂൺ മുതൽ തന്നെ ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയും കൃത്യമായ സമയക്രമം അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ജി സ്വീറ്റ് ഐ ഡി കൂടി ലഭിച്ചപ്പോൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായി ക്ലാസിൽ കയറാവുന്ന സ്ഥിതിയിലായി. നവംബർ1 ആയപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്കൂൾ പഠനം വീണ്ടും ആരംഭിച്ചു. കുട്ടികളിൽ ആഹ്ലാദത്തിന്റെ വെള്ളിവെളിച്ചം മിന്നി തിളങ്ങി. അധ്യാപകരും പഴയ ഊർജ്ജസ്വലത വീണ്ടെടുത്തു. സാമൂഹിക അകലം പാലിച്ച് ആണെങ്കിൽ കൂടി സ്കൂളുകൾ പഴയതുപോലെ ഏറെക്കുറെ സജീവമായി. ഇപ്പോൾ ഓൺ ലൈൻ ക്ലാസും ഓഫ് ലൈൻ ക്ലാസും ഒപ്പത്തിനൊപ്പം മുന്നേറുന്നു
2018-19
മികവുകളുടെയെല്ലാം പ്രതിഫലനം 2018-19 വർഷത്തെ അഡ്മിഷനിൽ കാണാൻ സാധിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപികയായ ശ്രീമതി. കല ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. ഈ വർഷം 420ഓളം കുട്ടികൾ പുതുതായി സ്കൂളിൽ പ്രവേശനം നേടിയിട്ടുണ്ട്. ആദ്യവർഷം 17 ക്ലാസ് മുറികളാണ് ഹൈടെക് ആയത്. ഇതിൽ 13 എണ്ണവും ഹൈസ്കൂളിന്റേതാണ്.
ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ്സ് ഹൈടെക് ഉപകരണങ്ങൾ ക്ലാസ് അധ്യാപകർക്ക് കൈമാറുന്നു.