"എ .എം .എൽ .പി.എസ് .കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 58: | വരി 58: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Map}} |
20:44, 2 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
എ .എം .എൽ .പി.എസ് .കൊടുമുടി | |
---|---|
![]() | |
വിലാസം | |
കൊടുമുടി പി.ഒ,വലിയാകുന്നു , 676552 | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | amlpskodumudi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19326 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമണി.കെ |
അവസാനം തിരുത്തിയത് | |
02-02-2024 | Schoolwikihelpdesk |
................................
== ചരിത്രം ==കൊടുമുടിയുടെ തലമുറക്ക് ആദ്യാക്ഷരം പകർന്ന് നൽകിയ മാതൃവിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് നിൽക്കുന്നു .ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ എ.എം.എൽ.പി സ്കൂൾളെന്ന അക്ഷരമുറ്റം വിജ്ഞാന തണൽ വിതറി തുടങ്ങി നൂറു വർഷം പിന്നിടുമ്പോൾ കൊടുമുടിയുടെ പ്രകാശ ഗോപുരമാവുകയാണിവിടെ ഈ കലാലയം. എല്ലാ തുറകളിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അറിവിനൊപ്പം എല്ലാം നൽകി നമ്മുടെ കലാലയം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല .
ഓത്ത് പള്ളിക്കൂടത്തിൽ നിന്നായിരുന്നു സ്കൂളിന്റെ തുടക്കം . ഏകാധ്യാപക വിദ്യാലയത്തിൽ നിന്നുള്ള ആ തുടക്കം നൂറു വർഷം പിന്നിടുമ്പോൾ 10 അധ്യാപകരിലും 200 വിദ്യാർഥികളിലുമെത്തി നിൽക്കുന്നു . പതിയംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു കൊടുമുടിയിൽ ആദ്യമായി അംഗീകൃത ഓത്തുപ്പള്ളിക്കുടം നടത്തിയിരുന്നത് പാഠ്യപദ്ധതിക്ക് പ്രത്യേക സിലബസൊ മറ്റുമാനദണ്ഡങ്ങളൊ ഇല്ലാത്ത അക്കാലത്ത് വിദ്യാർത്ഥികൾ നൽകിയിരുന്ന തുച്ചമായ ഫീസായിരുന്നു അധ്യാപകന്റെ വേദനം .1911 ൽ ഓത്തുപ്പള്ളിക്കൂടത്തിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻറ് അനുവദിച്ച് കിട്ടി . വ്യതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൊയ്തീൻ മൊല്ല ജയിലിലായതോടെ അധ്യാപനം പാക്രത്ത് മരക്കാർ മൊല്ലയും നടത്തിപ്പിന് മരക്കാർ മൊല്ലയെ സഹായിക്കാൻ അഹ്മദ് മുസ്ലിയാരും രംഗത്തെത്തി . പിന്നീട് അഹമ്മദ് മുസ്ലിയാർ അനാരോഗ്യത്തെ തുടർന്ന് മകൻ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ചുമതല ഏൽപ്പിച്ചു . നാട്ടുകാരുടെ സഹകരണവും വിദ്യാർഥികളുടെ ഉത്സാഹവും കൂടിയായതോടെ പഠിതാക്കളുടെ എണ്ണം കൂടി . വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കൽ ആവശ്യമായി വന്നു .പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊന്നാത്ത് മാധവൻ നായരും മാമ്പഴി നാരായണൻ എഴുത്തച്ചനും അധ്യാപകരായി ഇവിടെയെത്തി . പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമെ നിയമിക്കാവൂ എന്ന നിയമം വരുന്നത് വരെ ഇവർ തുടർന്നു . കുട്ടികളെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പു മുട്ടിയതോടെ 1937ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് സ്കൂളിന്റെ ചുമതല മരക്കാർ മൊല്ല പള്ളിയാലിൽ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ഏൽപ്പിച്ചു . 1940 ആഗസ്റ്റ് 18 ന് സൗത്ത് മലമ്പാർ ഓഫീസിലെ വിദ്യാഭാസ ഓഫീസർ ആയിരുന്ന കെ . മുഹമ്മദ് സാഹിബ് ബഹു ദുർ എം .എ .എ മാനേജർ ആയി നിയമിച്ചു . മുക ളിന്റെ ചരിത്രത്തിലെ ആദ്യ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാംഞ്ഞാട്ടിൽ സൈതലവി മുസ്ലിയാർ ആയിരുന്നു . സൈതലവി മുസ്ലിയാർ വിരമിച്ചതിന് ശേഷം എടത്തൊടു മൂസ മാസ്റ്റർ പ്രധാന അദ്യാപകനായി എത്തി . 1937 ൽ അനുവദിച്ച് കിട്ടിയ അഞ്ചാം ക്ലാസ് 1950 വരെ നിലവിലുണ്ടായിരുന്നു . പളളിയാലിൽ മുഹമ്മദ് എന്ന വെല്യാപ്പുവിന്റെ മരണ ശേഷം മൂത്ത മകൻ കുഞ്ഞിമുഹമ്മദ് മേനേജർ ആയി ചുമതല ഏറ്റു . കുഞ്ഞിമുഹമ്മദിന്റ മരണശേഷം ഭാര്യ ഫാത്തിമ കുട്ടിയാണ് നിലവിലെ മാനേജർ . 1988 ൽ എട്ട് ഡിവിഷനുമായി വളർന്ന സ്കൂളിൽ ഇന്ന് 200 ഓളം കുട്ടികളാണ് പഠനം നടത്തുന്നത് അധ്യാപകരുടെ സാഹിത്യരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ,ബാലസാഹിത്യത്തിനും ചെറു കഥക്കു മു ള്ള നിരവധി പുരസ്ക്കാരങ്ങളും നേടിയ ഈ സ്കൂളിലെ അധ്യാപകനായ മുരളീധരൻ ചമ്പ്ര 2004ൽ അകാലത്തിൽ വിട പറഞ്ഞത് ഇന്നും കൊടുമുടി എ എം.എൽ പി സ്കൂളിനും കൊടുമുടിക്കാർക്കും ഉൾക്കൊള്ളാനാവാത്ത ദു:ഖമാണ് . മുരളീധരൻ ചെപ്രയുടെ അനുസ്മരണാർത്തം സംഘടിപ്പിക്കുന്ന കഥാരചനാ മത്സരങ്ങൾ ഉൾപ്പെടെ പാഠ്യ പാഠ്യേ തര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ലാ ജില്ലാതലത്തി മലും മികവ് അറിയിച്ചിട്ടുണ്ട് .
കൊടുമുടിയുടെ തലമുറക്ക് ആദ്യാക്ഷരം പകർന്ന് നൽകിയ മാതൃവിദ്യാലയം ഒരു നൂറ്റാണ്ട് പിന്നിട്ട് നിൽക്കുന്നു .ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ എ.എം.എൽ.പി സ്കൂൾളെന്ന അക്ഷരമുറ്റം വിജ്ഞാന തണൽ വിതറി തുടങ്ങി നൂറു വർഷം പിന്നിടുമ്പോൾ കൊടുമുടിയുടെ പ്രകാശ ഗോപുരമാവുകയാണിവിടെ ഈ കലാലയം. എല്ലാ തുറകളിലും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അറിവിനൊപ്പം എല്ലാം നൽകി നമ്മുടെ കലാലയം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല .
ഓത്ത് പള്ളിക്കൂടത്തിൽ നിന്നായിരുന്നു സ്കൂളിന്റെ തുടക്കം . ഏകാധ്യാപക വിദ്യാലയത്തിൽ നിന്നുള്ള ആ തുടക്കം നൂറു വർഷം പിന്നിടുമ്പോൾ 10 അധ്യാപകരിലും 200 വിദ്യാർഥികളിലുമെത്തി നിൽക്കുന്നു . പതിയംപറമ്പിൽ മൊയ്തീൻ മൊല്ലയായിരുന്നു കൊടുമുടിയിൽ ആദ്യമായി അംഗീകൃത ഓത്തുപ്പള്ളിക്കുടം നടത്തിയിരുന്നത് പാഠ്യപദ്ധതിക്ക് പ്രത്യേക സിലബസൊ മറ്റുമാനദണ്ഡങ്ങളൊ ഇല്ലാത്ത അക്കാലത്ത് വിദ്യാർത്ഥികൾ നൽകിയിരുന്ന തുച്ചമായ ഫീസായിരുന്നു അധ്യാപകന്റെ വേദനം .1911 ൽ ഓത്തുപ്പള്ളിക്കൂടത്തിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഗ്രാൻറ് അനുവദിച്ച് കിട്ടി . വ്യതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് മൊയ്തീൻ മൊല്ല ജയിലിലായതോടെ അധ്യാപനം പാക്രത്ത് മരക്കാർ മൊല്ലയും നടത്തിപ്പിന് മരക്കാർ മൊല്ലയെ സഹായിക്കാൻ അഹ്മദ് മുസ്ലിയാരും രംഗത്തെത്തി . പിന്നീട് അഹമ്മദ് മുസ്ലിയാർ അനാരോഗ്യത്തെ തുടർന്ന് മകൻ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ചുമതല ഏൽപ്പിച്ചു . നാട്ടുകാരുടെ സഹകരണവും വിദ്യാർഥികളുടെ ഉത്സാഹവും കൂടിയായതോടെ പഠിതാക്കളുടെ എണ്ണം കൂടി . വിദ്യാലയത്തിന്റെ സൗകര്യങ്ങൾ വർധിപ്പിക്കൽ ആവശ്യമായി വന്നു .പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പൊന്നാത്ത് മാധവൻ നായരും മാമ്പഴി നാരായണൻ എഴുത്തച്ചനും അധ്യാപകരായി ഇവിടെയെത്തി . പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമെ നിയമിക്കാവൂ എന്ന നിയമം വരുന്നത് വരെ ഇവർ തുടർന്നു . കുട്ടികളെ ഉൾക്കൊള്ളാൻ കഴിയാതെ വീർപ്പു മുട്ടിയതോടെ 1937ൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് സ്കൂളിന്റെ ചുമതല മരക്കാർ മൊല്ല പള്ളിയാലിൽ മുഹമ്മദ് എന്ന വല്ല്യാപ്പുവിനെ ഏൽപ്പിച്ചു . 1940 ആഗസ്റ്റ് 18 ന് സൗത്ത് മലമ്പാർ ഓഫീസിലെ വിദ്യാഭാസ ഓഫീസർ ആയിരുന്ന കെ . മുഹമ്മദ് സാഹിബ് ബഹു ദുർ എം .എ .എ മാനേജർ ആയി നിയമിച്ചു . മുക ളിന്റെ ചരിത്രത്തിലെ ആദ്യ ഹെഡ്മാസ്റ്റർ തിരുവേഗപ്പുറ കിനാംഞ്ഞാട്ടിൽ സൈതലവി മുസ്ലിയാർ ആയിരുന്നു . സൈതലവി മുസ്ലിയാർ വിരമിച്ചതിന് ശേഷം എടത്തൊടു മൂസ മാസ്റ്റർ പ്രധാന അദ്യാപകനായി എത്തി . 1937 ൽ അനുവദിച്ച് കിട്ടിയ അഞ്ചാം ക്ലാസ് 1950 വരെ നിലവിലുണ്ടായിരുന്നു . പളളിയാലിൽ മുഹമ്മദ് എന്ന വെല്യാപ്പുവിന്റെ മരണ ശേഷം മൂത്ത മകൻ കുഞ്ഞിമുഹമ്മദ് മേനേജർ ആയി ചുമതല ഏറ്റു . കുഞ്ഞിമുഹമ്മദിന്റ മരണശേഷം ഭാര്യ ഫാത്തിമ കുട്ടിയാണ് നിലവിലെ മാനേജർ . 1988 ൽ എട്ട് ഡിവിഷനുമായി വളർന്ന സ്കൂളിൽ ഇന്ന് 200 ഓളം കുട്ടികളാണ് പഠനം നടത്തുന്നത് അധ്യാപകരുടെ സാഹിത്യരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ,ബാലസാഹിത്യത്തിനും ചെറു കഥക്കു മു ള്ള നിരവധി പുരസ്ക്കാരങ്ങളും നേടിയ ഈ സ്കൂളിലെ അധ്യാപകനായ മുരളീധരൻ ചമ്പ്ര 2004ൽ അകാലത്തിൽ വിട പറഞ്ഞത് ഇന്നും കൊടുമുടി എ എം.എൽ പി സ്കൂളിനും കൊടുമുടിക്കാർക്കും ഉൾക്കൊള്ളാനാവാത്ത ദു:ഖമാണ് . മുരളീധരൻ ചെപ്രയുടെ അനുസ്മരണാർത്തം സംഘടിപ്പിക്കുന്ന കഥാരചനാ മത്സരങ്ങൾ ഉൾപ്പെടെ പാഠ്യ പാഠ്യേ തര രംഗങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ലാ ജില്ലാതലത്തി മലും മികവ് അറിയിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :