"യു പി എസ്സ് അടയമൺ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(' {{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}പാഠം ഒന്ന് പാടം
 
 
വേറിട്ട പ്രവർത്തനവുമായി അടയമൺ യു.പി.എസ്സ് വീണ്ടും. കേരളത്തിന്റെ അറുപത്തി എട്ടാം ജന്മദിനം അറുപത്തി എട്ട് ചെടിച്ചട്ടികളിൽ അറുപത്തി എട്ട് പച്ചക്കറി തൈകൾ നട്ടു കൊണ്ടാണ് സ്കൂൾ ആഘോഷിച്ചത്. ഇത്തവണ ഹരിത സേനയുടെ നേതൃത്വത്തിൽ സ്കൂളിനു മുന്നിലെ തരിശു പാടത്ത് നെൽകൃഷിക്ക് സ്കൂൾ തുടക്കമിട്ടു. പാഠം ഒന്ന് പാടം എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി വാർഡ് മെമ്പർ പി. ഹരീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷിജിത്ത്, ഏലാ വികസന സമിതി പ്രസിഡന്റ് ജി. ജലജൻ, എന്നിവർ കുട്ടികൾക്ക് വയലൊരുക്കേണ്ട രീതികൾ വിശദീകരിച്ചു കൊടുത്തു. സ്കൂൾ ഹെഡ് മാസ്റ്റർ വി.അജികുമാർ, കോ ഓർഡിനേറ്റർ ദീപക് ചന്ദ്രൻ മങ്കാട്, സീനിയർ അസിസ്റ്റന്റ് ഗീത എസ് നായർ, എസ്.ആർ.ജി കൺവീനർ വി.രാജേഷ്, സ്റ്റാഫ് സെക്രട്ടറി കെ.സി. പ്രസാദ് കുമാർ, മറ്റ് അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശത്തെ വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളും പാഠം ഒന്ന് പാടം എന്ന പരിപാടിയിൽ പങ്കെടുത്തു.
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077732" എന്ന താളിൽനിന്ന് ശേഖരിച്ചത്