ഉള്ളടക്കത്തിലേക്ക് പോവുക

യു പി എസ്സ് അടയമൺ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

12 ഡിവിഷനുകളിലായി 379 ൽപരം കുട്ടികളാണ് ഇപ്പോളി വിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. സംസ്ഥാന ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ, കായികരംഗത്ത് സബ് ജില്ലാ-ജില്ലാ തലങ്ങളിലെ സ്ഥിരം ചാമ്പ്യൻ പദവി, കൈരളി വിജ്ഞാന പരീക്ഷയിൽ സ്വർണമെഡൽ, എന്നിങ്ങനെ ഈ പട്ടികനീളുന്നു. യു.എ. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും സ്കോളർഷിപ്പ് നേടുന്നവർ അനവധി. ബാലകലോ ത്സവ വേദികളിൽ മികച്ച വിജയം, എല്ലാവർഷവും നിരവധി ചാമ്പ്യൻഷിപ്പുകൾ, വിദ്യാരംഗം കലാസാഹിത്യവേദിയിലെ ചാമ്പ്യന്മാർ, ഏറ്റവും കൂടുതൽ കുട്ടികളെ സുഗമ ഹിന്ദി പരീക്ഷ യിൽ ഇരുത്തിയതിനുള്ള ട്രോഫി തുടർച്ചയായി മൂന്നാം വട്ടവും ലഭിച്ചു എന്ന ബഹുമതി എന്നിങ്ങനെ ഈ സ്കൂളിന്റെ യശ സ്സിന്റെ പട്ടിക വളരെ വലുതാണ്. ഗാന്ധിദർശൻ പരിപാടിയിൽ മുൻ മുഖ്യമന്ത്രിമാരായ ശ്രീ. ഏ. കെ.ആന്റണി, ശ്രീ. ഉമ്മൻ ചാണ്ടി എന്നിവരിൽ നിന്നും ട്രോഫി വാങ്ങാൻ കഴിഞ്ഞ സ്കൂളുമാണി ത്. യുപി തലത്തിൽ 12 ഡിവിഷനുകളിലായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സബ് ജില്ലയിലെ വിദ്യാലയമാണിത്. മികച്ച തരത്തിൽ പ്രവർത്തിക്കുന്ന ലാബറട്ടറി, ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 18 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ശാസ്ത്രം പ്രവർത്തനമാണ് എന്നതുകൊണ്ടുതന്നെ എല്ലാ പരീക്ഷണ സാധ്യതകളും നടപ്പി ലാക്കാൻ ഈ സ്കൂളിൽ കഴിയുന്നു. ഐ.ടി. സഹായത്തോടെ പഠന സംബന്ധമായ എല്ലാ സ്ലൈഡുകളും ഉണ്ടാക്കിയാണ് കുട്ടി കളെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്നത്. പുതിയ പാഠ്യപ ദ്ധതി സമീപനമനുസരിച്ച് നവീകരിച്ച ബൃഹത്തായ സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങളുൾപ്പെടെ രണ്ടായി രത്തിലേറെ പുസ്തകങ്ങളുണ്ട്. സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ്‌ പ്രവർത്തനങ്ങൾ, എല്ലാ ആഴ്ചയും പത്രവാർത്തകളെ അടിസ്ഥാനമാക്കിയുള്ള ആഴ്ചവെട്ടം ക്വിസ് പ്രോഗ്രാം, ക്ലാസ്സ്‌തല പഠനയാത്രകൾ, പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു.