സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ക്ലബ്ബ് പ്രവർത്തനങ്ങൾ.

            സയൻസ്‌ക്ലബ് ,ഗണിതക്ലബ്‌ , സോഷ്യൽ സ്റ്റഡീസ് ക്ലബ്  ക്ലബ് ,ഹരിതപരിസ്ഥിതി  ക്ലബ് ,ഹെൽത്ത് ക്ളബ്, ഹിന്ദി ക്ളബ് ,സംസ്കൃത ക്ളബ് ,അറബി ക്ളബ് തുടങ്ങിയ ക്ലബ്ബുകൾ  സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .ദിനാചരണങ്ങൾ ക്ലബ്ബുകൾ മുൻകൈ എടുത്തു  നടത്തിവരുന്നു .ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു .ക്ലസ്റ്റർ സബ് ജില്ലാ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട് . പഠനയാത്രകൾ നടത്തിവരുന്നു .ഐ ടി അധിഷ്ഠിതപഠനം   നടത്തുന്നുണ്ട് 

വിദ്യാരംഗം കലാസാഹിത്യവേദി

              വിദ്യാരംഗം കലാസാഹിത്യ വേദിയുമായി   ബന്ധപ്പെട്ടു  ക്ലാസ്സുകളിൽ സാഹിത്യ സമാജങ്ങൾ നടത്തുന്നുണ്ട് .ഓരോ ടീമിലും സ്കൂൾ തലത്തിൽ കുട്ടികളുടെ  കലാപരിപാടികൾ നടത്തുന്നുണ്ട് .കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട് .കുട്ടികളെ ക്ലസ്റ്റർ തല സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു  വരുന്നു .ബോധവത്കരണ ക്ലാസ്സുകളും കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കാറുണ്ട് .

അറബിക് ക്ലബ്ബ്

നമ്മുടെ സ്കൂളിൽ അറബിക് ക്ലബ്ബ് ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു

ഗണിത  ക്ലബ്ബ്

യു.പി.ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , പസ്സിൽസ്, നമ്പർ ചാർട്ട്, നമ്പർ നൈം, ഗണിത കേളികൾ, കടങ്കഥകൾ തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്. ക്ലബ്ബിൽ ആസൂത്രണം ചെയ്യുന്ന പ്രവർത്തനം ക്ലബ്ബ് അംഗങ്ങൾ ക്ലാസിലെ മറ്റു കുട്ടികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരുന്നു.

സോഷ്യൽ സയൻസ്  ക്ലബ്ബ്

ഈ വർഷം പ്രധാനമായും ദിനാചരണങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ജനസംഖ്യാ ദിനം , ഹിരോഷിമാ ദിനം നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം എന്നീ ദിനാചരണങ്ങൾ എകോപിപ്പിച്ച് പതിപ്പുകൾ, സ്കിറ്റുകൾ, നാടകം, ഗാനാലാപനം, ഗാനരചന. നൃത്താവിഷ്കാരം, പോസ്റ്റർ രചന , പ്രസംഗം , പ്രശ്ചന്ന വേഷം എന്നിവ നാളിതുവരെ ചെയ്തു.