"സെന്റ്. ജോർജ്സ്‍ യു. പി. എസ്. മുക്കാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വെള്ളാനി മന)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
പേരിന്റെ പൊരുൾ
മുക്കാട്ടുകര എന്ന പേര് ഈ പ്രദേശത്തിന് വന്നതിനു പിന്നിൽ പ്രധാനമായും രണ്ട്
ഐതിഹ്യങ്ങളാണ്
ഉള്ളത്.
മൂന്നുമലകളുടെയിടയിലെ കര
വെള്ളാനി, കോടശ്ശേരി, പറവട്ടാനി എന്നിങ്ങനെ മൂന്ന് മലകൾക്കും അവയുടെ കാടുകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന
താഴ്‌വര എന്ന അർത്ഥത്തിൽ മൂന്നുകാടുകൾക്കിടയിലെ കര എന്നത് ലോപിച്ചാണ്
മുക്കാട്ടുകര ആയതെന്നാണ് ഒരു ഐതിഹ്യം.
മുക്കാൽ കര - മുക്കാട്ടുകര
നൂറ്റാണ്ടുകൾക്കു മുമ്പ് രാജഭരണകാലത്തു
ഭരണ സൗകര്യത്തിനായി നാട്ടുരാജാക്കന്മാർ രാജ്യത്തെ കാൽനാട്, അരനാട്, മുക്കാൽനാട്
എന്നിങ്ങനെ വിഭജിക്കുകയും
കാലക്രമേണ കാൽനാട് കാനാട്ടുകരയും അരനാട് അരണാട്ടുകരയും ആയി മാറി. അതുപോലെ മുക്കാൽനാട് മുക്കാട്ടുകരയുമായി മാറിയെന്നാണ് മറ്റൊരു ഐതിഹ്യം.
== '''<u>മുക്കാട്ടുകര ഗ്രാമം</u>''' ==
== '''<u>മുക്കാട്ടുകര ഗ്രാമം</u>''' ==
പറവട്ടാനി  മലകളും ,കോടശ്ശേരി മലകളും ,വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു                       കരയായിരുന്നു.വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു .ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത് .ക്രമേണ  ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി .അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം .

14:56, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

പേരിന്റെ പൊരുൾ

മുക്കാട്ടുകര എന്ന പേര് ഈ പ്രദേശത്തിന് വന്നതിനു പിന്നിൽ പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണ് ഉള്ളത്.

മൂന്നുമലകളുടെയിടയിലെ കര

വെള്ളാനി, കോടശ്ശേരി, പറവട്ടാനി എന്നിങ്ങനെ മൂന്ന് മലകൾക്കും അവയുടെ കാടുകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന താഴ്‌വര എന്ന അർത്ഥത്തിൽ മൂന്നുകാടുകൾക്കിടയിലെ കര എന്നത് ലോപിച്ചാണ് മുക്കാട്ടുകര ആയതെന്നാണ് ഒരു ഐതിഹ്യം.

മുക്കാൽ കര - മുക്കാട്ടുകര

നൂറ്റാണ്ടുകൾക്കു മുമ്പ് രാജഭരണകാലത്തു ഭരണ സൗകര്യത്തിനായി നാട്ടുരാജാക്കന്മാർ രാജ്യത്തെ കാൽനാട്, അരനാട്, മുക്കാൽനാട് എന്നിങ്ങനെ വിഭജിക്കുകയും കാലക്രമേണ കാൽനാട് കാനാട്ടുകരയും അരനാട് അരണാട്ടുകരയും ആയി മാറി. അതുപോലെ മുക്കാൽനാട് മുക്കാട്ടുകരയുമായി മാറിയെന്നാണ് മറ്റൊരു ഐതിഹ്യം.

മുക്കാട്ടുകര ഗ്രാമം

പറവട്ടാനി  മലകളും ,കോടശ്ശേരി മലകളും ,വെള്ളാനി മലകളും കാവൽ നിന്നിരുന്ന മുക്കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു  കരയായിരുന്നു.വനങ്ങളാൽ ചുറ്റപ്പെട്ടതെങ്കിലും ഈ മനോഹരമായ താഴ്വരയിൽ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ജനവാസമുണ്ടായിരുന്നു .ആദ്യകാലങ്ങളിൽ ഹിന്ദുമത വിഭാഗക്കാരായിരുന്നു കൂടുതലും ഇവിടെ ഉണ്ടായിരുന്നത് .ക്രമേണ  ക്രിസ്താനികളും മുക്കാട്ടുകരയുടെ ഭാഗമായി മാറി .അപ്രകാരം അന്നും ഇന്നും മതസൗഹാർദ്ദ ജീവിതം നയിക്കുന്ന സമൂഹമാണ് മുക്കാട്ടുക്കര ദേശം .

ആരാധനാലയങ്ങൾ

പൊതുസ്ഥാപനങ്ങൾ

  • ഗ്രാമീണ വായന ശാല , മുക്കാട്ടുകര
  • പൊതുവായന കേന്ദ്രം ,കളിയിടം, മുക്കാട്ടുകര
  • അങ്കണവാടി No: 43,ഡിവിഷൻ -15, മുക്കാട്ടുകര
  • പോസ്റ്റ് ഓഫീസ്, നെട്ടിശ്ശേരി, മുക്കാട്ടുകര

ചരിത്രസ്മാരകങ്ങളും വസ്തുക്കളും

മുക്കാട്ടുകരയിലെ പ്രധാന ചരിത്ര വസ്തുക്കൾ അവിടുത്തെ പള്ളിയും, അമ്പലങ്ങളും മനകളുമായി ബന്ധപെട്ടു കിടക്കുന്നു. ആരാധനാലയങ്ങളിലെ അമ്പലങ്ങളുടെ ആവിർഭാവം ഐഹിത്യങ്ങളാണ്. 1784 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. ആദ്യകാലത്തെ ഇവിടുത്തെ പ്രധാന ശക്തികളായിരുന്നു കുറ്റിച്ചിറ,കുമ്പളങ്ങാട് മനകൾ.കാലക്രമേനെ ഇവർ ക്ഷയിച്ചിരിക്കാം. പിന്നീട് കൊച്ചിയിൽ നിന്നും കുടിയേറിപ്പാർത്ത പേരാറ്റുപുറംമനയും വലച്ചിറയിൽ നിന്ന് വന്ന പെരുമ്പടപ്പ് മനയും വെള്ളാനിമനയും ഇവിടുത്തെ പ്രധാന ശക്തികളായി മാറി. പേരാറ്റുപുറംമനയും പെരുമ്പടപ്പ് മനയും വെള്ളാനിമനായും മുക്കാട്ടുകരയിലെ ജനതയുടെ നിയന്താവായിരുന്നു.

പേരാറ്റുപുറംമന

കൊച്ചി കോവിലകത്തെ പണിക്കർ എന്ന സ്ഥാനം അല്കരിച്ചവരായിരുന്നു പേരാറ്റുപുറം മനക്കാർ. ഇവരാണ് ആദ്യമായി ക്രിസ്ത്യാനികളെ കൊണ്ടുവന്നത് എന്ന് പറയപ്പെടുന്നത്. മുക്കാട്ടുകരയിലെ ആദ്യത്തെ വിദ്യാലയം സ്ഥാപിക്കുന്നത് പേരാറ്റുപുരകരുടെ ശക്തമായ സ്വാധിനമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അത്തരത്തിൽ മുക്കാട്ടുകരയുടെ സാമൂഹിക ജീവിതത്തിന്റെ ശക്തികേദ്രമായിരുന്നു പേരാറ്റുപുറംമന.

പെരുമ്പടപ്പ് മന 

പെരുമ്പടപ്പം ചേരിയിൽ നിന്ന് ഏകദേശം 600 വർഷങ്ങൾക്കു മുൻപ് ഇവിടെ കുടിയേറിപ്പാർത്തു. കാലക്രമത്തിൽ ഈ ഇല്ലം മൂന്നായി തിരിയുകയുണ്ടായി. മുക്കാട്ടുകരയുടെ തെക്കുഭാഗത്തെ ഒല്ലൂക്കര വില്ലേജിൽ ഉൾപ്പെട്ട ഒട്ടുമിക്ക പ്രദേശങ്ങളും ഇവരുടെ അധീനതയിലായിരുന്നു. നെട്ടിശ്ശേരി വില്ലേജിന്റെ മുക്കാട്ടുകര പള്ളിയുടെ വടക്കുഭാഗം, ചെറിയങ്ങാടി പ്രദേശം ഈ മനക്കാരുടെ കീഴിലായിരുന്നു.

വെള്ളാനിമന 

മുക്കാട്ടുകരയുടെ കിഴക്കുഭാഗത്തു സ്‌ഥിതി ചെയുന്ന പുരാതനമായ മനയായിരുന്നു വെള്ളാനി മന. കാലക്രമേണ വെള്ളാനി മന മൂന്നായി തിരിഞ്ഞു. അവയാണ് പടിഞ്ഞാറേ തടം,കിഴക്കേ തടം വെള്ളാനി മന. ഇതിൽ മുക്കാട്ടുകരയുടെ സാമൂഹികജീവിതത്തിലെ പ്രധാന ശക്തികളിലൊന്നായിരുന്നു പടിഞ്ഞാറെ തടത്തിൽ മന.