"ദേവമാതാ എച്ച് എസ് ചേന്നംകരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→പ്രധാന പൊതുസ്ഥാപനങ്ങൾ: church image) |
|||
വരി 11: | വരി 11: | ||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | === പ്രധാന പൊതുസ്ഥാപനങ്ങൾ === | ||
* വി. യൗസേപ്പിന്റെ നാമത്തിലുള്ള ക്രിസ്ത്യൻ പള്ളി | * [[പ്രമാണം:46032-church-image.jpg|ലഘുചിത്രം| സി. എം. സി. സഭ സ്ഥാപകനും കത്തോലിക്കാ സഭയിലെ വിശുദ്ധനുമായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് മാമ്മോദിസാ നൽകപ്പെട്ട ദേവാലയം ]]വി. യൗസേപ്പിന്റെ നാമത്തിലുള്ള ക്രിസ്ത്യൻ പള്ളി | ||
* ദേവ മാതാ ഹൈസ്‌കൂൾ | * ദേവ മാതാ ഹൈസ്‌കൂൾ | ||
* കേരള സംസ്ഥാന പൊതു വിതരണ കേന്ദ്രം | * കേരള സംസ്ഥാന പൊതു വിതരണ കേന്ദ്രം |
23:27, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
ദേവ മാതാ ഹൈസ്‌കൂൾ, ചേന്നങ്കരി / എന്റെ ഗ്രാമം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, ചേന്നങ്കരി ഗ്രാമത്തിൽ, വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ പള്ളിയോടു ചേർന്നാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
പ്രസിദ്ധമായ എ. സി. റോഡിൽ ആലപ്പുഴയിൽ നിന്നും ചങ്ങനാശേരി ദിക്കിൽ ഏകദേശം 10 കി. മി. അകലെ പൂപ്പള്ളി എന്ന ഗ്രാമം. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു കൈനകരി വഴിയിൽ 1 കി. മി. ദൂരം സഞ്ചരിച്ചാൽ ചേന്നങ്കരി ഗ്രാമത്തിന്റെ മറുകരെ എത്താം. തുടർന്ന് സഞ്ചാരത്തിനായി കടത്തുവള്ളങ്ങളും യാത്ര ബോട്ടും ആണുള്ളത് . പമ്പാ നദി കടന്നു ചെല്ലുന്നത് വി. യൗസേപ്പിന്റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ പള്ളിയുടെ മുറ്റത്തേക്കാണ്. ഈ പള്ളിയോടു ചേർന്നാണ് ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ദേവ മാതാ ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നത് .
ആലപ്പുഴ , ചങ്ങനാശ്ശേരി, തിരുവല്ല, കോട്ടയം എന്നിവയാണ് സമീപനഗരങ്ങൾ.
ഭൂമിശാസ്ത്രം
പമ്പ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപ് ആണ് ചേന്നങ്കരി. വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടുത്തെ പ്രധാന വരുമാന മാർഗങ്ങൾ കൃഷിയും മൽസ്യ ബന്ധനവുമാണ്. വളരെ മനോഹരമായ ഭൂപ്രകൃതി ഒട്ടനവധി സിനിമകൾക്ക് പശ്ചാത്തലം ഒരുക്കുവാൻ സഹായകമായിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ എത്താത്തതിനാൽ ഇവിടം ശുദ്ധവായുവാൽ സമ്പുഷ്ടമാണ്. പച്ചപ്പ് വിരിച്ച പാടശേഖരങ്ങൾ കണ്ണെത്താത്ത ദൂരത്തോളം പറന്നു കിടക്കുന്ന കാഴ്ച നയനമനോഹരമാണ്. ഇടയ്ക്കു തലയുയർത്തി നിൽക്കുന്ന നാളികേരങ്ങളും അപൂർവം മരങ്ങളും ഈ സ്ഥലത്തെ സ്വർഗ്ഗ തുല്യമാക്കുന്നു. ഗ്രാമീണത തുളുമ്പുന്ന ഇവിടെ ക്രി. വ 950 നു മുമ്പ് തന്നെ ക്രൈസ്തവ കുടിയേറ്റങ്ങളാൽ പ്രസിദ്ധമാണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- വി. യൗസേപ്പിന്റെ നാമത്തിലുള്ള ക്രിസ്ത്യൻ പള്ളി
- ദേവ മാതാ ഹൈസ്‌കൂൾ
- കേരള സംസ്ഥാന പൊതു വിതരണ കേന്ദ്രം
ശ്രദ്ധേയരായ വ്യക്തികൾ
കേരള മുൻ ഗതാഗതവകുപ്പ് മുൻ മന്ത്രി തോമസ് ചാണ്ടി, തോമസ് കെ തോമസ് MLA(കുട്ടനാട്) ശിവദാസൻ ,ശ്രീ.പീ.ഡി.ജോസഫ് പാലക്കൽ (മുൻ Ex.Eng.ജലസേചനവകുപ്പ് ), Dr.അലക്സാണ്ടർ കാഞ്ഞൂപ്പറമ്പിൽ, ലിജു ചാക്കോ പോളിടെക്നിക്ക് റാങ്ക് ജേതാവ്, സിജു ജോസഫ് ദേശീയ വോളിബോൾതാരം, വോളിബോൾകോച്ച്. ജോസഫ് കെ. ഫിലിപ്പ്- ഏഷ്യാഡ്താരം, സേവ്യർ മാത്യു ദേശീയ വോളിബോൾതാരം, ബിനോയ് ദേവസ്യ ദേശീയകനോയിംഗ് താരം, അജേഷ് പി.ജോർജ്ജ് ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ജേതാവ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ മെത്രാപ്പോലീത്ത വന്ദ്യ ഡോ.പി.സി.തോമസ് തുടങ്ങി ലാഭേച്ഛ ഇല്ലാതെ നെൽ കൃഷിയിലും കാർഷിക വൃത്തിയിലും മൽസ്യബന്ധനത്തിലും ഉൾപ്പെടെ ജീവിതത്തിന്റെ സമസ്ത കോണിലും കൈവയ്ക്കുവാൻ ഇന്നാട്ടുകാർക്ക് സാധിച്ചിട്ടുണ്ട്.