"ജി.എം.എൽ..പി.എസ് മമ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് നൽകി)
(ചിത്രങ്ങൾ ചേർത്തു)
വരി 12: വരി 12:


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
[[പ്രമാണം:19822 Schoolgate.jpg|ലഘുചിത്രം|ജി എം എൽ പി എസ് മമ്പുറം സ്‌കൂൾ കവാടം ]]
* ജി എം എൽ പി എസ് മമ്പുറം
* ജി എം എൽ പി എസ് മമ്പുറം
* എ ആർ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം
* എ ആർ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം
വരി 24: വരി 25:
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
പ്രമാണം:19822 school garden .jpg | പൂന്തോട്ടം
പ്രമാണം:19822 school garden .jpg|പൂന്തോട്ടം
പ്രമാണം:19822 vegetablegarden.jpg | പച്ചക്കറിത്തോട്ടം
പ്രമാണം:19822 vegetablegarden.jpg|പച്ചക്കറിത്തോട്ടം
പ്രമാണം:19822 Schoolyard.jpg|ജി എം എൽ പി എസ് മമ്പുറം
</gallery>
</gallery>


[[വർഗ്ഗം:19822]]
[[വർഗ്ഗം:19822]]
[[വർഗ്ഗം:Ente gramam]]
[[വർഗ്ഗം:Ente gramam]]

22:26, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം


                                        .................. മമ്പുറം നാൾ വഴികളിലൂടെ .......................

എ ആർ നഗർ പഞ്ചായത്തിലെ തെക്കു പടിഞ്ഞാറ് ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്.മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്തു കൂടെ കടലുണ്ടി പുഴ ഒഴുകുന്നു. തെക്കു ഭാഗത്തു കടലുണ്ടി പുഴയുടെ വക്കിൽ പ്രസിദ്ധമായ മമ്പുറം പള്ളി സ്ഥിതി ചെയ്യുന്നു. മുൻപ് കാലങ്ങളിൽ വാഹന സൗകര്യം തീരെ ഇല്ലാതിരുന്ന ഒരു സ്ഥലം ആയിരുന്നു മമ്പുറം. എല്ലാം ഭാഗത്തും നടന്നു പോകാനുള്ള ഇടവഴികൾ ഉണ്ടായിരുന്നു.ചരിത പ്രസിദ്ധ മായ തിരുരങ്ങാടി പഞ്ചായത്തിന്റെയും മമ്പുറം ഉൾകൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിന്റെയും വേർതിരിക്കുന്നത് കടലുണ്ടി പുഴ ആയിരുന്നു.മമ്പുറം ദേശത്തിന്റെ തെക്കു ഭാഗം ഏതാണ്ട് സമതല പ്രദേശങ്ങൾ ആണ്.വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും,പടിഞ്ഞാറ് ഭാഗം വയലുകളും അരുവികളുംഅടങ്ങിയതുമാണ്.

പൊതുസ്ഥാപനങ്ങൾ

ജി എം എൽ പി എസ് മമ്പുറം സ്‌കൂൾ കവാടം
  • ജി എം എൽ പി എസ് മമ്പുറം
  • എ ആർ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം
  • അംഗൻവാടി മമ്പുറം
  • പോസ്റ്റോഫീസ് മമ്പുറം
  • ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി മമ്പുറം
  • സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അബ്ദുറഹിമാൻ നഗർ

പ്രമുഖ വ്യക്തികൾ

* സയ്യിദ് അലവി തങ്ങൾ : - മമ്പുറം എന്ന പ്രദേശം ഇന്ന് ലോകപ്രശസ്തമാണ്. അതിനു കാരണം മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതാണ്. അദ്ദേഹം ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു. നാടിനും സമുദായത്തിനും നൻമ ഭവിക്കാൻ ജീവിതം നീക്കിവെച്ചു. ചെറുപ്പത്തിൽ തന്നെ ധാരാളം പണ്ഡിതരിൽ നിന്നും വിദ്യാഭ്യാസവും അറബി ഭാഷയിൽ പരിചയവും നേടി. അദ്ദേഹത്തിന്റെ പെരുമാറ്റ ഗുണം കൊണ്ട് മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും തുടങ്ങി എല്ലാവരും തങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

ചിത്രശാല