"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 9: വരി 9:


<gallery>
<gallery>
പ്രമാണം:23038 school.jpg
പ്രമാണം:23038 entegramam kodaserimala.jpg
പ്രമാണം:23038 entegramam kodaserimala.jpg
പ്രമാണം:23038 entegramam muniyara.jpg
പ്രമാണം:23038 entegramam muniyara.jpg
പ്രമാണം:23038 entegramam attupalam chokkana.jpg
പ്രമാണം:23038 entegramam attupalam chokkana.jpg
</gallery>
</gallery>

19:07, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

കോടശ്ശേരി മലയുടെ താഴ് വരയിൽ ഹരിതാഭമായ കൃഷിയിടങ്ങളാൽ സമ്പന്നമായ ഒരു കൊച്ചു ഗ്രാമമാണ് ഒമ്പതുങ്ങൽ . തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മറ്റത്തൂർ പഞ്ചായത്തിലാണ് ഒമ്പതുങ്ങൽ എന്ന എൻെറ ഗ്രാമം സ്ഥിതിചെയ്യുന്നത്.ഒമ്പത് ഇല്ലങ്ങൾ ചേർന്നുണ്ടായതാണ് ഒമ്പതുങ്ങൽ  ദേശം എന്നാണ് ഐതിഹ്യം. ഒമ്പതുങ്ങൽ എന്ന പദത്തിന് ഒമ്പത് ദേവീദേവന്മാർ സംഗമിക്കുന്ന ഇടം എന്നും അർത്ഥമുണ്ടാകാം. എന്തായാലും നാനാജാതി മതസ്ഥരായ ജനങ്ങൾ ഒത്തൊരുമയോടെ വസിക്കുന്ന ഒരു ഗ്രാമമാണിത്. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ഈ ഗ്രാമത്തിലെ  ജനങ്ങളുടെ മുഖ്യ തൊഴിൽ കാർഷിക വൃത്തിയാണ്.ഈ ഗ്രാമത്തിലെ മിക്ക ആളുകളും മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് അവരുടെ മക്കളും പേരക്കുട്ടികളും വിദ്യാഭ്യാസാർത്ഥം ഇന്നും വന്നെത്തുന്നത് ശ്രീ കൃഷ്ണ ഹൈസ്കൂളിൽ തന്നെയാണ്.

ചരിത്ര പ്രാധാന്യമുള്ള കുഞ്ഞാലിപ്പാറ ഈ ഗ്രാമത്തിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഈ നാടിന്റെ ഹൃദയഭാഗത്തുള്ള കുഞ്ഞാലിപ്പാറയുടെ ഭംഗി അവർണ്ണനീയമാണ്. ക്ലാസ്സ്‌ ഇടവേളകളിൽ കോടശ്ശേരി മലകളുടെ പച്ചപ്പ് മനസിന് കുളിർമ നൽകുന്നു.

ചിത്രശാല