"സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാഭ്യാസ രംഗത്ത് മുന്നോട്ടു നിൽക്കുന്ന കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിൽപെട്ട വൈലത്തൂർ .)
(ഐ . സി . എ വട്ടംപ്പാടം എച്  എസ് എസ് തിരുവളയന്നൂര്)
വരി 15: വരി 15:
* എ .എം .എൽ .പി .എസ്‌. ഞമ്മനേങ്ങാട്   
* എ .എം .എൽ .പി .എസ്‌. ഞമ്മനേങ്ങാട്   
* എ .എൽ .പി .എസ്‌ . ഞമ്മനേങ്ങാട്  (old)
* എ .എൽ .പി .എസ്‌ . ഞമ്മനേങ്ങാട്  (old)
* ഐ . സി . എ വട്ടംപ്പാടം
* എച്  എസ് എസ് തിരുവളയന്നൂര്


==== '''പൊതുസ്ഥാപനങ്ങൾ''' ====
==== '''പൊതുസ്ഥാപനങ്ങൾ''' ====

15:47, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

വൈലത്തൂർ

വിദ്യാഭ്യാസ രംഗത്ത് മുന്നോട്ടു നിൽക്കുന്ന കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് തൃശൂർ ജില്ലയിലെ വടക്കേക്കാട് പഞ്ചായത്തിൽപെട്ട വൈലത്തൂർ . കിഴക്ക് വാണിജ്യകേന്ദ്രമായ കുന്നംകുളവും പടിഞ്ഞാറു കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ കുട്ടാടൻ പാടശേഖരവും തെക്ക് ഭൂലോക വൈകുണ്ഠമെന്നുവിശേഷിപ്പിക്കാവുന്ന തീർത്ഥാടനകേന്ദ്രം  ഗുരുവായൂരമ്പലവും വടക്ക് മിനിഗൾഫായി മാറിയ വടക്കേക്കാടുമാണ്  വൈലത്തൂരിന്റെ  പ്രധാന അതിർത്തികൾ.വയലുകളുടെ ഊര് എന്നത് ലോപിച്ചാണ്  ' വൈലത്തൂർ ' ഉണ്ടായത്. കുറച്ചു കൂടിവസ്തുനിഷ്ഠമായി പറഞ്ഞാൽ പുന്നയൂർക്കുളം തിരുവളയന്നൂരും കൊച്ചന്നൂരും ചമ്മണ്ണൂരും ആറ്റുപുറവും കൗക്കാനപ്പെട്ടിയും അവിയൂരും കാവീടും കോട്ടപ്പടിയും അഞ്ഞൂരും അകലാടും അടങ്ങിയ പരിസര പ്രദേശത്തെ എല്ലാ ഗ്രാമങ്ങളും ഉൾപ്പെട്ടിരുന്ന ഒരു കൊച്ചുനാടിന്റെ സാംസ്കാരിക ചരിത്രമാണ് വൈലത്തൂരുന് പറയാനുള്ളത്.

വൈലത്തൂരിന്റെ ഹൃദയമാണ്  നായരങ്ങാടി എന്ന് പറയാം. കേരള സംസ്ഥാനരൂപീകരണത്തിനു മുൻപ് മലബാർ പ്രവിശ്യയിലായിരുന്നു ഈ പ്രദേശം.നിയമസഭാ മണ്ഡലം ഗുരുവായൂരും പാർലമെന്റ് മണ്ഡലം തൃശ്ശൂരും ആണ്.

 മതസൗഹാർദത്തിന്റെ കേന്ദ്രം കൂടിയാണ് ഇവിടം. ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും  ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു.  സെന്റ് സിറിയക് ദേവാലയത്തിലെ പെരുന്നാളും ശ്രീ തൃക്കണമുക്ക്  ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവുമെല്ലാം ഗ്രാമവാസികൾ ആഘോഷമാക്കുന്നു.

നന്മയുടെ കഥയുറങ്ങുന്ന കടലായി മന സ്ഥിതി ചെയ്യുന്നത് വൈലത്തൂരിലാണ്.നവോത്ഥാനപ്രവർത്തനങ്ങളുടെ ഈറ്റില്ലമാണ് കടലായി മന.1936-ൽ കെ.ദാമോദരൻ മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി ' ഇവിടെ വെച്ചാണ് രചിച്ചത്. ആദ്യകാലങ്ങളിൽ കടലായി മനയിലെ തമ്പുരാനായിരുന്നു വൈലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് . ഞമ്മനേങ്ങാട്  തിയേറ്റർ വില്ലേജ്  എന്ന പേരിലുള്ള നാടകകളരി എടുത്തുപറയേണ്ട ഒന്നാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ  

  • സെന്റ്‌ .ഫ്രാൻസിസ് യു .പി.എസ്  .വൈലത്തൂർ
  • എ .എൽ .പി .എസ്‌ . ഞമ്മനേങ്ങാട് ( NEW )
  • എസ്‌ .എച്‌ .സി.എൽ .പി .എസ് .  വൈലത്തൂർ     
  • എ .എം .എൽ .പി .എസ്‌. ഞമ്മനേങ്ങാട് 
  • എ .എൽ .പി .എസ്‌ . ഞമ്മനേങ്ങാട്  (old)
  • ഐ . സി . എ വട്ടംപ്പാടം
  • എച്  എസ് എസ് തിരുവളയന്നൂര്

പൊതുസ്ഥാപനങ്ങൾ

  • മൃഗാശുപത്രി   
  • ഹെൽത്ത് സെന്റർ
  • സെന്റ്.സിറിയക്  ചർച്.വൈലത്തൂർ
  • ജുമാ മസ്ജിദ്, ഞമ്മനേങ്ങാട് 
  • താമരകുളങ്ങര അമ്പലം
  • പഞ്ചായത്ത് ഓഫീസ് 
  •  പൊതുവിതരണ കേന്ദ്രം 
  •  അക്ഷയ സെന്റർ
  • പോസ്റ്റ് ഓഫീസ്
  • യൂണിയൻ  ബാങ്ക് 
  • കാതലിക്   സിറിയൻ ബാങ്ക്
  •  എസ് .ഐ .ബി ബാങ്ക്
പ്രശസ്തരായ വ്യക്തികൾ

  വൈലത്തൂരിലെ ആദ്യകാല ഡോക്ടർ കണ്ടമ്പുള്ളി  ശ്രീനിവാസൻ. ഇവരുടെ തറവാട്ടുവീട്ടിൽ വെച്ചാണ് വർഷങ്ങൾക്കുമുൻപ്  'ഉപ്പ് 'സിനിമ പിടിച്ചത്.