"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 26: വരി 26:


* തൃണയം കുടം ശ്രീരാമ ക്ഷേത്രം      [[പ്രമാണം:45005 Ente gramam THRINAYAMKUDAM SREERAMA TEMPLE.jpg|Thumb|തൃണയംകുടം ക്ഷേത്രം ]]
* തൃണയം കുടം ശ്രീരാമ ക്ഷേത്രം      [[പ്രമാണം:45005 Ente gramam THRINAYAMKUDAM SREERAMA TEMPLE.jpg|Thumb|തൃണയംകുടം ക്ഷേത്രം ]]
* മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രം
* മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രം [[പ്രമാണം:45005 ENTE GRAMAM MOOTHEDATHUKAVUKAVU BHAGATHI TEMPLE .jpg|Thumb|മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രം]]
* ടി.വി.പുരം സ്വയംഭൂ സരസ്വതി ദേവി ക്ഷേത്രം
* ടി.വി.പുരം സ്വയംഭൂ സരസ്വതി ദേവി ക്ഷേത്രം
* മോഴിക്കോട്ട് സുബ്രഹ്മണ്യ ക്ഷേത്രം
* മോഴിക്കോട്ട് സുബ്രഹ്മണ്യ ക്ഷേത്രം

11:27, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ടി  വി പുരം, വൈക്കം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഒരു കൊച്ചു പഞ്ചായത്താണ് ടി  വി പുരം. തിരുമണി വെങ്കിടപുരം എന്ന മുഴുവൻ പേരിന്റെ ചുരുക്കമാണ്‌ ടി.വി. പുരം. വൈക്കത്തുനിന്നും വേമ്പനാട്ടു കായലിന്റെ തീരത്തുകൂടി 5 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്തിച്ചേരാം. മത്സ്യബന്ധനം , കക്കാശേഖരണം, കയർ, പായ നെയ്ത്ത് , കൃഷി തുടങ്ങിയവയാണ് ജനങ്ങളുടെ ഉപജീവന മാർഗങ്ങൾ. പ്രമുഖ ദേവാലയങ്ങളായ ടി.വി. പുരം ശ്രീരാമസ്വാമിക്ഷേത്രം, ടി.വി. പുരം സരസ്വതിക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലാണ്. ടി വി പുരത്തിന്റെ ചരിത്രമുറങ്ങുന്ന വിളക്കുമാടം

ഭൂമിശാസ്ത്രം

മൂന്നു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ടി.വി. പുരം പഞ്ചായത്ത് കോട്ടയം ജില്ലയുടെ വടക്കുപടിഞ്ഞാറേ മൂലയിലാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികൾ കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായലാകണ്. കിഴക്കേ അതിർത്തിയിൽ മൂവാറ്റുപുഴയാറിന്റെ കൈവഴിയായ കരിയാറാണ്. പഞ്ചായത്തിന്റെ തെക്കുകിഴക്കേ മൂലയിൽ വച്ച് കരിയാർ വേമ്പനാട്ടുകായലുമായി സന്ധിക്കുന്നു. വൈക്കം നഗരസഭയുമായി ചേരുന്ന വടക്കുഭാഗം മാത്രമാണു കര അതിർത്തിയിലുള്ളത്. കരിയാർ സ്പിൽവേ


പ്രശസ്തരായ വ്യക്തികൾ

  • എം.കെ.കമലം

മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം.

  • മഹാകവി പാലാ നാരായണൻ നായർ

എട്ട് വാല്യങ്ങൾ അടങ്ങുന്ന കേരളം വളരുന്നു എന്ന കവിത അദ്ദേഹത്തിന് മഹാകവി പട്ടം നേടിക്കൊടുത്തു. അയ്യായിരത്തിലധികം കവിതകൾ എഴുതിയിട്ടുണ്ട്

  • വൈക്കം രാമചന്ദ്രൻ

മലയാളം ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും ഗാനരചയിതാവുമാണ് വൈക്കം രാമചന്ദ്രൻ .ചോറ്റാനിക്കര ഭഗവതി സുപ്രഭാതം, ഹരിഹരാത്മജം, ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്ത്പാട്ട് (സുപ്രഭാതം ഗാനം) എന്നിവയുടെ രചയിതാവാണ്

ആരാധനാലയങ്ങൾ

  • തൃണയം കുടം ശ്രീരാമ ക്ഷേത്രം തൃണയംകുടം ക്ഷേത്രം
  • മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രം
  • ടി.വി.പുരം സ്വയംഭൂ സരസ്വതി ദേവി ക്ഷേത്രം
  • മോഴിക്കോട്ട് സുബ്രഹ്മണ്യ ക്ഷേത്രം