"ഗവ. യു പി എസ് കണിയാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''എന്റെ നാട്''' == ===    കണിയാപുരം ===   ഈ പ്രദേശത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== '''എന്റെ നാട്''' ==
== '''എന്റെ നാട്''' ==


===    കണിയാപുരം ===
===    '''കണിയാപുരം''' ===
  ഈ പ്രദേശത്ത് കണിയാൻമാർ കൂട്ടമായി താമസിച്ചിരുന്നത് കൊണ്ടാണ് ഈ സ്ഥലത്തിന് കണിയാപുരം എന്ന പേര് കിട്ടിയത്.
  ഈ പ്രദേശത്ത് കണിയാൻമാർ കൂട്ടമായി താമസിച്ചിരുന്നത് കൊണ്ടാണ് ഈ സ്ഥലത്തിന് കണിയാപുരം എന്ന പേര് കിട്ടിയത്.



07:49, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട്

   കണിയാപുരം

  ഈ പ്രദേശത്ത് കണിയാൻമാർ കൂട്ടമായി താമസിച്ചിരുന്നത് കൊണ്ടാണ് ഈ സ്ഥലത്തിന് കണിയാപുരം എന്ന പേര് കിട്ടിയത്.

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പാറി നടക്കുന്ന കണിയാപുരം. ഇവിടെ ജാതിയുടെയും മതത്തിന്റെയും  അതിർവരമ്പുകളില്ലാതെ ഒത്തൊരുമയോടെ മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന ഗ്രാമം. കാലഘട്ടത്തിന്റെ മാറ്റങ്ങളെ നോക്കി പുഞ്ചിരിതൂകുന്ന സ്നേഹ സമ്പന്നരായ മനുഷ്യർ ഒത്തൊരുമിക്കുന്ന നാടാണിത്.

1860 ൽ തമിഴ് നാട്ടിൽ നിന്നും എത്തിയ ലബ്ബ മാരാണ് ഈ നാട് വാണിരുന്നത്. അവരിൽ നിന്നാണ് കണിയാപുരം മുസ്ലിം ഹൈസ്കൂൾ രൂപം കൊള്ളുന്നത്. ധാരാളം പ്രശസ്തരയാവർക്ക് കണിയാപുരം ജന്മം നൽകിയിട്ടുണ്ട്. അവരിൽ ഒരു പ്രശസ്തനാണ് സ്വതന്ത്ര്യ സമര സേനാനിയും  MLA യുമായിരുന്ന അലിക്കുഞ്ഞ് ശാസ്ത്രി. കൂടാതെ സാഹിത്യത്തിന്റെ അമരക്കാരൻ കണിയാപുരം രാമചന്ദ്രൻ             കണിയാപുരത്ത് കാരനാണ്.

വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കഠിനംകുളം കായൽ, പുത്തൻ തോപ്പ് കടപ്പുറം, കരിച്ചാറക്കടവ് എന്നിവ മനസ്സിനെ കുളിരണിയിക്കുന്ന സ്ഥലങ്ങളാണ്.

കയർ സഹകരണ സംഘം, ക്ഷീര വികസന സംഘം,  ചൂരൽ സൊസൈറ്റി,ജൈവ ഔഷധ കൃഷിത്തോട്ടങ്ങൾ, ഫ്ളോറി കൾച്ചർ സെന്റർ, നിരവധി സർക്കാർ അർധ സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണ് കണിയാപുരം പ്രദേശം.

ENTE NAADU