"ജി.എൽ.പി.എസ് കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AFEELA C P (സംവാദം | സംഭാവനകൾ) No edit summary |
AFEELA C P (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== <u>കൽപകഞ്ചേരി</u> == | == <u>കൽപകഞ്ചേരി</u> == | ||
[[പ്രമാണം:19317-entegramam-panchayathkaryalayam.jpg|ലഘുചിത്രം|260x260ബിന്ദു|കൽപകഞ്ചേരി പഞ്ചായത്ത് ഓഫീസ് ]] | |||
മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ ആണ് 'കൽപകഞ്ചേരി' എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെങ്ങുകളുടെ തെരുവ് എന്നർത്ഥം വരുന്ന 'കല്പകം '(തെങ്ങ് ), 'ചെറി '(തെരുവ് )എന്നീ രണ്ട് മലയാള പദങ്ങൾ സംയോജിച്ചാണ് 'കൽപകഞ്ചേരി 'എന്ന പേര് പരിണമിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് ഓഫീസുകളുടെയും കേന്ദ്രമാണ് ഈ ഗ്രാമം. കൽപകഞ്ചേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ലോർ പ്രൈമറി സ്കൂൾ, ബാഫഖി യതീംഖാന, സ്പെഷ്യൽ സ്കൂൾ, തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ പരിശീലന കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷൻ, സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് കാര്യാലയം എന്നിവ നഗരത്തിലുണ്ട്..മേലങ്ങാടി എന്നറിയപ്പെടുന്ന ഒരു ആഴ്ചച്ചന്ത എല്ലാ ചൊവ്വാഴ്ചകളിലും നടന്ന് വരുന്നു. പുത്തനത്താണിക്കും കടുങ്ങാത്തുകുണ്ടിനും ഇടയിലുള്ള മേലങ്ങാടിയിൽ നടന്ന് വരുന്ന ഈ ചന്ത ഗ്രാമത്തിന്റെ പ്രധാന ആകർഷകമാണ്. ദേശീയപാത 66 ഗ്രാമത്തിലൂടെ കടന്ന് പോകുന്നു.പുത്തനത്താണി ,കടുങ്ങാത്തുകുണ്ട് ,രണ്ടത്താണി ,കുറുകത്താണി എന്നിവയാണ് കല്പകഞ്ചേരിക്ക് ചുറ്റുമുള്ള നാല് പ്രധാന പട്ടണങ്ങൾ . | മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ ആണ് 'കൽപകഞ്ചേരി' എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെങ്ങുകളുടെ തെരുവ് എന്നർത്ഥം വരുന്ന 'കല്പകം '(തെങ്ങ് ), 'ചെറി '(തെരുവ് )എന്നീ രണ്ട് മലയാള പദങ്ങൾ സംയോജിച്ചാണ് 'കൽപകഞ്ചേരി 'എന്ന പേര് പരിണമിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് ഓഫീസുകളുടെയും കേന്ദ്രമാണ് ഈ ഗ്രാമം. കൽപകഞ്ചേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ലോർ പ്രൈമറി സ്കൂൾ, ബാഫഖി യതീംഖാന, സ്പെഷ്യൽ സ്കൂൾ, തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ പരിശീലന കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷൻ, സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് കാര്യാലയം എന്നിവ നഗരത്തിലുണ്ട്..മേലങ്ങാടി എന്നറിയപ്പെടുന്ന ഒരു ആഴ്ചച്ചന്ത എല്ലാ ചൊവ്വാഴ്ചകളിലും നടന്ന് വരുന്നു. പുത്തനത്താണിക്കും കടുങ്ങാത്തുകുണ്ടിനും ഇടയിലുള്ള മേലങ്ങാടിയിൽ നടന്ന് വരുന്ന ഈ ചന്ത ഗ്രാമത്തിന്റെ പ്രധാന ആകർഷകമാണ്. ദേശീയപാത 66 ഗ്രാമത്തിലൂടെ കടന്ന് പോകുന്നു.പുത്തനത്താണി ,കടുങ്ങാത്തുകുണ്ട് ,രണ്ടത്താണി ,കുറുകത്താണി എന്നിവയാണ് കല്പകഞ്ചേരിക്ക് ചുറ്റുമുള്ള നാല് പ്രധാന പട്ടണങ്ങൾ . | ||
19:05, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
കൽപകഞ്ചേരി
മലപ്പുറം ജില്ലയിലെ തിരുർ താലൂക്കിൽ ആണ് 'കൽപകഞ്ചേരി' എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെങ്ങുകളുടെ തെരുവ് എന്നർത്ഥം വരുന്ന 'കല്പകം '(തെങ്ങ് ), 'ചെറി '(തെരുവ് )എന്നീ രണ്ട് മലയാള പദങ്ങൾ സംയോജിച്ചാണ് 'കൽപകഞ്ചേരി 'എന്ന പേര് പരിണമിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് ഓഫീസുകളുടെയും കേന്ദ്രമാണ് ഈ ഗ്രാമം. കൽപകഞ്ചേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ലോർ പ്രൈമറി സ്കൂൾ, ബാഫഖി യതീംഖാന, സ്പെഷ്യൽ സ്കൂൾ, തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ പരിശീലന കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷൻ, സബ് രജിസ്ട്രാർ ഓഫീസ്, പോസ്റ്റ് ഓഫീസ്, പഞ്ചായത്ത് കാര്യാലയം എന്നിവ നഗരത്തിലുണ്ട്..മേലങ്ങാടി എന്നറിയപ്പെടുന്ന ഒരു ആഴ്ചച്ചന്ത എല്ലാ ചൊവ്വാഴ്ചകളിലും നടന്ന് വരുന്നു. പുത്തനത്താണിക്കും കടുങ്ങാത്തുകുണ്ടിനും ഇടയിലുള്ള മേലങ്ങാടിയിൽ നടന്ന് വരുന്ന ഈ ചന്ത ഗ്രാമത്തിന്റെ പ്രധാന ആകർഷകമാണ്. ദേശീയപാത 66 ഗ്രാമത്തിലൂടെ കടന്ന് പോകുന്നു.പുത്തനത്താണി ,കടുങ്ങാത്തുകുണ്ട് ,രണ്ടത്താണി ,കുറുകത്താണി എന്നിവയാണ് കല്പകഞ്ചേരിക്ക് ചുറ്റുമുള്ള നാല് പ്രധാന പട്ടണങ്ങൾ .
ചരിത്രം
വെട്ടത്തുനാടിന്റെ അധീനതയിലായിരുന്നു ആദ്യകാലത്ത് കൽപകഞ്ചേരി. പിൽക്കാലത്ത് വെട്ടത്തുനാട് കോഴിക്കോട് സാമൂതിരി കീഴ്പ്പെടുത്തിയപ്പോൾ ഈ പ്രദേശങ്ങൾ സാമൂതിരിയുടെ കീഴിലായി. പടയോട്ടകാലത്ത് ടിപ്പുവിന്റെ പടയാളികൾ കൽപകഞ്ചേരിയിലെ നടയാൽപറമ്പ്, ചോലക്കമാട് എന്നിവിടങ്ങളിൽ ടെന്റടിച്ച് കൂടിയിരുന്നതായി പറയപ്പെടുന്നു. ബ്രിട്ടീഷ് ഭരണകാലത്ത്, പഴയ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു കൽപകഞ്ചേരി പഞ്ചായത്ത്. 1940 ഒക്ടോബർ 10-ാം തിയതിയാണ് കൽപകഞ്ചേരി പഞ്ചായത്ത് നിലവിൽ വന്നത്. അന്ന് ഭൂസ്വത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂവകുപ്പായിരുന്നു പഞ്ചായത്തുമെമ്പർമാരെ തെരഞ്ഞെടുത്തിരുന്നത്. അക്കാലത്ത് ഏഴ് ചതുരശ്രനാഴിക ചുറ്റളവാണ് പഞ്ചായത്തിനുണ്ടായിരുന്നത് .
ഭൂമിശാസ്ത്രപരമായ പ്രെത്യേകതകൾ
മലപ്പുറം ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഭൂപ്രദേശമാണ് കൽപകഞ്ചേരി . നിമ്നോന്നതമായ ഭൂപ്രകൃതിയാണ് പൊതുവിൽ . കല്പകഞ്ചേരിയുടെ ഭൂപ്രകൃതിയിൽ 50 ശതമാനം ചരൽ ചെമ്മണ്ണു പ്രദേശവും, 25 ശതമാനം ചെങ്കൽ പ്രദേശവും, 25 ശതമാനം കളിമണ്ണ് പ്രദേശവുമാണ്.
പ്രധാനപ്പെട്ട വ്യക്തികൾ
1.ഓടയപ്പുറത്ത് ചേക്കുട്ടി
2.ആസാദ് മൂപ്പൻ