"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 224: വരി 224:


'''ലോക പരിസ്ഥിതി ദിനം'''
'''ലോക പരിസ്ഥിതി ദിനം'''
[[പ്രമാണം:ലോക പരിസ്ഥിതി ദിനം.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:ലോക പരിസ്ഥിതി ദിനം1.jpg|ലഘുചിത്രം|kite]]'''
2022 -ലെ പരിസ്ഥിതി ദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ (OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു.
2022 -ലെ പരിസ്ഥിതി ദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ (OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു.
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതില്ല.പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്.
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതില്ല.പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്.

16:05, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് അവാർഡ്

kite

കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ വാകക്കാട് എന്ന സ്ഥലത്തേക്ക് ഐ.ടി യുടെ ഒരു അവാർഡ് ലിറ്റിൽ കൈറ്റ്സിലൂടെ എത്തിക്കാൻ കഴി‍‍‍‍‍ഞ്ഞു എന്നതിൽ അൽഫോൻസാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വളരെയധികം സന്തോഷത്തിലും അഭിമാനത്തിലുമാണ്. മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ 2018-19 വർഷത്തെ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അംഗീകരമാണ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്വന്തമാക്കിയത്. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന അവാർഡ് വിതരണ ചടങ്ങ്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻെ ഭാഗമായി സ്ക്കൂളുകൾ ഹൈടെക്ക് ആക്കി അന്താരാഷട്ര നിലവാരത്തിലേക്ക് ഉയർത്തികൊണ്ട് വരുമ്പോൾ കേരളജനത അത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു എന്നതിനു തെളിവാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി അഞ്ച് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാലയത്തിലേക്ക് കൂടുതലായി എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം എന്ന നേട്ടത്തിനരികെയാണെന്നും അദ്ദേഹം പറഞ്ഞു. ആധുനിക വിദ്യാഭ്യാസം പുതിയതലമുറയ്ക്ക് എങ്ങനെ നല്കണമെന്നതിന് മാത‍ൃകയാണ് കേരളം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

            മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡുകളിൽ കോട്ടയം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ട്രോഫിയും 25000 രൂപ ക്യാഷ് അവാർഡും വിദ്യാഭ്യാസമന്ത്രിയിൽ നിന്നും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രതിനിധികൾ ഏറ്റുവാങ്ങി.

കോൾ ടു ഗുഡ് ലൈഫ്

പ്രമാണം:Call to Good Life .JPG
kite

2019 ജൂൺ മാസത്തിൽ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേയ്ക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടപ്പിലാക്കുന്ന കോൾ ടു ഗുഡ് ലൈഫ് എന്ന മെഗാകാമ്പയിൻ പദ്ധതി സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.വി എസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യ്തു. ഹൃദയങ്ങളിൽ നന്മയുടെ വിത്തുവിതയ്ക്കുന്നവരാകണം വിദ്യാർത്ഥികൾ എന്ന് അദ്ദേഹം പറയുകയുണ്ടായി. റവ.ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ചു. പാലാ രൂപത എഡ്യുക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ ബെർക്കുമാൻസ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. പാലാ ജില്ല വിദ്യാഭ്യാസ ഓഫീസർ കോൾ ടു ഗുഡ് ലൈഫ് മെഗാകാമ്പയിന്റെ ലോഗോ പ്രകാശനം ചെയ്തു. വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ മനോരമ ലിറ്റിൽ കൈറ്റ്സ് ,ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്ക്കൂളിലെ കുട്ടികൾ തന്നെ മെഡിക്കല്സെന്ററുകളിലോ, പൊതുസ്ഥലങ്ങളിലോവീടുകളിലോ, ജനങ്ങളെ ഒരുമിച്ചുകൂട്ടി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി നടത്തുന്ന ദൃശ്യാവിഷ്ക്കരണ ബോധവൽക്കരണ പരിപാടിയാണ് കാമ്പയനിന്റെ പ്രത്യേകത. ലഹരി വിരുദ്ധ, പ്ലാസ്റ്റിക്ക് രഹിത, രോഗവിമുക്ത, പ്രകൃത്യാനുകൂല സമൂഹസൃഷ്ടിക്ക് വേണ്ടിയുള്ള വിഭവങ്ങളും കാമ്പയനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സിംമ്പോസിയം

kite

സിംഗപ്പൂർ ഗവൺമെന്റെ് ബെസ്റ്റ് മെന്റർ അവാർഡും ക്യാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ ക്യാനഡ മക്ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ.സജി ജോർജ്ജ് വരുന്ന തലമുറയ്ക്ക് ദോഷകരമല്ലാത്ത രീതിയിൽ വേണം ടെക്നോളജി ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ ബോധവൽക്കരിച്ചു. പരിസ്ഥിതി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും മൾട്ടിമീഡിയ പ്രസന്റേഷനോടുകൂടി അദ്ദേഹം കുട്ടികളെ ബോധവാൻമാരാക്കി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബാണ് സിംമ്പോസിയം ഓർഗനൈസ് ചെയ്തത്.

സ്ക്രീൻ ടൈം

kite

മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണക്ലാസ്സുകൾ മൾ ട്ടിമീഡിയ പ്രസന്റേഷനോടുകൂടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മാതാപിതാക്കൾക്കും കുട്ടികൾക്കും സംഘടിപ്പിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ട് കണ്ണിന് ക്യാൻസർ പോലെയുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നത് തടയുന്നതിനാണ് ഞങ്ങളിത് സംഘടിപ്പിച്ചത്.

ഈ വഴി തെറ്റാതെ കാക്കാം

kite

ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഞങ്ങൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി.

സ്മാർട്ട് അമ്മ

പ്രമാണം:സ്മാർട്ട് അമ്മ.png
kite
 "സ്മാർട്ട് അമ്മ "എന്ന പ്രോഗ്രാം വഴിയായി അമ്മമാർക്ക് നടത്തിയ ഇൻഫർമേഷൻ ടെക്നോളജി ക്ലാസ്സുകൾ നമ്മുടെ അമ്മമാർക്ക് പുതിയ അറിവുകൾ കൊടുത്തു എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു

kite

മീനച്ചിലാറ്റിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ തന്നെത്താനാവുന്ന പ്രയത്നവുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രംഗത്തിറങ്ങി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുള്ള വിവിധതരം പദ്ധതികൾ സ്ക്കൂളിൽ ന‍ടപ്പാക്കുന്നുണ്ട്.

പേപ്പർ-വിത്തു പേന

kite

പ്ലാസ്റ്റിക്ക് വിമുക്ത പ്രോഗ്രാം ഫലമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ കുട്ടികൾക്കും പേപ്പർ പേന വിതരണം ചെയ്തു. അതോടൊപ്പം ഒന്നോ രണ്ടോ വിത്തുകളും അതിൽ സൂക്ഷിച്ചിരുന്നു. പേനയുടെ ഉപയോഗശേഷം ഒന്നോ രണ്ടോ വൃക്ഷത്തൈകൾ അതിൽനിന്നുണ്ടാകുമെന്ന പ്രത്യേകതയും ഇതിലുണ്ട്.

വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾതേടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

kite

വിരൽതുമ്പിലെ വിസ്മയത്തിന്റെ പൊരുൾ തേടി വാകക്കാട് അൽഫോൻസാ ഹെെസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ലോകപ്രശസ്ത മജീഷ്യൻ പി.എം.മിത്രയുടെ വീട്ടിൽ ചെന്ന് സന്ദർശിച്ച് സംഭാഷണം നടത്തി. യുവതലമുറക്ക് വളരെ മഹത്തായ സന്ദേശങ്ങളാണ് മാജിക്കിലൂടെ അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്. ആത്മവിശ്വാസവും മനശക്തിയുമാണ്ഒരു മജീഷ്യനു വേണ്ട അടിസ്ഥാന ഗുണം എന്ന് അദ്ദേഹം പറഞ്ഞു. മാജിക്ക് എന്നാൽ കബളിപ്പിക്കലല്ല എന്നും മാജിക്കിന് ഒരു ധാ‍ർമികത ഉണ്ടെന്നും കാണികളെ രസിപ്പിക്കുക എന്നതാണ് മാജിക്കിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിചേർത്തു. മാജിക്കിൽ കലയും ശാസ്ത്രവും ഗണിതവും അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമുക്കിഷ്ടപ്പെട്ട മേഖലയെ ഒരുപാട് സ്നേഹിക്കുക അതിനെസ്വപ്നം കാണുക നമ്മുടെ എല്ലാ പ്രവർത്തനവും അതിന് കൊടുക്കുക, ഇതിലൂടെ നാം ആഗ്രഹിക്കുന്ന മേഖലയിൽ നമുക്ക് ഉയരാനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജങ്ക് ഫുഡ് ഉപേക്ഷിക്കൂ.. ആരോഗ്യം നിലനിർത്തൂ...

പ്രമാണം:ജങ്ക് ഫുഡ് ഉപേക്ഷിക്കൂ.. ആരോഗ്യം നിലനിർത്തൂ...jpg
kite

ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രംഗത്ത്. കാമ്പയനിന്റെ ആദ്യ ഭാഗമായി സ്റ്റേറ്റ് ഇൻസ്സിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണൽ ടെക്നോള‍ജിയു‍ടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തിലേ‍ നടത്തിയ ടാലന്റ് ഹണ്ട് ശാസ്ത്രജാലകം ശിൽപ്പ ശാലയിലൂടെ ലഭിച്ച അറിവുകൾ ആദർശ്പി.രാജ്, ജ്യോതിക കെ.ആർ എന്നിവർ ശാസ്ത്രപരീക്ഷണങ്ങളുടെ അകമ്പടിയോടുകൂടി സഹപാഠികൾക്ക് അനുഭവദ്യമാക്കി കൊടുത്തു.

	ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ബോധവൽക്കരണം നടത്തി. 

ലിറ്റിൽ കൈറ്റ്സ് സെമിനാർ

kite

ഈ വർഷത്തെ യൂത്ത് ഒ എൻ വി അവാർഡ് കരസ്ഥമാക്കിയ കുമാരി അനഘ ജെ കോലത്ത് മാതാപിതാക്കളോടും അദ്ധ്യാപകരോടുമുള്ള ആദരവുവഴി ലഭിക്കുന്ന അവരുടെ അനുഗ്രഹങ്ങൾ ഏതു പ്രവർത്തനങ്ങളിലും നമ്മോടൊപ്പം ഉണ്ടാകും എന്ന ആഹ്വാനം വഴി മാതാ-പിതാ-ഗുരു-ദൈവം എന്ന ആപ്തവാക്യം ഞങ്ങളിൽ ഊട്ടിഉറപ്പിച്ചു. 

കായിക വിദ്യാഭ്യാസവും‍ വ്യായാമവും

പ്രമാണം:Vidhayalayam.png
kite

അന്താരാഷ്ട്ര തലത്തിൽ റസ്ലിംങ് കോച്ചായ ശ്രീമതി ജാസ്മിൻ ജോർജ്ജ് കായിക വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിൽവ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് നൽകിയ സന്ദേശം എടുത്തുപറയത്തക്കതാണ്.

സമൂഹത്തിൽ നന്മയുടെ നക്ഷത്രവിളക്കു തെളിക്കാൻ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

പ്രമാണം:Call to Good Life Inaguruation .JPG
kite

തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ രണ്ടാം ഘട്ടം സ്ക്കൂൾ മാനേജർ ഫാ.ജെയിംസ് കുടിലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് മഹാത്മ ഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസിലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസകമ്മീഷൻ അംഗവുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യ്തു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്ര‍സിഡന്റ് നിഷ ജോസഫ് തുണി സഞ്ചി, സർവേ ഫോം എന്നിവയുടെ വിതരണം ഉദ്ഘാടനം ചെയ്യതു. മേലുകാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപ‍ഞ്ചായത്ത് മെമ്പർ ജെസ്സി ബെന്നി, പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് , മനു കെ ജോസ്, മിൻസ പയസ് എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീടുകളിലേക്ക് മാതാപിതാക്കളും കുട്ടികളും ചേർന്നു തയ്യാറാക്കിയ തുണി സഞ്ചികളും പേപ്പർ ക്യാരി ബാഗുകളും വിതരണം ചെയ്യ്തു.

	രണ്ടാം ഘട്ടത്തിൽ കുട്ടികൾ ആർജിച്ചെടുത്ത അറിവുകളും പ്രവർത്തനങ്ങളും തങ്ങൾ അധിവസിക്കുന്ന സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വച്ചിരിക്കുിന്നത്.  രണ്ടായിരത്തി എഴുനൂറോളം വീടുകളിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ നേരിട്ടെത്തി ബോധവത്കരണം നടത്തി. കുട്ടികൾ വീടുകളിൽ നേരിട്ടിറങ്ങിചെന്ന് കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവ  ഉപയോഗിക്കുന്ന സമയം,  വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ഒരു മാസം ജങ്ക് ഫുഡ്, കോള എന്നിവക്കുവേണ്ടി ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേ നടത്തി. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ ബോധവൽക്കരണം എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് പരിശോധിക്കും. 

ഇതോടെപ്പം പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കുകയും കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിക്കും. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായിരിക്കുന്നു. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും കുട്ടികൾ ഒരോ വീടുകളിലും നേരിട്ടെത്തിച്ചു. കുട്ടികൾ സന്ദർശിച്ച് ബോധവത്ക്കരണം നടത്തുന്ന വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹ നന്മയിലേക്ക് കടന്നു വരണം എന്ന് കുട്ടികൾ ഉദ്ബോധിപ്പിച്ചു.

പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി കുട്ടികളുടെ മെഗാക്യാമ്പയിൻ

kite

വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച കോൾ ടു ഗുഡ് ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായി ഇരുപത്തി ഒന്നാം തിയതി ശനിയാഴ്ച രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ വാകക്കാട് സ്കൂളിലെ കുട്ടികൾ നേരിട്ടെത്തി പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബത്തിനായി ബോധവത്കരണം നടത്തി. പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള മാർഗങ്ങൾ കുട്ടികൾ നിർദ്ദേശിച്ചു. കുടുബത്തിന്റെ നന്മക്കായി മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വർജ്ജിക്കണമെന്നും ജങ്ക് ഫുഡ്, കോള മുതലായവ ഉപേക്ഷിക്കണമെന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. കൂടാതെ ഇന്നത്തെ തലമുറയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മൊബൈൽ, ടി.വി., കമ്പ്യൂട്ടർ എന്നിവയുടെ അമിതമായ ഉപയോഗം ഇല്ലാതാകുന്നതിനായ് സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടത്തി. ശുചിത്വം പാലിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള തിരിച്ചറിവുകളും ഒരോ വീടുകളിലും കുട്ടികൾ കൊടുത്തു. ഇതോടെപ്പം കുട്ടികൾ വീടുകളിൽ നിന്നും കുടുംബാഗംങ്ങൾ ഒരു ദിവസം മൊബൈൽ ഫോൺ, ടി വി, കമ്പ്യൂട്ടർ എന്നിവക്കായി ഉപയോഗപ്പെടുത്തുന്ന സമയം, വീട്ടിൽ ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്, വീട്ടിൽ ജങ്ക് ഫുഡ്,കോള എന്നിവക്കുവേണ്ടി ഒരു മാസം ചെലവാക്കുന്ന തുക എന്നിവ രേഖപ്പെടുത്തി ഒരു സർവേക്കും തുടക്കം കുറിച്ചു. ഒരു മാസത്തിനു ശേഷം ഈ വിവരങ്ങൾ വീണ്ടും ശേഖരിച്ച് ഈ മെഗാക്യാമ്പയിൻ എത്രമാത്രം സമൂഹത്തിന് ഗുണം ചെയ്യ്തു എന്ന് വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യും.

സന്ദർശിച്ച് ബോധവത്ക്കരണം നടത്തിയ വീടുകളിൽ കോൾ ടു ഗുഡ് ലൈഫ് പ്രൊജക്ടിന്റെ ലോഗോയോടൊപ്പം പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത, പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ലേബൽ പതിച്ച് തങ്ങൾ പറഞ്ഞവ ഒരോരുത്തരും ജീവിതത്തിൽ പ്രാവർത്തികമാക്കി സമൂഹത്തെ നന്മയിലേക്ക് നയിക്കണം എന്ന് ഉദ്ബോധിപ്പിച്ചാണ് കുട്ടികൾ ഒരോ വീടുകളിൽ നിന്നും മടങ്ങിയത്.

കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

പ്രമാണം:കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.jpg
kite

പ്ലാസ്റ്റിക് മുക്തകേരളത്തിനായ് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികൾ രംഗത്തെത്തി . കുട്ടികൾ നിർമ്മിച്ച പേപ്പർ ക്യാരിബാഗുകൾ വാകക്കാട് പ്രദേശത്തെ കടകളിൽ കുട്ടികൾ വിതരണം ചെയ്തു. പുതുവർഷം പ്ലാസ്റ്റിക് മുക്തമാകേണ്ടതി‍‍‍ൻെ്റ ആവശ്യകത കുട്ടികൾ കടകൾ തോറും കയറി ഇറങ്ങി ബോധ്യപ്പെടുത്തിയതിനോടൊപ്പം നാളെ മുതൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾ ഉപയോഗിക്കരുതെന്ന കാര്യം ഓർമ്മപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും പ്ലാസ്റ്റിക്നിരോധനം വന്നപ്പോൾ പേപ്പർ ക്യാരിബാഗുകൾ ലഭ്യമായത് വളരെ ഉപകാരപ്രദമാണെന്നും വ്യാപാരികൾ പറഞ്ഞു.

സംവാദം: കുട്ടികളും ആരോഗ്യവും [[പ്രമാണം:കടകളിലേക്ക് പേപ്പർ ക്യാരിബാഗുകളുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.jpg|ലഘുചിത്രം|kite]] ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആനിയ സാമുവൽ കുട്ടികളും ആരോഗ്യവും എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളോട് നടത്തിയ സംവാദം കുട്ടികളുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്നു.

ജീവിതശൈലി രോഗങ്ങൾ

kite

ഇടമറുക് പ്രദേശത്ത് ജീവിതശൈലി രോഗങ്ങൾ,പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ‍ അവരെ ബോധവാൻമാരാക്കുകയും ചെയ്തു.

വിശുദ്ധ അദ്ധ്യാപിക - ഹ്രസ്വചിത്രം

kite

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് , ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിശുദ്ധ അദ്ധാപിക എന്ന ഹ്രസ്വചിത്രം കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വിഷ്വൽ സയൻസ് & ആർട്ട്സ് ചെയർമാനും പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ആർ ഹരികുമാർ റിലീസ് ചെയ്തു. 1932-33 കാലഘട്ടത്തിൽ വാകക്കാട് പള്ളിക്കൂടത്തിൽ അൽഫോൻസാമ്മയുടെ വിദ്യാർത്ഥിയായിരുന്ന ഇടമറുക് സ്വദേശിനി കെ. പി ഗൗരിക്കുട്ടിയുടെ ഒർമ്മകളെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം,എഡിറ്റിംങ് , സംവിധാനം എന്നിവയെല്ലാം നിർവഹിച്ചത് സ്കൂളിലെ കുട്ടികളും അദ്ധാപകരും ചേർന്നാണ് .

KEY – Knowledge Empowerment Programme സ്കൂളിലെ കുട്ടികൾക്ക് പി എസ് സി പോലുള്ള പരീക്ഷകൾക്ക് ചെറിയ ട്രെയിനിംങ് എന്ന നിലയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടടികൾ ഓരോ ആഴ്ചയും എല്ലാ ക്ലാസ്സുകളിലും ആനുകാലികവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾ അവ എഴുതി പഠിക്കുകയും ചെയ്യുന്നു. പരീക്ഷ നടത്തി വിജയികളാവുന്നവർക്ക് പുരസ്ക്കാരങ്ങൾ കൊടുക്കുന്നു.

ശുചീകരണ പ്രവർത്തനങ്ങൾ

kite

പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. വാകക്കാടിെലെ വെയിറ്റിംങ് ഷെഡ് ലിറ്റിൽ കൈറ്റ്സ് കുട്ടികളെല്ലാം ചേർന്ന് കഴുകി വൃത്തിയാക്കി.റോഡിനിരു വശവും വൃത്തിയായി സൂക്ഷിക്കുന്നു.

ഹോമിയോ ഹോസ്പിറ്റലിൽ ബോധവൽക്കരണം

kite

മൂന്നിലവ് ഗ്രാമ പഞ്ചായത്ത് ഹോമിയോ ഹോസ്പ്പിറ്റലിൽ ജീവിതശൈലി രോഗങ്ങൾ, പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ‍ അവരെബോധവാൻമാരാക്കുകയും ചെയ്തു.

'സ്ക്രീൻ ടെെം' കുറക്കുന്നതിനുള്ള ആഹ്വാനവുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാ‌‌‌‌ർത്ഥികൾ

kite

'സമയം കടന്നുപോയിരിക്കുന്നു. നമ്മുടെ ചർച്ചകളും പ്രവർത്തനങ്ങളും കേവലം വാക്കുകളിൽ മാത്രം അവസാനിക്കരുത്. നമ്മുടെ കുട്ടികളുടെ സംരക്ഷണത്തിനായി ഇന്ന് എന്തൊക്കെ ചെയ്യതു? ഇനി എന്തെല്ലാം ചെയ്യാൻ സാധിക്കും?' ഇത് പറയുന്നത് വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. മൊബൈൽ, ലാപ്പടോപ്പ്, കമ്പ്യൂട്ടർ, ടി.വി തുടങ്ങിയ സ്ക്രീനുകളിലേക്ക് നോക്കിയിരിക്കുന്ന സമയം- സ്ക്രീൻ ടൈം കുറക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ്സിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തുടക്കം കുറിച്ചിരിക്കുന്ന കോൾ ടു ഗുഡ് ലൈഫ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത്.

ശാസ്ത്ര സാങ്കേതികരംഗങ്ങളുടെ അതിവേഗത്തിനുള്ള പ്രയാണത്തിനിടയിൽ ഇന്നേറ്റവും മുന്നിട്ടുനിൽക്കുന്നത് മൊബൈൽ രംഗമാണെന്നും ഇത് സമൂഹത്തിലുള്ള എല്ലാ വിഭാഗമാളുകളും ഉപയോഗിക്കുന്നെണ്ടെങ്കിലും കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്നും ഇതിൽ മാതാപിതാക്കൾ നല്ല ശ്രദ്ധ വെക്കണമെന്നും കുട്ടികൾ മാതാപിതാക്കളോടായി പറഞ്ഞു.

സ്ക്രീൻ ടൈം ഇന്ന് നമ്മുടെയിടയിൽ വലിയ ചർച്ച ചെയ്യുന്നില്ലെങ്കിലും ആഗോള തലത്തിൽ ഇതൊരു വലിയ ചർച്ചാ വിഷയം തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം സ്ക്രീൻ ടൈം കൂടിയതുകൊണ്ടുള്ള പലവിധ രോഗങ്ങൾ വർധിച്ചുവരുന്നതായി കാണാം. തിരുവനന്തപുരം ആർ. സി. സി യിൽ ഇന്ന് വളരെയധികം കുട്ടികൾ കണ്ണിനു ക്യാൻസർ പോലെയുള്ള രോഗങ്ങളുമായി റിപ്പോർട്ടു ചെയ്യപ്പെടുന്നതിനും കാരണം സ്ക്രീൻ ടൈം തന്നെയാണ്.

എല്ലാവരുെയും സ്വാധീനിക്കുന്ന ഒരു മാധ്യമമാണ് സ്മാർട്ട് ഫോൺ. ഇതിലെ വാട്ട്സാപ്പ്, ഫേസ്ബുക്ക്, യു ടൂബ് പോലുള്ള മാധ്യമങ്ങൾ കുട്ടികളെ അതിവേഗം സ്വാധിനിക്കുന്നത്. ലിറ്റിൽ‍ കൈറ്റ്സ് അംഗങ്ങളായ നയന ഷാജി, അലീന സുരേഷ് എന്നിവരാണ് സ്കൂ്ളിലെ കുട്ടികളി‍ക്കും മാതാപിതാക്കൾക്കുമായി നടത്തിയ ബോധവൽക്കരണ ക്ലാസ്സ് നയിച്ചത്. മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല.നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം. സ്ളൈഡ് ഷോ, വീഡിയോ തുടങ്ങി മൾട്ടി മീഡിയ പ്രസന്റേഷനോടുകൂടി എടുത്ത ക്ലാസ്സ് മാതാപിതാക്കൾക്കു് പുതിയ അറിവ് നൽകുന്നവയായിരുന്നു.

സ്ക്രീനിൽ കുരുങ്ങുന്നത് കുട്ടികൾ

kite

അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ രണ്ടായിരത്തി മുന്നൂറോളം വീടുകളിൽ നേരിട്ട് ചെന്ന് നടത്തിയ പഠനത്തിൽ നിന്നും അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു ദിവസം ശരാശരി മൂന്നു മണിക്കൂറോളം വരുന്നുണ്ടെന്ന് കണ്ടെത്തി. അതിനാൽ മറ്റുള്ളവർ ചെയ്യുന്നത് കാത്തിരിക്കാൻ ഇനി നമുക്ക് സമയമില്ല എന്നും നമ്മുടെയും കുട്ടികളുടെയും രക്ഷക്കായി അതിവേഗകർമ്മപദ്ധതികൾ നാം ഇന്ന് ഇപ്പോൾ തന്നെ ആരംഭിക്കണം എന്നും കുട്ടികൾ അഭിപ്രായപ്പെടുന്നു. 5 വയസ്സിൽ താഴെ, 6-17 വയസ്സ്, 18-40 വയസ്സ്, 40 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായത്തെ അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികൾ സ്ക്രീൻ ടൈം നെക്കുറിച്ചുള്ള പഠനം നടത്തിയത്. വീടുകളിൽ നിന്നും ഒരോ പ്രായവിഭാഗത്തിലുമുള്ളവരുടെ എണ്ണവും ഇവർ മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ എന്നിവ ഒരു ദിവസം ഉപയോഗിക്കുന്ന സമയവും ചോദിച്ചറിഞ്ഞാണ് സർവ്വേരീതിയിലുള്ള പഠനം കുട്ടികൾ നടത്തിയത്. ഇതിൽ നിന്നും 5 വയസ്സിൽ താഴെയുള്ള ഒരു കുട്ടി പ്രതിദിനം മൂന്നു മണിക്കൂറോളം മൊബൈൽ, ടി വി എന്നിവയുടെ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നു എന്ന് കണ്ടെത്തി. സർവേ പ്രകാരം 6-17 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം രണ്ടു മണിക്കൂറും 17-40 വയസ്സുവരെയുള്ളവരുടെ സ്ക്രീൻ ടൈം ഒന്നര മണിക്കൂറും 40 വയസ്സിനു മുകളിലുള്ളവരുടെ സ്ക്രീൻ ടൈം 55 മിനിറ്റും ആണ്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. കുട്ടികൾ അമിതമായി സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്നത് ഗുരുതരമായ ആരോഗ്യമാനസിക പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുമെന്ന് സിങ്കപ്പൂർ ഗവൺമെന്റ് ബെസ്റ്റ് മെന്റർ അവാർഡും കാനഡ റിസേർച്ച് ചെയർ ബഹുമതിയും കരസ്ഥമാക്കിയ കാനഡ മക് ഗിൽ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ആന്റ് റിസേർച്ച് ഗൈഡ് ഡോ. സജി ജോർജ്ജ് അഭിപ്രായപ്പെട്ടു. കുട്ടികളുടെ സ്ക്രീൻ സമയം കുറച്ച് അവരെ സ്വാഭാവിക ജീവിതത്തിലേക്കു നയിക്കുന്നതിനുള്ള ശ്രമം മാതാപിതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കുട്ടികളെ സ്ക്രീൻ അഡീക്ഷനിൽ നിന്നു മോചിപ്പിക്കാനായി മതാപിതാക്കൾക്ക് പരിശീലനം നല്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 5 വയസ്സിൽ താഴെയുള്ള കടികളുടെ സ്ക്രീൻ സമയം യാതൊരു കാരണവശാലും ഒരു മണിക്കൂറിൽ കൂടുതലാവാൻ പാടില്ലായെന്ന് ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. ജിസ്സ് തോമസ് പറഞ്ഞു. പഠനവൈകല്യങ്ങൾ, ഹൈപ്പർ ആക്ടിവിറ്റി, കേൾവിക്കുറവ്, അർബുദം, ഉറക്ക പ്രശ്നങ്ങൾ, പരിസരബന്ധക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ തുടങ്ങിയവക്കൊക്കെ സ്ക്രീൻ സമയം കൂടുന്നത് കാരണമായി തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അരുത് ലഹരി

kite

കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ അദ്ധ്യാപകരും രക്ഷിതാക്കളുംകുട്ടികളും ഒരുമിച്ചുനിൽക്കുന്നു . ലഹരിക്കെതിരെ സ്കൂളിലെ അദ്ധ്യാപികയായ സി. ലിനെറ്റ് എസ്. എച്ച് മാതാപിതാക്കൾക്ക് ബോധവത്കരണം നടത്തി. സ്കൂൾ അസംബ്ലിയിൽ മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും തളർത്തുകയും നശിപ്പിക്കുകയും ചെയ്യും എന്നതുകൊണ്ട് ഞാൻ ഒരിക്കലും അവ ഉപയോഗിക്കില്ലെന്നും മറ്റുള്ളവരെ അവ ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് അവ നൽകാൻ ശ്രമിക്കുന്നവരെ അതിൽനിന്നു തടയുമെന്നുെം പ്രതിജ്ഞ ചെയ്യുതു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് ഇതിന് നേതൃത്ത്വം നൽകിയത്.

കാരുണ്യസ്പർശം

നമ്മുടെയെല്ലാം ചുറ്റുമുള്ള ആരും നോക്കാനില്ലാത്ത വൃദ്ധരായ മാതാപിതാക്കയും കുട്ടികളെയും സംരക്ഷിക്കുന്ന വൃദ്ധസധനങ്ങളിലേക്കും അനാഥനാലയങ്ങളിലേക്കും വേണ്ട അവശ്യസാധനങ്ങളായ ബെഡ്ഷീറ്റ്, സോപ്പ് ഭക്ഷണസാധനങ്ങളായ പയർ, അരി മറ്റു പച്ചക്കറികൾ എന്നിവ എത്തിച്ചുകൊടുക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക്

kite

വാകക്കാട് അൽഫോൻസാ ഹൈസ്കുൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തുടങ്ങിവച്ച പ്രോജക്റ്റായ 'കോൾ ടൂ ഗുഡ് ലൈഫ് ' വിജയത്തീരത്തേക്ക് . പ്രോജക്റ്റിന്റെ ഒന്നാം ഘട്ടത്തിൽ വിവിധ ബോധവത്കരണ പരിപാടികളാണ് സ്കൂളിൽ നടത്തിയത് . പ്ലാസ്റ്റിക് വിമുക്ത, ലഹരി രഹിത പ്രകൃത്യാനുകൂല ശുചിത്വ കുടുംബം എന്ന ആശയവുമായി തിരിച്ചറിവിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക് എന്ന ലക്ഷ്യമാണ് പ്രോജക്റ്റ് മുന്നോട്ട് വച്ചത്. രണ്ടാം ഘട്ടത്തിൽ സ്കൂളിലെ കുട്ടികൾ തങ്ങളുടെ സമീപ പ്രദേശങ്ങളിലെ 2300 വീടുകളിൽ സ്ക്രീൻ ടൈം കുറയ്ക്കുക, പ്ലാസ്റ്റിക് ഉപേക്ഷിക്കുക, ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, ജങ്ക്ഫുഡ് ,കോള തുടങ്ങിയവ ഒഴിവാക്കുക എന്നീ സന്ദേശങ്ങൾ ഉൾകൊള്ളുന്ന ബോധവത്കരണം നടത്തി. ഇതോടൊപ്പം ഈ വീടുകളിൽ നിന്ന് ഒരു മാസം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് , ജങ്ക്ഫുഡ് , കോള എന്നിവയ്ക്കായി ഒരു വർഷം ചിലവാക്കിയ തുക, ടിവി, കംപ്യൂട്ടർ, മൊബൈൽ എന്നിവയ്ക്കായി ഒരു ദിവസം ഒാരോരുത്തരും ഉപയോഗപ്പെടുത്തുന്ന സമയം എന്നിവ ചോദിച്ചറിഞ്ഞ് സർവേരീതിയിലുള്ള പഠനം നടത്തി. ഇതിൽ നിന്നും അ‍‍ഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം മൂന്നു മണിക്കൂറോളമാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിത്തീരുമെന്ന് ശിശുരോഗവിദഗ്ദർ അഭിപ്രായപ്പെട്ടു.

പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക്2.jpg
kite

വീടുകളിൽ നടത്തിയ ബോധവത്കരണ പദ്ധതിക്ക്, ഒരു മാസം കഴിഞ്ഞിട്ടു നടത്തിയ സാമ്പിൾ പഠനത്തിൽ സ്ക്രീൻ ടൈം 15മുതൽ 18 വരെ ശതമാനവും പ്ലാസ്റ്റിക് ഉപയോഗം 62 മുതൽ 66ശതമാനവും ജങ്ക്ഫുഡ് , കോള എന്നിവയുടെ ഉപയോഗം 27 മുതൽ 30ശതമാനവും കുറഞ്ഞതായി കണ്ടെത്തി. ഇതേക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ഈ വർഷത്തെ പ്രോജക്റ്റ് വിജയകരമായി എത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ലിറ്റിൽ കൈറ്റ്സ് കൂട്ടുകാർ.

ഫോക്കസ് @ ബെറ്റർ ലൈഫ്

പ്രമാണം:ഫോക്കസ് @ ബെറ്റർ ലൈഫ്.jpg
kite

ഫോക്കസ് @ ബെറ്റർ ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു. കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും പ്രതിസന്ധിഘട്ടങ്ങളേ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയാണ് 'ഫോക്കസ് @ ബെറ്റർ ലൈഫ്'. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോവിഡിന്റെ വിഷമകരമായ അവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസമേകുന്നതിനും പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ച് തങ്ങളുടെ മേഖലകളിൽ മുന്നേറുന്നതിനും പ്രചോദനാത്മകമായ ബോധ്യങ്ങൾ പകർന്നു നല്കി സമൂഹത്തെ ഉന്നതിയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യം വച്ചുകൊണ്ട് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും മാതാപിതാക്കളും ചേർന്നൊരുക്കുന്ന പദ്ധതിയായ 'ഫോക്കസ് @ ബെറ്റർ ലൈഫ്' ന് കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായ ജിനു പുന്നൂസ് തുടക്കം കുറിച്ചു. കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായിപ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും ജിനു പുന്നൂസ് ആഹ്വാനം ചെയ്തു. കെ സി എസ് എൽ പാലാ രൂപത ഡയറക്ടർ ഫാ. ജീമോൻ പനച്ചിക്കൽ കരോട്ട് മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ട ബ്ലോക്ക് മെമ്പർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് , പി റ്റി എ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവരാണ് പ്രസംഗിച്ചത്.

പ്രമാണം:ലിറ്റിൽ കൈറ്റ്സ് പ്രോജക്റ്റ് കോൾ ടൂ ഗുഡ് ലൈഫ് വൻവിജയത്തിലേക്ക്2.jpg
kite

പ്രോജക്ടിൻ്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിച്ചു.

kite

കോവിഡ് മാനസികമായി തളർത്തിയ കുട്ടികൾക്കും മാതാപിതാക്കൾക്കും കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുവരുന്നതിനും സഹായകരമാകുന്നതാണ് ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന ഈ ഒരു പദ്ധതി. പദ്ധതിയുടെ ലോഗോ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെഞ്ചമിൻ ടി ജെ പ്രകാശനം ചെയ്തു. വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് , നല്ലപാഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഫോക്കസ് @ ബെറ്റർ ലൈഫ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

ലോക പരിസ്ഥിതി ദിനം

kite

ഭൂമിയെ വെന്റിലേറ്ററിൽനിന്നും രക്ഷിക്കാൻ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുന്ന പരിസ്ഥിതി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പ്ലാറ്റഫോമിൽ നടത്തിയ യോഗത്തിനു സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷത വഹിച്ചു.

kite

കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ് മുഖ്യപ്രഭാഷണം നടത്തി.

   • 	പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും കുട്ടികളുടെ നേതൃത്വത്തിൽ തന്നെ വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു.
   •  കുട്ടികൾ വൃക്ഷത്തൈകളും ചെടികളും വച്ചു പിടിപ്പിച്ചു. 
   • മീനച്ചിലാറിൻ്റെ ഉത്ഭവ പ്രദേശങ്ങളിലൊന്നായ വാകക്കാട്ടെ നദികളും തോടുകളും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്കും തുടക്കം കുറിച്ചു. 
   • കുട്ടികൾക്ക് പച്ചക്കറിത്തോട്ടവും ഔഷധചെടികളും വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നല്കുി.  
   • കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചന, കവിത, പ്രസംഗം, നാടൻ പാട്ടുകൾ, ഉപന്യാസം എന്നിവയും നടത്തപ്പെട്ടു.

ലഹരിയുടെ അപകടസാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം: എസ് ആനന്തകൃഷ്ണൻ ഐ പി എസ്

kite

പ്രലോഭിപ്പിക്കുന്ന രീതിയിൽ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിനെ മനസ്സിലാക്കി അതിൻ്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് അതു വേണ്ട എന്നു പറയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം എന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ എസ് ആനന്തകൃഷ്ണൻ ഐ പി എസ് . അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ 'സേവ് ലൈഫ്' കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കാൻ സേവ് ലൈഫ് ക്യാമ്പയിനു കഴിയും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സേവ് ലൈഫ് ക്യാമ്പയിനിലൂടെ വിവേകപൂർണ്ണമായ സുരക്ഷിതമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരിരഹിത സമൂഹം എന്ന കാഴ്ചപ്പാടിലേക്ക് വരുന്നതിന് നമുക്ക് സാധിക്കുമെന്ന് സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ജീവിതത്തിലെ നല്ല മനോഭാവങ്ങളിലൂടെ നല്ല ആരോഗ്യശീലങ്ങിലൂടെ നല്ല വ്യായാമങ്ങളിലൂടെ നല്ല കൂട്ടുകെട്ടുകളിലൂടെ ജീവിതം തന്നെയാണ് ലഹരി എന്ന യഥാർത്ഥത്യം നാം മനസ്സിലാക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ സാമൂഹ്യ ക്ഷേമവകുപ്പിലെ മാസ്റ്റർ ട്രെയിനറും മദ്യവിരുദ്ധ ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ചാർളി പോൾ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ജീവിതത്തിൻ്റെ അന്തസ്സ് എന്നത് എല്ലാം സ്വീകരിക്കാനുള്ള കഴിവല്ല, സ്വയം നിഷേധിക്കാനുള്ള കഴിവും ആണെന്നും തിന്മയിലേക്ക് നയിക്കുന്ന ശക്തികളെ ചെറുത്ത് തോൽപ്പിക്കുന്നതിനുള്ള ആത്മധൈര്യം കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്ന് അഡാർട്ട് മുൻഡയറക്ടർ ഫാ. മാത്യു പുതിയിടത്ത് അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ലഹരി വസ്തുക്കളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കി വിവേകപൂർണമായ സുരക്ഷിത ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം വച്ചിരിക്കുന്നത്. തുടർന്ന് ഈ ബോദ്ധ്യങ്ങൾ കുട്ടികൾ വഴി സമൂഹത്തിനു പകർന്നു കൊടുത്തുകൊണ്ട് ലഹരി രഹിതമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടാണ് സേവ് ലൈഫ് പ്രോജക്ടിനുള്ളത്. ആദ്യ ഘട്ടമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തില് കുട്ടികൾക്കും മാതാപിതാക്കൾക്കും വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു. . കൂടാതെ ലഹരി വിരുദ്ധ ബോദ്ധ്യങ്ങൾ നല്കുന്ന ചിത്രരചന, കവിത, പ്രസംഗം, ഉപന്യാസം എന്നിവയും നടത്തി.

ജൂലൈ ഒന്ന്- ഡോക്ടർമാരുടെ ദിനം ഹൃദയപൂർവ്വം ആദരവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ

kite

ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷാർമിള മേരി ജോസഫ് ഐ എ എസ് നിർവഹിച്ചു. പൂർവവിദ്യാത്ഥികളായ ഡോ. റാണീവ് എഫ്രേം ( മിഷിഗൺ, യു.എസ്. എ), ഡോ. ആൻ ക്രിസ്റ്റീൻ (അസി. സർജൻ എഫ്.എച്ച്.സി കാണക്കാരി), ഡോ. ജീനാ (മാർസ്ലീവാ മെഡിസിറ്റി ചേർപ്പുങ്കൽ ), ഡോ. ജോസ്ലിൻ (മെഡിക്കൽ ഓഫീസർ , പൈക ഗവ. ആശുപത്രി), ഡോ. അനിയ സാമുവൽ (ജൂണിയർ ഡോക്ടർ, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്), ഡോ. ആര്യ രവീന്ദ്രൻ (ഗവ. മെഡിക്കൽ കോളേജ് പാലക്കാട് ), ഡോ. അന്നു സെബാസ്റ്റ്യൻ (അഷ്ടാംഗ ആയുർവേദ വിദ്യാപീഠം, പാലക്കാട്) എന്നിവർ പ്രസംഗിച്ചു. ആരോഗ്യപ്രവർത്തകരെയും ആരോഗ്യ സ്ഥാപനങ്ങളേയും ആദരവോടും സ്നേഹത്തോടും കൂടി കാണണമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഹൃദയപൂർവ്വം എന്ന പ്രോഗ്രാം സംഘടിപ്പിച്ചത് .ഹൃദയപൂർവ്വം എന്ന പ്രോഗ്രാമിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതിനും സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവൻ വരെ പണയം വച്ച് കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ നന്ദിയോടെ ആദരിക്കുന്നതിനും ഉള്ള അവസരമായി കുട്ടികൾ ഉപയോഗപ്പെടുത്തി. കുട്ടികളിൽ നമ്മുടെ ആരോഗ്യരംഗത്തിൻ്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന കലാപരിപാടികളും ഇതോടൊപ്പം നടത്തി.

മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ് 'മധുരം e മലയാളം' : ഡോ. അനിൽ വള്ളത്തോൾ

പ്രമാണം:മധുരം e മലയാളം പദ്ധതിക്ക് തുടക്കം.jpg
kite

മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ് 'മധുരം ഇ മലയാളം' എന്ന് തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ. കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വായനാദിനത്തിൽ തുടക്കം കുറിച്ച മധുരം ഇ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. അൽഫോൻസാമ്മയുടെ അദ്ധ്യാപനത്താൽ ധന്യമായ വാകക്കാട് സ്കൂൾ പവിത്രത കൊണ്ടും നിഷ്കളങ്ക സ്നേഹം കൊണ്ടും മഹനീയത കൈവരിച്ച സ്ഥാപനമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് കാലഘട്ടം കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നതിനായി പ്രയോജനപ്പെടുത്തണമെന്ന് സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. എഴുത്തും വായനയും കുട്ടികളിൽ സവിശേഷമായ ഉണർവും ഉത്സാഹവും ഉണ്ടാക്കുമെന്നും സാഹിത്യം അറിവുകൾക്കപ്പുറം തിരിച്ചറിവിലേക്കും തിരിച്ചറിവിലൂടെ വിവേകപൂർണമായ ജീവിതത്തിലേക്കും നമ്മെ നയിക്കുന്നവെന്നും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വായനയിലൂടെ മുഴുവൻ ലോകത്തെ സ്നേഹിക്കുവാനും സകല ജീവികളോടും സഹാനുഭൂതിയോടുകൂടി പെരുമാറുവാനും ഉള്ള സർഗ്ഗപരമായ വിവേകബുദ്ധി നമ്മുക്കുണ്ടാവണം എന്ന് കവിയും കഥാകൃത്തും തിരക്കഥാകൃത്തുമായ ഏഴാച്ചേരി രാമചന്ദ്രൻ ഉദ്‌ബോധിപ്പിച്ചു. 2020ലെ വയലാർ അവാർഡ് ജേതാവായ അദ്ദേഹത്തെ യോഗത്തിൽ ആദരിച്ചു. ഗാനരചിതാവ് ഡോ. സംഗീത് രവീന്ദ്രൻ , മാധ്യമപ്രവർത്തകൻ അനീഷ് ആനിക്കാട്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ വായനാദിന സന്ദേശം നല്കുി. എഴുത്തുകാരൻ ഫ്രാൻസീസ് നെറോണ, മേലുകാവ് ഹെൻറി ബേക്കർ കോളേജ് അസിസ്സ്റ്റൻഡ് പ്രൊഫസർ ഡോ. സൗമ്യ പോൾ, പി ടി എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് , ഹെഡ്മിസ്ട്രസ് സി. ടെസ്സ് , ജോൺസ് മോൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുന്നതിനൊപ്പം എല്ലാ കുട്ടികളെയും മലയാളം തെറ്റുകൂടാതെ എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുകയും കുട്ടികളുടെ രചനാപാടവം മനസ്സിലാക്കി ഉപന്യാസം , ലേഖനം, കഥ , കവിത എന്നിവ എഴുതുന്നതിനുള്ള പരിശീലനം തുടർച്ചയായി കൊടുക്കുന്നതിനും ഉള്ള പദ്ധ്യതിയാണ് മധുരം e മലയാളം.

നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ

പ്രമാണം:നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ.jpg
kite

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നദീസംരക്ഷണയജ്ഞം സംസ്ഥാന നദീസംരക്ഷണസമിതി ഏകോപനവേദി പ്രസിഡന്റ് പ്രൊഫ. ഡോ. എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നദീതടത്തിൽ നിന്നുകൊണ്ട് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് സ്കൂളിൽ രൂപീകരിച്ചു. പ്രകൃതിയിലെ പാരസ്പര്യം തിരിച്ചറിഞ്ഞ് പുഴയുടേയും പരിസ്ഥിതിയുടേയും സംരക്ഷണത്തിൽ സർവ്വ സന്നദ്ധരാക്കാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കുക, പുഴയും പ്രകൃതിയുമായി കുട്ടികൾക്ക് നഷ്ടപ്പെട്ടു പോയ ആത്മബന്ധം വീണ്ടെടു ക്കുക, കുട്ടികൾളുടെ സംവേദനക്ഷമതയെ ഉണർത്തുക എന്നിവയാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ലക്ഷങ്ങൾ. പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ എബി പൂണ്ടിക്കളം മുഖ്യ പ്രഭാഷണം നടത്തി.

ആവാസവ്യവസ്ഥയെ തിരിച്ചുപിടിക്കാം: സീനിയർ സയന്റിസ്റ്റു് ഡോ. മാത്യു കെ ജോസ്

      പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും പുനസ്ഥാപനത്തിനുള്ള വിവിധ പദ്ധതികൾ കേന്ദ്ര സർക്കാരിന്റെ ജെൽ ശക്തി മന്ത്രലയത്തിന് കീഴിലുള്ള റൂർക്കിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജിയിലെ സീനിയർ സയന്റിസ്റ്റു്  ഡോ. മാത്യു കെ ജോസ്  കുട്ടികളെ ബോധവൽക്കരിച്ചു. 
   • പ്രദേശത്തെ പുഴകൾ കുളങ്ങൾ തുടങ്ങിയവ ശുചിയാക്കുന്നതിനും ചൂഷണങ്ങൾ നേരിടെുന്നുണ്ടെങ്കിൽ അവ കണ്ടെത്തി പുനർജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു.
   • അന്യം നിന്നു പോകുന്ന സസ്യങ്ങളെക്കുറിച്ച് പഠിക്കുകയും ഇത് സംരക്ഷിക്കുകയും ചെയ്യുന്നു. 
   • പരിസ്ഥിതി സംരക്ഷിക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ട്  ബോധവൽക്കരണക്ലാസ്സുകൾ മൾട്ടിമീഡിയ പ്രസന്റേഷനോടുകൂടി കുട്ടികൾ മാതാപിതാക്കൾക്കും കുട്ടികൾക്കും  സംഘടിപ്പിച്ചു. 
   • വീടിനു സമീപത്തു കാണപ്പെടുന്ന ജൈവവൈവിധ്യങ്ങളെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ വീഡിയോ തയ്യാറാക്കി ഷെയർ ചെയ്തു.

ആരോഗ്യസുരക്ഷ കരുതലോടെ: ഡോ. അനിയ സാമുവൽ (ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്) സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആനിയ സാമുവൽ ആരോഗ്യസുരക്ഷ കരുതലോടെ എന്ന വിഷയത്തിൽ കുട്ടികളോട് നടത്തിയ സംവാദം കുട്ടികളുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്നു. കോവിഡ് കാലഘട്ടം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനും കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു.

   • സ്കൂളിലെ പൂർവവിദ്യാർത്ഥികളായ ഡോക്ടർമാരുമായി സംവദിക്കുകയും ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ അത് മീഡിയാ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

ഈ വഴി തെറ്റാതെ കാക്കാം

"ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് കുട്ടികൾ തന്നെ മാതാപിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി.

ജങ്ക് ഫുഡ് ഉപേക്ഷിക്കൂ... ആരോഗ്യം നിലനിർത്തൂ..

ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി കുട്ടികൾ രംഗത്ത്. ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി.

റേഡിയൻ്റ് ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം

പ്രമാണം:റേഡിയൻ്റ് ലൈഫ് പദ്ധതിക്ക് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം.jpg
kite

കുട്ടികളിലൂടെ കുടുംബത്തേയും സമൂഹത്തേയും മെച്ചപ്പെട്ട പാരിസ്ഥിതിക ജീവിതത്തിലൂടെ നന്മയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ നടപ്പിലാക്കുന്ന റേഡിയൻ്റ് ലൈഫ് കർമ്മപദ്ധതി തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. റേഡിയൻ്റ് ലൈഫ് പോലുള്ള പദ്ധതികൾ കാലത്തിൻ്റെ വെല്ലുവിളികളെ അതിജീവിക്കാൻ കുട്ടികൾക്ക് കരുത്തേകുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ലോഗോ തോമസ് ചാഴികാടൻ എം പി, സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കുട്ടികൾ പ്രതിസന്ധികളെ നേരിടുന്നതിനും അതിനെ മറികടക്കുന്നതിനും പ്രാപ്തി നേടണമെന്നും അതിനായി റേഡിയൻ്റ് ലൈഫ് പോലുള്ള പ്രായോഗികമായ പ്രവർത്തനങ്ങൾ തയ്യാറാക്കി മുന്നോട്ടു പോകണമെന്നും സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഓരോ ലക്ഷ്യത്തിലെത്തിച്ചേരുന്നതിനും അതിൻ്റെ പൂർത്തീകരണത്തിനും വ്യക്തമായ ഒരു കർമ്മ പദ്ധതി അനിവാര്യമാണെന്ന് പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജയശ്രീ മുഖ്യപ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു.

പ്രമാണം:Radiant Life2.png
kite

കോട്ടയം ജില്ലാ പഞ്ചായത്ത് മെബർ ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെബർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്ട്, പിടിഎ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ്, ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ് എന്നിവർ പ്രസംഗിച്ചുു. സമൂഹത്തിൽ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്ന സാമൂഹിക വിപത്തുകളെയും നവമാധ്യമസ്വാധീനനങ്ങളെയും നേരിടുന്നതിനുള്ള പരിശീലനം കുട്ടികൾക്കും മാതാപിതാക്കൾക്കും പദ്ധതിയുടെ ഭാഗമായി നൽകും. അതുപോലെതന്നെ കുട്ടികളിലൂടെ മാതാപിതാക്കളിലേക്കും ഇങ്ങനെ കുടുംബങ്ങളേയും സമൂഹത്തെയും നന്മയിലേക്ക് നയിച്ച് നവീകരണം സാധ്യമാകുന്നതിനുള്ള വിവിധ പരിപാടികളും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടും. പ്രോജക്ടിൻ്റെ ഭാഗമായി പ്രഗത്ഭരായ വ്യക്തികളുടെ പ്രചോദനാത്മകമായ വിവിധ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കോവിഡ് മഹാമാരിയിൽ താളം തെറ്റിയ കുട്ടികൾക്കും മാതാപിതാക്കൾക്കും ആത്മവിശ്വാസവും കരുത്തും പകർന്നു കൊടുക്കുന്നതിനുള്ള വിവിധ പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയിൽ തല്പരരായ കുട്ടികളുടെ ഗ്രൂപ്പും രൂപീകരിച്ചു.

kite

വെല്ലുവിളികളെ സ്വന്തമായി നേരിടാനും പതറാതെ ജീവിതത്തിൽ പിടിച്ചു നിൽക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ Project കൊണ്ട് ലക്ഷ്യമാക്കുന്നത്. ഓരോ വിദ്യാർത്ഥിയെയും പ്രകാശം പരത്തുന്ന വ്യക്തിത്വങ്ങളാക്കി മാറ്റുക, അങ്ങനെ നമ്മുടെ സാമീപ്യം തന്നെ പ്രചോദനകരവും ചൈതന്യം പകരുന്നതുമാക്കുക. ലളിതവും ശാന്തവുമായ ജീവിത രീതികളിലൂടെ ഇരുളിനെ അകറ്റി വെളിച്ചത്തെ പ്രണയിക്കുന്നവരാക്കുക. അങ്ങനെ തനിക്ക് ചുറ്റുമുള്ളവർക്കായി പ്രകാശം ചൊരിയുന്ന വ്യക്തികളായി മാറുക. നന്മയുടെ പ്രകാശം പരത്താൻ സ്കൂൾ തല പ്രവർത്തനങ്ങളിലൂടെ കല, ദൃശ്യാവിഷ്കാരങ്ങളിലൂടെ നമുക്കു സാധിക്കും. പദ്ധതിയുടെ വിജയത്തിനായി സാലിയമ്മ സ്കറിയ, അലൻ അലോഷ്യസ്, സി. ജിൻസി, മനു കെ ജോസ്, സി. പ്രീത, ജൂലിയ അഗസ്റ്റിൻ, ജോസഫ് കെ വി, റ്റിൻ്റു തോമസ്, ഷീനു തോമസ്, അനു അലക്സ്, മനു ജെയിംസ് എന്നിവരും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മ റ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു.

ലോക പരിസ്ഥിതി ദിനം

kite

2022 -ലെ പരിസ്ഥിതി ദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ (OnlyOneEarth) എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു. ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമാണ്. ലോകമെമ്പാടും ആളുകൾ അന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. എന്നാൽ, ഈ ദിനത്തിന് നാം കരുതുന്നതിലും പ്രാധാന്യമുണ്ട്. അത് വെറും മരങ്ങൾ നട്ടുപോകുന്നതിലോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുന്നതിലോ തുടങ്ങി അവസാനിക്കുന്നതില്ല.പകരം, ഈ ഭൂമിയാകെ തന്നെയും അനുഭവിച്ച് പോരുന്ന പാരിസ്ഥിതികപ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കാണുകയും ചെയ്യുക എന്നതിലാണ്. അതിൻറ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മീനച്ചിലാറിൻറ തീരത്ത് അടിഞ്ഞുകൂടിയിരി ക്കുന്ന പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും അതോടൊപ്പം തീര സംരകഷണത്തിനായി തീരങ്ങളിൽ ഇല്ലിതൈ കൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു.


പരിസ്ഥിതിയുടെയും ആവാസ വ്യവസ്ഥയുടെയും സംര ക്ഷണത്തെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൽക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ തന്നെ വിവിധ ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചു.

   •  കുട്ടികൾ വൃക്ഷത്തൈകളും ചെടികളും വച്ചു പിടിപ്പിച്ചു. 
   • മീനച്ചിലാറിൻ്റെ ഉത്ഭവ പ്രദേശങ്ങളിലൊന്നായ വാകക്കാട്ടെ നദികളും തോടുകളും 	സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾക്കും തുടക്കം കുറിച്ചു. 
   • കുട്ടികൾക്ക് പച്ചക്കറിത്തോട്ടവും ഔഷധചെടികളും വച്ചുപിടിപ്പിക്കുന്നതിന് 	പ്രോത്സാഹനം 	നല്കുി.  
   • കൂടാതെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രരചന, കവിത, പ്രസംഗം, നാടൻ 	പാട്ടുകൾ, 	ഉപന്യാസം  എന്നിവയും നടത്തപ്പെട്ടു.

നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ലിറ്റിൽ കൈറ്റ്സ് ഹൈസ്കൂൾ കുട്ടികൾ

പ്രമാണം:നദീസംരക്ഷണയജ്ഞവുമായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.jpg
kite

       	വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ്  ക്ലബിൻ്റ ആഭിമുഖ്യത്തിൽ നദീസംരക്ഷണയജ്ഞം നടന്നു. കുട്ടികൾ നദീതടത്തിൽ നിന്നുകൊണ്ട് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് സ്കൂളിൽ രൂപീകരിച്ചു. 

പ്രകൃതിയിലെ പാരസ്പര്യം തിരിച്ചറിഞ്ഞ് പുഴയുടേയും പരിസ്ഥിതിയുടേയും സംരക്ഷണത്തിൽ സർവ്വ സന്നദ്ധരാക്കാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കുക, പുഴയും പ്രകൃതിയുമായി കുട്ടികൾക്ക് നഷ്ടപ്പെട്ടു പോയ ആത്മബന്ധം വീണ്ടെടു ക്കുക, കുട്ടികൾളുടെ സംവേദനക്ഷമതയെ ഉണർത്തുക എന്നിവയാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ലക്ഷങ്ങൾ. ഹെഡ്‌മിസ്ട്രസ് സി. റ്റെസ്, കൺവീനർ മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു.

പ്രമാണം:നദീസംരക്ഷണയജ്ഞവുമായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ2.jpg
kite

പദ്ധതിയുടെ വിജയത്തിനായി ജൂലിയ അഗസ്റ്റിൻ, സാലിയമ്മ സ്കറിയ, സി. ജിൻസി, അലൻ അലോഷ്യസ്, സി. റീനാ, സോയ തോമസ്, സി. പ്രീത, മോളി സെബാസ്റ്റ്യൻ, ബെന്നി ജോസഫ് തുടങ്ങിയവർ കൺവീനർമാരായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ

'കാരുണ്യസ്പർശം' ആദരവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ
     		ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച്  ജൂലൈ 1 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചും അവർ ചെയ്യുന്ന ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്കും മാതപിതാക്കൾക്കും സമൂഹത്തിനും ബോദ്ധ്യം കൊടുക്കുന്നതിനായ് 'കാരുണ്യസ്പർശം' എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. വിവിധ ദേശങ്ങളിൽ ജോലി ചെയ്യുന്ന സ്കൂളിലെ പൂർവവിദ്യാത്ഥികളായ ഡോക്ടർമാരെ ഒരു പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആദരവ് അർപ്പിച്ചു. 
   ഡോക്ടർമാരുടെ ദിനം സമൂഹത്തിൻറെ ആരോഗ്യത്തിനായി ഡോക്ടർമാർ നടത്തുന്ന തീവ്ര പരിശ്രമങ്ങൾക്ക് നന്ദി അറിയിക്കുന്നതിനും   സ്വന്തം സുരക്ഷ പോലും നോക്കാതെ, സ്വന്തം ജീവൻ വരെ പണയം വച്ച് കൊവിഡിനെതിരെ പട പൊരുതുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ നന്ദിയോടെ ആദരിക്കുന്നതിനും ഉള്ള  അവസരമായി കുട്ടികൾ ഉപയോഗപ്പെടുത്തി. 

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കാരുണ്യസ്പർശം എന്ന പ്രോഗ്രാം സംഘടിപ്പിച്ചത് കുട്ടികളിൽ നമ്മുടെ ആരോഗ്യരംഗത്തിൻ്റെ കരുതലും സ്നേഹവും വ്യക്തമാക്കുന്ന കലാപരിപാടികളും ഇതോടൊപ്പം നടത്തി.

വാകക്കാടിൻറ പൊന്നോമനകൾ

             	2022 ൽ എസ് എസ് എല് ‍സി പരീക്ഷയെഴുതിയ കുട്ടികളിൽ പൂരിപക്ഷവും ഫൾ എ പ്ലസ് നേടികൊണ്ട് സ്കുളിന് തുടർച്ചയായ പതിനാലാം വർഷവും എസ് എസ് എല് ‍സി ക്ക് നൂറു ശതമാനം വിജയം നേടി കൊടുത്തു. പരീക്ഷ എഴുതി‍യ60കുട്ടികളിൽ 19 കുട്ടികൾ ഫൾ എ പ്ലസ് നേടി. പാലാ വിദ്യാഭ്യാസജില്ലയിൽപ്പെട്ട വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വി. അൽഫോൻസാമ്മയുടെ അധ്യാപനത്താൽ ധന്യത നേടിയ സ്കൂളാണ്
          	നമ്മുടെ സ്കൂളിൻെ്റ അഭിമാനമായ യു എസ്എസ് വിജയികൾ. പരീക്ഷ എഴുതിയ കുട്ടികളിൽ 5 കുട്ടികൾ യുഎസ്എസ് പരീക്ഷയിൽ വിജയികളായി സ്കൂളിന് അഭിമാനമായിരിക്കുന്നത്. വിജയികളെ ലിറ്റിൽ കൈറ്റ്സ്  ക്ലബ് അഭിനന്ദിച്ചു.

ആരോഗ്യം നിലനിർത്തൂ... ജങ്ക് ഫുഡ് ഉപേക്ഷിക്കൂ... ആരോഗ്യത്തിന് ഹാനികരമായ ജങ്ക് ഫുഡ് ഉപേക്ഷിക്കുന്നതിനുള്ള ആഹ്വാനവുമായി കുട്ടികൾ രംഗത്ത്. ഒരു വിധ പോഷക ഗുണവുമില്ലാത്ത രുചിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ഭക്ഷണമാണ് ജങ്ക് ഫുഡ് എന്നും അമിതമായ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവയൊക്കെ അടങ്ങിയ കലോറി കൂടുതലുള്ള ആഹാരങ്ങളാണിവയെന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി.

ശുചിത്വശീലവും വ്യായാമവും വിട്ടുവീഴ്ചയരുത്: ഡോ. അന്നു സെബാസ്റ്റ്യൻ (അഷ്ടാംഗ ആയുർവേദ വിദ്യാപീഠം, പാലക്കാട്) ശുചിത്വശീലവും വ്യായാമവും എന്ന വിഷയത്തിൽ ഡോ. അന്നു സെബാസ്റ്റ്യൻ കുട്ടികളോട് സംവാദം നടത്തി. ശുചിത്വ ശീലം, വ്യായാമം ഇവയുടെ പ്രാധാന്യം വിവരിക്കുന്ന സെമിനാറുകൾ മൾട്ടീമീഡിയ പ്രസൻ്റേഷനോടുകൂടി സംഘടിപ്പിച്ചു . പിന്നീട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഒരു ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു .

മാലിന്യസംസ്കരണം വീടുകളിൽ പരമാവധി മാലിന്യം ഉണ്ടാവാതെ ശ്രദ്ധിക്കുന്നതിനേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചർച്ച ചെയ്തു. ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കുക, പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുക, പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിന് കൊണ്ടു പോകുന്നതിന് ഏല്പിക്കുക തുടങ്ങിയവയെക്കുറിച്ച് ബോധവൽകരണം നടത്തി.

ഊർജ്ജസംരക്ഷണം

  		വൈദ്യുതി, പെട്രോൾ തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മാതാപിതാക്കളുമായി ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ചർച്ച ചെയ്തു. കഴിയുന്ന വിധത്തിലെല്ലാം ഊർജ ഉപയോഗം കുറയ്ക്കുന്നതിനും പ്രകൃതിയെ പരിരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കണമെന്ന് മാതാപിതാക്കളോട് കുട്ടികൾ പറ‍ഞ്ഞു.

ജീവിതശൈലി രോഗങ്ങൾ

   		ജീവിതശൈലി രോഗങ്ങൾ, പ്രതിരോധം എന്ന വിഷയത്തിൽ നടത്തിയ  ബോധൽക്കരണ പരിപാടിയിൽ നിരവധിപേർ പങ്കെടുക്കുകയും ജീവിത ശൈലിയിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ‍ അവരെ ബോധവാൻമാരാക്കുകയും ചെയ്തു.

KEY – Knowledge Empowerment Programme

    		സ്കൂളിലെ  കുട്ടികൾക്ക് പി എസ് സി പോലുള്ള പരീക്ഷകൾക്ക് ചെറിയ ട്രെയിനിംങ് എന്ന നിലയിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ ഓരോ ആഴ്ചയും എല്ലാ ക്ലാസ്സുകളിലും ആനുകാലികവും പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾ അവ എഴുതി പഠിക്കുകയും ചെയ്യുന്നു. പരീക്ഷ നടത്തി വിജയികളാവുന്നവർക്ക് പുരസ്ക്കാരങ്ങൾ കൊടുക്കുന്നു. 

ശുചീകരണ പ്രവർത്തനങ്ങൾ

   പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു.  വാകക്കാടിലെ വെയിറ്റിംങ് ഷെഡ്  ലിറ്റിൽ കൈറ്റ്സ്  കുട്ടികളെല്ലാം ചേർന്ന് കഴുകി വൃത്തിയാക്കി. റോഡിനിരു വശവും വൃത്തിയായി സൂക്ഷിക്കുന്നു.

ജൈവവൈവിധ്യ ഉദ്യാനം

     		സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. ചെടികൾ നട്ടു പിടിപ്പിക്കുന്നതിലും കളകൾ പറിച്ച് പൂന്തോട്ടം വൃത്തിയാക്കുന്നതിലും ലിറ്റിൽ കൈറ്റ്സ്  കൂട്ടുകാർ മുൻ നിരയിൽ നിൽക്കുന്നു.

കൃഷി

    	ലഭ്യമായ സ്ഥലത്ത് മരച്ചീനി, ചേന, വഴുതന, പയർ തുടങ്ങിയവ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ കൃഷി ചെയ്യുന്നു. ഇതിന്റെ ഫലങ്ങൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിന്റെ കറികളുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു.

കാർഷിക പ്രവർത്തനങ്ങൾ

		വീട്ടിൽ തന്നെ കാർഷിക പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ കൂടുതൽ സമയം കണ്ടെത്തി. പച്ചക്കറികൾ നടുന്നതിനായി ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.  അതിനാൽതന്നെ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങളും മെച്ചപ്പെട്ടതായിരുന്നു . 
   • തങ്ങളുടെ സാധ്യതകൾക്കനുസരിച്ച് ഒരോ കുട്ടിയും കൃഷിത്തോട്ടം ഒരുക്കി. 
   • ഫലവൃക്ഷത്തൈകളും പച്ചക്കറിച്ചെടികളും നട്ടു വളർത്തി. 
   • കോഴി, മീൻ, ആട്, മുയൽ എന്നിവയേയും ചില കുട്ടികൾ വളർത്തുന്നു. 
   • കാർഷിക വിളകളെക്കുറിച്ചും ഇവയ്ക്കുണ്ടാകുന്ന രോഗങ്ങളേക്കുറിച്ചും മുതിർന്ന കർഷകരോട്   ചോദിച്ചറിയുകയും    അത് മറ്റുള്ളവരുമായി ഷെയർ ചെയ്യുകയും ചെയ്തു.
   • കുട്ടികൾ , വീട്ടിൽ വച്ചുപിടിപ്പിച്ച പച്ചക്കറികൾ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നതിനായി കൊണ്ടുവരുകയും ചെയതു.  അങ്ങനെ കാർഷിക പ്രവർത്തനങ്ങൾ മികവുറ്റതാക്കി മാറ്റി.

ലഹരി വിരുദ്ദദിനം'അരുത് ലഹരി'

     		കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒരുമിച്ചുനിൽക്കുന്നു. ലഹരിക്കെതിരെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ മാതാപിതാക്കൾക്ക് ബോധവത്കരണം നടത്തി.  സ്കൂൾ അസംബ്ലിയിൽ മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും തളർത്തുകയും നശിപ്പിക്കുകയും ചെയ്യും എന്നതുകൊണ്ട് ഞാൻ ഒരിക്കലും അവ ഉപയോഗിക്കില്ലെന്നും  മറ്റുള്ളവരെ അവ ഉപയോഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് അവ നൽകാൻ ശ്രമിക്കുന്നവരെ അതിൽനിന്നു തടയുമെന്നുെം പ്രതിജ്ഞ ചെയ്യുതു.

കൊറോണമൂലം ജീവിതം വഴിത്തിരിഞ്ഞുപോയ ഒരുപാട് കുഞ്ഞുങ്ങളുണ്ട്. പിന്നെ അവരുടെ മനസിൻ്റെ പ്രശ്നങ്ങൾ കണ്ടുപ്പിടിച്ച് അതിന് പരിഹാരങ്ങൾ നൽകി, കുഞ്ഞുങ്ങളെ അവരുടെ പഴയലോകത്തേക്ക് തിരികെ കൊണ്ടുവന്ന് പഠനത്തിൽ കൂടുത‍‍ൽ ശ്രദ്ധകേന്ദ്രീകരിക്കാനുമായി അരുത് ലഹരി എന്ന പദ്ധതിയിലൂടെ ആരംഭം കുറിച്ചു.

ലഹരിക്കെതിരെ നൂതന ആശയവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ 'ലഹരിക്കെതിരെ ഗണിതലഹരി'

പ്രമാണം:'ലഹരിക്കെതിരെ ഗണിതലഹരി'.jpg
kite

ലഹരിക്കെതിരെ പുതിയ ആശയവുമായി എത്തിയിരിക്കുകയാണ് വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. ലഹരിക്കെതിരെ ഗണിതലഹരി എന്ന പ്രോഗ്രാമിന് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ചു. ലഹരിക്കെതിരെ ഗണിതലഹരി എന്ന ട്രെയിനിങ് പ്രോഗ്രാം അമേരിക്കയിലെ ന്യൂ മെക്സിക്കോ സ്റ്റേറ്റ് എക്സലെൻ്റ് അവാർഡ് ജേതാവും ഗ്യാലപ് മക്കിൻലി കൗണ്ടി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനുമായ സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഗണിതത്തിലെ സുഡോക്കു, ചെസ്സ്, പസ്സിൽസ്, ഗെയിംസ്, കുസൃതിക്കണക്കുകൾ, ഗണിത കൗതുകങ്ങൾ എന്നിവയിലേക്കൊക്കെ കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അങ്ങനെ ഒരു പരിധി വരെ ലഹരിയിൽ നിന്ന് അകറ്റി നിർത്തുന്നതിനും പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നു. കൂടാതെ ഇങ്ങനെയുള്ള വിവിധ കളികളിൽ അല്ലെങ്കിൽ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്നതു വഴിയായി അവരുടെ ചിന്താമണ്ഡലം വികസിക്കുകയും പഠനത്തോടു കൂടുതൽ താല്പര്യം ഉണ്ടാവുകയും ചെയ്യും. കുട്ടികൾ വീടുകളിൽ ചെന്ന് സഹോദരങ്ങളും മാതാപിതാക്കളുമൊക്കെയായി ഗണിതകളികളിലും മറ്റു ഗെയിമുകളിലുമൊക്കെ ഏർപ്പെടുമ്പോൾ കുടുംബ ബന്ധങ്ങളും കൂടുതൽ ദൃഡമാകുന്നു. ഇതും ലഹരിയെ ഒരു പരിധിവരെ വീടുകളിൽ നിന്ന് അകറ്റിനിർത്തുന്നതിന് സഹായകമായി തീരും. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പി റ്റി എ പ്രസിഡൻ്റ് റോബിൻ എന്നിവർ പ്രസംഗിച്ചു. ഗണിതശാസ്ത്ര അധ്യാപകരായ ജോസഫ് കെ വി, ബിൻസി അഗസ്റ്റിൻ, മനു കെ ജോസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നല്കുന്നു. ഗണിതശാസ്ത്ര ക്ലബ് അംഗങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികളും പരിശീലന പരിപാടികൾക്ക് മേൽനോട്ടം നല്കുന്നു.

വെള്ളപ്പൊക്കങ്ങൾക്കും റോഡുകളുടെ തകർച്ചക്കും കാരണമാകുന്നു

kite

               വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അന്താരാഷ്ട്ര നദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ നദികളെ കുറിച്ച് പഠിക്കുകയും നദീ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു. നദികളിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ വെള്ളത്തിൻ്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും അത് പെട്ടെന്നുള്ള വെള്ളപ്പൊക്ക ങ്ങൾക്കും അങ്ങനെ റോഡുകളുടെ തകർച്ചക്കും കാരണമാകുന്നുവെന്നും കുട്ടികൾ വിലയിരുത്തി. 

അൽഫോൻസാ ഹൈസ്കൂളിന് സമീപത്തുള്ള വാകക്കാട് പാലത്തിൽ ഇത്തവണ നാലു പ്രാവശ്യം വെള്ളം കയറുകയും പാലത്തിനിരുവശങ്ങളിലുമുള്ള റോഡുകൾ തകരുകയും ചെയ്തു. ഇത് പാലത്തിൻറെ അശാസ്ത്രീയമായ നിർമ്മാണം കാരണമാണ് എന്ന് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബും ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പും മീനച്ചിൽ നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റും പരിസ്ഥിതി ക്ലബ്ബും വിലയിരുത്തി. ഏതാണ്ട് 30 മീറ്റർ വീതിയിൽ പുഴയിലൂടെ ഒഴുകിവരുന്ന വെള്ളത്തിന് 16 മീറ്റർ വീതിയിൽ മാത്രമാണ് പാലത്തിനടിയിലൂടെ ഒഴുകാൻ സാധിക്കുന്നത്. ഇത് വെള്ളം പൊങ്ങുന്നതിനും ശക്തമായ ഒഴുക്ക് ഉണ്ടായി റോഡുകൾ തകരുന്നതിനും കാരണമായിത്തീരുന്നു. ഇങ്ങനെയുള്ള അശാസ്ത്രീയ നിർമ്മാണങ്ങൾ അവസാനിപ്പിക്കണമെന്നും നദീകളെ സംരക്ഷിക്കണമെന്നും സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, മീനച്ചിൽ നദീ സംരക്ഷണ സമിതി സ്കൂൾ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി ആവശ്യപ്പെട്ടു. മീനച്ചിൽ നദിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായുള്ള വിവിധ പരിപാടികൾക്ക് സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, ലിറ്റിൽ കൈറ്റ്സ് കോർഡിനേറ്റർ മനു കെ ജോസ്,ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് കൺവീനർ അലൻ അലോഷ്യസ്, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ സോയ തോമസ്, നദി സംരക്ഷണ സമിതി കോഡിനേറ്റർ ജോസഫ് കെ വി, ബൈബി ദീപു, ലിറ്റിൽ കൈറ്റ്സ് ക്ലബ് സെക്രട്ടറി അൽഫോൻസാ ബെന്നിയും, അസിൻ നാർസിസാ ബെബി, ആരുണ്യ ഷമ്മി, എൽസാ ടെൻസൺ, റിയ ജോർജ് എന്നിവർ നേതൃത്വം നൽകുന്നു. വാകക്കാട് അൽഫോസാ ഹൈസ്കൂൾ നദീദിനത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി.

ലഹരിക്കെതിരെ കരവലയം

പ്രമാണം:ലഹരിക്കെതിരെ കരവലയം:.jpg
kite

	ലഹരി വിമുക്ത വിദ്യാല യമായി ആചരിക്കുന്നതിൻ്റെ ഭാഗമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് കര വലയം സൃഷ്ടിച്ചു. സ്കൂളിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും ഒന്നു ചേർന്ന് ലഹരിക്കെതിരെ ബാഡ്ജ് ധരിച്ച് ലഹരി വിമുക്ത ശൃംഖല സൃഷ്ടിക്കുകയും ജാഗ്രതാപ്രതിജ്ഞ ചെല്ലുകയും ചെയ്തു. പരിപാടികൾക്ക് ഹെഡ്മിസ്ഡ്രസ് സി. റ്റൈസ്, സീനിയർ അസിസ്റ്റൻ്റ് സാലിയമ്മ സ്കറിയാ എന്നിവർ നേതൃത്വം നല്കി.
   

വായനാദിനം ജൂണ് ‍19 വായനാദിനത്തോടനുബദ്ധിച്ച് കുട്ടികളിൽവായനയുടെ പ്രാധാന്യം അറിയിക്കാൻ വേണ്ടിയും കുട്ടികളിലെ വായനാശീലം വളർത്താനും മലയാളത്തോടുള്ള കുട്ടികളുടെ താല്പര്യകുറവു മാറ്റുന്നതിനും വേണ്ടി അമ്മ മലയാളം എന്ന വിഷയത്തിൽ നല്ലപാഠം കുട്ടികൾ ക്ലാസെടുത്തു. വായനാദിനവുമായി ബദ്ധപ്പട്ട് പോസ്റ്റർ മത്സരവും വായനാ മത്സരവും ക്യുസ് മത്സരവും നടത്തുകയുണ്ടായി.

ലോക ഓസോൺ ദിനം ലോക ഓസോൺ ദിനത്തിൽ ഓസോൺപാളിയെ സംരക്ഷിക്കുവാൻ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ബോധവത്കരണ പരിപാടികൾ നടത്തി. ഓസോൺസംരക്ഷണ സന്ദേശങ്ങൾ മീഡിയ വഴി പ്രചരിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻകൈയെടുത്തു. ആഗോളതാപനത്തിന് മരമാണ് മറുപടിയെന്നും വെട്ടിമാറ്റുന്ന മരങ്ങൾക്ക് പകരം കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിക്കണമെന്നും സമൂഹത്തെ ഉദ്ബോദിപ്പിച്ചു.

സസ്യ പരിപാലനം

		ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ സസ്യ പരിപാലനത്തിനും പക്ഷികളെ നിരീക്ഷിക്കുന്നതിനും പക്ഷികൾ കൂടൊരുക്കുന്നത് ശ്രദ്ധിക്കുന്നതിനും സമയം കണ്ടെത്തി. മറ്റു കുട്ടികളുമായി പങ്കുവയ്ക്കുകയും അത് അവർക്ക് പ്രചോദനമായി തീരുകയും ചെയ്തു. 

ലിറ്റിൽ കൈറ്റ്സ് : സിംമ്പോസിയം പരിസ്ഥി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും മൾട്ടിമീഡിയ പ്രസൻേ്റഷനോടുകൂടി കുട്ടികളെ ബോധവാൻമാരാക്കി. കുട്ടികൾക്ക് ഏറ്റവും എളുപ്പമുള്ള രീതിയിലും പെട്ടന്ന് മനസിലാകുന്നരീതിയിലുമാണ് സ്കൂൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സിംമ്പോസിയം ഓർഗനൈസ് ചെയ്തത്.

ലഹരിക്കെതിരെ ചങ്ങലയും റാലിയും

kite

       ലഹരിക്കെതിരെ എന്ന കാമ്പയിന്റെ ഭാഗമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. സ്കൂൾ അങ്കണത്തിൽ ചേർന്ന അസംബ്ലിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റുചൊല്ലി. ജംഗ്ഷനിലേക്ക് ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച് പ്ലക്കാർഡുകൾ ഏന്തി കുട്ടികൾ റാലി നടത്തി. ലഹരി വിരുദ്ധ ഗാനം, മൈം എന്നിവ അവതരിപ്പിച്ചു കൊണ്ടും മനുഷ്യ ചങ്ങല തീർത്തും പൊതുജനങ്ങൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് അവബോധം നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ദേശീയ സൈബർദിനം

    		നവംബ‍ർ30ദേശിയ സൈബർദിനത്തിൽ ഫോണുകളുടെ തെറ്റായ ഉപയോഗത്തെപറ്റിയും സൈബർക്രൈംസിനെ‍പറ്റിയും നല്ലപാഠം കുട്ടികൾ ക്ലാസെടുക്കുകയും ചെയ്യ്തു. ഫോണുകൾ ആവശ്യങ്ങൾക്കുവേണ്ടി കുറച്ചുസമയം മാത്രമേ ഉപയോഗിക്കാവൂ എന്നും സൈബറിൻെ്റ സുരക്ഷ എങ്ങനെ ഉറപ്പാക്കാം, സൈബർക്രൈംസ് എന്താണ് , എങ്ങെയാണ് നാം സൈബർക്രൈംസിൽ പെടുന്നത് എന്നിവയെ പറ്റി ലിറ്റിൽ കൈറ്റ്സ്കുട്ടികൾ ക്ലാസെടുത്തു. 

ഞാൻ എന്തു ചെയ്യണം?

      		ഉത്തരം നമ്മുടെ ഉള്ളിൽ നിന്നും തന്നെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂൾ മാതാപിതാക്കൾക്കും അധ്യാപകർക്കുമായി ഒരുക്കിയിരിന്ന  പി റ്റി എ പൊതുയോഗം മാതാപിതാക്കളിൽ നിന്ന് കുട്ടികൾ പ്രതീക്ഷിക്കുന്നത് എന്തെല്ലാമെന്ന് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
   

ഈ വഴി തെറ്റാതെ കാക്കാം

              "ഈ വഴി തെറ്റാതെ കാക്കാം "എന്ന പ്രോഗ്രാം വഴിയായി മൊബൈൽ,   ഇന്റർനെറ്റ് എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ തന്നെ മാതാപിതാക്കൾക്ക് ബോധവൽക്കരണം നടത്തി. അതുപോലെതന്നെ 'സ്ക്രീൻ ‍ടൈം' മൊബൈൽ, ലാപ്പ്ടോപ്പ്, കമ്പ്യൂട്ടർ, ടിവി തുടങ്ങിയ സ്ക്രീനുകളുിലെക്ക് നോക്കിയിരിക്കുന്ന സമയം കുറയ്ക്കുന്നതന് മൾട്ടിമീഡിയ പ്രസൻേ്റഷനോടുകൂടി  മാതാപിതാക്കൾക്കും കുട്ടികൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസെടുത്തു.

'സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ്’

പ്രമാണം:സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല;.png
kite

സ്മാർട്ട് ഫോൺ വെറുമൊരു ഫോണല്ല; ഇൻ്റർനെറ്റ് വഴി അനന്ത സാധ്യതകളിലേക്കുള്ള ലോകമാണ് എന്ന് കുട്ടികൾ അമ്മമാരെ മൾട്ടിമീഡിയ പ്രസൻ്റേഷനോടുകൂടി എടുത്ത സൈബർ സുരക്ഷാ പരിശീലന പരിപാടിയിൽ ബോധ്യപ്പെടുത്തികൊടുത്തപ്പോൾ അമ്മമാർക്ക് ആശ്ചര്യവും കൗതുകവും ഒപ്പം നെടുവീർപ്പും. സംസ്ഥാന സർക്കാരിൻറെ രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികളും വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ തുടക്കം കുറിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ് അമ്മ അറിയാൻ എന്ന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പണമിടപാടുകൾ, ഗെയിമുകൾ, ഇൻ്റർനെറ്റ് ഉപയോഗം എന്നിവയിലെല്ലാം രക്ഷിതാക്കളുടെ ആരോഗ്യകരമായ ശ്രദ്ധ വേണമെന്ന് കുട്ടികൾ അമ്മമാരെ ഓർമ്മപ്പെടുത്തി. സ്മാർട്ട്ഫോൺ, ഇൻ്റർനെറ്റിൻ്റെ സുരക്ഷിതമായ ഉപയോഗം, സുരക്ഷിതമായ മൊബൈൽ ഉപയോഗം, വ്യാജവാർത്തകൾ എങ്ങനെ തടയാം, ഇൻ്റർനെറ്റിലെ ചതിക്കുഴികൾ എന്നിങ്ങനെ നാലു സെഷനുകളിലായി നടന്ന ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കുട്ടികളും നേതൃത്വം നൽകി. കൈറ്റ് മാസ്റ്റർ മനു കെ ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവർ സൈബർലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിലും ക്ലാസെടുത്തു. ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് കുട്ടികളോട് പറയുന്നതിൽ അർത്ഥമില്ല എന്നും എന്നാൽ അത് എങ്ങനെ നമുക്കും കുട്ടികൾക്കും ഉപകാരപ്രദമായും സുരക്ഷിതമായും ഉപയോഗിക്കാം എന്ന കാര്യം അറിഞ്ഞിരിക്കണം എന്നും കുട്ടികൾ അമ്മമാരെ ഉദ്ബോധിപ്പിച്ചു. ഫോണിൽ വരുന്ന ഓ ടി പി ഒരു കാരണവശാലും ആരുമായും പങ്കുവെക്കരുത് എന്നും ഗൂഗിൾ പേ, മറ്റ് ബാങ്കിംഗ് ആപ്പുകൾ എന്നിവയുടെ പാസ് വേഡുകൾ രഹസ്യം ആയിരിക്കണമെന്നും കുട്ടികൾ ഓർമ്മപ്പെടുത്തി. ചില സന്ദേശങ്ങൾ വ്യാജമാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത് എന്നും കുട്ടികൾ ഉദാഹരണസഹിതം വ്യക്തമാക്കി. കുട്ടികൾ എന്തിനൊക്കെ മൊബൈൽ ഉപയോഗിക്കുന്നു എന്നും എന്തൊക്കെ ഷെയർ ചെയ്യുന്നു എന്നും രക്ഷിതാക്കൾ മനസ്സിലാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം. കുട്ടികളുടെ യൂട്യൂബ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയവയ്ക്ക് സമയപരിധി ഏർപ്പെടുത്തണമെന്നും കുട്ടികൾ തന്നെ മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

സത്യമേവ ജയതേ

kite

സത്യമേവ ജയതേ എന്ന സംരഭത്തിൻെ്റ ലക്ഷ്യം എന്നത് വ്യാജവാർത്തകൾ തിരിച്ചറിയുന്നതിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക എന്നതാണ്. സ്കൂളുകളിൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന സർക്കാർ സംരംഭമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഫോർ എഡ്യുക്കേഷൻ ആരംഭിച്ച ഡിജിറ്റൽ മീഡിയ സാക്ഷരതാ പരിപാടി സത്യമേവ ജയതേ ക്ക് എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. അ‍ഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിനും അതിൻെറ വ്യാപനം തടയുന്നതിനുമുള്ള അടിസ്ഥാന വൈദഗ്ധ്യം കൊടുക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.

ദേശീയകായികദിനം

പ്രമാണം:ദേശീയകായികദിനം.jpg
kite

ഓഗസ്റ്റ് 29 ദേശിയ കായികദിനത്തോടനുബദ്ധിച്ച് സ്പോട്സ് മാസ്റ്റർ മനു ജയിമ്സിൻെ്റ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ 'നോ റ്റു ജിം' ക്ലാസും നടത്തുകയുണ്ടായി. ക്ലാസിൽ വെയിറ്റ് ലിഭ്റ്റിങ്ങ് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ദോഷകരമായ ഭവിഷത്തിനെക്കുറിച്ചും പുതുതലമുറയ്ക്ക് മണ്ണിൽ പണിയെടുക്കാനുള്ള മടിയും മണ്ണിൽ പണിയെടുത്താലുണ്ടാവുന്ന നല്ല ശരീരത്തിനു പകരം അതിനുവേണ്ടി കാശുമുടക്കി ജിമ്മിൽ പോയി ഉണ്ടാക്കുന്ന പുതുതലമുറയും കായിക മത്സരങ്ങളിൽ നടക്കുന്ന പ്രശ്നമായ സ്റ്റിറോയിടുകളുടെ ഉപയോഗത്തെപറ്റിയും ക്ലാസെടുത്തു.

ശാസ്ത്രദിനം ശാസ്ത്രദിനവുമായി ബദ്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ വരും തലമുയ്ക്ക് ദോഷകരമല്ലാത്ത രീതിയിൽ വേണം ടെക്നോളജി ഉപയോഗിക്കേണ്ടത് എന്ന് കുട്ടികളെ ബോധവൽക്കരിച്ചു. പരിസ്ഥി മലിനീകരണം മൂലം വായുവിലുണ്ടാകുന്ന വിഷാംശങ്ങളെക്കുറിച്ചും ഇത് മനുഷ്യശരീരത്തിലെ അവയവങ്ങളെ എപ്രകാരം ബാധിക്കുമെന്നും കുട്ടികളെ ബോധവാൻമാരാക്കി.

നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം

പ്രമാണം:നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം:.jpg
kite

           നദീജലം സംരക്ഷിക്കപ്പെടേണ്ടത് ഇന്നിൻറെ ആവശ്യമാണ് എന്ന് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, റെഡ്‌ക്രോസ്സ്, നല്ലപാഠം ക്ലബ്, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, സീഡ് ക്ലബ്, മീനച്ചിൽ നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി അഭിപ്രായപ്പെട്ടു. മീനച്ചിലാറിന്റെ ആരംഭ ഭാഗമായ വാകക്കാട് നദി വേനൽ ആരംഭിച്ചപ്പോൾ തന്നെ വറ്റിവരളാൻ കാരണം നദീജലം സംരക്ഷിക്കപ്പെടുന്നതിന് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് എന്ന് കുട്ടികൾ വിലയിരുത്തി. അതുപോലെതന്നെ നദികൾ വളരെയധികം മലിനീകരിക്കപ്പെടുന്നു എന്നും മലിനീകരണം തടയുന്നതിന് കുട്ടികൾ വഴി സമൂഹത്തിന് അവബോധം ഉണ്ടാകുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടത്തുമെന്നും സ്കൂൾ കുട്ടികൾ അറിയിച്ചു.

പ്രമാണം:നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം:.jpg
kite

     കുട്ടികൾ നദിയിൽ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുയ്തു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും അതിനുള്ള ബോധവൽക്കരണം സമൂഹത്തിന് നൽകാൻ മുന്നിട്ടിറങ്ങുമെന്നും കുട്ടികൾ പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും

പ്രമാണം:ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹങ്ങളിലും.jpg
kite

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തി ലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും അവർക്ക് ബോധവൽക്കരണം കൊടുക്കുകയും ചെയ്തു. ലഹരി ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തെയും സമ്പത്തിനെയും നശിപ്പിക്കും എന്നും നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിക്ക് വളരെ ദോഷകരമാണ് എന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു.

പ്രമാണം:ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും.jpg
kite

   സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്ത പ്രോഗ്രാമിൽ ഏതാണ്ട് 5000ലധികം ആളുകൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ബോധവൽക്കരണം പരിപാടിയിൽ പങ്കെടുത്ത മാതാപിതാക്കളെ കൊണ്ട് കുട്ടികൾ ലഹരി ഉപയോഗിക്കുകയില്ല എന്ന് എഴുതി ഒപ്പും ശേഖരിച്ചാണ് മടങ്ങിയത്. ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായ പരിപാടിയായിരുന്നു ലഹരിവിരുദ്ധ ക്യാമ്പയിൻ.

പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്നതിനുള്ള കരുത്ത് വിദ്യാർത്ഥികൾ നേടിയെടുക്കണം:മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്

പ്രമാണം:Pass.png
kite

പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്നതിനുള്ള കരുത്ത് വിദ്യാർത്ഥികൾ നേടിയെടുക്കണമെന്ന് പാലാ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അഭിപ്രായപ്പെട്ടു. വി. അൽഫോൻസാമ്മ പഠിപ്പിച്ച വാകക്കാട് സ്കൂളിലെ കുട്ടികൾ അൽഫോൻസാമ്മയുടെ പവിത്രതയും കുട്ടികളോടുള്ള കരുതലും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂൾ നടപ്പിലാക്കുന്ന PASS (Project Against Social Sins) പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kite

      പഠനത്തിലെ മികവിനോടൊപ്പം കുട്ടികൾ മാനവികതയും ഉള്ളവരായി തീരണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി ഉദ്ബോധിപ്പിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ്, മേലുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ അലക്സ് ടി ജോസ്, മേലുകാവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്, പിടിഎ പ്രസിഡൻറ് റോബിൻ എപ്രേം മൂലേപറമ്പിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, എന്നിവർ പ്രസംഗിച്ചു. 

സാമൂഹിക വിപത്തുകളെയും നവമാധ്യമസ്വാധീനനങ്ങളെയും നേരിടുന്നതിനുള്ള പരിശീലനം കുട്ടികൾക്കും മാതാപിതാക്കൾക്കും പദ്ധതിയുടെ ഭാഗമായി നൽകും. അതുപോലെതന്നെ കുട്ടികളിലൂടെ മാതാപിതാക്കളിലേക്കും ഇങ്ങനെ കുടുംബങ്ങളേയും സമൂഹത്തെയും നന്മയിലേക്ക് നയിച്ച് നവീകരണം സാധ്യമാകുന്നതിനുള്ള വിവിധ പരിപാടികളും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തപ്പെടും.

നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണം

പ്രമാണം:നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണം.png
kite

   നദീജലം സംരക്ഷിക്കപ്പെടേണ്ടത് ഇന്നിൻറെ ആവശ്യമാണ് എന്ന് അൽഫോൻസാ ഹൈസ്കൂളിലെ റെഡ്‌ക്രോസ്സ്, ലിറ്റിൽ കൈറ്റ്സ് ഐ ടിക്ലബ്, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, മീനച്ചിൽ നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായി അഭിപ്രായപ്പെട്ടു. മീനച്ചിലാറിന്റെ ആരംഭ ഭാഗമായ വാകക്കാട് നദി വേനൽ ആരംഭിച്ചപ്പോൾ തന്നെ വറ്റിവരളാൻ കാരണം നദീജലം സംരക്ഷിക്കപ്പെടുന്നതിന് വേണ്ടത്ര ജാഗ്രത കാണിക്കാത്തതാണ് എന്ന് കുട്ടികൾ വിലയിരുത്തി. അതിനാൽ നദീജലം സംരക്ഷിക്കപ്പെടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.

അതുപോലെതന്നെ നദികൾ വളരെയധികം മലിനീകരിക്കപ്പെടുന്നു എന്നും മലിനീകരണം തടയുന്നതിന് കുട്ടികൾ വഴി സമൂഹത്തിന് അവബോധം ഉണ്ടാകുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടത്തുമെന്നും സ്കൂൾ കുട്ടികൾ അറിയിച്ചു. കുട്ടികൾ നദിയിൽ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുയ്തു. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും അതിനുള്ള ബോധവൽക്കരണം സമൂഹത്തിന് നൽകാൻ മുന്നിട്ടിറങ്ങുമെന്നും കുട്ടികൾ പറഞ്ഞു. മീനച്ചിൽ നദിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായുള്ള വിവിധ പരിപാടികൾക്ക് സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, റെഡ്‌ക്രോസ് കോർഡിനേറ്റർ അനു അലക്സ്, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് കൺവീനർ അലൻ അലോഷ്യസ്, പരിസ്ഥിതി ക്ലബ് കോർഡിനേറ്റർ മനു ജെയിംസ്, നദി സംരക്ഷണ സമിതി കോഡിനേസ്റ്റേഴ്സ് ജോസഫ് കെ വി, ജീനാ ജോസ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സ് മനു കെ ജോസ്, ജൂലിയ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകുന്നു.

പരിപാലിക്കാം പരിസ്ഥിതിയെ...തോൽപിക്കാം പ്ലാസ്റ്റിക്കിനെ... പദ്ധതിക്ക് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്‌കൂളിൽ തുടക്കം

പ്രമാണം:പരിപാലിക്കാം പരിസ്ഥിതിയെ...തോൽപിക്കാം പ്ലാസ്റ്റിക്കിനെ....jpg
kite

   ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് പരിപാലിക്കാം പരിസ്ഥിതിയെ... തോൽപിക്കാം പ്ലാസ്റ്റിക്കിനെ...എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന വലിച്ചെറിയൽ മുക്ത ക്യാമ്പസ് പദ്ധതിക്കും വാകക്കാട് സ്കൂളിൽ തുടക്കംകുറിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ ക്യാമ്പസിൽ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാൻകുഴി വൃക്ഷത്തൈ നട്ടു. നേച്ചർ ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ കൺവീനർ സാലിയമ്മ സ്കറിയയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം കുട്ടികൾ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസഫ് കുട്ടികൾക്ക് വിതരണം ചെയ്തു. വനം വകുപ്പ് നടപ്പിലാക്കുന്ന നാട്ടുമാവും തണലും പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പിടിഎ പ്രസിഡൻ്റ് റോബിൻ അപ്രേം ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവർ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്ററും കായിക അധ്യാപകനുമായ മനു ജെയിംസ് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക,വലിച്ചെറിയൽ മുക്ത ക്യാമ്പസ് എന്നീ പദ്ധതികളുടെ ബോധവൽക്കരണ ക്ലാസ്സുകൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നല്കുി.

കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുന്നിട്ടിറങ്ങുന്നു

പ്രമാണം:കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുന്നതിന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുന്നിട്ടിറങ്ങുന്നു.jpg
kite

   മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളും വിജ്ഞാനവും എല്ലാവരിലേക്കും എത്തിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വിവിധതലത്തിൽ പ്രവർത്തന സജ്ജരാകാൻ സാധിക്കുമെന്നും കേരളത്തെ വൈജ്ഞാനിക സമൂഹം ആയി മാറ്റുന്നതിന് വിദ്യാർഥികൾക്കുള്ള പങ്ക് വളരെ വലുതാണെന്നും വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിപ്രായപ്പെട്ടു. 

സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് നടത്തിയ ഡിജിറ്റൽ പോസ്റ്റർ രചന മത്സരത്തിൽ ജിസ്സാ എലിസബത്ത് ജിജോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിതെന്നും അതിനാൽ സ്വതന്ത്രവിജ്ഞാനവും നവസാങ്കേതികമുന്നേറ്റവും പരിചയപ്പെടുത്താൻ കുട്ടികൾ മുന്നിട്ടിറങ്ങണമെന്നും അഭിപ്രായമുയർന്നു. നവസാങ്കേതിക മുന്നേറ്റം നാടിൻറെ വികസനത്തിനും ക്ഷേമത്തിനും എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താം എന്നും അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചർച്ച ചെയ്തു.

kite

  കേരളത്തെ വിജ്ഞാന സമൂഹം ആക്കി മാറ്റുന്നതിൽ സ്വതന്ത്രവിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്നുന്ന അന്തർദേശീയ സമ്മേളനമാണ് ഫ്രീഡം ഫെസ്റ്റ് 2023. 

അറിവിൻറെ ജനാധിപത്യത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്ന പൊതുബോധവും സംവിധാനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് ഫ്രീഡം ഫെസ്റ്റ് 2023 പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. കേരളസർക്കാരിന്റെ വിവിധ വകുപ്പുകൾക്കും സർക്കാർ ഏജൻസികൾക്കും പുറമേ, വിജ്ഞാന-സാങ്കേതിക വിദ്യാരംഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ചേർന്നാണ് ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റുന്നതിൽ സ്വതന്ത്ര വിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും അവയെ ജനങ്ങൾക്കു പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഈ അന്തർദേശീയ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.

ലഹരിവിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും

പ്രമാണം:ലഹരിവിരുദ്ധ സന്ദേശവുമായി വീടുകളിലേക്കും സമൂഹത്തിലേക്കും.jpg
kite

  വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടസമാപനത്തിൻ്റെ ഭാഗമായി കുട്ടികൾ വീടുകളിലേക്കും സമൂഹത്തിലേക്കും ഇറങ്ങിച്ചെന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി. സാമൂഹികപ്രതിബന്ധതയോടെ കുട്ടികൾ യുവതീയുവാക്കൾക്കും മുതിർന്നവർക്കും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണം കൊടുത്തു. 

ലഹരിയുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെയും സമ്പത്തിനെയും നശിപ്പിക്കുമെന്നു മാത്രമല്ല നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവിയെ വളരെ ദോഷകരമായി ബാധിക്കുമെന്നും കുട്ടികൾ ഉദ്ബോധിപ്പിച്ചു. സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിൽ വിവിധ മേഖലയിലുള്ള നിരവധി പേർക്ക് ബോധവൽക്കരണം കൊടുക്കുന്നതിനായി സാധിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു. കുട്ടികൾ വ്യാപാര സ്ഥാപനങ്ങളിലും ടാക്സി സ്റ്റാൻഡുകളിലും വീടുകളിലും ചെന്ന് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്ത വ്യക്തികളെ കൊണ്ട് ജീവിതകാലം ലഹരി ഉപയോഗിക്കുകയില്ല എന്ന് എഴുതി ഒപ്പും ശേഖരിച്ചാണ് കുട്ടികൾ മടങ്ങിയത്. പരിപാടികൾക്ക് റിയ ജോർജ് , അസിൻ നാർസിസ ബേബി, സിയാമോൾ സിബി എന്നിവർ നേതൃത്വം നല്കി.

പോസിറ്റീവ് വൈബുകൾ കൊണ്ട് സ്വയം നിറച്ച് ആരോഗ്യകരമായ ജീവിതം സ്വന്തമാക്കൂ...

പ്രമാണം:പോസിറ്റീവ് വൈബുകൾ കൊണ്ട് സ്വയം നിറച്ച് ആരോഗ്യകരമായ ജീവിതം സ്വന്തമാക്കൂ....jpg
kite

  അപ്പച്ചൻ ഇന്ന് എന്താ കഴിച്ചത്? എങ്ങനെ കഴിച്ചു? കുട്ടികളുടെ ചോദ്യങ്ങൾ കേട്ട് ഇന്ന് മൂന്നിലവ് ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിൽ മരുന്നിനു വന്നവർ ഒന്നു പരിഭ്രമിച്ചു. നമ്മൾ എന്ത് എങ്ങനെ കഴിക്കുന്നു എന്നത് നമ്മുടെ ആരോഗ്യത്തിന് നേരിട്ട് ആനുപാതികമാണ് എന്ന് കുട്ടികളുടെ ഓർമ്മപ്പെടുത്തൽ. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ നടത്തിയ ആരോഗ്യകരമായ ജീവിതത്തിന് നല്ല ശീലങ്ങൾ എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിരുന്നു കുട്ടികളുടെ ചോദ്യങ്ങൾ.

മൂന്നിലവ് ആയുർവേദ ഡിസ്പെൻസറിയിൽ വച്ച് വാകക്കാട് സെന്റ്. അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പരിശീലിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. കാശ്മീര എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ ആരോഗ്യകരമായ നല്ല ശീലങ്ങളിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. കാശ്മീര അഭിപ്രായപ്പെട്ടു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ഇത്തമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പ്രഭാതഭക്ഷണത്തിൻ്റെ പ്രാധാന്യം, വെള്ളം കുടിക്കേണ്ടതിന്റെയും സമ്മർദ്ദം ഒഴിവാക്കേണ്ടതിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകത, പുകവലി, മദ്യപാനം എന്നിവ വരുത്തുന്ന വിനകൾ തുടങ്ങിയവയെക്കുറിച്ച് അസിൻ നാർസിസാ ബേബി ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയറാക്കിയ മൾട്ടീമീഡിയ പ്രസൻ്റേഷൻ ഉപയോഗിച്ചായിരുന്നു ക്ലാസ്സ്. പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം, ടീൻസ് ക്ലബ് നോഡൽ ഓഫീസർ സോയാ തോമസ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, രാജേഷ് മാത്യു, ജോസഫ് കെ വി, മനു ജെയിംസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാമിന് ആരണ്യ, എൽസ, ഡെൽന, അഭിജയ്, എമീമ, അഫ്സൽ, അൽഫോസാ എന്നിവർ നേതൃത്വം നൽകി.

ഗ്രേറ്റ് എഡ്യൂക്കേഷണൽ ഗെയിംസുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

പ്രമാണം:ഗ്രേറ്റ് എഡ്യൂക്കേഷണൽ ഗെയിംസുമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ:.jpg
kite

    ശിശുദിനത്തോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ അഭിമുഖ്യത്തിൽ ദി ഗ്രേറ്റ് എഡ്യുക്കേഷണൽ ഗെയിംസ് സംഘടിപ്പിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ കുട്ടികൾക്കായി ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എഫ് സി സി റിലീസ് ചെയ്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഗെയിമുകൾ കൗതുകത്തോടെ ആസ്വദിച്ച് കളിച്ചു. ഗെയിം നിർമ്മാണത്തിന് അവിര ജോബിയുടെ മേൽനോട്ടത്തിൽ അഭിജിത്ത്, എൽവിൻ, അശ്വതി, കാർത്തിക, നോയൽ, അസിൻ, റ്റീനു എന്നിവർ മുൻകൈയെടുത്തു. മരിയ, അന്ന, അലൻ, നിവേദ് എന്നിവർ കുട്ടികൾക്ക് ഗെയിമുകൾ വിശദീകരിച്ചുകൊടുത്തു. വാകക്കാട് സെൻ്റ് പോൾസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സിൻ, സി. മരിയാൻ്റാേ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, ലിറ്റിൽ മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ, ഷിനു തോമസ്, ജോസഫ് കെ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ്

പ്രമാണം:അൽഫോ ടെക് - എഡ്യൂ ഇൻസൈഡ്.png
kite

വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ന്യൂസ് റൗണ്ട് അപ് അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ് ഹെഡ്മിസ്ട്രസ്സ് സി. റ്റെസ് എഫ്. സി. സി. പ്രകാശനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ലീഡർ അസിൻ നാർസിസ ബേബി എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്ന് കോപ്പി കൈമാറി കൊണ്ടാണ് പ്രകാശനം നടത്തിയത്. അൽഫോ_ടെക് - എഡ്യൂ_ ഇൻസൈഡ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ റൗണ്ട് അപ്പിൽ സ്കൂളിലെ ഈ പ്രവർത്തന വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് ഇതിന്റെ ഡാറ്റ എൻട്രി, ലേ ഔട്ട്, ഡിസൈനിങ് മുതലായവ നടത്തിയത്. കൂടാതെ ഇതിലേക്ക് ആവശ്യമായ ഫോട്ടോകളും എടുത്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ്. പഠനത്തോടൊപ്പം കുട്ടികൾ ഇത്തരം പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത് സാങ്കേതികമായ കഴിവുകളും സർഗ്ഗാത്മകമായ കഴിവുകളും പരിപോഷിപ്പിക്കുന്നതിന് കാരണമാകുമെന്ന് പ്രകാശനം ചെയ്തുകൊണ്ട് സി. റ്റെസ്സ് പറഞ്ഞു.

ഞങ്ങൾ ആറിൽ നിന്ന് എട്ടിൽ എത്തിയിട്ടും പാലമേ നീ ഇപ്പോഴും ആറിൽ തന്നെയോ!അടുത്ത ക്ലാസ്സിലെങ്കിലും ഈ പാലത്തിലൂടെ യാത്ര സാധ്യമാകുമോ?

kite

2021 ഒക്ടോബർ 16 ഉണ്ടായ പ്രളയത്തിൽ തൂണിൽ മരം വന്നിടിച്ച് സ്ലാബ് തകർന്ന് മൂന്നിലവ് കടപുഴ പാലം തകർന്നിട്ട് ഒന്നര വർഷമായിട്ടും പാലം തകർന്ന അവസ്ഥയിൽ തന്നെ കിടക്കുന്നതിൽ വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ആശ്ചര്യം. അന്ന് ആറാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടികൾ ഞങ്ങൾ എട്ടാം ക്ലാസിലേക്ക് കയറുമ്പോഴും പാലം ആറിൽ തന്നെയാണല്ലോ എന്ന് പരിതപിച്ചു. ഈ അധ്യയന വർഷത്തിലെ അവസാനദിവസം കുട്ടികൾ തങ്ങൾ ഒന്നരവർഷം മുമ്പുവരെ സ്ഥിരമായി സഞ്ചരിച്ചിരുന്ന കടപുഴ പാലം സന്ദർശിക്കാനെത്തിയതായിരുന്നു സന്ദർഭം. ശക്തമായ മഴയിൽ കോട്ടയം മൂന്നിലവിലെ കടപുഴ പാലം തകർന്നിട്ട് ഒന്നരവർഷം പിന്നിടുമ്പോഴും പുനർനിർമ്മാണ നടപടികൾ എങ്ങുമെത്തിയില്ല. മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന് , നാല്, ഏഴ് വാർഡുകളിലെ ജനങ്ങൾ പൂർണമായി ആശ്രയിച്ചിരുന്ന കടപ്പുഴ പാലം ഇപ്പോൾ ചെറു വാഹനങ്ങൾക്ക് പോലും സഞ്ചാരയോഗ്യമല്ല. പാലത്തിനപ്പുറത്ത് താമസിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് 20 കിലോമീറ്റർ ചുറ്റി മൂന്നിലവ് ടൗണിലെത്തി വേണം വാകക്കാട് സ്കൂളിലെത്താൻ. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ വാകക്കാട് സ്കൂളിലെ നിരവധി കുട്ടികളും സ്കൂൾ ബസ്സും യാത്ര ചെയ്തിരുന്നതാണ്. പ്രളയത്തെ തുടർന്ന് 2022 ജൂലൈ 30 ഉണ്ടായ ഉരുൾപൊട്ടലിൽ അപ്പ്രോച്ച് റോഡ് തകർന്നിരുന്നു. ഇതുമൂലം വാകക്കാട് നിന്നും മേച്ചാൽ, ചക്കിക്കാവ് ദേശത്തേക്കുള്ള ഗതാഗത മാർഗമാണ് അടഞ്ഞിരിക്കുന്നത്. സ്കൂളിലെത്താൻ അഞ്ച് കിലോമീറ്റർ മാത്രം സഞ്ചരിക്കേണ്ടിയിരുന്ന കുട്ടികൾക്ക് ഇപ്പോൾ 20 കിലോമീറ്റർ എങ്കിലും ചുറ്റി സഞ്ചരിച്ചു വേണം സ്കൂളിലെത്താൻ. ഇനി അടുത്ത അധ്യയന വർഷം എങ്കിലും ഈ പാലത്തിലൂടെ യാത്ര ചെയ്ത് പഠിക്കാമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.

വറ്റിവരണ്ടു കിടക്കുന്ന മീനച്ചിലാറിന്റെ മടിത്തട്ടിൽ ഇരുന്ന് ജല സംരക്ഷണത്തെക്കുറിച്ച് ചർച്ച

[[പ്രമാണം:വറ്റിവരണ്ടു കിടക്കുന്ന മീനച്ചിലാറിന്റെ മടിത്തട്ടിൽ ഇരുന്ന് ജല സംരക്ഷണത്തെക്കുറിച്ച് ചർച്ച.jpg|ലഘുചിത്രം|kite]]

   മഴക്കാലത്ത് വളരെയധികം തവണ കരകവിഞ്ഞൊഴുകി പ്രളയം ഉണ്ടായ മീനച്ചിൽ നദിയുടെ വാകക്കാട് ഭാഗം ഇന്ന് പൂർണ്ണമായും വറ്റി വരണ്ട് കിടക്കുന്നു. ലോക നദീ ദിനത്തിൽ വാകക്കാട് സെൻ്റ്. അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികൾ വറ്റിവരണ്ടു കിടക്കുന്ന മീനച്ചിലാറിന്റെ മടിത്തട്ടിൽ ഇരുന്ന് ജല സംരക്ഷണത്തെക്കുറിച്ച് ചർച്ച നടത്തി. നദികളിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്താതെ ശാസ്ത്രീയമായ സംരക്ഷണം കൊടുക്കുകയും ശാസ്ത്രീയമായ മാലിന്യ സംസ്കരണം വഴി പുഴകൾ മലിനമാക്കപ്പെടാതിരിക്കുകയും ചെയ്യുകയാണ് എങ്കിൽ നമ്മുക്ക് ഇന്നും ഈ നദിയിൽ നിന്ന് വെള്ളം കിട്ടുമായിരുന്നില്ലേ എന്ന് കുട്ടികൾ. വനങ്ങളും മലകളും നശിപ്പിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ ഇന്ന് നദികളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയായി തീർന്നിരിക്കുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. 

ശരിയായി ഭൂവിനിയോഗം നടത്തുകയും മലിനീകരണം തടയുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ നദികൾ കൂടുതൽ കാലം ജലസ്രോതസ്സ് ആയി നിലനിൽക്കും എന്ന് കുട്ടികൾ ചർച്ചയിൽ പറഞ്ഞു. ഒരോ സ്ഥലത്തെയും കുളങ്ങൾ പുഴകൾ തോടുകൾ നദികൾ തുടങ്ങിയ ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ ആ പ്രദേശത്തെ ജനങ്ങൾ തന്നെ മുൻകൈയെടുത്ത് പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ ശരിയായ രീതിയിലുള്ള സംരക്ഷണം നടക്കപ്പെടുകയുള്ളൂ എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. കൂടാതെ കുട്ടികൾ പുഴയെ അറിയാനും സ്നേഹിക്കാനും പുഴക്കുവേണ്ടി നിലകൊള്ളാനും തയ്യാറായി മുന്നോട്ടുവന്നാൽ നമ്മുടെ നദികൾ സംരക്ഷിക്കപ്പെടും എന്നും ഇതിനായി കുട്ടികളെ ബോധവൽക്കരിക്കുമെന്നും നദി സംരക്ഷണ സമിതി സ്കൂൾ യൂണിറ്റിലെ കുട്ടികൾ പറഞ്ഞു. ചെക്ക് ഡാമുകളുടെ നിർമ്മാണം ശാസ്ത്രീയമായതും ആവശ്യം കണക്കിലെടുത്തും ആയിരിക്കേണ്ടതാണ് എന്നും കുട്ടികൾ ഓർമ്മിപ്പിച്ചു. നദിയിൽ നിന്ന് കുട്ടികൾ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. പരിപാടികൾ ലിറ്റിൽ കൈറ്റ്സ്, നദീസംരക്ഷണ സമിതി, ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് നടത്തിയത്.

കുഞ്ഞുങ്ങളെ തൊട്ടാൽ കൊത്ത് ഉറപ്പ്

kite

   സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ നടത്തിയ എക്സിബിഷൻ മാതാപിതാക്കൾക്കും കുട്ടികൾക്കും നവ്യാനുഭവമായി. കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ എത്തുന്നവരെ കൊത്താൻ ഓടിയെത്തുന്ന കോഴിയമ്മയെ വളരെ കൗതുകത്തോടെയാണ് സെൻ്റ്. പോൾസ് എൽ പി സ്കൂളിലെ കുട്ടികൾ നോക്കി കണ്ടത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് എക്സിബിഷൻ സംഘടിപ്പിച്ചത്.

മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യകളും വിജ്ഞാനവും എല്ലാവരിലേക്കും എത്തിക്കു എന്ന ലക്ഷ്യത്തോടെ 2023 ഓഗസ്റ്റ് 12 മുതൽ 15വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്നുന്ന അന്തർദേശീയ സമ്മേളനമാണ് ഫ്രീഡം ഫെസ്റ്റ് 2023. ഇതോടെനുബന്ധിച്ച് സ്കൂൾതലത്തിൽ നടത്തപ്പെട്ട പ്രോഗ്രാമിലാണ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നവസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള എക്സിബിഷൻ സംഘടിപ്പിച്ചത്. കേരളത്തെ വിജ്ഞാന സമൂഹം ആക്കി മാറ്റുന്നതിൽ സ്വതന്ത്രവിജ്ഞാനത്തിന്റെയും നവസാങ്കേതിക വിദ്യകളുടെയും പങ്ക് വിശകലനം ചെയ്യുകയും ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ പരിപാടികൾ സംഘടിപ്പിച്ചത്.

ഡിജിറ്റൽ ക്യാമ്പോണവുമായി ലിറ്റിൽ കൈറ്റ്സ്

kite

  കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്യാമ്പോണത്തിന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിലും തുടക്കമായി. ഓണം എന്ന മെയിൻ തീമിൽ അടിസ്ഥാനമാക്കി വിവിധ പരിപാടികളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്ക്രാച്ച് ഗെയിം ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിംഗ് വഴിയായിട്ടുള്ള പൂക്കളമത്സരവും ആനിമേഷൻ പരിശീലനമായുള്ള ഊഞ്ഞാലാട്ടവും കുട്ടികളെ ഡിജിറ്റൽ ഓണാഘോഷത്തിൻ്റെ സാധ്യതകളിലേക്ക് കൈപിടിച്ചുയർത്തി. ഹെഡ്മിസ്ട്രസ് സി. റ്റെസ്, റിസോഴ്സ് പേഴ്സൺ ദിനേശ് സെബാസ്റ്റ്യൻ, കൈറ്റ്സ് മിസ്ട്രസ് ജൂലിയ ആഗസ്റ്റിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

ക്യാമ്പ് ഏകദിനമായിട്ടാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഓണം എന്ന പ്രധാന തീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംപോസ്സിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഓണാഘോഷവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, സ്ക്രാച്ച് ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, സ്വതന്ത്രദ്വിമാന അനിമേഷൻ സോഫ്റ്റ് വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ ചിത്രങ്ങൾ, പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ.

കമ്പ്യൂട്ടർ സുരക്ഷാ ദിനത്തിൽ ബോധവത്കരണവുമായി ലിറ്റിൽ കൈറ്റ്സ്

പ്രമാണം:കമ്പ്യൂട്ടർ സുരക്ഷാ ദിനത്തിൽ ബോധവത്കരണവുമായി ലിറ്റിൽ കൈറ്റ്സ്.jpg
kite

ദേശീയ കമ്പ്യൂട്ടർ സുരക്ഷാ ദിനമായി നവംബർ 30ന് വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ സുരക്ഷയെ കുറിച്ച് ബോധവൽക്കരണം നടത്തി. സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനും കമ്പ്യൂട്ടർ സുരക്ഷയെ കുറിച്ച് ഉയർന്ന അപബോധം നിലനിർത്തുന്നതിനുമാണ് നവംബർ 30 കമ്പ്യൂട്ടർ സുരക്ഷ ദിനമായി തിരഞ്ഞെടുത്തത്. ഇന്ന് കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട്ഫോണുകൾ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. അതിനാൽ അതിൻറെ സുരക്ഷയെക്കുറിച്ചും സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതിനെക്കുറിച്ചുംഅറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു. കൈറ്റ് വഴി സ്കൂളിൽ ലഭ്യമായിരിക്കുന്ന ആർഡിനോ കിറ്റ് ഉപയോഗിച്ച് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു. ആധുനിക ലോകത്തിൽ വിവിധ മേഖലകളിൽ റോബട്ടുകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് മൾട്ടിമീഡിയ പ്രസന്റേഷൻ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വിവരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് , ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ നേതൃത്വം നൽകി.