"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/വിദ്യാരംഗം /കൂടുതൽ വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<nowiki>*</nowiki>വിദ്യാരംഗംകലാ ............................സാഹിത്യ വേദി ..........................* 2023-24 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം 2023 ജൂൺ 30 ന് കവിയും അധ്യാപകനുമായ ശ്രീ. മടവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വിദ്യാരംഗം /കൂടുതൽ വായിക്കുക എന്ന താൾ ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/വിദ്യാരംഗം /കൂടുതൽ വായിക്കുക എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
(വ്യത്യാസം ഇല്ല)
|
21:51, 27 ഡിസംബർ 2023-നു നിലവിലുള്ള രൂപം
*വിദ്യാരംഗംകലാ
............................സാഹിത്യ വേദി
..........................*
2023-24 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ്ബിൻ്റെ പ്രവർത്തനോദ്ഘാടനം 2023 ജൂൺ 30 ന് കവിയും അധ്യാപകനുമായ ശ്രീ. മടവൂർ കൃഷ്ണൻകുട്ടി നിർവഹിച്ചു.ഇതോടനുബന്ധിച്ച് കുട്ടികൾ സ്വന്തമായി രചിച്ച കഥകളും കവിതകളും ഉൾപ്പെടുത്തി ഒരു പതിപ്പ് പ്രകാശനം ചെയ്യുകയുണ്ടായി. ജൂലൈ 22 ന് ചന്തവിള ഗവ.യു.പി.എസിൽ വച്ചു നടന്ന കണിയാപുരം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങളിൽ സ്കൂളിൽ നിന്നും ശിവ നന്ദ, നേഹ, നീരജ L വിനോദ് എന്നീ കുട്ടികൾ പങ്കെടുത്തു. ഇംഗ്ലീഷ് സ്റ്റോറി ടെല്ലിംഗ്, പെൻസിൽ ഡ്രായിംഗ്, ജലച്ചായം എന്നീ ഇനങ്ങളിലാണ് പങ്കെടുത്തത്.
ജൂലൈ 25 ന് വിദ്യാരംഗം ഭാഷാ പ്രതിഭാ നിർണയ പരീക്ഷയായ വാങ്മയം സ്കൂൾ തലത്തിൽ നടത്തുകയും ശിവനന്ദ, മുഹമ്മദ് ഹാഫിസ് എന്നീ കുട്ടികളെ സ്കൂൾ തലഭാഷാ പ്രതിഭകളായി തെരഞ്ഞെടുക്കുകയും ചെയ്തു.
കേരളപ്പിറവി യോടനുബന്ധിച്ച് കേരളത്തിലെ പതിന്നാലു ജില്ലകളെയും കുറിച്ച് എൽ കെ ജി മുതൽ നാലാം സ്റ്റാൻഡേർഡു വരെ ഓരോ ക്ളാസുകാരും എഴുതി തയ്യാറാക്കിയ ഓരോ ജില്ലകളുടെയും പ്രത്യേകതകൾ ഉൾപ്പെടുന്ന ഒരു ബിഗ്ബുക്ക് വിദ്യാരംഗം ക്ളബ് നവംബർ 1ന് സ്കൂൾ അസംബ്ലിയിൽ പ്രകാശനം നടത്തി.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കണിയാപുരം ഉപജില്ലാ തല സർഗോത്സവം നവംബർ 29 ന് ഗവ. യു പി എസ് ചന്തവിള വച്ച് നടക്കുകയുണ്ടായി. അഭിനയ ഗാനം, നാടൻ പാട്ട് ആലാപനം, കാവ്യാ ലാപനം, പെൻസിൽ ഡ്രോയിംഗ് എന്നീ ഇനങ്ങളിൽ നടന്ന ശില്പശാലകളിൽ സ്കൂളിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ചു.കുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.